ബ്ലാസ്റ്റേഴ്‌സിന് നെഞ്ചിടിപ്പേറ്റി ബദ്ധവൈരികൾക്കൊപ്പം പെരേര ഡയസ്; പോരിനിറങ്ങും മുൻപേയൊരു പ്രഖ്യാപനം: രംഗം അണ്ണന് പ്രശ്നമല്ല!
ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്റേതു പോലെ, രണ്ടു ഭാവങ്ങളിലാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ഹോർഗെ പെരേര ഡയസ് എന്ന ഗോൾവേട്ടക്കാരൻ. ഒരിക്കൽ അവരുടെ കണ്ണിലുണ്ണിയും പിന്നീടു കണ്ണിലെ കരടുമായി മാറിയ താരം. ബ്ലാസ്റ്റേഴ്സിനായി വീറോടെ മുന്നിൽ നിന്നു പൊരുതി ഐഎസ്എലിൽ വരവറിയിക്കുകയും പിന്നെ, ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴെല്ലാം ഗോളടിച്ച് അവരുടെ കഥ തീർക്കുകയും ചെയ്ത ഡയസ് ഇത്തവണയും ഗോളടിക്കുമെന്നു വ്യക്തമാക്കിയാണ് കൊച്ചിയിലെ പോരാട്ടത്തിനൊരുങ്ങുന്നത്. കോവിഡിനെ തുടർന്ന് ഐഎസ്എൽ ഗോവയിൽ മാത്രമായി തമ്പടിച്ച സീസണിലാണ് മെസ്സിയുടെ നാട്ടിൽ നിന്നു പകരക്കാരനായി പെരേര ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സെർബിയയിൽ നിന്നു ബെൽജിയം വഴി കേരളത്തിന്റെ സ്വന്തം പരിശീലകനായി ഇവാൻ വുക്കോമനോവിച്ച് ജ്ഞാനസ്നാനം ചെയ്ത സീസൺ

ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്റേതു പോലെ, രണ്ടു ഭാവങ്ങളിലാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ഹോർഗെ പെരേര ഡയസ് എന്ന ഗോൾവേട്ടക്കാരൻ. ഒരിക്കൽ അവരുടെ കണ്ണിലുണ്ണിയും പിന്നീടു കണ്ണിലെ കരടുമായി മാറിയ താരം. ബ്ലാസ്റ്റേഴ്സിനായി വീറോടെ മുന്നിൽ നിന്നു പൊരുതി ഐഎസ്എലിൽ വരവറിയിക്കുകയും പിന്നെ, ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴെല്ലാം ഗോളടിച്ച് അവരുടെ കഥ തീർക്കുകയും ചെയ്ത ഡയസ് ഇത്തവണയും ഗോളടിക്കുമെന്നു വ്യക്തമാക്കിയാണ് കൊച്ചിയിലെ പോരാട്ടത്തിനൊരുങ്ങുന്നത്.
കോവിഡിനെ തുടർന്ന് ഐഎസ്എൽ ഗോവയിൽ മാത്രമായി തമ്പടിച്ച സീസണിലാണ് മെസ്സിയുടെ നാട്ടിൽ നിന്നു പകരക്കാരനായി പെരേര ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സെർബിയയിൽ നിന്നു ബെൽജിയം വഴി കേരളത്തിന്റെ സ്വന്തം പരിശീലകനായി ഇവാൻ വുക്കോമനോവിച്ച് ജ്ഞാനസ്നാനം ചെയ്ത സീസൺ കൂടിയായിരുന്നുവത്. ബ്ലാസ്റ്റേഴ്‌സ് ലക്ഷണമൊത്ത കൊമ്പനായി കൊമ്പ് കുലുക്കി കലാശപ്പോരാട്ടത്തിലേക്ക് ഇരമ്പിക്കയറിയ സീസൺ.
സ്പാനിഷ് ലീഗ് കളിച്ച പരിചയസമ്പത്തുമായി അൽവാരോ വാസ്ക്വസും അഞ്ചു രാജ്യങ്ങളിലെ ലീഗുകളിലായി ഗോൾ തേടിയിറങ്ങിയ തഴക്കവും പഴക്കവും ചേർന്ന പെരേര ഡയസും ചേർന്നു ത്രസിപ്പിച്ചു മുന്നേറിയ സീസൺ. ബ്ലാസ്റ്റേഴ്‌സിൽ കളിച്ച 21 മത്സരങ്ങളിൽ നിന്നു 8 ഗോളുകളും ഒട്ടേറെ അസിസ്റ്റുകളും കുറിച്ച് ടീമിന്റെ പോരാട്ടവീര്യത്തിന്റെകൂടി നുരയുന്ന സാന്നിധ്യമായി മാറിയാണ് അർജന്റീനയുടെ ബലവാൻ സ്ട്രൈക്കർ ആ സീസൺ പൂർത്തിയാക്കിയത്.
ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ വന്ന പെരേരയുടെ പേര് പിന്നെയും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ പതിയുമെന്ന പ്രതീക്ഷകൾ പൂത്തുതുടങ്ങിയിടത്തായിരുന്നു അപ്രതീക്ഷിതമായി കൂടുമാറ്റത്തിന്റെ വരവ്. ബ്ലാസ്റ്റേഴ്‌സിൽ ഒരു സീസൺ മാത്രം കളിച്ചു മുംബൈ സിറ്റി എഫ്സിയിലേക്കാണ് താരം ചേക്കേറിയത്. മുംബൈ സിറ്റിയുടെ പവർഫുൾ ലൈനപ്പിലും നിരന്തരം ഗോൾ വർഷിക്കുകയും ഒരുക്കുകയും ചെയ്യുന്ന പെരേരയെയാണ് ഐഎസ്എൽ കണ്ടത്.
37 മത്സരങ്ങൾ, 21 ഗോളുകൾ- ഇതായിരുന്നു ഒരു തവണ കിരീടത്തിലും മുത്തമിട്ട മുംബൈ മിഷനിൽ പെരേരയുടെ പ്രകടനം. ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ പെരേരയുടെ പ്രതികാരത്തിനും ഹോം, എവേ വ്യത്യാസങ്ങളില്ലാതെ ഐഎസ്എലിൽ വേദിയൊരുങ്ങി. മുംബൈയിൽ കളിച്ച രണ്ടു സീസണിലും കേരള ടീമിന്റെ വലയിൽ പന്തടിച്ചു കയറ്റിയാണ് കളത്തിലെ തീപ്പൊരി സാന്നിധ്യം കൂടിയായ ഡയസ് കലിപ്പ് തീർത്തത്.
മുംബൈയെ കിരീടമണിയിച്ചു ഹോർഗെ പെരേര ഡയസ് ലാൻഡ് ചെയ്തതു ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികളായ ബെംഗളൂരു എഫ്സിയുടെ മടയിൽ.
ഇക്കഴിഞ്ഞ ഡ്യുറാൻഡ് കപ്പ് ക്വാർട്ടറിലെ കണ്ടുമുട്ടലിലും ഒരു ഇൻജറി ടൈം ഗോളോടെ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചകം തകർത്ത പെരേര ഡയസ് വേട്ടയാടൽ തുടരുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവാൻ ഇല്ലാത്ത, മികായേൽ സ്റ്റാറെയുടെ കേരള ബ്ലാസ്റ്റേഴ്‌സിനെ അവരുടെ കോട്ടയിൽ എതിരിടുന്നതിന് മുൻപായി 34 - കാരൻ ‘മനോരമ പ്രീമിയത്തിനോട്' കളത്തിലെ തന്റെ നയവും നിലപാടും വ്യക്തമാക്കുന്നു.
? പഴയ ടീമിനെതിരെ അവരുടെ തട്ടകത്തിൽ വീണ്ടുമൊരു കളത്തിലിറക്കം. എന്താണ് ഇപ്പോൾ മനസ്സിൽ തോന്നുന്ന വികാരം
മുൻപ് കളിച്ചു പരിചയമുള്ള സ്റ്റേഡിയത്തിൽ വീണ്ടും ഇറങ്ങുന്നത് എല്ലായ്പ്പോഴും ഒരു ‘ഫീൽ ഗുഡ്’ നിമിഷമാണ്. അവിടത്തെ അന്തരീക്ഷമൊക്കെ നമുക്ക് പരിചിതമായ ഒന്നാകും. ഇത് നമ്മളിൽ നിന്നു കൂടുതൽ മികച്ച പ്രകടനം ആവശ്യപ്പെടുന്നു. ആ കാരണം കൊണ്ടുതന്നെ നല്ല പ്രകടനം നടത്തുന്നതിനാണ് ഈ കളത്തിലിറക്കം സഹായിക്കുക. കൊച്ചി സ്റ്റേഡിയത്തിൽ നല്ലൊരു അന്തരീക്ഷമാകുമെന്ന് എനിക്കുറപ്പാണ്. ഞാൻ ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ഈ മത്സരത്തെ കാണുന്നതും.
? മുൻപ് ബ്ലാസ്റ്റേഴ്‌സിനായും പിന്നെ ബ്ലാസ്റ്റേഴ്‌സിന് എതിരെയും മികച്ച പ്രകടനങ്ങളേറെ നടത്തിയിട്ടുള്ള താരമാണ് താങ്കൾ. ഇന്നത്തെ കളിയിൽ വ്യക്തിപരമായി എന്തെങ്കിലും ലക്ഷ്യം കരുതിയിട്ടുണ്ടോ
ജയിക്കാനും പോയിന്റ് നേടാനുമായാണു ഞാൻ എല്ലാ കളിക്കും ഇറങ്ങുന്നത്. ഗോളടിക്കുന്നതും കൂട്ടുകാർക്ക് ‘അസിസ്റ്റ്’ നൽകുന്നതുമെല്ലാം എനിക്ക് ഒരു ബോണസാണ്. ഫുട്ബോൾ ഒരു ടീം ഗെയിമാണ്. 3 പോയിന്റുമായി കളത്തിൽ നിന്നു തിരിച്ചുകയറാൻ എന്റെ ടീമിനെ സഹായിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യം. ഇന്നും എന്റെ ലക്ഷ്യം അതുതന്നെയാകും.
