നിലവിൽ രാജ്യാന്തര പുരുഷ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഏറ്റവും കരുത്തരായി നിൽക്കുന്ന ടീം ഏതെന്നു ചോദിച്ചാൽ അതിന് ടീം ഇന്ത്യ എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേരിടുന്ന ആദ്യ പന്തു മുതൽ സിക്സർ പറത്തിയും ഏകദിന ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ രോഹിത് ശർമ. ട്വന്റി 20യിൽ ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിന്ന് ടീമിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് വഴിനടത്തുന്ന നായകൻ സൂര്യകുമാർ യാദവ് തുടങ്ങി ഇന്ത്യയുടെ അശ്വമേധത്തിന് കരുത്തേകുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. വിരാട് കോലിയിൽ തുടങ്ങി യശ്വസി ജയ്സ്വാൾ വരെ ടീമിലെ ഓരോ താരത്തിനും പറയാനുള്ളത് വ്യക്തി മികവിന്റെ കണക്കുകൾ മാത്രം. ഈ മികവുകളെല്ലാം ഒരു ടീമായി പരിണമിക്കുമ്പോൾ അത് അപരാജിതരുടെ സംഘമായി മാറുന്നു... ടീം ഇന്ത്യയായി മാറുന്നു... ടീം ഇന്ത്യയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ബലാബലത്തിനാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇതിൽ ഏതെങ്കിലും ഒരു ടീം തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതും. നിലവിലെ ട്വന്റി 20 ലോക ജേതാക്കൾകൂടിയായ ടീം ഇന്ത്യ ട്വന്റി 20, ഏകദിന പട്ടികകളിൽ ഒന്നാം സ്ഥാനത്തുള്ളപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിൽ രാജ്യാന്തര പുരുഷ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഏറ്റവും കരുത്തരായി നിൽക്കുന്ന ടീം ഏതെന്നു ചോദിച്ചാൽ അതിന് ടീം ഇന്ത്യ എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേരിടുന്ന ആദ്യ പന്തു മുതൽ സിക്സർ പറത്തിയും ഏകദിന ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ രോഹിത് ശർമ. ട്വന്റി 20യിൽ ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിന്ന് ടീമിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് വഴിനടത്തുന്ന നായകൻ സൂര്യകുമാർ യാദവ് തുടങ്ങി ഇന്ത്യയുടെ അശ്വമേധത്തിന് കരുത്തേകുന്ന ഘടകങ്ങൾ ഒട്ടേറെയാണ്.

വിരാട് കോലിയിൽ തുടങ്ങി യശ്വസി ജയ്സ്വാൾ വരെ ടീമിലെ ഓരോ താരത്തിനും പറയാനുള്ളത് വ്യക്തി മികവിന്റെ കണക്കുകൾ മാത്രം. ഈ മികവുകളെല്ലാം ഒരു ടീമായി പരിണമിക്കുമ്പോൾ അത് അപരാജിതരുടെ സംഘമായി മാറുന്നു... ടീം ഇന്ത്യയായി മാറുന്നു... ടീം ഇന്ത്യയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ബലാബലത്തിനാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇതിൽ ഏതെങ്കിലും ഒരു ടീം തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതും. നിലവിലെ ട്വന്റി 20 ലോക ജേതാക്കൾകൂടിയായ ടീം ഇന്ത്യ ട്വന്റി 20, ഏകദിന പട്ടികകളിൽ ഒന്നാം സ്ഥാനത്തുള്ളപ്പോൾ, ടെസ്റ്റ് റാങ്കിങ്ങിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ആണ് മുന്നിൽ.

ഇന്ത്യ ഒന്നാം സ്ഥാനം കയ്യാളുന്ന രണ്ട് ഫോർമാറ്റുകളിലും രണ്ടാം സ്ഥാനത്ത് ഓസീസുണ്ട്. അതുപോലെ ഓസീസ് ഒന്നാം സ്ഥാനത്തുള്ള ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ടീം ഇന്ത്യയാണ് രണ്ടാമതുള്ളത്.  നിലവിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിലും ടീം ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. അവിടെയും  ഇന്ത്യയ്ക്കു പിന്നിലായി ക്രിക്കറ്റ് ഓസ്ട്രേലിയയുണ്ട്. 

