റിങ്ങിൽ കണ്ടത് ‘കള്ളക്കളി’, ടൈസൻ തോറ്റത് നെറ്റ്ഫ്ലിക്സിനു വേണ്ടി? കിട്ടിയത് കോടികൾ; നിർണായകം ആ വിഡിയോ തെളിവ്
നെറ്റ്ഫ്ലിക്സിന്റെ പ്രവർത്തനത്തെ വരെ ഇടിച്ചിട്ട മൈക്ക് ടൈസൻ– ജേക്ക് പോൾ പോരാട്ടം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ബോക്സിങ് ആരാധകരുടെ ചർച്ചയും തർക്കവും അവസാനിക്കുന്നില്ല. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ജേക്ക് പോളെന്ന യുവ ബോക്സറോടു തോറ്റത് ആരാധകർക്ക് അംഗീകരിക്കാനാകുന്നില്ല. ഇങ്ങനയല്ല ഞങ്ങളുടെ ടൈസനെന്നും നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള ഒത്തുകളിയാണ് കണ്ടതെന്നുമെല്ലാമുള്ള നിരീക്ഷണങ്ങൾ പലരും പലതരത്തിൽ പങ്കുവയ്ക്കുന്നു. ജേക്ക് പോളിനെ നിസ്സാരമായി നോക്കൗട്ട് ചെയ്യാൻ ലഭിച്ച അവസരം ടൈസൻ ഉപയോഗിക്കാതെ വിട്ടതിന്റെ വിഡിയോ തെളിവുകൾ അടക്കം നിരത്തുകയാണ് ആരാധകർ. നടന്നത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചുള്ള പ്രകടനമാണെന്നാണു വിലയിരുത്തലുകൾ. വലതു കൈകൊണ്ട് ജേക്ക് പോളിനെ നിസ്സാരമായി ഹുക്ക് ചെയ്തു വീഴ്ത്താൻ കഴിയുന്ന അവസരം ടൈസൺ ഉപയോഗിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. 2 മിനിറ്റുകളുടെ 8 റൗണ്ടുകളിലായി അരങ്ങേറിയ മത്സരത്തിൽ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജേക്ക് പോൾ വിജയിച്ചെങ്കിലും മത്സരത്തിൽ താൻ തോറ്റിട്ടില്ലെന്ന് മൈക്ക് ടൈസണും പറയുന്നു. കാരണം മരണത്തോളം എത്തിയ ജീവിതത്തോടുള്ള പോരാട്ടമായിരുന്നു മൈക്ക് ടൈസന് ആ പോരാട്ടം. എന്താണ് അന്ന് യഥാർഥത്തിൽ സംഭവിച്ചത്? ഇരുവരും തമ്മിലുള്ള മത്സരം കച്ചവടമാക്കിയോ? ആരാണ് അതിനു പിന്നിൽ? ആരാണീ ജേക്ക് പോൾ?

നെറ്റ്ഫ്ലിക്സിന്റെ പ്രവർത്തനത്തെ വരെ ഇടിച്ചിട്ട മൈക്ക് ടൈസൻ– ജേക്ക് പോൾ പോരാട്ടം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ബോക്സിങ് ആരാധകരുടെ ചർച്ചയും തർക്കവും അവസാനിക്കുന്നില്ല. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ജേക്ക് പോളെന്ന യുവ ബോക്സറോടു തോറ്റത് ആരാധകർക്ക് അംഗീകരിക്കാനാകുന്നില്ല. ഇങ്ങനയല്ല ഞങ്ങളുടെ ടൈസനെന്നും നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള ഒത്തുകളിയാണ് കണ്ടതെന്നുമെല്ലാമുള്ള നിരീക്ഷണങ്ങൾ പലരും പലതരത്തിൽ പങ്കുവയ്ക്കുന്നു. ജേക്ക് പോളിനെ നിസ്സാരമായി നോക്കൗട്ട് ചെയ്യാൻ ലഭിച്ച അവസരം ടൈസൻ ഉപയോഗിക്കാതെ വിട്ടതിന്റെ വിഡിയോ തെളിവുകൾ അടക്കം നിരത്തുകയാണ് ആരാധകർ.
