ഇതാ പെർത്തിലെ ഇന്ത്യയുടെ സാധ്യതാ ഇലവൻ; പുതിയ സൂപ്പർസ്റ്റാർ ആകാൻ റെഡ്ഡി; ഷമി തിരിച്ചുവരുമോ?
ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് ഇത്രയധികം ചർച്ച അടുത്തകാലത്തൊന്നും മുൻകൂട്ടി നടന്നിട്ടില്ല. ബോർഡർ – ഗാവസ്കർ ട്രോഫി സീരിസിലെ ആദ്യ ടെസ്റ്റ് എത്രമാത്രം ആകാക്ഷയും ഉദ്വേഗവും ഉയർത്തുന്നു എന്നതിന് വേറെ തെളിവു വേണ്ട. നവംബർ 22ന് ആരംഭിക്കുന്ന പെർത്തിലെ ആദ്യ ടെസ്റ്റ് ഇന്ത്യയ്ക്ക് അതീവ നിർണായകമാണ്. കീവിസിനോട് സ്വന്തം നാട്ടിൽ 0–3ന് തകർന്നടിഞ്ഞ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ലോകത്തിലെ ഏറ്റവും പേസ് പിച്ചുകളിൽ ഒന്നായ വാക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽ പൊരുതാൻ പോലും കഴിയാതെ കീഴടങ്ങിയാൽ പിന്നെ ടീം ഇന്ത്യയെ അവരുടെ തന്നെ ആരാധകർ എഴുതിത്തള്ളും. അവശേഷിക്കുന്ന നാല് ടെസ്റ്റുകളിൽ പൊരുതാനുള്ള ആത്മവിശ്വാസം തന്നെ ടീമിനു നഷ്ടമാകും. പ്ലേയിങ് ഇലവന്റെ കോംപസിഷൻ ഇതുകൊണ്ടെല്ലാം അതീവ പ്രാധാന്യം അർഹിക്കുന്നു.

മുൻതാരങ്ങളുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും നിരവധി അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ വന്നു കഴിഞ്ഞു. അവ കൂടി വിശകലനം ചെയ്താൽ സാധ്യതാ ടീമിനെ ഇങ്ങനെ കാണം. അഥവാ എന്റെ ചോയ്സ് ഇതാണ്.
യശസ്വി ജയ്സ്വാൾ
കെ.എൽ രാഹുൽ
ശുഭ്മാൻ ഗിൽ–ദേവദത്ത് പടിക്കൽ
വിരാട് കോലി
ഋഷഭ് പന്ത്
ധ്രുവ് ജുറൽ
നിതീഷ് കുമാർ റെഡ്ഡി
രവിചന്ദ്ര അശ്വിൻ
ആകാശ് ദീപ്
ജസ്പ്രീത് ബുമ്ര(ക്യാപ്റ്റൻ)
മുഹമ്മദ് സിറാജ്
∙ രാഹുൽ വാഴുമോ വീഴുമോ?
ഓപ്പണർമാരിൽ ഒരാളായി യശസ്വി ജയ്സ്വാൾ ഉണ്ടാകുമെന്നതിൽ തർക്കമില്ല. ലോകോത്തര നിലവാരമുളള ബാറ്ററായി രവി ശാസ്ത്രി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ച ജയ്സ്വാൾ ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളായി അറിയപ്പെട്ടു തുടങ്ങണമെങ്കിൽ ഓസ്ട്രേലിയൻ മണ്ണിൽ തിളങ്ങിയേ പറ്റൂ. മികച്ച കളിക്കാരനും കിടയറ്റ കളിക്കാരനും തമ്മിലുള്ള വേർതിരിവിന് ഇടയിലാണ് ജയ്സ്വാൾ ഇപ്പോൾ നിൽക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ജയ്സ്വാളിനൊപ്പം കെ.എൽ രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് എല്ലാ സാധ്യതയും. ഒന്നാം ടെസ്റ്റിൽ രോഹിത് ഉണ്ടാകാനിടയില്ല എന്നതു കൂടി കണക്കിലെടുത്താണ് ബംഗാളിന്റെ ഓപ്പണിങ് ബാറ്ററായ അഭിമന്യൂ ഈശ്വരനെ ഓസീസ് പര്യടനത്തിനുളള ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഓസ്ട്രേലിയയിലെ നെറ്റ് പ്രാക്ടീസിങ്ങിൽ ജനുവിൻ പേസിനെതിരെ ഈശ്വരന് പ്രശ്നങ്ങളുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.
