ചരിത്രത്തിൽ അത് രണ്ടേ രണ്ട് തവണ മാത്രം; അന്ന് ചെപ്പോക്കിൽ വീണത് ഓസീസ് കണ്ണീർ; അശ്വിൻ സമ്മാനിച്ചത് പുതുതുടക്കം!
ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കഥപറയാനുള്ള മണ്ണാണ് ചെപ്പോക്കിലേത്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റിന് പുതിയ വിജയവഴി സമ്മാനിച്ചിരിക്കുകയാണ് ചെപ്പോക്ക്. 1932ൽ ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ ആരംഭിച്ച ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയിച്ച് മുന്നേറിയ മത്സരത്തിനാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. 580 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് ചരിത്രത്തിൽ ആദ്യമായി ലഭിച്ച സൗഭാഗ്യം. ചെപ്പോക്കിലെ വിജയത്തിന് മുൻപുവരെ 178 വിജയം, 178 പരാജയം, 222 സമനില എന്നിവയായിരുന്നു ഇന്ത്യയുടെ സ്ഥിതി. എന്നാൽ, ചെപ്പോക്കും ചെന്നൈയുടെ സ്വന്തം അശ്വിനും കൂട്ടരും ചേർന്ന് ടീം ഇന്ത്യയ്ക്ക് 179–ാം വിജയം സമ്മാനിച്ചതോടെ പിറന്നത് പുതുചരിത്രം. ഇനി ടീം ഇന്ത്യ വിജയികളുടെ ടീമാണ്. കപിൽ ദേവ് ഇന്ത്യൻ നായകനായിരുന്ന കാലത്ത് ചെപ്പോക്കിൽ തന്നെ നടന്ന ആ മത്സരം അത്യപൂർവമായ രീതിയിൽ കൈവിട്ടില്ലായിരുന്നെങ്കിൽ ഈ ചരിത്രത്തിലേക്ക് ടീം ഇന്ത്യ

ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കഥപറയാനുള്ള മണ്ണാണ് ചെപ്പോക്കിലേത്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റിന് പുതിയ വിജയവഴി സമ്മാനിച്ചിരിക്കുകയാണ് ചെപ്പോക്ക്. 1932ൽ ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ ആരംഭിച്ച ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയിച്ച് മുന്നേറിയ മത്സരത്തിനാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്.
580 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് ചരിത്രത്തിൽ ആദ്യമായി ലഭിച്ച സൗഭാഗ്യം. ചെപ്പോക്കിലെ വിജയത്തിന് മുൻപുവരെ 178 വിജയം, 178 പരാജയം, 222 സമനില എന്നിവയായിരുന്നു ഇന്ത്യയുടെ സ്ഥിതി. എന്നാൽ, ചെപ്പോക്കും ചെന്നൈയുടെ സ്വന്തം അശ്വിനും കൂട്ടരും ചേർന്ന് ടീം ഇന്ത്യയ്ക്ക് 179–ാം വിജയം സമ്മാനിച്ചതോടെ പിറന്നത് പുതുചരിത്രം. ഇനി ടീം ഇന്ത്യ വിജയികളുടെ ടീമാണ്. കപിൽ ദേവ് ഇന്ത്യൻ നായകനായിരുന്ന കാലത്ത് ചെപ്പോക്കിൽ തന്നെ നടന്ന ആ മത്സരം അത്യപൂർവമായ രീതിയിൽ കൈവിട്ടില്ലായിരുന്നെങ്കിൽ ഈ ചരിത്രത്തിലേക്ക് ടീം ഇന്ത്യ നേരത്തേ നടന്നുകയറിയേനെ!
∙ ദുർഭൂതം പിടിവിടാതെ ഓസീസ്!