നടന്നത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചുള്ള പ്രകടനമാണെന്നാണു വിലയിരുത്തലുകൾ. വലതു കൈകൊണ്ട് ജേക്ക് പോളിനെ നിസ്സാരമായി ഹുക്ക് ചെയ്തു വീഴ്ത്താൻ കഴിയുന്ന അവസരം ടൈസൺ ഉപയോഗിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. 2 മിനിറ്റുകളുടെ 8 റൗണ്ടുകളിലായി അരങ്ങേറിയ മത്സരത്തിൽ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജേക്ക് പോൾ വിജയിച്ചെങ്കിലും മത്സരത്തിൽ താൻ തോറ്റിട്ടില്ലെന്ന് മൈക്ക് ടൈസണും പറയുന്നു. കാരണം മരണത്തോളം എത്തിയ ജീവിതത്തോടുള്ള പോരാട്ടമായിരുന്നു മൈക്ക് ടൈസന് ആ പോരാട്ടം. എന്താണ് അന്ന് യഥാർഥത്തിൽ സംഭവിച്ചത്? ഇരുവരും തമ്മിലുള്ള മത്സരം കച്ചവടമാക്കിയോ? ആരാണ് അതിനു പിന്നിൽ? ആരാണീ ജേക്ക് പോൾ?
∙ കാത്തിരിപ്പും പോരാട്ടവും
നെറ്റ്ഫ്ലിക്സ് പോരാട്ടം പ്രഖ്യാപിച്ച നാൾതൊട്ട് ലോകമൊന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അൻപത്തിയെട്ടുകാരൻ ടൈസൻ ഏറ്റുമുട്ടിയത് തന്നേക്കാൾ 31 വയസ്സിനു ചെറുപ്പമായ ജേക്ക് പോളിനോട്. 20 വർഷത്തിനു ശേഷം ഹെവിവെയ്റ്റ് ബോക്സിങ്ങിന് ഇറങ്ങിയ ടൈസനെ പ്രായം ഉൾപ്പെടെയുള്ള പരിമിതികൾ തളർത്തുന്നതും വ്യക്തമായിരുന്നു. ആദ്യത്തെ മൂന്നു റൗണ്ടിനപ്പുറം ജേക്ക് പോൾ താണ്ടില്ല എന്നതായിരുന്നു ആരാധകരുടെ പ്രതീക്ഷ. അതിനപ്പുറം താണ്ടിയാൽ ഒരുപക്ഷേ തങ്ങളുടെ അയൺ മൈക്ക് ചിലപ്പോൾ പരാജയപ്പെട്ടേക്കാം എന്നും ബോക്സിങ് ആരാധകർ അടക്കം പറഞ്ഞിരുന്നു. അവർ പേടിച്ചതു തന്നെ സംഭവിച്ചു. മൈക്ക് ടൈസനെതിരെ ജേക്ക് പോളിന് ഏകപക്ഷീയമായ വിജയം. യുട്യൂബറായി തുടങ്ങി 6 വർഷം മുൻപു മാത്രം പ്രഫഷനൽ ബോക്സറായ ജേക്ക് പോളിന് വിജയത്തിനും പരാജയത്തിനും അപ്പുറം ഇതൊരു ചരിത്ര നിമിഷവുമായി. ചെറുപ്പത്തിന്റെ ചൂടും വാശിയുമെല്ലാം ജേക്ക് പോളിനു ഗുണമായി.
