അന്ന് മലയാളി വിളിച്ചു പറഞ്ഞു, അയ്യേ... ഒരു കെളവൻ...; ഗോൾഡൻ ബൂട്ടിട്ട് ഉശിരൻ മറുപടി; ലോകം വാഴ്ത്തി, സ്കിലാച്ചി, നീയാണു സുന്ദരൻ
ഒരുവണ്ടി നിറയെ സുന്ദരൻമാർ. കൂട്ടത്തോടെ വന്നിറങ്ങുന്നു. ഡ്രെസിങ് റൂമിലേക്കു പോകുന്നു. വാമപ്പ് ചെയ്യുന്നു. പിന്നെ നീലക്കുപ്പായത്തിൽ കളത്തിലേക്കുവരുന്നു. ഇറ്റലിയുടെ ദേശീയഗാനം പതിനായിരക്കണക്കിനു കാണികൾക്കൊപ്പം പാടുന്നു. കളി തുടങ്ങുന്നു. അതുവരെ കണ്ടതെല്ലാം സുന്ദരചിത്രങ്ങൾ. തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇറ്റലി ഫുട്ബോൾ ടീമിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. നീലക്കണ്ണുള്ള സുന്ദരൻമാർ. പോണിടെയ്ൽ കെട്ടിയ സുന്ദരൻമാർ, തലമുടി അലക്ഷ്യമായിട്ട സുന്ദരൻമാർ. ഷേവ് ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങൾക്കിത്ര ഭംഗിയോ എന്നു ചിന്തിച്ചുപോകുന്നതരം ഹാൻസം ഗയ്സ്. പന്തുകളിയുടെ സാങ്കേതിക രഹസ്യങ്ങളുടെ മതിൽക്കെട്ടിനിപ്പുറം മാത്രം നിന്ന മലയാളി യുവതികളെ പച്ചപ്പുൽ മൈതാനത്തെ തുറന്നു പറച്ചിലുകളിലൂടെ കൈകോർത്തുപിടിച്ച് അപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയ സുന്ദരൻമാർ. അത്തരം സുന്ദരൻമാർക്കിടയിൽനിന്ന്, കളിയുടെ ഭൂരിഭാഗം സമയവും തീർന്നല്ലോ എന്നു വിചാരിച്ചിരിക്കുമ്പോൾ അതാ എഴുന്നേറ്റുവരുന്നു ഒരാൾ. അധികം ഉയരമില്ല. കഷണ്ടികയറിയ തല

ഒരുവണ്ടി നിറയെ സുന്ദരൻമാർ. കൂട്ടത്തോടെ വന്നിറങ്ങുന്നു. ഡ്രെസിങ് റൂമിലേക്കു പോകുന്നു. വാമപ്പ് ചെയ്യുന്നു. പിന്നെ നീലക്കുപ്പായത്തിൽ കളത്തിലേക്കുവരുന്നു. ഇറ്റലിയുടെ ദേശീയഗാനം പതിനായിരക്കണക്കിനു കാണികൾക്കൊപ്പം പാടുന്നു. കളി തുടങ്ങുന്നു. അതുവരെ കണ്ടതെല്ലാം സുന്ദരചിത്രങ്ങൾ. തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇറ്റലി ഫുട്ബോൾ ടീമിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. നീലക്കണ്ണുള്ള സുന്ദരൻമാർ. പോണിടെയ്ൽ കെട്ടിയ സുന്ദരൻമാർ, തലമുടി അലക്ഷ്യമായിട്ട സുന്ദരൻമാർ. ഷേവ് ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങൾക്കിത്ര ഭംഗിയോ എന്നു ചിന്തിച്ചുപോകുന്നതരം ഹാൻസം ഗയ്സ്.
