ഈ ടീം എടുത്ത പല തീരുമാനങ്ങളുടെയും യുക്തി തീരെ മനസ്സിലാകുന്നില്ല. അതിലൊന്നു മാത്രം പറയാം. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടിന് 78 എന്ന സ്കോറിൽ ജയ്സ്വാൾ ഔട്ടായപ്പോൾ മുഹമ്മദ് സിറാജിനെ പോലെ ബാറ്റ് നേരെ ചൊവ്വേ പിടിക്കാൻ അറിയാത്ത ഒരാളെ നൈറ്റ് വാച്ച്മാനായി അയച്ചത് അന്യായമെന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. അതും ടീമിൽ വാഷിങ്ടൻ സുന്ദറിനെ പോലെ ഒരാൾ ഉള്ളപ്പോൾ. ലോകത്തിലെ ഏതു ക്രിക്കറ്റ് ടീമും നൈറ്റ് വാച്ച്മാനായി ഇറക്കാൻ ഒരാളെ ആവശ്യമുണ്ടായി വരുമ്പോൾ അതിനുള്ള എല്ലാ ക്വാളിറ്റിയും ഉള്ള പ്ലെയറാണ് വാഷിങ്ടൻ. അവസാന മിനിറ്റുകളെ അതിജീവിക്കാനുള്ള സാങ്കേതിക മികവ് അയാൾക്കുണ്ട്. പിറ്റേന്ന് വേണമെങ്കിൽ ഒന്നാന്തരം സ്കോറിലേക്ക് ടീമിനെ ഉയർത്താനുള്ള കെൽപുമുണ്ട്. എന്നിട്ടും വാഷിങ്ടൻ വേണ്ട എന്നിരിക്കട്ടെ, ആർ. അശ്വിൻ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറായി ഡ്രസിങ് റൂമിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ടീം എടുത്ത പല തീരുമാനങ്ങളുടെയും യുക്തി തീരെ മനസ്സിലാകുന്നില്ല. അതിലൊന്നു മാത്രം പറയാം.  മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടിന് 78 എന്ന സ്കോറിൽ ജയ്സ്വാൾ ഔട്ടായപ്പോൾ മുഹമ്മദ് സിറാജിനെ പോലെ ബാറ്റ് നേരെ ചൊവ്വേ പിടിക്കാൻ അറിയാത്ത ഒരാളെ നൈറ്റ് വാച്ച്മാനായി അയച്ചത് അന്യായമെന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. 

അതും  ടീമിൽ വാഷിങ്ടൻ സുന്ദറിനെ പോലെ ഒരാൾ ഉള്ളപ്പോൾ. ലോകത്തിലെ ഏതു ക്രിക്കറ്റ് ടീമും നൈറ്റ് വാച്ച്മാനായി ഇറക്കാൻ ഒരാളെ ആവശ്യമുണ്ടായി വരുമ്പോൾ അതിനുള്ള എല്ലാ ക്വാളിറ്റിയും ഉള്ള പ്ലെയറാണ് വാഷിങ്ടൻ. അവസാന മിനിറ്റുകളെ അതിജീവിക്കാനുള്ള സാങ്കേതിക മികവ് അയാൾക്കുണ്ട്. പിറ്റേന്ന് വേണമെങ്കിൽ ഒന്നാന്തരം സ്കോറിലേക്ക്  ടീമിനെ ഉയർത്താനുള്ള കെൽപുമുണ്ട്. എന്നിട്ടും  വാഷിങ്ടൻ വേണ്ട എന്നിരിക്കട്ടെ, ആർ. അശ്വിൻ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറായി ഡ്രസിങ് റൂമിലുണ്ട്. 

ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ പുറത്താവുന്ന വിരാട് കോലി (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

∙ ഇങ്ങനെ ആയല്ലോ കോലിയും?

എന്നിട്ടെന്തു ചെയ്തു, രോഹിതും ഗംഭീറും? പതിനൊന്നാമനായ സിറാജിനെ ബാറ്റും കൊടുത്ത് അയച്ചു. നേരിട്ട ആദ്യത്തെ ബോളിൽ എൽബി ആയി. എന്നാൽ തിരിച്ചു പോയോ? അതില്ല, വിലപ്പെട്ട ഒരു റിവ്യൂവും  എടുത്ത് അതും നശിപ്പിച്ചിട്ട് പോയി. അപ്പോഴതാ,  ഒഴിവാക്കാൻ ആഗ്രഹിച്ച വരവ് ആരുടേതാണോ അയാൾ ക്രീസിലെത്തി. വിരാട് കോലി, തുടർച്ചയായ ലോ സ്കോറുകളുടെ സമ്മർദം, അവസാന മിനിറ്റുകൾ. എങ്ങനെയും നോൺ സ്ട്രൈക്കർ എൻഡിലെത്തണം, സേഫാകാണം. കോലി ഇങ്ങനെ ചിന്തിക്കുന്ന ബാറ്ററായല്ലോ? കഷ്ടം, ഇല്ലാത്ത റണ്ണിനായി ഓടി റൗൺ ഔട്ടായി. രണ്ടിന് 78 അങ്ങനെ നാലിന് 84 ആയി, കളിയുടെ ആദ്യദിവസത്തെ മേധാവിത്വം കൈവിട്ടു. പിന്നീടങ്ങോട്ട് അതു തിരിച്ചു പിടിക്കാനായില്ല.  ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും പ്രതീക്ഷകളും പ്രാർഥനകളും വിഫലമാക്കി കളി അടിയറ വച്ചു. ഇന്ത്യൻ മണ്ണിൽ 3–0, എന്തൊരു നാണക്കേട്! 

മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ തോൽപിച്ച ന്യൂസീലൻഡ് ടീമിന്റെ ആഘോഷം (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

∙ 46 ഓൾ ഔട്ട്; അവിടെ പിഴച്ചു

ആദ്യ ടെസ്റ്റിൽ ടോസ് കിട്ടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്തതിൽ തൊട്ട് ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ആ 46 ഓൾ ഔട്ടിൽ നിന്ന് ഒരിക്കലും ഇന്ത്യ ഈ സീരിസിൽ കരകയറിയില്ല. രണ്ടാം ടെസ്റ്റിലെ ‍ഡിഫൻസീവ് ആയ പ്ലേസ്മെന്റ് കണ്ട് അന്തംവിടാനെ കഴിഞ്ഞുള്ളൂ, ഇതു രോഹിത് ശർമയുടെ ടീമാണോ! 

ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളായ കോലിയും ഗില്ലും (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

വിരാടിനോടും രോഹിതിനോടും കളി മതിയാക്കാനൊന്നും ‍പറയില്ല. അവരാണ് ഏതാനും മാസം മുൻപ് ഇന്ത്യയ്ക്ക് ലോക കീരിടം നേടിത്തന്നത്. പക്ഷേ ട്വന്റി ട്വന്റിക്ക് കൊടുക്കുന്ന അമിത പ്രാധാന്യം, കേന്ദ്രീകരണം ബാറ്റർമാരുടെ ക്വാളിറ്റിയെ, സാങ്കേതിക മികവിനെ നശിപ്പിക്കുന്നു. 

ടെസ്റ്റിൽ കൂടുതൽ പന്തുകളെ അതിജീവിച്ചേ പറ്റൂ. അങ്ങനെയാണ് ഇന്നിങ്സ് കെട്ടിപ്പെടുക്കുന്നത്. അവിടെ ക്ഷമ വേണം, സാങ്കേതിക തികവ് വേണം, ക്ലാസ് വേണം. ഇതൊന്നുമില്ലാതെ പ്രതിഭയുടെ മിന്നലാട്ടം മാത്രം വച്ച് മഹത്തായ ഒരു ഗെയിം ജയിക്കാൻ കഴിയില്ല. 