ADVERTISEMENT

∙ കരുത്തായി ബോളിങ് യൂണിറ്റ്

കാലാകാലങ്ങളായി ബാറ്റ്സ്മാൻമാരുടെ ടീം എന്ന് അറിയപ്പെട്ടിരുന്ന ടീം ഇന്ത്യയെ ഇന്ന് അങ്ങനെ മാത്രം കാണാൻ കഴിയില്ല. ബാറ്റിങ്ങിൽ ഏക്കാലത്തും പുലർത്തിയിരുന്ന ശോഭ മങ്ങിയിട്ടില്ലെങ്കിലും ഇന്ന് ടീം ഇന്ത്യ പലപ്പോഴും ഒരു പടിയെങ്കിലും മുന്നിൽ ആശ്രയിക്കുന്നത് ബോളിങ് യൂണിറ്റിനെ ആണെന്ന കാര്യം പറയാതിരിക്കാൻ പറ്റില്ല. ടെസ്റ്റ് ടീമുകൾക്കിടയിൽ ഒന്നാം റാങ്കിങ്ങിന്റെ കാര്യത്തിൽ ടീം ഇന്ത്യയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലാണ് പോരാട്ടമെങ്കിൽ ഒന്നാം നമ്പർ ടെസ്റ്റ് ബോളർ ആരെന്ന കാര്യത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ തമ്മിലാണ് നിലവിലെ പോരാട്ടം. ഒരു വശത്ത് സ്പിൻ ബോളിങ്ങിന്റെ മാന്ത്രികതകൊണ്ട് ആർ. ആശ്വിൻ വിക്കറ്റുകൾ കടപുഴക്കി മുന്നേറുമ്പോൾ മറുവശത്ത് തീതുപ്പുന്ന ബോളുകളുമായി കുതിപ്പ് തുടരുന്നത് ഇന്ത്യയുടെ വജ്രായുധം ജസ്പ്രീത് ബുമ്രയാണ്. 

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളായ ആർ. അശ്വിനും ജസ്പ്രിത് ബുമ്രയും (Photo by R.Satish BABU / AFP)

ബംഗ്ലദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരം കഴിയുമ്പോൾ അതുവരെയുള്ള റാങ്കിങ്ങിൽ അശ്വിന്റെ തലയിലായിരുന്നു ഒന്നാം നമ്പറുകാരന്റെ കിരീടം. രണ്ടാം സ്ഥാനത്ത് ബുമ്രയും. എന്നാൽ രണ്ടാം ടെസ്റ്റിന് പിന്നാലെ വന്ന റാങ്കിങ്ങിൽ അശ്വിനെ (869) കേവലം ഒരു റേറ്റിങ് പോയിന്റിന് പിന്നിലാക്കി ബുമ്ര (870) ഒന്നാം സ്ഥാനം എറിഞ്ഞിടുകയായിരുന്നു. ടെസ്റ്റ് ബോളർമാരുടെ റാങ്കിങ് പട്ടികയിലെ ആദ്യ 6 പേരുകളിൽ ഇന്ത്യയുടെ മറ്റൊരു താരംകൂടി ഇടം നേടിയിട്ടുണ്ട്, രവീന്ദ്ര ജഡേജ (809 റേറ്റിങ് പോയിന്റ്). ഇവരുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ബോളിങ് യൂണിറ്റിനെ ഭയമില്ലാതെ നേരിടാന്‍ പോന്ന ഒരു ടീമും ഇന്ന് ലോക ക്രിക്കറ്റിൽ ഇല്ലെന്നതാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. 