147 വർഷത്തിന്റെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ വളരെ വ്യത്യസ്തമായ രണ്ട് മത്സരങ്ങളുണ്ട്. 1960 ഡിസംബറിൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നടന്ന ഓസ്ട്രേലിയ – വെസ്റ്റ് ഇൻഡീസ് മത്സരവും 1986ൽ ചെപ്പോക്കിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരവും. നിശ്ചിത സമയ പരിധിക്കുള്ളിൽ ഫലം കാണാതെ സമനിലയിൽ അവസാനിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ പുതുമയുള്ള കാര്യമല്ല. ഇതുവരെ അരങ്ങേറിയിട്ടുള്ള ആകെ ടെസ്റ്റ് മത്സരങ്ങളിൽ മൂന്നിലൊന്നും ഇത്തരത്തിൽ സമനിലകളിലാണ് കലാശിച്ചിട്ടുള്ളതും. എന്നാൽ ചരിത്രത്തിൽ ഇതുവരെ പിന്നിട്ടിട്ടുള്ള 2550 ടെസ്റ്റ് മത്സരങ്ങൾക്കിടയിൽ രണ്ടേ രണ്ട് തവണ മാത്രമാണ് ടൈയിൽ കലാശിച്ചിട്ടുള്ളത്. രണ്ട് ഇന്നിങ്സുകളിലായി ഇരു ടീമുകളുടെയും സ്കോർ തുല്യമായി വരിക എന്ന ഈ അപൂർവതയിൽ രണ്ടു തവണയും ഒരു വശത്ത് നിലവിലെ ലോക ടെസ്റ്റ് ചാംപ്യൻമാരായ (2021–23) ഓസ്ട്രേലിയ ആയിരുന്നു.
∙ ഓസീസിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ഇന്ത്യ! ഇന്ത്യയെ ചെറുത്ത് ഓസീസ്
അതിൽ ഒന്നിനാണ് 1986ൽ ചെപ്പോക്ക് സാക്ഷ്യംവഹിച്ചത്. ആ കഥ ഇങ്ങനെയാണ്... 1986 സെപ്റ്റംബർ 18ന് ചെപ്പോക്കിൽ കപിലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയ്ക്കെതിരെ ടോസ് വിജയിച്ച ഓസീസ് നായകൻ അലൻ ബോർഡർ ബാറ്റിങ് തിരഞ്ഞെടുത്തു. ഡീൻ ജോൺസന്റെ ഇരട്ട സെഞ്ചറിയുടെയും (210) ഓപ്പണർ ഡേവിഡ് ബൂൺ (122), നായകൻ അലൻ ബോർഡർ (106) എന്നിവരുടെ സെഞ്ചറിയുടെയും മികവിൽ 7 വിക്കറ്റ് 574ന് എന്ന ശക്തമായ നിലയിലെത്തിയ ഓസീസ് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിച്ചു.
മറുപടി ബാറ്റിങ്ങിൽ നായകന്റെ ഇന്നിങ്സുമായി മുന്നിൽ നിന്ന് പോരാടിയ കപിൽ ദേവിന്റെ സെഞ്ചറിക്കരുത്തിൽ (119) ടീം ഇന്ത്യ 397 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കി. എന്നാലും ആദ്യ ഇന്നിങ്സിൽ ഓസീസിന് 177 റൺസിന്റെ ലീഡ് സമ്മാനിച്ച് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. മികച്ച ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസീസ് 5 വിക്കറ്റിന് 170 എന്ന സ്കോറിൽ എത്തിയതോടെ വീണ്ടും ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യയെ 348 റൺസ് വിജയലക്ഷ്യം സമ്മാനിച്ച് ബാറ്റിങ്ങിനയച്ചു. എന്നാൽ, ഇന്ത്യയെ എത്രയും വേഗം എറിഞ്ഞിട്ട് വിജയം സ്വന്തമാക്കാം എന്ന ഓസീസ് പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് സുനിൽ ഗാവസ്കർ (90) മോഹീന്ദർ അമർനാഥ് (51), രവി ശാസ്ത്രി (48) എന്നിവരുടെ കരുത്തിൽ 347 റൺസ് വരെ നേടി.