മത്സരം തുടങ്ങി ആദ്യ രണ്ട് റൗണ്ട് ടൈസന്റെ ചടുല നീക്കങ്ങളുടെ വിരുന്നായിരുന്നു കാണികൾക്ക്. എന്നാൽ മൂന്നാം റൗണ്ടുമുതൽ കാര്യങ്ങൾ കൈവിട്ടു. പിന്നീടങ്ങോട്ട് ജേക്ക് പോളിന്റെ പഞ്ചുകൾ തടുക്കാൻ പ്രയാസപ്പെടുന്ന ടൈസനെയാണ് കാണാനായത്. മത്സരത്തിലാകെ 78 പഞ്ചുകളാണ് ജേക്ക് പോൾ നടത്തിയതെങ്കിൽ 18 എണ്ണം മാത്രമാണ് ടൈസനു തിരിച്ചു കൊടുക്കാനായത്. ഇടിയുടെ ആഘാതം കുറയ്ക്കാൻ പ്രത്യേകം ഡിസൈൻ ചെയ്ത ഗ്ലൗസ് ധരിച്ചാണ് ഇരുവരും കളത്തിലിറങ്ങിയത്. സാധാരണ ഹെവിവെയ്റ്റ് ബോക്സിങ് മത്സരത്തിന്റെ നിലവാരത്തിലും താഴെയുള്ള പ്രകടനമായതോടെ കാണികളിലേറെയും നിരാശരായി. സ്റ്റേഡിയത്തിലുയർന്ന കൂവലുകൾക്കിടെയാണ് മത്സരം അവസാനിച്ചത്.
നെറ്റ്ഫ്ലിക്സിൽ തൽസമയം സംപ്രേഷണം ചെയ്ത മത്സരം 12 കോടിപ്പേർ കണ്ടുവെന്നാണു കണക്ക്. ബോക്സിങ് ചരിത്രത്തിൽ ഇത്രയേറെപ്പേർ തൽസമയം കണ്ട വേറൊരു മത്സരമില്ല. എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഈ പോരാട്ടത്തിലൂടെ ജേക്ക് പോളിന്റെ പോക്കറ്റിലായത് ഏകദേശം 331 കോടി രൂപ. 165 കോടി രൂപയാണ് ടൈസൻ നേടിയത്.
∙ ടൈസൻ കുറിച്ചു; ഞാൻ ജയിച്ചു
മത്സര ശേഷം മൈക്ക് ടൈസൻ കുറിച്ചു: ‘മത്സരത്തിനു പരാജയപ്പെട്ടെങ്കിലും ഞാൻ ജീവിതത്തോടു ജയിച്ചു. കഴിഞ്ഞ രാത്രിക്കു ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ ജൂണിൽ തന്നെ ഞാൻ ഏറക്കുറേ മരിച്ചു കഴിഞ്ഞിരുന്നു. 8 തവണയാണ് രക്തം മാറ്റി കയറ്റേണ്ടി വന്നത്. എന്റെ പാതി രക്തം എനിക്കു നഷ്ടപ്പെട്ടിരുന്നു. വലിയ തോതിൽ ഭാരവും നഷ്ടപ്പെട്ടു. ജീവിതം തിരിച്ചു പിടിക്കാൻ എനിക്കു പോരാട്ടം ആവശ്യമായിരുന്നു. എന്നെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത് ഈ മത്സരമാണ്. രണ്ടു കാലിൽ നിവർന്നു നിന്ന് മിടുക്കനായ ഒരു ബോക്സർക്കെതിരെ എട്ട് റൗണ്ടുകൾ പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞു. എന്റെ മക്കളുടെ മുന്നിൽ എനിക്കതു തെളിയിക്കണമായിരുന്നു. അതെനിക്കു കഴിഞ്ഞു. ആ അർഥത്തിൽ ഞാൻ ജയിച്ചുകഴിഞ്ഞു. അതിനു മറുപടിയായി ജേക്ക് പോൾ കുറിച്ചു. ‘ലവ് യു മൈക്ക്, നിങ്ങൾ ഞങ്ങൾക്ക് വലിയ ഇൻസ്പിരേഷനാണ്’. ഗുരുതരമായ ഉദര രോഗത്തോടു മാസങ്ങളോളം പോരാടിയാണ് മൈക്ക് ടൈസൻ റിങ്ങിലെത്തിയത്. നാലു മാസം മുൻപു നടക്കേണ്ട മത്സരം നവംബറിലേക്കു മാറ്റിവച്ചതും ടൈസന്റെ രോഗത്തെത്തുടർന്നാണ്.
