ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന്റെ ഫൈനലിലും ടീം ഇന്ത്യ ഇടം നേടുമോ? ഏകദിന, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലേക്ക് ടീം ഇന്ത്യയെ നയിച്ച രോഹിത് ശർമയ്ക്ക് 2025 ജൂൺ 11 മുതൽ 15 വരെ, ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സ് വേദിയൊരുക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കും ടീം ഇന്ത്യയെ നയിക്കാനാകുമോ? 2023–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റിന് ചെന്നൈയിൽ പന്തുരുളുമ്പോൾ ക്രിക്കറ്റ് ആരാധകരുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന ചോദ്യം ഇതെല്ലാമാകും. നിലവിൽ ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീ ഇന്ത്യ. പക്ഷേ ഇനിയും 10 മത്സരങ്ങൾ അവശേഷിക്കുന്ന സാഹചര്യത്തിൽ ഫൈനൽ ബർത്ത് ഇപ്പോഴും പൂർണമായും ഉറപ്പാക്കാനായിട്ടില്ലെന്നതു തന്നെയാണ് ഈ ആശങ്കകളുടെ അടിസ്ഥാനം. ശേഷിക്കുന്ന 10ൽ 8 മത്സരങ്ങളും വിജയിച്ചാൽ മറ്റാരുടെയും ജയ പരാജയങ്ങളുടെ കണക്കുകൾ പരിശോധിക്കാതെ സ്വന്തം നിലയിൽ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കാം. ബംഗ്ലദേശിനെതിരായ രണ്ട് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര പൂർത്തിയാകുന്നതിന് പിന്നാലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന്റെ ഫൈനലിലും ടീം ഇന്ത്യ ഇടം നേടുമോ? ഏകദിന, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലേക്ക് ടീം ഇന്ത്യയെ നയിച്ച രോഹിത് ശർമയ്ക്ക്  2025 ജൂൺ 11 മുതൽ 15 വരെ, ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സ് വേദിയൊരുക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കും ടീം ഇന്ത്യയെ നയിക്കാനാകുമോ? 2023–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റിന് ചെന്നൈയിൽ പന്തുരുളുമ്പോൾ ക്രിക്കറ്റ് ആരാധകരുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന ചോദ്യം ഇതെല്ലാമാകും. 

നിലവിൽ ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. പക്ഷേ ഇനിയും 10 മത്സരങ്ങൾ അവശേഷിക്കുന്ന സാഹചര്യത്തിൽ ഫൈനൽ ബർത്ത് ഇപ്പോഴും പൂർണമായും ഉറപ്പാക്കാനായിട്ടില്ലെന്നതു തന്നെയാണ് ഈ ആശങ്കകളുടെ അടിസ്ഥാനം. 

ശേഷിക്കുന്ന 10ൽ 8 മത്സരങ്ങളും വിജയിച്ചാൽ മറ്റാരുടെയും ജയ പരാജയങ്ങളുടെ കണക്കുകൾ പരിശോധിക്കാതെ സ്വന്തം നിലയിൽ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കാം. ബംഗ്ലദേശിനെതിരായ രണ്ട് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര പൂർത്തിയാകുന്നതിന് പിന്നാലെ ന്യൂസീലൻഡിന് എതിരെ മൂന്നും ഓസ്ട്രേലിയയ്ക്കെതിരെ 5 ടെസ്റ്റുകളുമാണ് ഇന്ത്യയ്ക്ക് ഈ സീസണിൽ ബാക്കിയുള്ളത്. ചാംപ്യൻഷിപ്പിൽ നിലവിൽ 9 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ 6 വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ 2 എണ്ണത്തിൽ പരാജയപ്പെടുകയും ഒരെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. നിലവിലെ ഇന്ത്യയുടെ പെർസന്റേജ് പോയിന്റ് 68.52 ആണ്. ശേഷിക്കുന്ന 10 ടെസ്റ്റുകളിലും വിജയിച്ചാൽ ടീം ഇന്ത്യയ്ക്ക് 85.08 പോയിന്റ് വരെ നേടാൻ സാധിക്കും. 