ഇന്ത്യയുടെ വിജയത്തിലേക്ക് ഒരു റൺസിന്റെ മാത്രം ദൂരം. വിജയം കൺമുന്നിൽ കണ്ട ഇന്ത്യയെ നിരാശരാക്കിക്കൊണ്ടും ഓസീസിന് അൽപം ആശ്വാസം സമ്മാനിച്ചുകൊണ്ടും ഇന്ത്യയുടെ മനീന്ദർ സിങ് വിക്കറ്റിന് മുന്നിൽ കുടുങ്ങി. 10 വിക്കറ്റുകളും നഷ്ടമായ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. വിജയത്തിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിന്ന് സമനിലയിലേക്ക്. രണ്ട് ഇന്നിങ്സുകളും ഡിക്ലയർ ചെയ്ത ഓസീസിന് ഒരു റൺകൂടി സ്കോർ ചെയ്യാൻ വിട്ടതിന്റെ നിരാശയും ബാക്കി.
∙ 737ൽ നിലച്ചു ഓസീസും വെസ്റ്റ് ഇൻഡീസും
26 വർഷങ്ങൾക്ക് മുൻപും സമാനമായ അവസ്ഥയിലൂടെ ഓസീസ് കടന്നുപോയിരുന്നു. അന്നും വെസ്റ്റ് ഇൻഡീസിനെതിരെ തൊട്ടു തൊട്ടില്ല എന്ന അകലത്തിൽ നഷ്ടപ്പെട്ട വിജയത്തിന്റെ ഓർമ ഓസീസ് പടയെ തെല്ലൊന്നുമാകില്ല വലച്ചത്. 1960 ഡിസംബർ 9ന് ബ്രിസ്ബെയ്നിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഗാരി സോബേഴ്സിന്റെ സെഞ്ചറിക്കരുത്തിൽ (132 റൺസ്) ആദ്യ ഇന്നിങ്സിൽ 453 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിറങ്ങിയ ഓസീസും ഒട്ടും കുറച്ചില്ല. നോം ഓനീലിന്റെ പടുകൂറ്റൻ സെഞ്ചറിയുടെയും (181) ബോബ് സിംപ്സന്റെ 92 റൺസിന്റെയും കരുത്തിൽ 505 റൺസ് അടിച്ചുകൂട്ടി 52 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി.
രണ്ടാം ഇന്നിങ്സിൽ ഇരുകൂട്ടർക്കും സ്കോറിങ് അത്ര എളുപ്പമായില്ല. വെസ്റ്റ് ഇൻഡീസ് സ്കോർ 284ൽ അവസാനിച്ചപ്പോൾ 233 റൺസിന്റെ വിജയ ലക്ഷ്യവുമായി ഓസീസ് കളത്തിലിറങ്ങി.
എന്നാൽ, 17.7 ഓവറിൽ 63 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ പിഴുത വെസ് ഹാളിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ് ബോളർമാർ ഓസീസ് പടയുടെ കുതിപ്പിനെ 232 റൺസിൽ പിടിച്ചുകെട്ടി. അവിടെ പിറന്നത് പുതുചരിത്രം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ടൈ. രണ്ട് ഇന്നിങ്സുകളിൽ നിന്നായി ഇരു ടീമുകളും സ്വന്തമാക്കിയത് 737 റൺസ് വീതം. വിജയം അനായാസം എന്നു കരുതിയ നിലയിൽ നിന്ന് ഓസീസ് പരാജയത്തിലേക്ക്.
∙ ടെസ്റ്റിലും ഓസീസ് രാജ!