∙ ആരാണീ ജേക്ക് പോൾ ?
പ്രഫഷനൽ ബോക്സറാകും മുൻപ് യുഎസിലെ പ്രശസ്തനായ യുട്യൂബറും നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്നു ജേക്ക് പോൾ. പ്രോബ്ലം മേക്കർ ബോയ് എന്നാണ് വിളിപ്പേര്. 2013 സെപ്റ്റംബറിൽ യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തു തുടങ്ങിയ പോളിന് 53 ലക്ഷം ഫോളോവേഴ്സും 200 കോടി വ്യൂസും ലഭിച്ചിരുന്നു. ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ ( 2017, 2018, 2021, 2023), യുട്യൂബ് ക്രിയേറ്റർമാരിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്നവരിൽ ഒരാളായി മാറി. 2018ൽ പ്രഫഷനൽ ബോക്സിങ് ആരംഭിച്ചു. ടൈസനുമായി നടന്നത് ആദ്യത്തെ ഹെവിവെയ്റ്റ് പോരാട്ടം. മുൻപു 11 പോരാട്ടങ്ങളിൽ പത്തിലും ജയിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മിക്സ്ഡ് മാർഷ്യൽ ആർട്സ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആയിരുന്നു.
∙ മൈക്ക് ടൈസൻ എന്ന ബോക്സിങ് പ്രതിഭ
1966ൽ ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിൽ ഫോർട്ട്ഗ്രീനിലായിരുന്നു മൈക്ക് ടൈസന്റെ ജനനം. ലോകം കണ്ട എക്കാലത്തെയും ബോക്സിങ് പ്രതിഭ. 1987 മുതൽ 1990 വരെയുള്ള കാലം ലോക ഹെവിവെയിറ്റ് ചാംപ്യൻപട്ടം സ്വന്തം നെഞ്ചോടു ചേർത്തു വച്ച കരുത്തൻ. പക്ഷേ, ബാല്യം കഠിനമായിരുന്നു. സാമൂഹിക വിരുദ്ധരും കുറ്റവാളികളും അഴിഞ്ഞാടുന്ന ചേരിയിൽ പിതാവില്ലാതെ, മാതാവിന്റെ പരിചരണത്തിലാണു വളർന്നത്. നേർത്ത ശബ്ദവും ഉൾവലിഞ്ഞ പ്രകൃതവുമായിരുന്നു ടൈസന്റേത്. അതുകൊണ്ടുതന്നെ ചേരിയിലെ മുതിർന്ന കുട്ടികൾ ടൈസനെ എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ആ ഒറ്റപ്പെടലുകളിൽനിന്നും ഉപദ്രവങ്ങളിൽ നിന്നും മൈക്ക് അൽപം ആശ്വാസം കണ്ടെത്തിയത് പ്രാവുകളിലാണ്. പ്രാവ് വളർത്തലായിരുന്നു വിനോദം. മൈക്കിന് അന്നു പതിനൊന്നു വയസ്സാണ്. തന്റെ വീടിന്റെ ടെറസ്സിൽ പ്രാവുകൾക്കു തീറ്റകൊടുത്തുകൊണ്ട് നിൽക്കുകയാണ്.