2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വിക്കറ്റ് നഷ്ടപ്പെട്ട് പവലിയനിലേക്ക് മടങ്ങുന്ന വിരാട് കോലി. (Photo by Glyn KIRK / AFP)
ADVERTISEMENT

∙ രണ്ട് കലാശപ്പോരാട്ടങ്ങളിൽ കണ്ണീരണിഞ്ഞ് ടീം ഇന്ത്യ

ചാംപ്യൻഷിപ്പിന്റെ ആദ്യ രണ്ട് എഡിഷനുകളിലും കലാശപ്പോരാട്ടം വരെ എത്തിയെങ്കിലും നിരാശപ്പെടാനായിരുന്നു ടീം ഇന്ത്യയുടെ വിധി. ആദ്യ സീസണിന്റെ ഫൈനലിൽ വിരാട് കോലിയുടെ പട ന്യൂസീലൻഡിനോടും രണ്ടാം സീസണിന്റെ ഫൈനലിൽ രോഹിത് ശർമയുടെ സൈന്യം ഓസീസിനോടുമാണ് പരാജയപ്പെട്ടത്. ഈ രണ്ട് തവണയും ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവിൽ ടീം ഇന്ത്യ തലകുനിച്ച് മടങ്ങുമ്പോൾ അതിന്റെ പ്രധാന ഉത്തരവാദിത്തം ബാറ്റർമാർക്കായിരുന്നു. രണ്ട് തവണയും ഇന്ത്യയുടെ ബാറ്റിങ്ങിന്റെ മുൻനിരയിൽ ഉണ്ടായിരുന്നത് രോഹിത് ശർമ, വിരാട് കോലി, ശുഭ്മൻ ഗിൽ, ചേത്വേശ്വർ പൂജാര എന്നിവരായിരുന്നു. 

എന്നാൽ രണ്ട് അവസരങ്ങളിലായി 4 വീതം ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത ഇവർ നാലുപേർക്കും ഒരിക്കൽ പോലും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന സ്കോർ കണ്ടെത്താനായില്ല. നാലുപേരും ചേർന്നുള്ള 16 ഇന്നിങ്സുകളിൽ ഏറ്റവും ഉയർന്ന സ്കോർ വിരാട് കോലി സ്വന്തമാക്കിയ 49 റൺസാണ്. അതായത്, രണ്ട് ഫൈനലുകൾ കളിച്ചെങ്കിലും ഇവരിൽ ആർക്കും ഒരു അര്‍ധ സെഞ്ചറിപോലും നേടാനായില്ല. എന്നാൽ രണ്ട് പരമ്പരകളിലും അഞ്ചാമനായി എത്തിയ അജിൻക്യ രഹാനെ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പുകളുടെ കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ കുപ്പായത്തിൽ 50ന് മുകളിൽ റൺസ് കണ്ടെത്തിയിട്ടുള്ള ഏക താരവും രഹാനെ മാത്രമാണ്. 

ഓസീസിന് എതിരെ നടന്ന രണ്ടാം ചാംപ്യൻഷിപ് ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ രഹാനെ ചെറുത്തു നേടിയ 89 റൺസാണ് ഒരു ഇന്ത്യൻ താരത്തിന്റെ, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ ഉയർന്ന സ്കോർ. 

Manorama Online Creative

∙ ഇത് പഴയ ടീമല്ല, കളി ആകെ മാറും!