പന്തുകളിയുടെ സാങ്കേതിക രഹസ്യങ്ങളുടെ മതിൽക്കെട്ടിനിപ്പുറം മാത്രം നിന്ന മലയാളി യുവതികളെ പച്ചപ്പുൽ മൈതാനത്തെ തുറന്നു പറച്ചിലുകളിലൂടെ കൈകോർത്തുപിടിച്ച് അപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയ സുന്ദരൻമാർ. അത്തരം സുന്ദരൻമാർക്കിടയിൽനിന്ന്, കളിയുടെ ഭൂരിഭാഗം സമയവും തീർന്നല്ലോ എന്നു വിചാരിച്ചിരിക്കുമ്പോൾ അതാ എഴുന്നേറ്റുവരുന്നു ഒരാൾ. അധികം ഉയരമില്ല. കഷണ്ടികയറിയ തല. കുഴിയിലേക്കാണ്ട കണ്ണുകൾ. കണ്ണുകൾക്കുചുറ്റും കരുവാളിപ്പ്. മുഖത്താകെ ഒരന്ധാളിപ്പ്. അന്തർമുഖന്റെ ശരീരഭാഷ. അതായിരുന്നു സാൽവത്തോറെ സ്കിലാച്ചി.
1990 ലോകകപ്പ് ഫൈനൽ റൗണ്ട് അരങ്ങേറിയത് ഇറ്റലിയിലായിരുന്നു. ആതിഥേയ ടീമിന്റെ ആദ്യമത്സരത്തിൽ പകരക്കാരനായി സ്കിലാച്ചി മൈതാനത്തേക്കുവന്നപ്പോൾ മലയാളികളായ കളിപ്രേമികൾ ടിവി സെറ്റുകൾക്കു മുൻപിലിരുന്നു വിളിച്ചുപറഞ്ഞു: ‘‘അയ്യേ... ഒരു കെളവൻ...’’. അഞ്ചടി എട്ടിഞ്ചുയരത്തിൽ, 19–ാം നമ്പർ കുപ്പായത്തിൽ എടുത്തുപറയാവുന്നതൊന്നും ആ ആകാരത്തിലോ ശരീരഭാഷയിലോ ഉണ്ടായിരുന്നില്ല. അന്നയാൾക്കു വയസ് 25. പക്ഷേ കൂടുതൽ പ്രായംതോന്നിക്കുമായിരുന്നു. അതുകൊണ്ടാവാം, മലയാളി ആരാധകരിൽ ആകർഷണമുണർത്താൻ അയാൾക്കു കഴിയാതെപോയത്. എന്നിട്ടെന്ത്? ടോട്ടോ എന്ന വിളിപ്പേരുള്ള ആ താരം 6 ഗോളടിച്ച് ആ ലോകകപ്പിന്റെ ടോപ് സ്കോററായി. ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
1990 ലോകകപ്പിലെ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് ടോട്ടോ സ്കിലാച്ചി പിന്നീടു പറഞ്ഞു; ‘‘ടീമിൽ സ്ഥാനംകിട്ടുമെന്നു പ്രതീക്ഷിക്കാൻപോലും എനിക്കർഹതയുണ്ടായിരുന്നില്ല. സ്ഥാനം കിട്ടിയപ്പോൾ ഞാൻ കരുതി, തമാശയായല്ലോ... പകരക്കാരുടെ ബഞ്ചിൽപ്പോലും ഇടംകിട്ടില്ലായിരിക്കും എന്നു കരുതി. പക്ഷേ പകരക്കാരനായി ബഞ്ചിലെത്തി. ഓസ്ട്രിയയ്ക്കെതിരായ കളി ഗോളില്ലാതെ മുന്നോട്ടുപോകുകയായിരുന്നു. വാമപ്പ് ചെയ്യാൻ കോച്ച് നിർദേശിച്ചു. അപ്പോഴും കരുതി, തമാശയ്ക്കു പറയുകയാണെന്ന്. കൂട്ടുകാരുമൊത്ത് വാമപ്പ് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ വിളിവന്നു. സബ്സ്റ്റിറ്റ്യൂഷൻ. ഞാൻ കോച്ചിനോടു ചോദിച്ചു, എന്നെത്തന്നെയാണോ ഉദ്ദേശിക്കുന്നത്? അതെയെന്നു മറുപടി. സെക്കൻഡ് ഗോൾ കീപ്പർ സ്റ്റെഫാനോ തക്കോണി ബഞ്ചിലുണ്ടായിരുന്നു. യൂവന്റസിൽ ഞങ്ങളൊരുമിച്ചായിരുന്നു. അവൻ പറഞ്ഞു, പോയി ഉശിരനൊരു ഹെഡ്ഡർ ഗോൾ നേടിയിട്ടുവാ... പക്ഷേ ഒടുവിൽ അവന്റെ നാവു പൊന്നായി. ഞാനൊരു ഗോളടിച്ചു. ബഞ്ച് ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു. തക്കോണിയെ കെട്ടിപ്പിടിക്കാൻ....’’
