ടീം ഇന്ത്യ വീണ്ടും പഴയവഴിയിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ചെപ്പോക്ക് ടെസ്റ്റ് വിജയത്തോടെ ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയ വഴിയിൽ മുന്നേറിയിരുന്നു. പരമ്പര വിജയത്തോടെ ഇന്ത്യ വിജയങ്ങളുടെ ഗ്രാഫ് വീണ്ടും ഉയർത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടർച്ചയായ രണ്ട് പരാജയങ്ങളോടെ ഇന്ത്യ വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. നിലവിൽ 584 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയുടെ പേരിൽ 180 വിജയങ്ങളും 180 പരാജയങ്ങളും 222 സമനിലകളുമാണുള്ളത്. വിജയ വഴിയിൽ നിന്ന് വീണ്ടും സമനിലയുടെ തീരത്തേക്ക്. അവിടെ നിന്ന് വീണ്ടും പരാജയ വഴിയിലേക്ക് മടങ്ങി പോകാതെ വിജയവഴി വീണ്ടും തെളിയണമെങ്കിൽ വാങ്കഡെ ടെസ്റ്റിൽ വിജയം വളരെ അനിവാര്യമാണ്. 11 വർഷങ്ങൾ 18 പരമ്പര വിജയങ്ങൾ. ബംഗ്ലദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ട റെക്കോർഡായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ 11 വർഷത്തിനിടയിൽ സ്വന്തം നാട്ടിലെ മൈതാനങ്ങളിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഈ ഖ്യാതി ഇന്ത്യയും പുണെയിലെ പരാജയത്തോടെ ഇന്ത്യ കൈവിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടീം ഇന്ത്യ വീണ്ടും പഴയവഴിയിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ചെപ്പോക്ക് ടെസ്റ്റ് വിജയത്തോടെ ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയ വഴിയിൽ മുന്നേറിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടർച്ചയായ രണ്ട് പരാജയങ്ങളോടെ ഇന്ത്യ വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. നിലവിൽ 584 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയുടെ പേരിൽ 180 വിജയങ്ങളും 180 പരാജയങ്ങളും 222 സമനിലകളുമാണുള്ളത്. വിജയ വഴിയിൽ നിന്ന് വീണ്ടും സമനിലയുടെ തീരത്തേക്ക്. അവിടെ നിന്ന് വീണ്ടും പരാജയ വഴിയിലേക്ക് മടങ്ങിപ്പോകാതെ വിജയവഴിയിൽ  മുന്നേറണമെങ്കിൽ വാങ്കഡെ ടെസ്റ്റിൽ വിജയം വളരെ അനിവാര്യമാണ്.

11 വർഷങ്ങൾ 18 പരമ്പര വിജയങ്ങൾ. ബംഗ്ലദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ട റെക്കോർഡായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ 11 വർഷത്തിനിടയിൽ സ്വന്തം നാട്ടിലെ മൈതാനങ്ങളിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഈ ഖ്യാതി ഇന്ത്യയും പുണെയിലെ പരാജയത്തോടെ ഇന്ത്യ കൈവിട്ടു. 1994 മുതൽ 2000 വരെയും 2004 മുതൽ 2008 വരെയും രണ്ടു തവണ 10 വീതം ഹോം പരമ്പരകൾ വിജയിച്ചിട്ടുള്ള ഓസീസാണ് ഈ റെക്കോർഡിൽ ഇന്ത്യയ്ക്കു തൊട്ടുപിന്നിലുള്ളത്. ഇന്ത്യയുടെ വിജയ പരാജയങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനൊപ്പം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലെ വലിയ വിജയങ്ങളുടെയും ചെറിയ പരാജയങ്ങളുടെയും അപൂർവ സമനിലകളുടെയും കഥയറിയാം...