∙ ഓൾ റൗണ്ട് മികവിൽ ഇന്ത്യൻ താരങ്ങൾ ബഹുദൂരം മുന്നിൽ

ADVERTISEMENT

കഴിഞ്ഞ രണ്ട് ടെസ്റ്റ് ലോക ചാംപ്യൻഷിപ്പുകളുടെയും ഫൈനലിൽ വരെ എത്തിയിട്ട് പടിക്കൽ കലമുടച്ച പാരമ്പര്യമാണ് ടീം ഇന്ത്യയ്ക്കുള്ളത്. ഇതിന്റെ പ്രധാന കാരണം ടോപ് ഫൈവ് ബാറ്ററിൽ മാത്രം വിശ്വാസം അർപ്പിച്ച് കളത്തിലിറങ്ങിയതായിരുന്നു. എന്നാൽ അവിടെ നിന്ന് ഇന്ന് ടീം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇന്ന് 9 വിക്കറ്റുകൾ പോയാൽ പോലും പിന്നെയും ഒരു അങ്കത്തിനുള്ള ബാല്യം ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്കുണ്ട്. ഐസിസിയുടെ മികച്ച ഓൾറൗണ്ടർമാരുടെ പട്ടിക പരിശോധിച്ചാൽ തന്നെ ഇത് കൂടുതൽ വ്യക്തമാകും. നിലവിൽ ഈ പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ കയ്യാളുന്നത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്. 

രവീന്ദ്ര ജഡേജയും ആർ. അശ്വിനും ബാറ്റിങ്ങിനിടെ. (Photo by R.Satish BABU / AFP)

ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും (468 റേറ്റിങ് പോയിന്റ്) രണ്ടാം സ്ഥാനത്ത് ആർ. അശ്വിനും (358 റേറ്റിങ് പോയിന്റ്). ഇവർക്ക് രണ്ടാൾക്കും പിന്നിലുള്ള ബംഗ്ലദേശിന്റെ ഷെക്കീബ് അൽ ഹസന് ആകെയുള്ളത് വെറും 285 റേറ്റിങ് പോയിന്റുകൾ മാത്രമാണ്. ഈ കണക്കുകളുടെ പ്രയോജനം വെറും കടലാസുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നതിന്റെ ഏറ്റവും മികച്ച തെളിവാണ് ബംഗ്ലദേശിനെതിരെ നടന്ന ഒന്നാം ടെസ്റ്റിന്റെ ഫലം. 6 മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ട് വലഞ്ഞ ടീം ഇന്ത്യയെ സെഞ്ചറിക്കരുത്തുമായി അശ്വിനും അർധ സെഞ്ചറിയുടെ മികവുമായി ജഡേജയും കരകയറ്റിയ കാഴ്ച എത്ര മനോഹരമായിരുന്നു. പിന്നാലെ ബോളിങ്ങിനെത്തിയപ്പോഴും ഇരുവരും തങ്ങളുടെ ജോലി മനോഹരമായി നിറവേറ്റുകയും ചെയ്തതോടെയാണ് ഇന്ത്യ വിജയത്തിൽ മുത്തമിട്ടത്. 

ഈ പട്ടികയിലും ആദ്യ 10 പേരുകളിൽ മറ്റൊരു ഇന്ത്യൻ താരംകൂടി ഇടംനേടിയിട്ടുണ്ട്, അക്‌ഷർ പട്ടേൽ. 259 റേറ്റിങ് പോയിന്റുകൾ സ്വന്തമായുള്ള അക്‌ഷറിന്റെ സ്ഥാനം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് (35) തല്ലിക്കൂട്ടിയ ബാറ്റർ എന്ന റെക്കോർഡ് സ്വന്തം പേരിനൊപ്പം ചുമക്കുന്ന ജസ്പ്രീത് ബുമ്ര എന്ന ‘സ്കിൽഡ്’ ബാറ്ററുടെ സാന്നിധ്യം കൂടി ആകുന്നതോടെ 11–ാം ബാറ്ററും തീപാറിക്കുന്ന ടീമായി ഇന്ത്യ മാറിക്കഴിഞ്ഞു. 

യശ്വസി ജയ്സ്വാൾ ബാറ്റിങ്ങിനിടെ. (Photo by Money SHARMA / AFP)

∙ അനുഭവവും യുവത്വവും കളിയാടുന്ന ബാറ്റിങ് ലൈനപ്പ്

ADVERTISEMENT

ലോക ക്രിക്കറ്റിൽ ഇന്ന് സജീവമായിട്ടുള്ള താരങ്ങളിൽ ഏറ്റവും പ്രതിഭാധനരും അനുഭവ സമ്പന്നരുമായ വിരാട് കോലി – രോഹിത് ദ്വയം മുന്നിൽ നിന്നു നയിക്കുന്ന ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ യശ്വസി ജയ്സ്വാൾ, റിഷഫ് പന്ത്, ശുഭ്മൻ ഗിൽ മുതലായ ചെറുപ്പക്കാരുടെ കരുത്തുകൂടി ചേരുന്നതോടെ അത് ഒരു ഒന്നൊന്നര കോംപിനേഷനായി മാറുന്നു. ഓരോ മത്സരത്തിന്റെയും ഒരോ ദിവസത്തിന്റെയും ഗതിക്കനുസരിച്ച് ഇവർ ബാറ്റിങ്ങിന്റെ ഗിയർ മനോഹരമായി അഡ്ജസ്റ്റ് ചെയ്ത് ഒരുക്കുന്ന ബാറ്റിങ് വിരുന്ന് അതിമനോഹരമാണ്. 

ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ 2 ദിവസത്തിലേറെ സമയം മഴ കവർന്നപ്പോൾ, പിന്നെക്കണ്ടത് ടെസ്റ്റ് മത്സരത്തിനിടയിലെ ട്വന്റി 20 ബാറ്റിങ് വെടിക്കെട്ടായിരുന്നു. ലോക കിരീടം ശിരസ്സിൽ ഏന്തിയതിന് പിന്നാലെ രാജ്യാന്തര ട്വന്റി 20യിൽ നിന്ന് വിരമിച്ച രോഹിത്തും വിരാടും അതിന്റെ ക്ഷീണം ശരിക്കും തീർത്തുകെട്ടുന്ന കാഴ്ചയും ആരാധകർക്ക് വിരുന്നൊരുക്കി. ബാറ്റർമാരുടെ ഐസിസിയുടെ പട്ടികയിൽ നിലവിൽ മുൻനിരയിലുള്ള ഇന്ത്യൻ സാന്നിധ്യം യശ്വസി ജയ്സ്വാളിന്റേതാണ്. 792 റേറ്റിങ് പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് ജയ്സ്വാൾ ഉള്ളത്. പിന്നാലെ ആറാം സ്ഥാനത്ത് വിരാട് കോലിയുമുണ്ട്. 

വിരാട് കോലി ബാറ്റിങ്ങിനിടെ. (Photo by Money SHARMA / AFP)

തൊട്ടുമുൻപത്തെ റേറ്റിങ്ങിൽ 12–ാം സ്ഥാനത്തായിരുന്ന കോലി 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇപ്പോൾ ആറാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, മുൻപ് ആറാം സ്ഥാനത്തുണ്ടായിരുന്ന റിഷഭ് പന്ത് മൂന്ന് സ്ഥാനങ്ങൾ താഴ്ന്ന് ഒൻപതിലും 10–ാം സ്ഥാനത്തുണ്ടായിരുന്ന രോഹിത്ത് 5 സ്ഥാനങ്ങൾ താഴേക്കിറങ്ങി 15–ാം സ്ഥാനത്തുമാണ് നിലവിൽ നിലയുറപ്പിച്ചിരിക്കുന്നത്. ബംഗ്ലദേശിനെതിരായ മത്സരത്തിൽ നിറംമങ്ങിയതാണ് ഇരുവർക്കും അൽപം തിരിച്ചടി ആയത്. മുൻപ് 14–ാം സ്ഥാനത്തുണ്ടായിരുന്ന ശുഭ്മൻ ഗില്ലാണ് നിലവിൽ രോഹിത്തിന് പിന്നിൽ 16–ാം സ്ഥാനത്തുള്ളത്. 

ബംഗ്ലദേശിനെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടെസ്റ്റ് ടീം അംഗങ്ങൾ. (Photo by Money SHARMA / AFP)

∙ 11 വർഷങ്ങൾ 18 പരമ്പരകൾ

ബംഗ്ലദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ടത് ഒട്ടേറെ റെക്കോർഡുകളാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ 11 വർഷത്തിനിടയിൽ സ്വന്തം നാട്ടിലെ മൈതാനങ്ങളിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഖ്യാതിക്ക് വീണ്ടും അടിവരയിട്ടു എന്നതാണ്. 2013 മുതൽ ഇതുവരെ ഇന്ത്യയിൽ നടന്ന 18 പരമ്പരകളിലും വിജയം ടീം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 1994 മുതൽ 2000 വരെയും 2004 മുതൽ 2008 വരെയും രണ്ടു തവണ 10 വീതം ഹോം പരമ്പരകൾ വിജയിച്ചിട്ടുള്ള ഓസീസാണ് ഈ റെക്കോർഡിൽ ഇന്ത്യയ്ക്കു തൊട്ടുപിന്നിലുള്ളത്. 

