ഫോർലാന്റെ മുൻഗാമികളിൽ കപിലും റിച്ചഡ്സും ബോൾട്ടും വരെ; ദേശീയ ടീമുകൾക്കായി ‘കാലുമാറി’യവരും’ ഒട്ടേറെ!
ഈ നൂറ്റാണ്ടിൽ യുറഗ്വായ് ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ അവരുടെ സ്ട്രൈക്കർ ഡിയേഗോ ഫോർലാനെ ഇനി കാണുക പുതിയ കളത്തിൽ. ഫുട്ബോൾ മതിയാക്കി പ്രഫഷനൽ ടെന്നിസിലേക്ക് കളം മാറിയിരിക്കുകയാണ് ഫോർലാൻ. നവംബറിൽ നടക്കുന്ന യുറഗ്വായ് ഓപ്പൺ ടൂർണമെന്റിൽ ഡബിൾസിലാണ് നാൽപത്തിയഞ്ചുകാരൻ ഫോർലാൻ മത്സരിക്കുക. ഫുട്ബോളുമായി 21 വർഷം നീണ്ട ആത്മബന്ധത്തിന് യുറഗ്വായ് നായകൻ വിരാമമിട്ടത് 2019ലാണ്. നേരത്തേ, 2014ൽ, രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. 2010 ലോകകപ്പിൽ യുറഗ്വായുടെ സെമി പ്രവേശനത്തിൽ ഏറ്റവും നിർണായകമായതു ഫോർലാന്റെ പ്രകടനമാണ്. 5 ഗോളോടെ ടോപ് സ്കോറർമാരിൽ ഒരാളായ ഫോർലാൻ തന്നെയായിരുന്നു
ഈ നൂറ്റാണ്ടിൽ യുറഗ്വായ് ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ അവരുടെ സ്ട്രൈക്കർ ഡിയേഗോ ഫോർലാനെ ഇനി കാണുക പുതിയ കളത്തിൽ. ഫുട്ബോൾ മതിയാക്കി പ്രഫഷനൽ ടെന്നിസിലേക്ക് കളം മാറിയിരിക്കുകയാണ് ഫോർലാൻ. നവംബറിൽ നടക്കുന്ന യുറഗ്വായ് ഓപ്പൺ ടൂർണമെന്റിൽ ഡബിൾസിലാണ് നാൽപത്തിയഞ്ചുകാരൻ ഫോർലാൻ മത്സരിക്കുക. ഫുട്ബോളുമായി 21 വർഷം നീണ്ട ആത്മബന്ധത്തിന് യുറഗ്വായ് നായകൻ വിരാമമിട്ടത് 2019ലാണ്. നേരത്തേ, 2014ൽ, രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. 2010 ലോകകപ്പിൽ യുറഗ്വായുടെ സെമി പ്രവേശനത്തിൽ ഏറ്റവും നിർണായകമായതു ഫോർലാന്റെ പ്രകടനമാണ്. 5 ഗോളോടെ ടോപ് സ്കോറർമാരിൽ ഒരാളായ ഫോർലാൻ തന്നെയായിരുന്നു
ഈ നൂറ്റാണ്ടിൽ യുറഗ്വായ് ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ അവരുടെ സ്ട്രൈക്കർ ഡിയേഗോ ഫോർലാനെ ഇനി കാണുക പുതിയ കളത്തിൽ. ഫുട്ബോൾ മതിയാക്കി പ്രഫഷനൽ ടെന്നിസിലേക്ക് കളം മാറിയിരിക്കുകയാണ് ഫോർലാൻ. നവംബറിൽ നടക്കുന്ന യുറഗ്വായ് ഓപ്പൺ ടൂർണമെന്റിൽ ഡബിൾസിലാണ് നാൽപത്തിയഞ്ചുകാരൻ ഫോർലാൻ മത്സരിക്കുക. ഫുട്ബോളുമായി 21 വർഷം നീണ്ട ആത്മബന്ധത്തിന് യുറഗ്വായ് നായകൻ വിരാമമിട്ടത് 2019ലാണ്. നേരത്തേ, 2014ൽ, രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. 2010 ലോകകപ്പിൽ യുറഗ്വായുടെ സെമി പ്രവേശനത്തിൽ ഏറ്റവും നിർണായകമായതു ഫോർലാന്റെ പ്രകടനമാണ്. 5 ഗോളോടെ ടോപ് സ്കോറർമാരിൽ ഒരാളായ ഫോർലാൻ തന്നെയായിരുന്നു
ഈ നൂറ്റാണ്ടിൽ യുറഗ്വായ് ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ അവരുടെ സ്ട്രൈക്കർ ഡിയേഗോ ഫോർലാനെ ഇനി കാണുക പുതിയ കളത്തിൽ. ഫുട്ബോൾ മതിയാക്കി പ്രഫഷനൽ ടെന്നിസിലേക്ക് കളം മാറിയിരിക്കുകയാണ് ഫോർലാൻ. നവംബറിൽ നടക്കുന്ന യുറഗ്വായ് ഓപ്പൺ ടൂർണമെന്റിൽ ഡബിൾസിലാണ് നാൽപത്തിയഞ്ചുകാരൻ ഫോർലാൻ മത്സരിക്കുക.