പാറ്റ് കമ്മിൻസ്– ജോഷ് ഹേസൽവുഡ്– മിച്ചൽ സ്റ്റാർക് എന്ന മാരക ഫാസ്റ്റ് ബോളിങ് കോമ്പോയ്ക്കെതിരെ സ്പെഷലിസ്റ്റ് ഓപ്പണർ തന്നെ മതി എന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ മാത്രം ഈശ്വരന് നറുക്ക് വീഴും. പക്ഷേ പന്ത് മൂളിപ്പറക്കുന്ന വാക്കാ ക്രിക്കറ്റ് ഗൗണ്ടിൽ രാഹുലിന്റെ പ്രതിഭയെയും അനുഭവ സമ്പത്തിനെയും ഇന്ത്യൻ ടീം ആശ്രയിക്കാനാണ് കൂടുതൽ സാധ്യത. പരീക്ഷിക്കാൻ എന്നും പറയാം. കാരണം പല പൊസിഷനുകളിൽ മാറിമാറി ബാറ്റ് ചെയ്തു തന്റെ കരിയറിന്റെ ഒരു ദശാസന്ധിയിലാണ് രാഹുൽ. ഓസ്ട്രേലിയയിൽ തിളങ്ങാനായാൽ ‘കെഎല്ലിന്’ ഇന്ത്യൻ ടീമിൽ തുടരാം. അല്ലെങ്കിൽ പ്രതിഭയോട് നീതി പുലർത്താത്ത കളിക്കാരൻ എന്ന ലേബലുമായി പുറത്തേക്ക് പോകാം. 53 ടെസ്റ്റ് കളിച്ച ഒരു ടോപ് ഓർഡർ ബാറ്ററുടെ ശരാശരി 33.87 ആണെന്നത് അയാൾക്ക് ഒട്ടും ആശാവഹമായ സ്റാറ്റിറ്റിക്സ് അല്ല.
∙ ഗില്ലോ പടിക്കലോ?
നാണം കെട്ടു തോറ്റ കീവിസ് പരമ്പരയിൽമൂന്നു കളിക്കാരാണ് പ്രതീക്ഷ പകർന്നത്: ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ. ഇന്ത്യൻ ക്രിക്കറ്റിന്റെ നാളത്തെ ‘പോസ്റ്റർ ബോയി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗില്ലിന് പ്രാക്ടീസിനിടയിൽ കയ്യിലേറ്റ പരുക്ക് ടീമിന് വൻ തിരിച്ചടിയായി. മിഡിൽഓർഡർ ബാറ്ററായ ദേവ്ദത്ത് പടിക്കലിന് ഒരു പക്ഷേ അപ്രതീക്ഷിതമായി കിട്ടാനിടയുള്ള അവസരവും. പ്രതിഭകൾക്ക് ക്ഷാമം തീരെ ഇല്ലാത്ത ഒരു ടീമിൽ അപ്രതീക്ഷിതമായി കിട്ടുന്ന ചാൻസിൽ മാറ്റു തെളിയിക്കാൻ കഴിഞ്ഞാൽ കേരളത്തിൽ വേരുകളുള്ള ഈ ആറടി മൂന്ന് ഇഞ്ച് ഉയരക്കാരന് രാജ്യാന്തര ക്രിക്കറ്റിൽ നിവർന്നു നിൽക്കാൻ തുടങ്ങാം. ഒരേ ഒരു ടെസ്റ്റ് മാച്ചേ ദേവ്ദത്ത് കളിച്ചിട്ടുള്ളൂ. ഇംഗ്ലണ്ടിനെതിരെ. അതിൽ അർധ സെഞ്ചറി( 65) നേടുകയും ചെയ്തു. ശുഭ്മാൻ അതിവേഗം സുഖം പ്രാപിക്കുന്നതായാണ് റിപ്പോർട്ട്. കളിയുടെ ദിനം രാവിലെ വിലയിരുത്തി തീരുമാനമെടുക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ അറിയിപ്പ്.
∙ ഉയിർത്തെഴുന്നേൽക്കുമോ കോലി?
നാലാം നമ്പറിൽ കിങ് കോലി അല്ലാതാര്? രാജാവ് എന്ന ആ വിശേഷണം അന്വർഥമാക്കാൻ കോലിക്ക് കഴിയണമെന്ന പ്രാർഥനയാണ് ക്രിക്കറ്റിനെ സ്നേഹിക്കുന്നവരിൽ നിന്ന് ഉയരുന്നത്. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ സെഞ്ചറിക്കു ശേഷം മഹാനായ ഈ താരം ഹെൽമറ്റ് അഴിച്ചു വച്ച് ബാറ്റുയർത്തി ആഹ്ലാദ പ്രകടനം നടത്തുന്നത് ടെസ്റ്റ് ക്രിക്കറ്റ് കണ്ടിട്ടില്ല. കിവിസിനെതിരെ ആറ് ഇന്നിങ്സിൽ നേടിയത് ആകെ 93 റൺസ്. അതിൽ ഒരു സ്കോർ 70 ആണ്. ബാക്കി 5 ഇന്നിങ്സിലായി ആകെ 23 റൺസ്! സീരീസ് ആവറേജ്: 15.50. അതിനു മുൻപുള്ള ബംഗ്ലദേശ് സീരിസിൽ ആവറേജ് 33. കരിയറിന്റെ ഈ ഘട്ടത്തിൽ നാട്ടിൽ സ്പിന്നിനെതിരെ കോലി പതറുന്നതാണ് കാഴ്ച. ഫാസ്റ്റ് ബോളിങിന് അനുയോജ്യമായ ഓസീസ് പിച്ചുകളിൽ കളിമാറുമെന്ന് കോലി ഫാൻസ് വിശ്വസിക്കുന്നു. 25 ഇന്നിങ്സിൽ ആറു സെഞ്ചറി ഉൾപ്പെടെ 1352 റൺസാണ് ഓസ്ട്രേലിയൻ പിച്ചുകളിൽ കോലി അടിച്ചു കൂട്ടിയിട്ടുള്ളത്.‘ഫോം താൽക്കാലികം, ക്ലാസ് സ്ഥിരം’ എന്ന ന്യായീകരണത്തോട് വിരാട് നീതി പുലർത്തുമെന്ന് കരുതാം.
∙ വ്യത്യസ്തരായി പന്തും ജുറലും
കിവീസിനെതിരെയുള്ള അവസാന ടെസ്റ്റിൽ പതറാതെ പൊരുതി വിജയപ്രതീക്ഷ ഉണർത്തിയ ഋഷഭ് പന്ത് അഞ്ചാം നമ്പറിൽ ഇറങ്ങും. വിക്കറ്റ് കീപ്പർ–ബാറ്ററായ പന്തിന് തൊട്ടു പിന്നാലെ അതേ വിശേഷണങ്ങളുള്ള ധ്രുവ് ജുറൽ വരാനാണ് എല്ലാ സാധ്യതയും. പന്തിനെ പോലെ ഒരു താരം ഇന്ത്യൻ ടീമിലുളളപ്പോൾ തനിക്കു കൂടി ഇടം കിട്ടണമെങ്കിൽ കീപ്പിൽ തിളങ്ങിയാൽ പോരാ, ബാറ്റിങ്ങിലും അതു ചെയ്യണമെന്ന് ജുറൽ മനസ്സിലാക്കി. ഓസ്ട്രലിയയുമായുള്ള മാച്ചിൽ തന്റെ സാങ്കേതിക മികവ് വിളിച്ചോതി. രണ്ട് അർധ സെഞ്ചറികൾ കുറിച്ചു. ഇന്ത്യൻ ടീമിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഒരു ഗുണത്തിന്റെ പ്രതീകമാണ് ഇന്ന് ജുറൽ: പോരാട്ടവീര്യത്തിന്റെ! ഈ ബാറ്റിങ് നിരയിൽ ഒരു പക്ഷേ മനസ്സാന്നിധ്യത്തോടെ പിടിച്ചു നിന്നു ക്ഷമാപൂർവം ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള ആറ്റിറ്റ്യൂഡ് ഏറ്റവും കൂടുതൽ ഉള്ളത് ഈ യുവ വിക്കറ്റ് കീപ്പർ ബാറ്റർക്കാകും. ഋഷഭ് പന്തിന് കഴിവും പ്രതിഭയും ധാരാളമുണ്ട്; പക്ഷേ ജുറലിന്റെ ക്ഷമയില്ല. ഈ രണ്ടു വിക്കറ്റ് കീപ്പർ–ബാറ്റർമാർ ഓസ്ട്രേലിയയിൽ നടത്തുന്ന പ്രകടനം ടീം മാനേജ്മെന്റും സെലക്ടർമാരും വിലയിരുത്തും.
∙ റെഡ്ഢി എന്ന പുതുരക്തം
പെർത്തിലെ അതിവേഗ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിങ്ങൾക്ക് ഒരു നാലാം പേസ് ബൗളർ കൂടിയേ തീരൂ. അതേ സമയം അയാൾക്ക് ബാറ്റു ചെയ്യാൻ കഴിയുകയും വേണം. ഇതു രണ്ടിനും കഴിയുന്ന ഫസ്റ്റ് ചോയ്സ് ഓൾറൗണ്ടർ ആരാണെന്നു ചോദിച്ചാൽ ഹാർദിക് പാണ്ഡ്യ തന്നെ. എന്നാൽ പരുക്കുകൾ പിന്തുടരുന്ന ഹാർദിക്കിന് അഞ്ചുദിവസത്തെ ടെസ്റ്റ് കളിക്കാനുള്ള ശാരീരിക ക്ഷമതയില്ലന്ന് സെലക്ടർമാർ വിശ്വസിക്കുന്നു. അങ്ങനെയാണ് ആന്ധ്രപ്രദേശിൽ നിന്നുള്ള ഇരുപത്തി ഒന്നുകാരനായ ഐപിഎൽ താരമായ നിതീഷ് കുമാർ റെഡ്ഡി ദേശീയ സിലക്ടർമാരുടെ കണ്ണിൽ പെടുന്നത്. 130–135 കെപിഎച്ച് വേഗത്തിൽ വിക്കറ്റ് ടു വിക്കറ്റ് തുടർച്ചയായി പന്തെറിയാൻ റെഡ്ഡിക്കു കഴിയും.
വാലറ്റത്ത് ബാറ്റുകൊണ്ട് അത്യാവശ്യം സംഭാവനയ്ക്കും. കഴിഞ്ഞ ഓസീസ് പരമ്പരയിൽ ഷാർദുൽ താക്കൂർ ഫലപ്രദമായി നിർവഹിച്ച റോൾ റെഡ്ഡിക്ക് തുടരാൻ കഴിഞ്ഞാൽ പരമ്പരയിൽ ഉടനീളം അതു ബോണസാകും പുതിയ സൂപ്പർ സ്റ്റാറും ജനിക്കും. റെഡ്ഡിയേക്കാൾ വേഗത്തിൽ പന്തെറിയുകയും (മണിക്കൂറിൽ 140 കിമി) അത്യാവശ്യം ബാറ്റു ചെയ്യുകയും ചെയ്യുന്ന ഹർഷിത് റാണയും പരിഗണനയിലുണ്ട്. വാക്കയിലെ ബൗൺസിങ് പിച്ച് റാണയ്ക്ക് ഇണങ്ങുന്നതാകുമെന്ന വാദമുണ്ട്. എന്നാൽ റെഡ്ഡിയുടെ ബാറ്റിങ് മികവ് അയാൾക്ക് അനുകൂലമാകാനാണ് സാധ്യത.
∙ അശ്വിൻ ഒരേയൊരു സ്പിന്നർ?
കിവി പരമ്പരയിൽ ഉജ്വലമായി പന്തെറിഞ്ഞ വാഷിങ്ടൺ സുന്ദറിനെ ഒഴിവാക്കുന്നത് ഒട്ടും ആലോചിക്കാനാകില്ല. രവീന്ദ്ര ജഡേജയുടെ ഓൾ റൗണ്ട് മികവും അവഗണിക്കാൻ കഴിയില്ല. പക്ഷേ ഇന്ത്യയുടെ പ്രീമിയർ സ്പിന്നറെ ഒന്നാം ടെസ്റ്റിൽ നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം എടുക്കുക ടീം മാനേജ്മെന്റിന് ഒട്ടും എളുപ്പമാകില്ല. ഉസ്മാൻ ഖവേജയും അലക്സ് ക്യാരിയും ഇടതു കയ്യൻന്മാരാണെന്നതും സ്റ്റീവ് സ്മിത്തിനെയും മാർനസ് ലബുഷൈനെയും പലതവണ ആ പന്തുകൾ വട്ടം കറക്കി വീഴ്ത്തിയിട്ടുള്ളതിനാലും രവിചന്ദ്ര അശ്വിൻ ആദ്യ ഇലവനിൽ ഉണ്ടാകാനാണ് എല്ലാ സാധ്യതയും. കഴിഞ്ഞ ബോർഡർ –ഗാവസ്കർ സീരീസിൽ വാലറ്റത്ത് അശ്വിൻ നടത്തിയ പോരാട്ടങ്ങൾക്ക് മിത്തിന്റെ പരിവേഷമുണ്ട്.
∙ തിരിച്ചു വരുമോ ഷമി?
അവശേഷിക്കുന്നതു മൂന്ന് ഫാസ്റ്റ് ബോളർമാർ. അതിൽ കാര്യമായ തർക്കമോ ആശയക്കുഴപ്പമോ ഇല്ല. ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ കളിക്കും. പ്രീമാച്ചുകളിൽ പ്രസിദ്ധ് കൃഷ്ണ ഗംഭീരമായി പന്തെറിഞ്ഞെങ്കിലും കാത്തിരിക്കേണ്ടിവരും. ഇവരിലൊരാൾ നിറം മങ്ങിയെന്നു തോന്നിയാൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയുടെ മടക്കയാത്ര അതിവേഗമായിരിക്കും. ഒരു വർഷത്തെ പരുക്കിനും പുനരധിവാസത്തിനും ശേഷം രഞ്ജി ട്രോഫിയിലൂടെ മടങ്ങിവന്ന ഷമി പഴയ താളത്തിലും വേഗത്തിലും വീണ്ടും പന്തെറിയുന്നതിന്റെ ഉജ്വലമായ സൂചനകളാണ് നൽകിയത്. ബുമ്രയും ഷമിയും ഈ ഓസീസ് ബാറ്റിങ് നിരയെ വിറപ്പിക്കുന്നതു കാണാനായി മാത്രം ബോർഡർ–ഗാവസ്കർ സീരിസിനായി കാത്തിരുന്നവരുണ്ട്.അത്രയ്ക്കുണ്ട് ഈ ലോകോത്തര ഫാസ്റ്റ് ബോളർമാരുടെ ഇംപാക്ട്!