ഇംഗ്ലണ്ട് താരങ്ങൾ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ. (Photo by Glyn KIRK / AFP)
ADVERTISEMENT

∙ വലിയ വിജയങ്ങളുടെ തലയെടുപ്പ് ഇംഗ്ലണ്ടിന് സ്വന്തം

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് മത്സരങ്ങളിലും വിജയികളുടെ തലയെടുപ്പോടെ നിവർന്ന് നിന്നത് ഇംഗ്ലണ്ട് നിരയാണ്. രണ്ട് അവസരങ്ങളിലും എതിർ വശത്ത് ഓസ്ട്രേലിയയും. ഇന്നിങ്സ് വിജയത്തിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം സ്വന്തം പേരിൽ എഴുതിച്ചേർക്കുമ്പോൾ എതിർ വശത്തുണ്ടായിരുന്ന ഓസീസ് പടയെ നയിച്ചത് സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാൻ എന്ന ഇതിഹാസമായിരുന്നു.

1938 ഓഗസ്റ്റ് 20 മുതൽ 24 വരെ ഓവലിൽ നടന്ന ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലിഷ് പട അടിച്ചുകൂട്ടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 903 റൺസ്. 147 വർഷത്തെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഇന്നിങ്സ് ടോട്ടലിലേക്ക് ഇംഗ്ലണ്ട് കുതിച്ചുകയറിയത് ലെൻ ഹട്ടന്റെ ട്രിപ്പിൾ സെഞ്ചറി പിന്നിട്ടുള്ള (364) ബാറ്റിങ് കരുത്തിലാണ്. 13 മണിക്കൂറും 17 മിനിറ്റും ക്രീസിൽ ചെലവഴിച്ച ഹട്ടൻ നേരിട്ട 847 പന്തുകളിൽ 35 എണ്ണം ബൗണ്ടറി ലൈൻ കടന്നു. എന്നാൽ ഒരു പന്തുപോലും സിക്സർ പറത്താൻ അദ്ദേഹം തുനിഞ്ഞില്ല.

ഹട്ടൻ മാത്രമല്ല, ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റർ പോലും ഒരു പന്തുപോലും സിക്സർ പറത്താതെയാണ് 903 എന്ന സ്കോറിലേക്ക് അവർ കുതിച്ചെത്തിയത്. എന്നാൽ ഈ ഒറ്റ ഇന്നിങ്സിൽ നിന്ന് ഇംഗ്ലണ്ട് ആകെ തല്ലിക്കൂട്ടിയത് 85 ബൗണ്ടറികളാണ്. ഇതിനൊപ്പം ഓസീസ് ബോളർമാർ കയ്യയച്ച് വിട്ടു നൽകിയ 50 എക്സ്ട്രാ റൺസ്കൂടി ചേർത്താണ് ഒന്നാം ഇന്നിങ്സിൽ 903 എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് കാര്യങ്ങൾ ഒട്ടും പന്തിയായിരുന്നില്ല. ഓപ്പണർ ബില്ലി ബ്രൗൺ മാത്രമാണ് 50 റൺസ് എന്ന കടമ്പ പിന്നിട്ടത് (69). 52.1 ഓവർ മാത്രമാണ് ഓസീസ് ബാറ്റിങ് നിരയ്ക്ക് ആകെ പിടിച്ചു നിൽക്കാനായത്. 201 റൺസ് മാത്രം നേടിയ ഓസീസ് ഫോളോ ഓൺ ചെയ്യുകയായിരുന്നു. നായകൻ സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാനും  ജാക് ഫിങ്കെൽടെനും പരുക്കിനെ തുടർന്ന് ബാറ്റിങ്ങിനിറങ്ങിയിരുന്നില്ല. 19 ഓവറുകളിൽ നിന്ന് 49 റൺസ് വഴങ്ങി 5 വിക്കറ്റുകൾ പിഴുത ബില്ലി ബോസ് ആണ് ഒന്നാം ഇന്നിങ്സിൽ ഓസീസ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.