ഫുട്ബോളുമായി 21 വർഷം നീണ്ട ആത്മബന്ധത്തിന് യുറഗ്വായ് നായകൻ വിരാമമിട്ടത് 2019ലാണ്. നേരത്തേ, 2014ൽ, രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. 2010 ലോകകപ്പിൽ യുറഗ്വായുടെ സെമി പ്രവേശനത്തിൽ ഏറ്റവും നിർണായകമായതു ഫോർലാന്റെ പ്രകടനമാണ്. 5 ഗോളോടെ ടോപ് സ്കോറർമാരിൽ ഒരാളായ ഫോർലാൻ തന്നെയായിരുന്നു അത്തവണ ലോകകപ്പിലെ മികച്ച താരവും. 2016 ഐഎസ്എലിൽ മുംബൈ സിറ്റി എഫ്സിക്കായും കളിച്ചിട്ടുണ്ട്.
പ്രഫഷനൽ താരമാകുന്നതിനു മുൻപെ മറ്റൊരു കായികയിനത്തിൽ തിളങ്ങിയവരുടെ കൂട്ടത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും മുൻ ഹോക്കി നായകൻ പി. ആർ. ശ്രീജേഷുമൊക്കെയുണ്ട്. കുട്ടിക്കാലത്ത് ധോണി ഫുട്ബോളിലാണ് മികവ് പുലർത്തിയതെങ്കിൽ ശ്രീജേഷ് അത്‌ലറ്റിക് ട്രാക്കിലാണ് ശോഭിച്ചത്. കായികലോകത്ത് ഏതെങ്കിലുമൊരു രംഗത്ത് മികവുകാട്ടിയശേഷം മറ്റൊരു കായികമേഖലയിലേക്ക് ചുവടുമാറ്റുന്ന ആദ്യ താരമല്ല ഫോർലാൻ. വിരമിക്കലിനുശേഷം സ്പോർട്സ് കരിയർ അവസാനിപ്പിക്കാതെ മറ്റൊരു കായികമേഖലയിലേക്ക് കടന്ന ഇത്തരം താരങ്ങൾ മുൻപും കായികചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം...
∙ അത്‌ലറ്റിക്സിൽ നിന്ന് ഫുട്ബോളിലേക്ക് കുതിച്ച് ഉസൈൻ ബോൾട്ട്
8 ഒളിംപിക്സ് സ്വർണവും പതിനൊന്ന് ലോക അത്‍ലറ്റിക്സ് മീറ്റ് സ്വർണവുമായി ഭൂമിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ എന്ന വിശേഷണവുമായി ജമൈക്കൻ വേഗരാജാവ് ഉസൈൻ ബോൾട്ട് അത്‌ലറ്റിക്സ് രംഗത്തുനിന്ന് വിടവാങ്ങിയശേഷം ട്രാക്കിൽനിന്ന് നേരെ പോയത് ഫുട്ബോളിലേക്ക്. പ്രഫഷനൽ ഫുട്ബോളിൽ ബോൾട്ട് ഒരു കൈ നോക്കിയെങ്കിലും ട്രയൽസിൽ പരാജയപ്പെടുകയായിരുന്നു. ട്രയൽ മത്സരങ്ങൾ കളിച്ച ബോൾട്ട് ഓസ്ട്രേലിയയിലെ എ ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനു വേണ്ടിയാണ് പന്തു തട്ടിയത്. സിഡ്നിയിൽ മകാർതർ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ബോൾട്ടിന്റെ ടീം 4–0ന് വിജയിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് രണ്ടു തവണയാണ് ബോൾട്ട് എതിരാളിയുടെ ഗോൾ വലയംചലിപ്പിച്ചത്.
2018ൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനൊപ്പം ഫുട്ബോൾ പരിശീലനത്തിനു ചേർന്ന ബോൾട്ട് ഒരേയൊരു ആവശ്യമാണു ക്ലബ് അധികൃതർക്കു മുന്നിൽ വച്ചത്: ഒഴിവുദിവസത്തിനുശേഷം സിഡ്നിയിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള ഗോസ്ഫോർഡിലെ പരീശീലന വേദിയിലെത്താൻ ക്ലബ് അധികൃതർ അയയ്ക്കുന്ന ടാക്സി കാറിന്റെ നിറം കറുപ്പായിരിക്കണം! എന്തായാലും ബോൾട്ടിന്റെ ആവശ്യത്തിനോടു ക്ലബ് അധികൃതർ മുഖം തിരിച്ചില്ല. സ്വകാര്യ അംഗരക്ഷകർ, മസാജ് വിദഗധർ, ഡ്രൈവർ തുടങ്ങിയവരുടെ സേവനം പോലും ബോൾട്ട് ആവശ്യപ്പെട്ടിരുന്നില്ല.
ടെസ്‌റ്റ് ക്രിക്കറ്റിൽ ബാറ്റിങ് രാജാവായി വിലസുന്നതായിരുന്നു ബോൾട്ടിന്റെ കുട്ടിക്കാലത്തെ ആഗ്രഹമെന്ന് അദ്ദേഹം തന്റെ ‘ഫാസ്‌റ്റർ ദാൻ ലൈറ്റ്‌നിങ്’ എന്ന ആത്മകഥയിൽ വിവരക്കുന്നുണ്ട്. ജമൈക്കയിൽനിന്നു തന്നെയുള്ള കോർട്‌നി വാൽഷിന്റെയും ഇതിഹാസ ബാറ്റർ ബ്രയാൻ ലാറയുടെയും പ്രകടനം ആവേശത്തോടെ കണ്ടിട്ടുള്ള ബോൾട്ട് ചെറുപ്പത്തിൽ ക്രിക്കറ്റ് താരമായിരുന്നു. അതിവേഗത്തിൽ പന്തെറിയാൻ തനിക്കാകുമായിരുന്നുവെന്നു ബോൾട്ട് പറയുന്നു. കൂടാതെ ബാറ്റിങ്ങിലും തരക്കേടില്ല.
‘അച്‌ഛൻ വെല്ലസ്ലി കടുത്ത ക്രിക്കറ്റ് ആരാധൻ. പോരാത്തതിന് തന്റെ സുഹൃത്തുക്കളും അങ്ങനെ തന്നെ. സ്വാഭാവികമായും ഞങ്ങൾ സംസാരിച്ചതെല്ലാം ക്രിക്കറ്റിനെക്കുറിച്ച്. ലോങ്‌ജംപ്, 100 മീറ്റർ തുടങ്ങിയതൊന്നും ആരുടെയും സംസാരവിഷയമായില്ല. കരുത്തും പൊക്കവും പരമാവധി പ്രയോജനപ്പെടുത്തിയ ഞാൻ വിക്കറ്റെടുക്കുന്നതിൽ ആഹ്ലാദിച്ചു’ - ബോൾട്ട് തന്റെ കുട്ടിക്കാലം വിവരിക്കുന്നു. ജർമനി, ദക്ഷിണാഫ്രിക്ക, നോർവെ എന്നീ രാജ്യങ്ങളിലെ സോക്കർ ടീമുകൾക്കൊപ്പവും ബോൾട്ട് നേരത്തേ പരിശീലനം നടത്തിയിട്ടുണ്ട്.
∙ ക്രിക്കറ്റിൽനിന്ന് ഗോൾഫിലേക്ക് കപിൽദേവിന്റെ ഷോട്ട്
ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകൻ കപിൽദേവ് ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം ചുവടുമാറ്റിയത് ഗോൾഫിലേക്കാണ്. അവിടെയും മിന്നിയ കപിലിനെ ഇന്ത്യൻ ഗോൾഫ് ടീമിലേക്കുവരെ തിരഞ്ഞെടുത്തു. 2006ല്‍ ഏഷ്യൻ മാസറ്റേഴ്സ് കിരീടം നേടി താൻ ഗോൽഫിലും പിന്നിലല്ലെന്ന് തെളിയിച്ചു. നോയിഡയിൽ നടന്ന സീനിയർ ഗോൾഫ് ചാംപ്യൻഷിപ്പിൽ കപിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ വർഷം കപിൽ ദേവിനെ പ്രഫഷനൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ)യുടെ അധ്യക്ഷനായും തിരഞ്ഞെടുത്തു.
∙ ബോക്സിങ്ങിൽ നിന്ന് ക്രിക്കറ്റ് മൈതാനത്തേക്ക് ചുവടുമാറ്റി ജോണി ഡഗ്ലസ്
ബോക്സിങ് വേദിയിൽ സ്വർണവേട്ട നടത്തിയശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് ചുവടുമാറ്റിയ ഒരു താരമുണ്ട്. 1908ലെ ലണ്ടൻ ഒളിംപിക്സിൽ മിഡിൽവെയ്‌റ്റ് ബോക്‌സിങ് സ്വർണം നേടിയ ബ്രിട്ടന്റെ ജോണി ഡഗ്ലസ് എന്ന ജോൺ വില്യം ഹെൻറി ടെയ്‌ലർ ഡഗ്ലസ് പിന്നീട് 23 ടെസ്‌റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനുവേണ്ടി കളത്തിലിറങ്ങി. ഇതിൽ 18 മത്സരങ്ങളിലും ഇംഗ്ലിഷ് നായകന്റെ തലപ്പാവണിഞ്ഞാണ് പോരാട്ടം നയിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനുമുൻപും ശേഷവും ഇംഗ്ലിഷ് ടീമിനെ നയിച്ചു. ടെസ്റ്റിൽ ആകെ നേടിയത് 962 റൺസും 45 വിക്കറ്റുകളും. 1908ൽ ഓസ്ട്രേലിയയുടെ സ്നോയി ബേക്കറെ തോൽപിച്ചാണ് ഡഗ്ലസ് ഒളിംപിക് സ്വർണം സ്വന്തമാക്കിയത്. 1905ൽ എബിഎ മിഡിൽവെയ്റ്റ് കിരീടവും അദ്ദേഹം സ്വന്തമാക്കി. 1930ൽ കപ്പലപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഹോക്കിയിൽനിന്ന് ക്രിക്കറ്റിലേക്ക് പാസ് ചെയ്ത് ജാക്ക് മക്‌ബ്രയൻ
1920ൽ ഹോക്കിയിൽ സ്വർണം കഴുത്തിലണിഞ്ഞ ബ്രിട്ടന്റെ ജാക്ക് മക്‌ബ്രയൻ പിന്നീട് ടെസ്‌റ്റ് താരമായി. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ മക്‌ബ്രയൻ കളിച്ച ഏക ടെസ്‌റ്റിൽ (ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, 1924) അദ്ദേഹം ബാറ്റു ചെയ്യുകയോ ബോൾ ചെയ്യുകയോ ചെയ്‌തില്ല. മഴമൂലം കളി ഉപേക്ഷിച്ചതാണ് കാരണം.
∙ ബാസ്ക്കറ്റ്ബോളില്‍നിന്ന് ബേസ്ബോളിലേക്ക് പറന്ന് മൈക്കൽ ജോർദാൻ
ലോകം കണ്ട ഏറ്റവും മികച്ച ബാസ്‌ക്കറ്റ്‌ബോൾ താരങ്ങളിലൊരാളാണ് അമേരിക്കയുടെ മൈക്കൽ ജോർദാൻ. വായുവിൽ കുതിച്ചുചാടി ബാസ്‌ക്കറ്റിനുള്ളിലേക്ക് പന്ത് എറിയാനുള്ള കഴിവ് അദ്ദേഹത്തെ ആരാധകരുടെ പ്രിയപ്പെട്ട ‘എയർ ജോർദാൻ’ ആക്കി മാറ്റി. രണ്ടു ഒളിംപിക് സ്വർണം അമേരിക്കയെ അണിയിച്ചശേഷം 1993–94 സീസണുമുൻപ് വിരമിക്കൽ പ്രഖ്യാപിച്ച് ബേസ്‌ബോളിലേക്ക് ‘കാലുമാറി’. എന്നാൽ 1995ൽ തീരുമാനം മാറ്റി വീണ്ടും ബാസ്ക്കറ്റ്ബോളിനൊപ്പമായി.
∙ ടെന്നിസിൽനിന്ന് ക്രിക്കറ്റിൽ വെന്നിക്കൊടി പാറിച്ച ആസിഫ് കരീം
കെനിയയുടെ മുൻ ക്യാപ്‌റ്റനും ഓൾ റൗണ്ടറുമാണ് ആസിഫ് കരീം. വലതു കൈകൊണ്ട് ബാറ്റ് ചെയ്യുകയും ഇടതുകൈകൊണ്ട് ബൗൾ ചെയ്യുകയും ചെയ്യുന്ന കരീം കെനിയയ്‌ക്കുവേണ്ടി ഡേവീസ് കപ്പ് ടെന്നീസിലും മാറ്റുരച്ചിട്ടുണ്ട്.
∙ ഹോക്കി, ക്രിക്കറ്റ് ദേശീയ ടീമുകളിൽ ഒരേ വർഷം പേര് ചേർത്ത് ഗോപാലൻ
1936ലെ ബെർലിൻ ഒളിംപിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ് ക്രിക്കറ്റ് താരം കൂടിയായ എം. ജെ. ഗോപാലൻ. അതേ വർഷംതന്നെ ഇംഗ്ലിഷ് ടെസ്‌റ്റ് പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഒരേ സമയം രണ്ടു വ്യത്യസ്‌ത കായിക ഇനങ്ങളിൽ ദേശീയ ടീമിൽ ഇടംപിടിക്കുക എന്ന അപൂർവ ബഹുമതിയാണ് അന്ന് ഗോപാലന്റെ പേരിലായത്. 1936 ഒളിംപിക്സ് ഉപേക്ഷിച്ച് ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പര്യടനത്തിൽ പങ്കെടുത്തെങ്കിലും ആ പര്യടനത്തിലെ ഒരു ടെസ്‌റ്റുപോലും കളിക്കാൻ ഗോപാലന് അവസരം ലഭിച്ചില്ല. ഹോക്കി ടീമിനൊപ്പം ബർലിനിലേക്ക് പോയിരുന്നെങ്കിൽ ഗോപാലന് ഒരു സ്വർണം ഉറപ്പായിരുന്നു. ആ അവസരമാണ് ഗോപാലന് നഷ്‌ടമായത്. കാൽ നൂറ്റാണ്ടു കാലം ഇന്ത്യയിൽ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്നു ഗോപാലൻ.
∙ ഹോക്കിയിൽനിന്ന് ക്രിക്കറ്റിലേക്ക് ചേക്കേറിയ പട്ടൗഡി
1928ലെ ആംസ്‌റ്റർഡാം ഒളിംപിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിൽ സ്‌ഥാനം നേടിയ താരമാണ് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റനായ ഇഫ്‌തിഖർ അലി ഖാൻ പട്ടൗഡി. പട്ടൗഡി അന്ന് പഠിക്കാനായി ഓക്‌സ്ഫോർഡിൽ പ്രവേശനം കാത്തുനിൽക്കുന്ന സമയമായിരുന്നു. എന്നാൽ എന്തോ കാരണത്താൽ പട്ടൗഡി ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ചേർന്നില്ല. ഒരു ഒളിംപിക് സ്വർണം ഉറപ്പായിരുന്ന പട്ടൗഡിക്ക് അത് നഷ്‌ടമായി. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും വേണ്ടി ടെസ്റ്റ് കളിച്ച ഏക ക്രിക്കറ്റ് താരമാണ് പട്ടൗഡി സീനിയർ.
∙ ക്രിക്കറ്റ്, റഗ്‌ബി ലോകകപ്പുകളിൽ ഒരേ വർഷം സാന്നിധ്യമറിയിച്ച് റൂഡി വാൻ വൂറൻ
നമീബിയയുടെ ഡോ. റൂഡി വാൻ വൂറൻ 2003ൽ കായികലോകത്ത് രചിച്ചത് ചരിത്രമാണ്. വ്യത്യസ്‌ത കായിക ഇനങ്ങളുടെ രണ്ട് ലോകകപ്പുകളിൽ ഒരേ വർഷം കളിക്കുക എന്ന അപൂർവ നേട്ടമാണ് വൂറൻ സ്വന്തമാക്കിയത്. ക്രിക്കറ്റ്, റഗ്‌ബി എന്നീ രണ്ട് കായിക ഇനങ്ങളിലും ഒരുപോലെ തിളങ്ങിയ വൂറന്റെ നേട്ടത്തിന് തിളക്കം ഏറെയാണ്. 2003ൽ നടന്ന ക്രിക്കറ്റ് ലോകകപ്പിലും തൊട്ടുപിന്നാലെ നടന്ന റഗ്‌ബി ലോകകപ്പിലും വൂറൻ നമീബിയയെ പ്രതിനിധീകരിച്ചു. ഇതോടെ ക്രിക്കറ്റ്, റഗ്‌ബി ലോകകപ്പുകളിൽ പങ്കെടുക്കുന്ന ഏക താരം എന്ന ബഹുമതി വൂറന് സ്വന്തമായി. ക്രിക്കറ്റ് ലോകകപ്പിനുശേഷം ഓസ്‌ട്രേലിയയിൽ നടന്ന റഗ്‌ബി ലോകകപ്പിലും വൂറൻ നമീബിയയ്‌ക്കുവേണ്ടി ജഴ്‌സിയണിഞ്ഞു.
ഇവരും തിളങ്ങി റഗ്ബിയിലും ക്രിക്കറ്റിലും
ഏ. എൻ. ഹോൺബി , സ്‌റ്റോഡാർട്ട്, ഏ. വാർട്ടൻ, എം. ജെ. ടേൺബുൾ (എല്ലാവരും ഇംഗ്ലണ്ട്), ടി. എ. ഹാരിസ്, ജെ. എച്ച്. സിൻക്ലെയർ, ആർ. ഒ. ഷ്വാസ്, എ. ഡബ്ലിയു. പവൽ, ഡബ്ലിയു. എച്ച്. മിൽട്ടൻ (എല്ലാവരും ദക്ഷിണാഫ്രിക്ക), ബി. പി. ബ്രയ്‌സ്‌വൈൽ, വി. ജെ. സ്‌കോട്ട,് ക്രിസ് കെയ്‌ൻസ്, എം. എൽ. പേജ് (എല്ലാവരും ന്യൂസിലൻഡ്), എന്നിവരും റഗ്‌ബി, ക്രിക്കറ്റ് രംഗത്ത് ഒരു പോലെ തിളങ്ങിയവരാണ്.
∙ ജെഫ് വിൽസൻ അണിഞ്ഞത് ദേശീയ ടീമിന്റെ 2 ജഴ്സികൾ
ന്യൂസിലൻഡിന്റെ റഗ്‌ബി/ ക്രിക്കറ്റ് ജഴ്‌സിയണിഞ്ഞിട്ടുളള താരമാണ് ജെഫ്രി വിൽസൻ. 1993ൽ തന്റെ പത്തൊൻപതാം വയസിൽ ന്യൂസിലൻഡിനുവേണ്ടി ക്രിക്കറ്റിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ജെഫ്, ആ വർഷം നാലു ഏകദിനങ്ങളിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിക്കുകയുണ്ടായി. തുടർന്ന് അതേ വർഷം ന്യൂസിലൻഡിനായി റഗ്‌ബി കളിക്കാനുമിറങ്ങി. അവിടെയും മിന്നുന്ന പ്രകടനം കാഴ്‌ച വയ്‌ക്കാൻ ജെഫിന്നായി. 2002ൽ റഗ്‌ബിയിൽനിന്ന് വിരമിച്ച ജെഫ് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. അങ്ങനെ അദ്ദേഹം വീണ്ടും ന്യൂസിലൻഡിന്റെ ദേശീയ ക്രിക്കറ്റ് താരമായി. രണ്ട് റഗ്‌ബി ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്.
∙ ഫുട്ബോളിൽനിന്ന് ക്രിക്കറ്റിലേക്കെത്തിയ വിവ് റിച്ചഡ്സ്
വെസ്‌റ്റ് ഇൻഡീസിന്റെ പോയകാല നായകനും ബാറ്റിങ് രാജാവ് എന്ന വിശേഷണം സ്വന്തമാക്കിയ വ്യക്‌തിയുമാണ് സർ. വിവിയൻ റിച്ചഡ്‌സ്. നാലു ലോകകപ്പുകളിൽ അവരുടെ സ്‌റ്റാർ ബാറ്റ്‌സ്‌മാനും (1975–87) ഒരിക്കൽ നായകനുമായിരുന്ന (1987) റിച്ചഡ്‌സ് സ്വന്തം നാടായ ആന്റിഗ്വ ആൻഡ് ബർബുഡയ്‌ക്കുവേണ്ടി 1974ലെ ഫുട്‌ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച വ്യക്‌തിയാണ്.
∙ ഫുട്ബോളിൽനിന്ന് ക്രിക്കറ്റിലേക്കെത്തിയ വില്ലി വാട്‌സൻ
രാജ്യാന്തര ക്രിക്കറ്റ് താരമാകുന്നതിനുമുൻപെ ഫുട്‌ബോൾ ലോകകപ്പിൽ പങ്കെടുത്ത ഒരു കളിക്കാരനുണ്ട്. ഇംഗ്ലണ്ടിന്റെ വില്ലി വാട്‌സന്റെ പേരിലാണ് ഈ ബഹുമതി. 1951ലാണ് അദ്ദേഹം ടെസ്‌റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 23 ടെസ്‌റ്റുകളിൽ കളിച്ച ഈ ഇടംകയ്യൻ ബാറ്റർ 468 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചു. ഇംഗ്ലണ്ടിന്റെ ഫുട്‌ബോൾ ടീമിലും ഈ താരം അംഗമായി. നാലു രാജ്യാന്തര ഫുട്‌ബോൾ മത്സരങ്ങൾ കളിച്ചിട്ടുളള വാട്‌സൻ പല ക്ലബ്ബുകൾക്കുവേണ്ടിയും പന്തുതട്ടി. 1950ൽ ബ്രസീലിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ വാട്‌സനെയും ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. എന്നാൽ അദ്ദേഹത്തിന് ആ ലോകകപ്പിൽ ഒരു മത്സരത്തിൽപ്പോലും ഇറങ്ങാനായില്ല.
∙ ക്രിക്കറ്റിലും ഫുട്ബോളിലും നായകനായി ചുനി ഗോസാമി
ദേശീയ ഫുട്‌ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിലും ദേശീയ ക്രിക്കറ്റ് ചാംപ്യൻഷിപ്പായ രഞ്‌ജി ട്രോഫിയിലും കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്‌ത ഒരു താരമുണ്ട്– ശുബിമൽ ചുനി ഗോസാമി. ഫുട്‌ബോളിലും ക്രിക്കറ്റിലും ബംഗാളിന്റെ നായകനായിരുന്നു ബംഗാളികളുടെ പ്രിയപ്പെട്ട ‘ചുനിദാ’. ഫുട്‌ബോളിൽ രാജ്യത്തിന് ഏഷ്യൻ ഗെയിംസ് സ്വർണം സമ്മാനിച്ചപ്പോൾ (1962) ക്രിക്കറ്റിൽ സ്വന്തം സംസ്‌ഥാനത്തെ രഞ്‌ജി ട്രോഫി ഫൈനലിലെത്തിച്ചു. 1955 മുതൽ 1964 വരെ ബംഗാളിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചു.