∙ വേഗമേറിയ 50, 100, 150, 250

3 ഓവർ പിന്നിടുമ്പോൾ ഒരു ടീം 50 റൺസ് പിന്നിട്ടിട്ടുണ്ടെങ്കിൽ സാധാരണ ഗതിയിൽ അത് ഏതെങ്കിൽ ട്വന്റി 20 മത്സരത്തിലാകും എന്ന് ആർക്കും സംശയം ഉണ്ടാകില്ല. എന്നാൽ ഇവിടെ ടീം ഇന്ത്യ ഈ നേട്ടം കൈവരിച്ചത് ബംഗ്ലദേശിനെതിരായ കാൻപൂർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ്. 50 ഓവറിൽ 400 റൺസ് എന്ന നായകൻ രോഹിത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ ഇന്ത്യൻ ബാറ്റർമാർ അരയും തലയും മുറുക്കി കാൻപൂരിലെ പുൽമൈതാനത്ത് ഇറങ്ങിയപ്പോൾ പിറവിയെടുത്തത് റെക്കോർഡുകളുടെ പെരുമഴ. അതിന് മുന്നിൽ നിന്നതും തുടക്കം കുറിച്ചതും നായകന്‍ രോഹിത് തന്നെ.  

ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ്ങിനിടെ. (Photo by Money SHARMA / AFP)

നേരിട്ട ആദ്യ രണ്ടു പന്തുകളിലും അടിച്ചുപറത്തിയ സിക്സറുകൾ ഉൾപ്പെടെ 6 പന്തുകളിൽ നിന്ന് 19 റൺസ് അടിച്ചുകൂട്ടിയ നായകൻ രോഹിത് ശർമയുടെയും വെറും 13 പന്തുകളിൽ നിന്ന് 30 റൺസ് അടിച്ചുകൂട്ടിയ യശ്വസി ജയ്സ്വാളിന്റെയും മികവിലാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 50 റൺസ് അടിച്ചെടുത്തത്. വെസ്റ്റ് ഇൻഡീസിന് എതിരെ 26 പന്തുകളിൽ നിന്ന് ഇംഗ്ലണ്ട് നേടിയ 50 റൺസിന്റെ റെക്കോർഡാണ് ഇതോടെ ബഹുദൂരം പിന്നിലായത്. 

ടീം ഇന്ത്യയുടെ ചരിത്രത്തിൽ ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും സ്വന്തമാക്കുന്ന ഏറ്റവും വേഗമേറിയ 50 റൺസ് ടോട്ടലും കാൻപുർ ടെസ്റ്റിലേത് തന്നെയാണ്. 2023 ഏഷ്യൻ ഗെയിംസ് ട്വന്റി 20 പരമ്പരയിൽ ബംഗ്ലദേശിന് എതിരെ 3.4 ഓവറുകളിൽ ഇന്ത്യ നേടിയ 50 റൺസായിരുന്നു ഇതിന് മുൻപുവരെ ഉണ്ടായിരുന്ന ടീം ഇന്ത്യയുടെ വേഗമേറിയ 50.

ആദ്യ മൂന്ന് ഓവറിൽ 50 പിന്നിട്ട ടീം ഇന്ത്യയ്ക്ക് 100 റൺസ് പിന്നിടാൻ വേണ്ടിവന്നത് വെറും 10.1 ഓവറുകൾ മാത്രമാണ്. ഇതും ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ റെക്കോർഡാണ്. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ നാട്ടിൽ 12.2 ഓവറുകളിൽ 100 റൺസ് പിന്നിട്ടുകൊണ്ട് ടീം ഇന്ത്യ സ്ഥാപിച്ച സ്വന്തം റെക്കോർഡ് തന്നെയാണ് കാൻപൂരിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2001ൽ ബംഗ്ലദേശിനെതിരെ 13.1 ഓവറിൽ 100 റൺസ് തികച്ച ശ്രീലങ്കയാണ് ഈ പട്ടികയിൽ ഇന്ത്യയുടെ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് പിന്നിലുള്ളത്. 