സ്കിലാച്ചിയുടെ ഗോളുകൾ ഇറ്റലി ടീമിനെയും അതുവഴി ആ രാജ്യത്തെയാകമാനവും ചൂടുപിടിപ്പിച്ചു. ഉഴിച്ചിൽ പോലെ സുഖപ്രദമായിരുന്നു ആ ചൂടുപിടിപ്പിക്കൽ. ഇറ്റലിയിലെ പത്രങ്ങൾ തലക്കെട്ടുകളെഴുതി: ‘‘സ്കിലാച്ചി, നീയാണു സുന്ദരൻ’’ ’90 ലോകകപ്പിന്റെ ഒഫീഷ്യൽ സോങ് ‘മാജിക് നൈറ്റ്സ്’ എന്നു തുടങ്ങുന്നതായിരുന്നു. കളിയാരാധകരെപ്പോലെ സ്കിലാച്ചിയും ആ പാട്ട് മൂളുമായിരുന്നു.
ലോകകപ്പ് ഏതാനും നാളുകൾ പിന്നിട്ടപ്പോൾ ഇറ്റലിക്കാരുടെ മാന്ത്രികരാവുകളിലെ നായകനായി സ്കിലാച്ചി മാറി. സെമിഫൈനലിൽ ഇറ്റലി തോറ്റുപുറത്താവുംവരെ. മറഡോണയുടെ അർജന്റീനയെ ലോതർ മത്തേയസിന്റെ ജർമനി ഫൈനലിൽ കീഴടക്കുന്നതിനു തലേന്ന് ലൂസേഴ്സ് ഫൈനലിൽ തന്റെ ആറാമത്തെ ഗോളടിച്ചു സ്കിലാച്ചി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
ടൂർണമെന്റ് കഴിഞ്ഞതോടെ തനതു സ്കിലാച്ചി ശൈലിയിൽ അദ്ദേഹം വെള്ളിവെളിച്ചത്തിൽനിന്നു നിശബ്ദനായി നടന്നുമറഞ്ഞു. പിന്നെ നാലു മാസത്തിനുശേഷമാണു സ്കിലാച്ചിയെക്കുറിച്ചു ലോകം കേൾക്കുന്നത്. കളിക്കളത്തിലെ കശപിശയ്ക്കിടെ എതിർ കളിക്കാരനെ ഇടിച്ചതിനു സസ്പെൻഷനിലായി എന്നതായിരുന്നു വാർത്ത. മാന്ത്രികരാവുകൾ പിന്നെയുണ്ടായില്ല. കെട്ടടങ്ങിയ നക്ഷത്രംപോലെ സാൽവത്തോറെ സ്കിലാച്ചി ഫുട്ബോളിന്റെ ചക്രവാളത്തിൽനിന്ന് അപ്രത്യക്ഷനായി. തൊണ്ണൂറുകൾക്കുശേഷം ടോട്ടോ ചില പ്രദർശനമത്സരവേദികളിൽ മുഖംകാണിച്ചിട്ടുണ്ട്. പന്തുമായുള്ള ചങ്ങാത്തം നഷ്ടമായിട്ടില്ലെന്നു തെളിയിച്ചിട്ടുണ്ട്. 16 തവണയേ ഇറ്റലിയുടെ ദേശീയ ടീമിൽ ടോട്ടോ കളിച്ചിട്ടുള്ളൂ. ആകെ 7 ഗോൾ. അതിലാറും ലോകകപ്പിലായിരുന്നു.