മൈക്കിനെ നിരന്തരം കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ അവിടേക്കു കയറി വന്നു. മൈക്കിന്റെ പ്രാവുകളിൽ ഒന്നിനെ കയ്യിലെടുത്തു. പ്രാവുകളെ ഉപദ്രവിക്കുകയാണ് ലക്ഷ്യം എന്നു തിരിച്ചറിഞ്ഞ മൈക്ക് ആ ചെറുപ്പക്കാരനോട് അപേക്ഷിച്ചു. പ്രാവുകളെ ഉപദ്രവിക്കരുതെന്നു യാചിച്ചു. പക്ഷേ, അയാൾ കൂട്ടത്തിലൊന്നിനെ കഴുത്തു ഞെരിച്ചു കൊന്നു. അതോടെ അന്നോളം ആരും കാണാത്ത മറ്റൊരു മൈക്ക് ജനിച്ചു. തന്നെക്കാൾ പ്രായം കൂടിയ ആ പ്രതിയോഗിക്കു മേൽ ആദ്യമായി മൈക്കിന്റെ ഉരുക്കുമുഷ്ടി പതിഞ്ഞു. മൂക്കിന്റെ പാലം തകർന്ന് മുഖത്ത് മുഴുവൻ ചോരവാർന്ന് അയാൾ തറയിൽ വീണു. ആ സംഭവത്തോടെ മൈക്ക് പ്രദേശത്തെ ഒരു താരമായി മാറി. പിന്നീടാരും മൈക്കിനെ ഉപദ്രവിക്കാൻ ധൈര്യപ്പെട്ടില്ല. മൈക്കിനും അണികളും കൂട്ടാളികളും ഉണ്ടായി. പണം സമ്പാദിക്കാനായും മൈക്ക് കയ്യൂക്ക് ഉപയോഗിച്ചു തുടങ്ങി. 13 വയസ്സായപ്പോഴേക്കും 38 പൊലീസ് കേസുകൾ മൈക്കിന്റെ പേരിൽ ഉണ്ടായി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നു ആ തെരുവിന്റെ നിയമം.
പതിവായ തല്ലും വഴക്കും തുടങ്ങിയ കാലത്ത് മൈക്കിനെ വീട്ടിൽ നിന്നു പുറത്താക്കി. കുട്ടിക്കാലത്ത് തെറ്റുചെയ്യുന്നവരെ പഠിപ്പിക്കുന്ന ട്രിയോൺ സ്കൂൾ ഫോർ ബോയ്സിൽ അധികം താമസിയാതെ മൈക്ക് എത്തി. അവിടെ വച്ചാണ് കൗൺസിലറും മുൻ ബോക്സറുമായിരുന്ന ബോബി സ്റ്റുവാർട്ട് മൈക്കിനെ കണ്ടെത്തുന്നത്. മൈക്കിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹം ആ ചെറുപ്പക്കാരന് പരിശീലനം നൽകി. ബോക്സിങ് ലോകത്ത് മൈക്ക് ടൈസന് വലിയൊരു സ്ഥാനം ഉണ്ടാകും എന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. പരിശീലനം നൽകിത്തുടങ്ങിയതോടെ ടൈസനിലെ കാതൽ പുറത്തു വന്നു തുടങ്ങി. ടൈസൻ ജനിച്ചതു തന്നെ ബോക്സിങ്ങിനായാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം കസ്ഡിയമാറ്റോയുടെ അടുക്കൽ ടൈസനെ എത്തിച്ചു.
ബോക്സിങ് രംഗത്തെ അതിപ്രഗത്ഭനായിരുന്നു കസ്ഡിയമാറ്റോ. ഏറെനാൾ പരിശീലനം നൽകിയ ശേഷം കസ്ഡിയമാറ്റോ മൈക്കിനെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം മൈക്കിന് പിതൃതുല്യനായി മാറി. ബോക്സിങ് രംഗത്ത് മൈക്കിന്റെ ഗോഡ് ഫാദറായി. മൈക്ക് വൈകാതെ മത്സരങ്ങൾക്ക് ഇറങ്ങിത്തുടങ്ങി. 16 വയസ്സായപ്പോഴേക്കും മിടുക്കനായ ഒരു ഫൈറ്ററായി മാറി. മൈക്ക് ടൈസൻ 1986ൽ തന്റെ 20–ാം വയസ്സിൽ ലോക ഹെവിവെയ്റ്റ് ചാംപ്യനായാണു വരവറിയിച്ചത്. ബോക്സിങ്ങിലെ 3 പ്രധാന ലോക കിരീടങ്ങളും (ഡബ്ല്യുബിഎ, ഡബ്ല്യുബിസി, ഐബിഎഫ്) ഒരേ സമയം കൈവശം വയ്ക്കുന്ന ആദ്യ താരമായി. 1997ൽ മത്സരത്തിനിടെ എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചുപറിച്ച് ടൈസൻ കുപ്രസിദ്ധനായി. 1992ൽ മാനഭംഗക്കേസിൽ കുറ്റക്കാരനായി 3 വർഷം തടവുശിക്ഷയും അനുഭവിച്ചു. 58 മത്സരങ്ങൾ, 50 വിജയം (44 നോക്കൗട്ട്) എന്നിങ്ങനെയാണു ടൈസന്റെ പ്രഫഷനൽ റെക്കോർഡ്.