ADVERTISEMENT

രണ്ടാം ഇന്നിങ്സിൽ ഓസീസിനെ കാത്തിരുന്നത് ഒന്നാം ഇന്നിങ്സിനേക്കാൾ വലിയ തകർച്ചയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബ്രാഡ്മാനും ജാക് ഫിങ്കെൽടെനും ബാറ്റിങ്ങിനിറങ്ങാതിരുന്നപ്പോൾ ഓസീസ് നിരയിലെ ശേഷിച്ച 9 പേരിൽ 4 പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 123 റൺസിൽ ഓസീസിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് സ്വന്തമാക്കിയത് ഇന്നിങ്സിനും 579 റൺസിനും വിജയം. എന്നാൽ വലിയ ഇന്നിങ്സ് വിജയങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഓസീസിന് അവകാശപ്പെട്ടതാണ്. 2002 ഫെബ്രുവരിയിൽ ജൊഹാനസ്ബർഗിൽ നടന്ന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 360 റൺസിനും തകർത്താണ് ഓസീസ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താരങ്ങൾ. (Picture courtesy X /@englandcricket)

റൺസിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ടെസ്റ്റ് വിജയം എന്ന റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തം പേരിൽ ചേർത്തിട്ട് 96 വർഷങ്ങൾ പിന്നിടുന്നു. 1928 നവംബർ 30 മുതൽ ഡിസംബർ 5 വരെ ബ്രിസ്ബെയ്നിൽ നടന്ന മത്സരത്തിലും ഇംഗ്ലണ്ടിന്റെ എതിരാളി ഓസീസ് തന്നെയായിരുന്നു. 675 റൺസിനായിരുന്നു അന്ന് ഇംഗ്ലണ്ടിന്റെ ഓസീസ് ദഹനം!  ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 521 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനെത്തിയ ഓസീസിന് നേടാനായത് 122 റൺസ് മാത്രം. ഒരു താരം പരുക്കിനെ തുടർന്ന് ബാറ്റിങ്ങിനിറങ്ങാതിരുന്നപ്പോൾ മറ്റ് 10 പേരിൽ രണ്ടക്കം കടന്നത് ആകെ നാലുപേർ മാത്രം.

ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 342 റൺസിന് ഡിക്ലയർ ചെയ്തു. 742 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് താരങ്ങൾക്ക് ആകെ നേടാനായത് 66 റൺസ് മാത്രം! ഇത്തവണ പരുക്കിന്റെ പേരിൽ ബാറ്റിങ്ങിൽ നിന്ന് മാറി നിന്നത് 2 താരങ്ങൾ. രണ്ടക്കത്തിനു മുകളിൽ ആകെ സ്കോർ ചെയ്തത് രണ്ടേ രണ്ട് ബാറ്റർമാർ മാത്രവും. ഒരാൾ റൺസ് ഒന്നും നേടാതെ പുറത്തായപ്പോൾ മറ്റ് 3 താരങ്ങൾ ഒരു റൺസ് മാത്രം സ്കോർ ചെയ്ത് പുറത്തായി.

മുൻ ഇന്ത്യൻ സൂപ്പർ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, അനിൽ കുംബ്ലെ എന്നിവർ. (Photo by RAVEENDRAN / AFP)

∙ ഏറ്റവും വലിയ സ്കോർ സ്വന്തം, പക്ഷേ വിജയം????

ADVERTISEMENT

ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും അധികം റൺസ് സ്കോർ ചെയ്ത ടീം എന്ന ഖ്യാതി ശ്രീലങ്കയ്ക്ക് അവകാശപ്പെട്ടതാണ്.  എന്നാൽ, ശ്രീലങ്ക പുഞ്ചിരിച്ച ഈ അവസരത്തിൽ എതിർ ചേരിയിൽ ഉണ്ടായിരുന്ന ടീം ഇന്ത്യയെ പരാജയപ്പെടുത്തി വിജയം നേടാൻ അവർക്ക് സാധിച്ചില്ലെന്നത് വസ്തുത.  1997 ഓഗസ്റ്റ് 2 മുതൽ 6 വരെ കൊളംബോയിൽ നടന്ന ടെസ്റ്റിലാണ് ശ്രീലങ്ക ഈ റെക്കോർഡ് പ്രകടനം നടത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നായകൻ സച്ചിൻ തെൻഡുൽകർ (143), മുഹമ്മദ് അസ്ഹറുദീൻ (126), സിദ്ധു (111) എന്നിവരുടെ സെഞ്ചറികളുടെ കരുത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 537 റൺസ് നേടി രണ്ടാം ദിവസം തന്നെ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക സനത് ജയസൂര്യയുടെ ട്രിപ്പിൾ സെഞ്ചറിയുടെയും (340) റോഷൻ മാഹാനാമയുടെ ഇരട്ട സെഞ്ചറിയുടെയും (225) അരവിന്ദ ഡിസിൽവയുടെ സെഞ്ചറിയുടെയും (126) കരുത്തിൽ അടിച്ചുകൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 952 റൺസ്. എന്നാൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്നതിന് ഇടയിൽ തന്നെ മത്സരത്തിന്റെ സമയം അവസാനിച്ചിരുന്നു. ഇതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

∙ കളി മാറി, എങ്കിലും...