? മുൻപ് താങ്കൾക്കായി കയ്യടിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് ഏതു തരത്തിലുള്ള സ്വീകരണമാണ് സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്? ആരാധകരെക്കൊണ്ട് സ്റ്റേഡിയം നിറഞ്ഞുകവിയും. സ്വന്തം ടീമിനായി ആർത്തുവിളിക്കുന്നവർക്ക് മുന്നിൽ കളിക്കുന്നതിനായി മാനസികമായി തയാറെടുത്തോ
കേരളവുമായി ബന്ധപ്പെട്ട് എനിക്ക് നല്ല ഓർമകളാണുള്ളത്. പക്ഷേ, അതെല്ലാം ഇപ്പോൾ പഴങ്കഥ മാത്രം. വേറെ ടീമിന്റെ ജഴ്സിയിൽ ഞാൻ കൊച്ചിയിൽ പലവട്ടം കളിച്ചിട്ടുണ്ട്. എനിക്കിതു മറ്റൊരു മത്സരം മാത്രം. എന്റെ ടീമിനു 3 പോയിന്റ് സമ്മാനിക്കാൻ സാധ്യമായതെല്ലാം ഞാൻ ഇന്നു കളത്തിൽ ചെയ്യും. അതിൽ മാത്രമാണ് ഈ മത്സരത്തിൽ എന്റെ മുഴുവൻ ശ്രദ്ധയും..
? ഐഎസ്എലിലെ ഏറ്റവും ചൂടൻ പോരാട്ടങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട് ഇപ്പോൾ കെബിഎഫ്സി – ബിഎഫ്സി മത്സരങ്ങൾ. ആ കടുപ്പവും തീവ്രതയും എങ്ങനെ നോക്കിക്കാണുന്നു
ഒരു ഫുട്ബോളർ എന്ന നിലയ്ക്ക് ഇത്തരം പോരാട്ടങ്ങൾക്കായാണ് ഞങ്ങൾ ഏറ്റവും അധികം കാത്തിരിക്കുന്നത്. ഞാൻ അർജന്റീനയിൽ നിന്നാണു വരുന്നത്. അവിടെ എല്ലാ മത്സരങ്ങളും കടുപ്പം തന്നെയാണ്. ചെറുപ്പത്തിൽ കടുപ്പവും തീവ്രതയുമേറിയ വമ്പൻ മത്സരങ്ങൾ ഇത്തിരി സമ്മർദം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പരിചയം എന്നെ പല കാര്യങ്ങളും പഠിപ്പിച്ചു. ഇപ്പോൾ എല്ലാ മത്സരവും എനിക്ക് ഒരുപോലെയാണ്. സാധ്യമാകും വിധം നന്നായി തയാറെടുത്തു പോകുക, കളത്തിൽ ഇറങ്ങി ടീമിനായി ഏറ്റവും മികച്ച കളി പുറത്തെടുക്കുക – അതാണു ലൈൻ.
? ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള താങ്കളുടെ അരങ്ങേറ്റം ഫൈനൽ വരെ എത്തിയിരുന്നു. മുംബൈ സിറ്റി ടീമിനൊപ്പം കിരീടവും ഉയർത്തി. ഇപ്പോഴത്തെ ടീം ആയ ബെംഗളൂരു ആകട്ടെ, തോൽവി അറിയാതെ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുമാണ്. ഇന്ത്യൻ മണ്ണിലെ ഈ ഫുട്ബോൾ യാത്രയെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുക
ഒരു കളിക്കാരൻ എന്ന നിലയിൽ ഒരു തിരിഞ്ഞുനോട്ടം അത്രയൊന്നും ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാൻ. കളിച്ച ക്ലബ്ബുകളിലെല്ലാം വളരെ നല്ല നിമിഷങ്ങളും വളരെ മോശം നിമിഷങ്ങളും എനിക്കു ഉണ്ടായിട്ടുണ്ട്. എന്റെ മുന്നിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ഘട്ടത്തിൽ എന്റെ എല്ലാ ഫോക്കസും ബെംഗളൂരു എഫ്സി എന്ന ടീമിലാണ്, ഞങ്ങളുടെ മുന്നിലുള്ള സീസണിലാണ്. നല്ല രീതിയിലാണ് ഞങ്ങൾ ഈ ഐഎസ്എലിനു തുടക്കം കുറിച്ചിട്ടുള്ളത്. ഇതേ രീതിയിൽതന്നെ മുന്നോട്ടു പോകാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.