ADVERTISEMENT

എന്നാൽ, 2023 ജൂണിൽ ഓവലിൽ നടന്ന രണ്ടാം ചാംപ്യൻഷിപ്പിന് പിന്നാലെ ഇതുവരെ ഇന്ത്യ കളത്തിലിറങ്ങിയ 9 മത്സരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ആരാധകരുടെ ആശങ്കകൾ അസ്ഥാനത്താണെന്ന് ബോധ്യമാകും. 2023ൽ നിന്ന് ടീം ഇന്ത്യ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. പരിചയ സമ്പത്തിന്റെ കരുത്തും യുവത്വത്തിന്റെ തുടിപ്പും ചേർന്നിണങ്ങുന്നതാണ് നിലവിലെ ഇന്ത്യൻ ടെസ്റ്റ് ടീം. ഇത്തവണത്തെ ചാംപ്യൻഷിപ്പിൽ ഇന്ത്യ ഇതുവരെ കളത്തിലിറങ്ങിയ 9 മത്സരങ്ങളിലും ടീമിന്റെ അമരത്ത് രോഹിത് ശർമ ഉണ്ടായിരുന്നു. നായകന്റെ തന്ത്രങ്ങളുടെ മികവിനൊപ്പം 9 ടെസ്റ്റുകളിൽ നിന്ന് കളത്തിലിറങ്ങിയ 16 ഇന്നിങ്സുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 3 സെഞ്ചറികളും 3 അർധ സെഞ്ചറികളും ഉൾപ്പെടെ 700 റൺസ്. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയുടെ ആഹ്ലാദ പ്രകടനം. (Photo by Sajjad HUSSAIN / AFP)

വിരാട് കോലി ഈ കാലയളവിൽ കളത്തിലിറങ്ങിയത് 4 മത്സരങ്ങളിൽ മാത്രം, ബാറ്റിങ്ങിനിറങ്ങിയ 6 ഇന്നിങ്സുകളിൽ നിന്നായി സ്വന്തമാക്കിയത് ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉൾപ്പെടെ 369 റൺസ്. ശുഭ്മൻ ഗിൽ 9 മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയെങ്കിലും ബാറ്റ് കയ്യിലെടുത്തത് 16 ഇന്നിങ്സുകളിൽ. രണ്ട് െസഞ്ചറികളും 2 അർധ സെ‍ഞ്ചറികളും സഹിതം അടിച്ചുകൂട്ടിയത് 571 റൺസ്. ഇവർ മൂവർക്കും പുറമേ, രണ്ടാം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കലാശപ്പോരിന് പിന്നാലെ മാത്രം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യശ്വസി ജയ്സ്വാൾ കരിയറിൽ കളത്തിലിറങ്ങിയ 9 ടെസ്റ്റുകളിലെ 16 ഇന്നിങ്സുകളിൽ നിന്ന് തല്ലിക്കൂട്ടിയത് 1028 റൺസ്.

അരങ്ങേറ്റ ടെസ്റ്റിലെ പ്രഥമ ഇന്നിങ്സിൽ തന്നെ 171 റൺസോടെ തുടങ്ങിയ ബാറ്റിങ്ങ് വെടിക്കെട്ടിൽ 2 ഇരട്ട സെഞ്ചറികളും ഒരു സെഞ്ചറിയും 4 അർധ സെഞ്ചറികളും ഉൾപ്പെടും. ഇവർക്കൊപ്പം യുവ നിരയിലെ തീപ്പന്തമായ സർഫറസ് ഖാൻ കൂടി ചേരുന്നതോടെ ബാറ്റിങ് ടോപ് നിര സുശക്തമാകും. ആകെ മൂന്ന് ടെസ്റ്റുകൾ മാത്രം കളിച്ചിട്ടുള്ള സർഫറസ് അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും അർധ സെഞ്ചറി നേടിക്കൊണ്ടാണ് വരവറിയിച്ചത്. ഇതിനോടകം ആകെ മൂന്ന് അർധ സെഞ്ചറികൾ സ്വന്തം പേരിൽ ചേർത്ത ഈ യുവതാരത്തിന്റെ ആകെ സമ്പാദ്യം 200 റൺസ് ആണ്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇരട്ട സെഞ്ചറി തികച്ച യശ്വസി ജയ്സ്വാളിന്റെ ആഹ്ലാദപ്രകടനം (Photo by Punit PARANJPE / AFP)