∙ ടെസ്റ്റിൽ വേണം ക്ഷമ

കഴിഞ്ഞ ബോർഡർ–ഗാവസ്കർ സീരീസിൽ ചേതേശ്വർ പൂജാര വിസ്മയമൊന്നും കാട്ടിയില്ല. സ്കോറുകൾ നോക്കിയാൽ അദ്ദേഹത്തിന് നിറം മങ്ങിയെന്നു തോന്നാം. പക്ഷേ ആ മനുഷ്യൻ ഡിഫൻഡ് ചെയ്ത ബോളുകളുടെ എണ്ണം പരിഗണിക്കണം. രണ്ട് ഇന്നിങ്സുകളിലുമായി  ശരാശരി 200–250 ബോളുകൾ  പൂജാര ഓരോ ടെസ്റ്റിലും  നേരിട്ടിട്ടുണ്ട്. ഒരു ടെസ്റ്റിൽ അത് 300 ബോൾ കടന്നു. ഒരറ്റത്ത് ഒരു ബാറ്റർ കുലുങ്ങാതെ പന്തിനെ നേരിടുമ്പോൾ തളരുന്നത് എതിർടീമിന്റെ ബോളർമാരാണ്. അങ്ങനെ പൂജാര ഒരു വശത്ത് കമ്മിൻസിനെയും സ്റ്റാർക്കിനെയും മടുപ്പിക്കുമ്പോഴാണ് കോലിയും രഹാനയും റിഷഭുമെല്ലാം സ്കോറുകളുമായി മുന്നേറിയത്. ന്യൂസീലൻഡിനെതിരെ ഒന്നാം ടെസ്റ്റിൽ 150 തികച്ച സർഫറാസ് ഖാന്റെ ഇന്നിങ്സ് മാറ്റി നിർത്തിയാൽ അവസാന ടെസ്റ്റിൽ 146 പന്ത് നേരിട്ട ഗില്ലാണ് കൂടുതൽ പന്തുകൾ കളിച്ച ബാറ്റർ. 

ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമയുടെ ബാറ്റിങ് (Photo by INDRANIL MUKHERJEE / AFP)

∙ തിരിച്ചുപിടിക്കുമോ അഭിമാനം?

ഇന്ത്യൻ മണ്ണിൽ, വേൾഡ് ക്ലാസ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്പിന്നർ പോലും ഇല്ലാത്ത കിവീസുകളുടെ മുന്നിൽ ഇങ്ങനെ തലവച്ചുകൊടുത്ത ഈ ടീമിനെക്കുറിച്ച് വലിയ സന്ദേഹങ്ങളുണ്ട്. ഡ്രസിങ് റൂമിൽ എല്ലാം ശോഭനമാണോ എന്ന ആധിയുമുണ്ട്. രോഹിത് ശർമ എന്ന ടെസ്റ്റ് ഓപ്പണർക്ക് ഇന്ത്യൻ ടീമിൽ തന്നെ സ്ഥാനമുണ്ടോ  എന്നുതന്നെ ഉറപ്പില്ല.

രോഹിത് മഹാനായ ഒരു വൈറ്റ് ബോൾ ക്രിക്കറ്ററാണ്. റെഡ്ബോൾ, പക്ഷേ വേറെ കളിയാണ്. ബോർഡർ–ഗാവസ്കർ സീരിസിനെക്കുറിച്ചുള്ള എല്ലാ ഉദ്വേഗങ്ങളും ചോർന്നുപോയിരിക്കുന്നു. ലോകം ഉറ്റുനോക്കിയിരുന്ന ഒരു സീരീസിനു മുൻപ് ടീം ഇന്ത്യ അപമാനിതമായിരിക്കുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്നവരും അതേ  വികാരത്തിലാണ്. ഓസ്ട്രേലിയൻ മണ്ണിൽ അഭിമാനം തിരിച്ചുപിടിക്കാനായില്ലെങ്കിൽ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ഇത് അവസാന സീരിസായിക്കും.

English Summary:

Is T20 Cricket Destroying India's Test Match, What Went Wrong for Team India in the Test Series?