ടെസ്റ്റ് ക്രിക്കറ്റിലെ തണുപ്പൻ ബാറ്റിങ് ശൈലികൾക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും ട്വന്റി 20, ഏകദിന മത്സരങ്ങളുടെ അത്ര ആവേശം ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന് വന്നിട്ടില്ല. എന്നാലും ട്വന്റി 20, ഏകദിന മത്സരങ്ങളുടേതിന് സമാനമായ ചില മത്സരങ്ങൾ ഉണ്ടായിട്ടുണ്ട്. 1960 ഡിസംബറിൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നടന്ന ഓസ്ട്രേലിയ – വെസ്റ്റ് ഇൻഡീസ് മത്സരവും 1986ൽ ചെപ്പോക്കിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരവുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ. ഈ രണ്ട് മത്സരങ്ങളും ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ചവയാണ്. 147 വർഷത്തിന്റെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ സ്കോർ സമനിലയിൽ പിരിഞ്ഞ രണ്ടേ രണ്ട് മത്സരങ്ങളാണിവ.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ആരാധകർ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സൂചിപ്പിക്കുന്ന ബംഗാൾ കടുവയുടെയും ഓസീസ് ടീമിനെ സൂചിപ്പിക്കുന്ന കങ്കാരുവിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ബാനറുമായി. (Photo by THAKUR / SPORTASIA / AFP)

ഈ രണ്ട് മത്സരങ്ങളും ഫലമില്ലാതെ പിരിഞ്ഞെങ്കിൽ കേവലം ഒരു റൺസിന്റെ വിജയം സ്വന്തമാക്കിയ 2 ടെസ്റ്റുകളുണ്ട്. 1993 ജനുവരി 23 മുതൽ 26 വരെ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഒരു റൺ പരാജയം ഏറ്റുവാങ്ങിയതും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും കരുത്തൻമാരായ ഓസീസ് തന്നെയാണ്. ആദ്യ ഇന്നിങ്സിൽ 252 റൺസിന് വെസ്റ്റിൻഡീസിന്റെ സ്കോറിങ് അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 213 റൺസിന് പുറത്തായി. 39 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച വെസ്റ്റിൻഡീസിന്  146 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 186 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസിന് സ്കോർ ചെയ്യാനായത് 184 റൺസ് മാത്രം. വെസ്റ്റിൻഡീസിന്  ഒരു റൺസ് വിജയം.

2023 ഫെബ്രുവരി 24 മുതൽ 28 വരെ നടന്ന ഇംഗ്ലണ്ട് – ന്യൂസീലൻഡ് മത്സരത്തിലും ഫലം ഗതിമാറിയത് കേവലം ഒരു റൺസിനാണ്. ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 435 റൺസ് എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന്റെ ഇന്നിങ്സ് 209 റൺസിൽ അവസാനിച്ചു. ഫോളോ ഓൺ ചെയ്യേണ്ടി വന്ന ന്യൂസീലൻഡ് വീണ്ടും ബാറ്റിങ്ങിനിറങ്ങുകയും 483 റൺസ് അടിച്ചുകൂട്ടുകയും ചെയ്തു. 258 റൺസിന്റെ വിജയ ലക്ഷ്യവുമായി വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 256 റൺസിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ ചെയ്യുന്നതിന് മുൻപ് 2 റൺസ്കൂടി നേടിയിരുന്നെങ്കിൽ വിജയം ഇംഗ്ലണ്ടിനൊപ്പം ആകുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 10 തവണകൂടി രണ്ടക്കത്തിൽ കുറഞ്ഞ സ്കോറിന് വിജയികളെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

English Summary:

India on the Brink: Can Wankhede Spark a Revival or Spell Disaster for Test Cricket?