നഷ്ട ദുഃഖങ്ങൾ ഇങ്ങനെ പലതാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങളുടെ ക്രെഡിറ്റ് ഓസീസിന് തന്നെയാണ് സ്വന്തം. 1877 മാർച്ച് 15 മുതൽ 19 വരെ മെൽബണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പ്രഥമ രാജ്യാന്തര ടെസ്റ്റ് മത്സരത്തിൽ തുടങ്ങിയ വിജയക്കുതിപ്പ് ഓസീസ് ഇപ്പോഴും കൈവിട്ടിട്ടില്ല. അന്നു മുതൽ ഇന്നുവരെ ആകെ കളത്തിലിറങ്ങിയ 866 മത്സരങ്ങളിൽ 414ലും വിജയത്തോടെയാണ് കങ്കാരുപ്പട കളംവിട്ടിട്ടുള്ളത്.
218 മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ പരാജയം നുണഞ്ഞിട്ടുള്ളത് 232 തവണ മാത്രം. 2 മത്സരങ്ങൾ ടൈ ആവുകയും ചെയ്തു. നിലവിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് വിജയികളും ഓസ്ട്രേലിയ തന്നെയാണ്. 2023–25 സീസണിലെ പോയിന്റ് പട്ടികയിൽ നിലവിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തും ഓസീസ് ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 397 വിജയങ്ങൾ സ്വന്തമായിട്ടുള്ള ഇംഗ്ലണ്ടാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
∙ കളിയിലും തോൽവികളിലും സമനിലകളിലും മുന്നിൽ ഒരേ ഒരു ടീം
വിജയങ്ങളുടെ ചരിത്രത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരാജയങ്ങളുടെ ചരിത്രവും. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഈ പട്ടിക പരിശോധിച്ചാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം എന്ന പെരുമ പേറുന്ന ഇംഗ്ലണ്ടിന്റെ പേരുതന്നെയാകും അവിടെയും ഒന്നാം സ്ഥാനത്ത് കാണാൻ കഴിയുക. ഓസീസിനൊപ്പം 1877ൽ ആരംഭിച്ച പോരാട്ടം 1077 മത്സരങ്ങൾ പിന്നിട്ട് കുതിപ്പുതുടരുന്ന ഇംഗ്ലണ്ടിന് പരാജയം നുണയേണ്ടി വന്നിട്ടുള്ളത് 325 മത്സരങ്ങളിലാണ്. ഏറ്റവും കൂടുതൽ മത്സരത്തിന് കളത്തിലിറങ്ങിയ ടീം ഏറ്റവും കൂടുതൽ പരാജയങ്ങൾ നുണയുകയും ചെയ്തു. ഏറ്റവും കൂടുതൽ മത്സരങ്ങളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ തന്നെയാണ് പരാജയങ്ങളുടെ പട്ടികയിലും രണ്ടാം സ്ഥാനത്ത്. 323 തോൽവി.
ജയ – പരാജയങ്ങൾ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ സർവ സാധാരണമായ മറ്റൊരു ഫലമാണ് സമനിലകൾ. ഈ പട്ടികയിലും ഇംഗ്ലണ്ട് തന്നെയാണ് ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. വിജയങ്ങളോളം തന്നെ സമനിലകളും സ്വന്തമായിട്ടുള്ള ടീമാണ് ഇംഗ്ലണ്ട്. 397 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 355 മത്സരങ്ങളിലാണ് ഇംഗ്ലണ്ടിന് സമനിലയിൽ അവസാനിപ്പിക്കേണ്ടിവന്നത്. 222 സമനിലകളുമായി ഈ പട്ടികയിൽ ടീം ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ആയിരത്തിലേറെ ടെസ്റ്റുകളിൽ കളത്തിലിറങ്ങിയ ഏക ടീമായ ഇംഗ്ലണ്ടിന് മാത്രം അവകാശപ്പെടാവുന്ന ഒരു റെക്കോർഡുണ്ട്. വിജയങ്ങളിലും പരാജയങ്ങളിലും സമനിലകളിലും ട്രിപ്പിൾ സെഞ്ചറിക്കു മുകളിൽ സ്വന്തമായിട്ടുള്ള ഏക ടീം.