ഇന്ത്യൻ നായകൻ രോഹിത് ശർമയും ആർ. അശ്വിനും (Photo by R.Satish BABU / AFP)

50, 100, പിന്നാലെ 150ലും 200ലും 250ലും വേഗത്തിൽ എത്തുന്ന ടീം എന്ന തലക്കനവും കാൻപൂർ ഇന്ത്യയ്ക്കു സമ്മാനിച്ചു. 10.1 ഓവറിൽ 100 റൺസ് പിന്നിട്ട ടീം ഇന്ത്യയ്ക്ക് 150ലേക്ക് എത്താൽ വേണ്ടിവന്നത് വെറും 18.2 ഓവറുകൾ മാത്രമാണ്. ഈ വിഭാഗത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് സ്വന്തം റെക്കോർഡ് തന്നെയാണ്. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെ 21.1 ഓവറിൽ ഇന്ത്യ നേടിയ 150 റൺസായിരുന്നു കാൻപൂരിന് മുൻപുവരെയുള്ള വേഗമേറിയ 150 റൺസ്. 

200 റൺസ് തൊടാൻ ടീം ഇന്ത്യയ്ക്ക് വേണ്ടിവന്നത് 24.2 ഓവറുകൾ. അവിടെ ഇന്ത്യ മറികടന്നത് 2017ൽ പാക്കിസ്ഥാനെതിരെ ഓസീസ് 28.1 ഓവറിൽ സ്വന്തമാക്കിയ 200 റൺസിന്റെ റെക്കോർഡാണ്. 30.1 ഓവറിൽ 250 റൺസ് പൂർത്തിയാക്കിയ ടീം ഇന്ത്യ പഴങ്കഥയാക്കിയത് 2022ൽ പാക്കിസ്ഥാനെതിരെ 34 ഓവറുകളിൽ ഇംഗ്ലണ്ട് സ്വന്തം പേരിൽ കുറിച്ച റെക്കോർഡ്.

ഇതിനൊപ്പം ഇന്ത്യ ആകെ ബാറ്റ് ചെയ്ത 34.4 ഓവറുകളിൽ നിന്ന് 285 റൺസ് അടിച്ചുകൂട്ടിയത് 8.22 റൺ റേറ്റിലാണ്. ഇതും ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ റെക്കോർഡാണ്. 

2022ൽ പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ ഇംഗ്ലണ്ട് 35.5 ഓവറിൽ 7.36 റൺ റേറ്റിൽ സ്വന്തമാക്കിയിരുന്ന 264 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്. ഈ റെക്കോർഡ് കണക്കാക്കിയിരിക്കുന്നത് 200 പന്തുകൾക്ക് മുകളിൽ നീണ്ടു നിന്ന ഇന്നിങ്സുകൾ മാത്രമാണ്. 9 വിക്കറ്റ് നഷ്ടപ്പെട്ടതില്‍ 285ന് ഇന്ത്യ ഡിക്ലയർ ചെയ്യുമ്പോൾ അവിടെയും പിറന്നത് ഒരു പുതിയ റെക്കോർഡ്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒന്നാം ഇന്നിങ്സിൽ ടീം ഡിക്ലയർ ചെയ്ത ഏറ്റവും ചെറിയ സ്കോർ ആയിരുന്നു അത്. 

ബംഗ്ലദേശിനെതിരായ മത്സരത്തിൽ സിക്സർ പായിക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ. (പിടിഐ ചിത്രം)

∙ സിക്സറുകളിലും രാജാക്കൻമാർ

2024ൽ ഇന്ത്യ ഇതുവരെ കളത്തിലിറങ്ങിയത് 8 ടെസ്റ്റ് മത്സരങ്ങളിൽ. അതിൽ നിന്ന് ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയത് 96 സിക്സറുകൾ. ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏതൊരു ടീമും സ്വന്തം പേരിൽ അടിച്ചുകൂട്ടിയ സിക്സർ കണക്കിൽ ഇതും ഒന്നാം സ്ഥാനത്താണ്. 2022ൽ ഇംഗ്ലണ്ട് ബാറ്റർമാർ ദേശീയ ടീമിനായി ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയ 89 സിക്സറുകളുടെ കണക്കാണ് ഇവിടെ പഴങ്കതയായത്. 

English Summary:

Unbeaten in 11 Years: Can Anyone Stop Team India's Home Turf Domination? How Team India Rewriting the Record Books in Test Cricket

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT