തണുത്തുറയാത്ത, വഴുതിപ്പോകാത്ത പോരാട്ട വീര്യം; വെർസ്റ്റപ്പന് മുന്നിൽ ഇനി 3 ‘ഇതിഹാസങ്ങൾ’ മാത്രം!
മാക്സ് വെർസ്റ്റപ്പൻ തുടർച്ചയായ നാലാം ഫോർമുല വൺ വേൾഡ് ചാംപ്യൻഷിപ്. ലാസ് വേഗസ് ഗ്രാൻപ്രിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് മാക്സ് നാലാം കിരീടം ഉറപ്പിച്ചത്. സീസണിൽ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വിജയം. ഇതോടെ നാലോ അതിലധികമോ തവണ ലോക ചാംപ്യൻ ആയിട്ടുള്ളവരുടെ പട്ടികയിൽ ആറാമനായി വേർസ്റ്റപ്പന്റെ പേര് എഴുതിച്ചേർക്കപ്പെട്ടു. മത്സരത്തിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത വെർസ്റ്റപ്പന്, സീസണിൽ രണ്ട് റൗണ്ടുകൾ കൂടി ശേഷിക്കെ, കിരീടം ഉറപ്പിക്കാൻ മക് ലാരന്റെ ലാൻഡോ നോറിസിനേക്കാൾ മുന്നിലെത്തിയാൽ മാത്രം മതിയായിരുന്നു. നോറിസ് ആറാമതായതോടെ ആ വെല്ലുവിളി അവസാനിച്ചു. വെർസ്റ്റപ്പൻ തന്റെ കിരീടനേട്ടം ആഘോഷിച്ചപ്പോൾ, ലാസ് വേഗസിൽ ജോർജ് റസ്സലും മെഴ്‌സിഡീസും നേടിയ വിജയത്തിന്റെ

മാക്‌സ് വെർസ്റ്റപ്പന് തുടർച്ചയായ നാലാം ഫോർമുല വൺ വേൾഡ് ചാംപ്യൻഷിപ്. ലാസ് വേഗസ് ഗ്രാൻപ്രിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് മാക്സ് നാലാം കിരീടം ഉറപ്പിച്ചത്. സീസണിൽ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വിജയം. ഇതോടെ നാലോ അതിലധികമോ തവണ ലോക ചാംപ്യൻ ആയിട്ടുള്ളവരുടെ പട്ടികയിൽ ആറാമനായി വേർസ്റ്റപ്പന്റെ പേര് എഴുതിച്ചേർക്കപ്പെട്ടു. മത്സരത്തിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത വെർസ്റ്റപ്പന്, സീസണിൽ രണ്ട് റൗണ്ടുകൾ കൂടി ശേഷിക്കെ, കിരീടം ഉറപ്പിക്കാൻ മക് ലാരന്റെ ലാൻഡോ നോറിസിനേക്കാൾ മുന്നിലെത്തിയാൽ മാത്രം മതിയായിരുന്നു. നോറിസ് ആറാമതായതോടെ ആ വെല്ലുവിളി അവസാനിച്ചു.
വെർസ്റ്റപ്പൻ തന്റെ കിരീടനേട്ടം ആഘോഷിച്ചപ്പോൾ, ലാസ് വേഗസിൽ ജോർജ് റസ്സലും മെഴ്‌സിഡീസും നേടിയ വിജയത്തിന്റെ തിളക്കത്തിനു മങ്ങലേറ്റു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത റസ്സൽ ഈ സീസണിലെ തന്റെ രണ്ടാമത്തെ വിജയവും കരിയറിലെ മൂന്നാമത്തെ വിജയവും സ്വന്തമാക്കി. 50 ലാപ് മത്സരത്തിന്റെ എല്ലാ ലാപ്പിലും റസ്സലിനായിരുന്നു ലീഡ്. സഹതാരം ലൂയിസ് ഹാമിൽട്ടനെക്കാൾ 7.093 സെക്കൻഡ് മുന്നിലായി റസ്സൽ മത്സരം പൂർത്തിയാക്കി. ലാസ് വേഗസ് സർക്യൂട്ടിലെ തണുത്ത, വഴുവഴുപ്പുള്ള വെല്ലുവിളി നിറഞ്ഞ സർക്യൂട്ടിൽ റസ്സൽ അസാധാരണ നിയന്ത്രണം കാണിച്ചു.
കഠിനമായ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം പത്താം റാങ്കിൽ നിന്ന് ആരംഭിച്ച ഹാമിൽട്ടൻ, മെഴ്‌സിഡീസിന്റെ 1-2 ഫിനിഷ് ഉറപ്പാക്കാൻ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. പരിശീലന സെഷനുകൾ, പോൾ പൊസിഷൻ, വൺ - ടു പോഡിയം ഫിനിഷ് എന്നിവയിലൂടെ ലാസ് വേഗസ് മെഴ്സിഡീസ് തൂത്തുവാരി. ഫെറാറിയുടെ കാർലോസ് സെയ്ൻസ് മൂന്നാം സ്ഥാനത്തോടെ പോഡിയം കയറി. സഹതാരം ചാൾസ് ലെക്ലയറിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു.
2024 സീസൺ ലോക ചാംപ്യന് അത്ര എളുപ്പമായിരുന്നില്ല. ആദ്യ 10 മത്സരങ്ങളിൽ 7 വിജയങ്ങളുമായി തകർപ്പൻ തുടക്കമായിരുന്നു. എന്നാൽ, പിന്നീട് 10 മത്സരങ്ങളിൽ ജയിക്കാനായത് ഒന്നിൽ മാത്രം. ശക്തനായ ഒരു പ്രതിയോഗി ഉണ്ടായിരുന്നെങ്കിൽ മാക്സിന്റെ നാലാം കിരീടം അസാധ്യമായേനെ. രണ്ടാം സ്ഥാനത്തെത്തിയ മക് ലാരന്റെ ലാൻഡോ നോറിസ് മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും പലപ്പോഴും പോഡിയത്തിൽ ഒന്നമനായില്ല. ഫെറാരി താരങ്ങൾക്കും വിജയതൃഷ്ണ കുറഞ്ഞതോടെ മാക്സ് രക്ഷപ്പെടുകയായിരുന്നു. സർക്യൂട്ടിലെ ചിരവൈരി ലൂയിസ് ഹാമിൽട്ടനാകട്ടെ സീസണിൽ ഉടനീളം കഷ്ടപ്പെടുകയായിരുന്നു.
വേർസ്റ്റപ്പനെക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള മൂന്നു താരങ്ങളുണ്ട്. ഫോർമുല വണ്ണിലെ എക്കാലത്തെയും സൂപ്പർ താരം ജർമനിയുടെ മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൻ (ഏഴു വീതം), ജുവാൻ മാനുവൽ ഫാൻജിയോ (അഞ്ച്) എന്നിവരാണ് മാക്സിന് മറികടക്കാനുള്ളവർ. അലൈൻ പ്രോസ്റ്റ്, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർ കിരീട നേട്ടത്തിൽ വെർസ്റ്റപ്പന് ഒപ്പമാണ്. വെറ്റലും വെർസ്റ്റപ്പനും റെഡ് ബുൾ റേസിങ് ടീമിനു വേണ്ടിയാണ് 4 കിരീടങ്ങൾ വീതം നേടിയത്.