∙ ടൈസൻ എന്ന കുപ്രസിദ്ധൻ
പ്രപഞ്ചത്തിലെ ഏറ്റവും മോശം മനുഷ്യൻ എന്നൊരാൾക്ക് വിളിപ്പേര് വരണമെങ്കിൽ അയാൾ എങ്ങനെയുള്ള മനുഷ്യനായിരിക്കും. മൈക്ക് ടൈസൻ അതായിരുന്നു. ബോക്സിങ് റിങ്ങിനകത്തും പുറത്തും സൃഷ്ടിച്ച വിവാദങ്ങൾക്ക് കണക്കില്ല. ഇല്ലായ്മയിൽനിന്നു സമ്പന്നമായ ജീവിതം കെട്ടിയുർത്തിയ ടൈസൻ നേട്ടങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ഫോം നഷ്‌ടപ്പെട്ടിട്ടും ദീർഘകാലം ബോക്സിങ് രംഗത്ത് തുടർന്നു. ഒരു മൽസരത്തിനുപോലും കോടികൾ വാങ്ങിയ കാലമുണ്ടായിരുന്നു ടൈസന്. എന്നാൽ വിവാദങ്ങളും ആർഭാടജീവിതവും അദ്ദേഹത്തെ കടക്കാരനാക്കി. 2003ൽ കോടതി പാപ്പരായി പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോയിലൂടെയും പ്രദർശനമൽസരങ്ങളിലൂടെയും അദ്ദേഹം ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. 2004ൽ അദ്ദേഹം മത്സര രംഗത്തുനിന്നു താൽക്കാലികമായി പിന്മാറി എന്നാൽ ഒരു വർഷത്തിനുശേഷം മൽസരരംഗത്തു മടങ്ങിയെത്തി.
അയർലൻഡിന്റെ കെവിൻ മാക്ബ്രൈഡിനോടു പരാജയപ്പെട്ടതിനു ശേഷം അദ്ദേഹം വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചു. കെവിൻ മാക്ബ്രൈഡിനോടുള്ള പോരാട്ടത്തിൽ ആറു റൗണ്ടുകൾ പൂർത്തിയായ ശേഷം ടൈസൻ റിങ്ങിലേക്കു തിരിച്ചു വന്നില്ല.‘‘എനിക്ക് ഇനി മൽസരരംഗത്തു തുടരാനാകില്ല. കായികലോകത്തോടു വിശ്വാസവഞ്ചന കാണിക്കാൻ ഇനി ഞാനില്ല. എല്ലാം കഴിഞ്ഞു. ഇതായിരുന്നു അവസാനം’’ മൽസരശേഷം വികാരഭരിതനായ ടൈസൻ പറഞ്ഞു. 1987 മുതൽ ’90 വരെ ലോക ഹെവിവെയ്‌റ്റ് രംഗത്തു ചോദ്യംചെയ്യപ്പെടാത്ത ചാംപ്യനായി തുടർന്ന ടൈസന്റെ പതനം ആരംഭിക്കുന്നത് 1992ൽ ഒരു മാനഭംഗക്കേസിൽ പ്രതിയാക്കപ്പെട്ടതോടെയാണ്. തുടർന്ന് മത്സത്തിലേക്കു തിരിച്ചെത്തിയെങ്കിലും പഴയ ഫോം നിലനിർത്താനായില്ല.