1960ൽ അവരുടെ നായകനായിരുന്നു. മുപ്പതാംവയസിൽ ഫുട്‌ബോളിൽനിന്ന് ‘വിരമിച്ച’ ശേഷമാണ് ബംഗാൾ ക്രിക്കറ്റ് ടീമിൽ സജീവമായതും പിന്നീട് അവരുടെ നായകനായതും. 12 വർഷം ബംഗാളിനുവേണ്ടി ക്രിക്കറ്റ് കളിച്ച അദ്ദേഹം 1971– 72ലും 1972–73ലും ബംഗാൾ ക്യാപ്‌റ്റനായിരുന്നു.
∙ സന്തോഷ് ട്രോഫിയും രഞ്‌ജി ട്രോഫിയും കളിച്ച പിലിക് ചൗധുരി
അസമിനുവേണ്ടി സന്തോഷ് ട്രോഫി ഫുട്‌ബോളിലും രഞ്‌ജി ട്രോഫി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. മീഡിയം പേസ് ബോളർ. 1948–52 കാലത്ത് അസമിനെ രഞ്‌ജിയിൽ പ്രതിനിധീകരിച്ചു. 1948ൽ വെസ്‌റ്റ് ഇൻഡീസിനെതിരെ കളിച്ച കിഴക്കൻ മേഖല ടീമിൽ അംഗം. പിന്നീട് ഫുട്ബോളിലേക്ക് കളംമാറി. ഫുട്‌ബോളിൽ ലെഫ്‌റ്റ് ഇൻസൈഡ്. 1950 സന്തോഷ് ട്രോഫിയിൽ അസമിന്റെ ക്യാപ്‌റ്റൻ. അക്കുറി ബംഗാളിനെതിരെ മികച്ച കളി പുറത്തെടുത്തു. 1955ൽ ശിവസാഗർ അമച്വറിനുവേണ്ടി ഐഎഫ്‌എ ഷീൽഡ് കളിച്ചു.
എവറസ്റ്റ് കീഴടക്കിയ ക്രിക്കറ്റ് താരം
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഒരൊറ്റ രാജ്യാന്തര ക്രിക്കറ്റ് താരമേയുള്ളൂ– ന്യൂസിലൻഡിന്റെ മുൻ കീപ്പർ–ബാറ്റ്സ്മാൻ ആഡം ക്രെയ്ഗ് പരോർ. 2011ൽ, തന്റെ രണ്ടാം ശ്രമത്തിലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്. 78 ടെസ്റ്റുകളും 179 രാജ്യാന്തര ഏകദിനങ്ങളും കളിച്ചിട്ടുള്ള പരോർ 2002ൽ ക്രിക്കറ്റിനോട് വിടപറഞ്ഞു. എവറസ്റ്റ് കീഴടക്കുമ്പോൾ അദ്ദേഹത്തിനു പ്രായം 40.
∙ ഒരേ വർഷം രണ്ടു രാജ്യങ്ങൾക്കുവേണ്ടി കളത്തിലിറങ്ങി ഡിർക്ക് നാനസ്
രാജ്യാന്തരക്രിക്കറ്റിൽ ഒരേ വർഷം രണ്ടു രാജ്യങ്ങൾക്കുവേണ്ടി കളിച്ച താരമാണ് ഡിർക്ക് നാനസ് (ഹോളണ്ട്, ഓസ്ട്രേലിയ). ലോകകപ്പ് സ്‌കീയിങ്ങിലും പങ്കെടുത്തിട്ടുണ്ട്. ശൈത്യകാല ഒളിംപിക്സിൽ നിർഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് പങ്കെടുക്കാനാവാതെ പോയത്.