ലോകഫുട്ബോളിൽ ഇങ്ങനെയൊരാൾ വേറെയില്ല. കാരണം, അപ്രതീക്ഷിതമായി ഉയർന്നുവന്ന് ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയുമാവുക. പ്രതീക്ഷകൾ മിക്കവാറും സാധിച്ചെടുക്കുക. എന്നാൽ പരമപ്രധാനമായ നേട്ടം കൈവിട്ടുപോവുക. ലോകവേദിയിൽനിന്നു പടിയിറങ്ങിയശേഷവും ലോകമെങ്ങും അറിയപ്പെടുന്ന മുഖമാവുക. കുഴിഞ്ഞുതാണ ആ കണ്ണുകളിലെ തിളക്കം ഒന്നുകൂടി കാണട്ടേയെന്ന് തെരുവീഥികളിൽ ആരാധകർ കെഞ്ചിച്ചോദിക്കുക. ഗോളടിക്കുമ്പോഴും ഫൗളിനിരയായി വീഴുമ്പോഴും പൊട്ടിത്തെറിക്കാനെന്നവണ്ണം പുറത്തേക്കു തള്ളിവരുന്ന ആ കണ്ണുകളും ആ നോട്ടത്തിന്റെ ഷൂട്ടും തെരുവോരത്തുനിന്ന് ആരാധകർക്കു സമ്മാനിക്കുക. പിന്നെ, എത്രയുംവേഗം അവരുടെ നോട്ടമെത്താത്ത സ്വകാര്യ ഇടങ്ങളിലേക്കു പിൻവലിയുക. ഒരിക്കലും സ്കൂളിൽ പോയിട്ടില്ലാത്ത ബാല്യത്തിന്റെ വേദനിക്കുന്ന ഇരുളിടങ്ങളിലേക്കു കയറി കൂനിക്കൂടുക. അങ്ങനെ സ്കിലാച്ചി പൊതുജനദൃഷ്ടിയിൽനിന്ന് അപ്രത്യക്ഷനായി.
പക്ഷേ മനസ്സുകളിൽനിന്ന് മാഞ്ഞുപോയില്ല. കാരണം, ആറു ലോകകപ്പ് ഗോളുകൾക്കിടയിലെ ആയിരക്കണക്കിനു നിമിഷങ്ങളിൽ ടോട്ടോ സൃഷ്ടിച്ചതൊരു വികാരമായിരുന്നു. ഇറ്റലിക്കാർ അതിനു ദേശാഭിമാനത്തിന്റെ നിറമിട്ടുകൊടുത്തു. ലോകമെമ്പാടുമുള്ള മറ്റു കളിപ്രേമികൾ വിസ്മയത്തിന്റെ നിറംചാലിച്ച് അതിലേക്കു നോക്കിനിന്നു. നിശബ്ദതയായിരുന്നു സ്കിലാച്ചിയുടെ അടിസ്ഥാനപരമായ വികാരപ്രകടനമെന്നു കരുതുന്നവരുണ്ട്. ഗോളടിച്ചാലും കണ്ണുകൾകൊണ്ടായിരുന്നല്ലോ താരം നിശബ്ദത ഭേദിച്ചിരുന്നത്. സ്കിലാച്ചിയുടെ ശബ്ദം ഗ്യാലറികളുടെ ആരവമായിരുന്നു. അതിൽനിന്ന് ഏറെയകലെ എത്തിക്കഴിഞ്ഞിരിക്കുന്നു ആ സ്ട്രൈക്കർ. ‘‘ചചാവ് ടോട്ടോ... ആർഐപി... ഗ്രാസ്സിയെ പെർ ക്വെല്ലെ നോക്തെ മാജീക്ക... (ഗുഡ്ബൈ ടോട്ടോ, ആർഐപി.. ആ മാന്ത്രികരാവുകൾക്കു നന്ദി...’’