1997 ജൂൺ 28ന് യുഎസിലെ അറ്റ്‌ലാന്റയിൽ നടന്ന ലോക ഹെവിവെയ്‌റ്റ് ബോക്‌സിങ് മത്സരത്തിനിടെയാണ് എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു മുറിച്ചത്. തീപാറിയ മത്സരത്തിൽ ഹോളിഫീൽഡിനെ കടന്നാക്രമിച്ച ടൈസൺ എതിരാളിയുടെ ചെവിയിൽ നിന്ന് ഒരിഞ്ചു നീളത്തിൽ മാംസം കടിച്ചു പറിച്ചു. കഴുത്തിലൂടെ ചോരയൊലിപ്പിച്ച് ഹോളിഫീൽഡ് റിങ് വിട്ടതിനു പിന്നാലെ ടൈസനെ ഒരു വർഷത്തേക്ക് മത്സരങ്ങളിൽ നിന്നു വിലക്കി. തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെയും ടൈസൻ കായികമായി നേരിട്ടു.
2022 ഏപ്രിലിൽ സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ ആഭ്യന്തരയാത്രയ്ക്കിടെ സീറ്റിൽ കയറിനിന്ന് ടൈസൻ പിൻസീറ്റിലെ യാത്രക്കാരനെ തലയ്ക്കടിക്കുന്ന വിഡിയോയും ലോകം പിന്നീടു കണ്ടു. രക്തമൊലിപ്പിച്ച നിലയിലായിരുന്നു മർദനമേറ്റ യാത്രികൻ. സഹയാത്രികൻ മോശം വാക്കുകൾ കൊണ്ട് ടൈസനെ പ്രകോപിപ്പിക്കുകയും വെള്ളക്കുപ്പി അദ്ദേഹത്തിനുനേരെ വലിച്ചെറിയുകയും ചെയ്തതായിരുന്നു പ്രകോപന കാരണം. അങ്ങനെ എത്രയെത്ര വിവാദങ്ങൾ.
∙ ടൈസന്റെ പ്രതികാരം
മൈക്ക് ടൈസന്റെ പേരിൽ പ്രശസ്തമായ ഒരു പ്രതികാര കഥകൂടിയുണ്ട്. മുഹമ്മദ് അലി എന്ന അതികായനെ കണ്ടാണ് ടൈസൻ വളർന്നത്. അലിയുടെ ജൈത്രയാത്രയ്ക്കു ലാറി ഹോംസ് തടയിടുന്നത് 1980ലാണ്. അന്നാ വേദിയിൽ ടൈസൻ കാണിയായിട്ടുണ്ട്. വേദനയോടെയാണ് അലി മടങ്ങിയത്. പ്രതികാരത്തോടെ ടൈസനും. പരാജയത്തിന്റെ വേദന മറക്കാൻ കസ്ഡമാറ്റോയെ വിളിച്ച അലിയോട് അദ്ദേഹം പറഞ്ഞു. അലീ നിങ്ങൾക്കായി ഞാനൊരു പോരാളിയെ വളർത്തുന്നുണ്ട്. അവൻ ലാരി ഹോംസിനോട് പകരം വീട്ടും. 7 വർഷം കടന്നുപോയി. 21 വയസ്സുകാരനായ ടൈസൻ ലാരി ഹോംസിനെതിരെ പോരാട്ടത്തിനിറങ്ങി. റിങ്ങിലേക്കു കയറുന്ന ടൈസന്റെ അടുത്തേക്ക് വന്ന സാക്ഷാൻ മുഹമ്മദ് അലി പറഞ്ഞു: എനിക്കായി നീ ഈ പോരാട്ടം ജയിക്കണം. 69 വിജയവും 6 പരാജയവും മാത്രമുണ്ടായിരുന്ന ലാരി ഹോംസ് എന്ന ഭീമനായ ബോക്സറുടെ ജീവിതത്തിൽ ഒരു നോക്ക്ഔട്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് ആ മത്സരത്തിലായിരുന്നു!