ഇവർ 5 പേർക്കും പുറമേ കെ.എൽ.രാഹുൽ, റിഷഭ് പന്ത്, ദ്രുവ് ജുറൈൽ എന്നിവരും ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്സർ പട്ടേലും, അവശ്യ സമയങ്ങളിൽ ബോളിനൊപ്പം ബാറ്റുകൊണ്ടും മായാജാലം കാട്ടുന്ന അശ്വിനും ചേരുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് വിഭാഗത്തിന്റെ കരുത്തിൽ ആർക്കും സംശയം ലവലേശമില്ല. ബോളിങ്ങിലേക്കു വരുമ്പോൾ, ഇന്ത്യയുടെ കുന്തമുന ജസ്പ്രീത് ബുമ്ര നയിക്കുന്ന പടയിൽ അശ്വിനും ജഡേജയ്ക്കും അക്സറിനും പുറമേ കുൽദീപ് യാദവും മുഹമ്മദ് സിറാജും യഷ് ദയാലും ആകാശ് ദീപും കൂടി ചേരുന്നതോടെ എതിരാളികൾക്ക് ക്രീസിനുള്ളിലെ കാര്യങ്ങൾ തീരെ സുഖകരമാകില്ലെന്നുറപ്പ്. 

2023–25 ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ടോപ് ഫോറിലുള്ള മറ്റ് ടീമുകളുടെയും ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ടിന്റെയും സാധ്യതകൾ എത്രത്തോളം? 

ADVERTISEMENT

∙ രണ്ടാം ഫൈനൽ പ്രതീക്ഷയിൽ ഓസീസ്

നിലവിലെ ചാംപ്യൻമാരും 2023–25 ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരുമായ ഓസീസ് പട കണ്ണുവയ്ക്കുന്നത് തുടർച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനല്‍ ബർത്താണ്. ഇതിന് അവരുടെ മുന്നിലുള്ള വഴി ഇന്ത്യയ്ക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിലെ 5ൽ 4 മത്സരങ്ങളിൽ എങ്കിലും ജയിക്കുക എന്നതാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിന് മുൻപായി ഓസിസിനു മുന്നില്‍ ആകെ അവശേഷിക്കുന്നത് ഈ 5 മത്സരങ്ങൾ മാത്രവുമാണ്.

2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീം. (Photo by Glyn KIRK / AFP)

ഇന്ത്യയെ 4–1ന് പരാജയപ്പെടുത്തുന്നതിന് പുറമേ ഇന്ത്യ – ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലവും ഓസീസിന്റെ സാധ്യതകൾ നിർണയിക്കുന്നതിൽ നിർണായകമാകും. നിലവിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ ഓസീസ് 8 വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ 3 എണ്ണത്തിൽ പരാജയപ്പെടുകയും ഒരെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. നിലവിൽ ഓസീസിന്റെ ആകെ പെർസന്റേജ് പോയിന്റ് 62.50 ആണ്. 

∙ മൂന്നിൽ നിന്ന് മുന്നിലേക്ക് കുതിക്കാന്‍ ന്യൂസീലൻസ്

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ വിജയികളായ ന്യൂസീലൻഡ് ആണ് നിലവിലെ പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കും ഓസീസിനും പിന്നിൽ മൂന്നാം സ്ഥാനത്തുള്ളത്. 6 മത്സരങ്ങളിൽ നിന്ന് മൂന്നുവീതം ജയ പരാജയങ്ങൾ സ്വന്തമായിട്ടുള്ള കിവീസ് പടയ്ക്ക് 50 പെർസന്റേജ് പോയിന്റുകളാണുള്ളത്. ഫൈനൽ പോരാട്ടത്തിന് മുൻപ് ശേഷിക്കുന്ന 8ൽ 7 മത്സരങ്ങളിലെങ്കിലും വിജയിക്കാനായാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഫൈനലിന് യോഗ്യത നേടാനാകും.

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് സ്വന്തമാക്കിയ ന്യൂസീലൻഡ് ടീം. (Photo by Glyn KIRK / AFP)

ഒരുപക്ഷേ 7 മത്സരങ്ങളില്‍ വിജയിക്കാനായില്ലെങ്കിലും ഇന്ത്യ– ഓസീസ് പരമ്പരയുടെ ഫലവും ഇവരുടെ ഫൈനൽ പ്രവേശത്തിന് വഴിയൊരുക്കിയേക്കാം. ഇപ്പോൾ ശ്രീലങ്കയുമായി നടക്കുന്ന മത്സരത്തിന് പുറമേ മറ്റൊരു മത്സരം കൂടി പൂർത്തിയാക്കിയ ശേഷം ഇന്ത്യയ്ക്കെതിരെ രണ്ടും ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങൾ വീതവുമാണ് ന്യൂസീലൻഡിന് അവശേഷിക്കുന്നത്. 

∙ കറുത്ത കുതിരകളായി ബംഗ്ലദേശ് കടുവകൾ

പാക്കിസ്ഥാനാനെതിരെ സമീപകാലത്ത് നടന്ന ടെസ്റ്റ് പരമ്പരയിൽ 2–0 എന്ന അട്ടിമറി വിജയം സ്വന്തമാക്കിയതോടെയാണ് ടെസ്റ്റ് റാങ്കിൽ തങ്ങൾക്ക് പലപടി മുന്നിലുള്ള പല ടീമുകളെയും പിന്നിലാക്കി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടിയകയില്‍ 4–ാം സ്ഥാനം ബംഗ്ലദേശ് സ്വന്തമാക്കിയത്. 6 മത്സരങ്ങളിൽ നിന്ന് മൂന്നുവീതം ജയ പരാജയങ്ങൾ സ്വന്തമായിട്ടുള്ള ബംഗ്ലാ പടയ്ക്ക് നിലവിൽ 45.83 പെർസന്റേജ് പോയിന്റുകളാണുള്ളത്.

പാക്കിസ്ഥാനെ തകർത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ബംഗ്ലദേശ് താരങ്ങൾ. (Photo by Aamir QURESHI / AFP)

ചാംപ്യൻഷിപ് ഫൈനലിന് മുൻപായി ബംഗ്ലദേശിന്റെ മുന്നിലുള്ളത് 4 മത്സരങ്ങളാണ്. ഇന്ത്യയ്ക്കും വെസ്റ്റിൻഡീസിനും എതിരെയുള്ള 2 വീതം മത്സരങ്ങളിൽ വിജയിച്ചാലും പോയിന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങൾ എന്നത് ബംഗ്ലദേശിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. നിലവിലെ പോയിന്റ് പട്ടികയിലെ ആദ്യ 3 സ്ഥാനക്കാരിൽ 2 ടീമുകളെങ്കിലും ദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങി പട്ടികയിൽ താഴേക്ക് ഇറങ്ങിയാൽ മാത്രമേ ലോഡ്സിൽ ബംഗ്ലാ കടുവകൾക്ക് സ്ഥാനം ലഭിക്കൂ.

ഇംഗ്ലണ്ട് താരങ്ങൾ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ. (Photo by Glyn KIRK / AFP)

∙ സ്വന്തം മണ്ണിലെ ഫൈനലിൽ ഇടം നഷ്ടപ്പെട്ട് ഇംഗ്ലണ്ട്

സ്വന്തം മണ്ണിൽ അരങ്ങേറുന്ന ചാംപ്യൻഷിപ്പ് ഫൈനലിൽ സീറ്റ് ഉറപ്പാക്കാന്‍ ഇംഗ്ലണ്ട് ടീമിന് സാധ്യത വളരെക്കുറവാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇതിനോടകം ഏറ്റവും കൂടുതൽ മത്സരങ്ങൾക്കായി കളത്തിലിറങ്ങിയ ടീം ഇംഗ്ലണ്ടാണ്. പൂർത്തിയായ 16 മത്സരങ്ങളിൽ നിന്ന് 8 വിജയംമാത്രം സ്വന്തമാക്കിയ ഇംഗ്ലിഷ് പടയ്ക്ക് കൈവഴുതിയത് 7 മത്സരങ്ങളിലാണ്. ഒരെണ്ണം സമനിലയിലും കലാശിച്ചു. 42.19 പെർസന്റേജ് പോയിന്റുമായി നിലവിലെ പട്ടികയിൽ 6–ാം സ്ഥാനത്താണ് ഇവർ. ഇനി അവശേഷിക്കുന്ന 6 മത്സരങ്ങൾ എല്ലാം ജയിച്ചാൽ പോലും ഇംഗ്ലണ്ടിന് ടോപ് 2 പട്ടികയിൽ ഇടംനേടാൻ സാധിക്കില്ല. 

English Summary:

Can Team India Under the Captaincy of Rohit Sharma Win ICC World Test Championship? Analyzing Their Winning Prospects