‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള്‍ താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി

‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള്‍ താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള്‍ താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 

27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള്‍ താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി തലയുയർത്തി നിൽക്കുന്നത്. തന്റെ സെഞ്ചറിക്കരുത്തിൽ ദേശീയ അണ്ടർ 19 ടീമിനെ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ‘അടിച്ചുകയറ്റിയ’ ദിവസം തന്നെയാണ് പന്തിന് മുന്നിൽ ഐപിഎലിന്റെ വാതിലുകൾ ആദ്യമായി തുറന്നത്. 1.90 കോടി രൂപയ്ക്കാണ് ഡൽഹി അന്ന് പന്തിനെ അവരുടെ തട്ടകത്തിൽ എത്തിച്ചത്. 

ADVERTISEMENT

കന്നി സീസണില്‍ തന്നെ ആ 19 വയസ്സുകാരൻ ഡൽഹിക്കായി 10 മത്സരങ്ങളിൽ കളത്തിലിറങ്ങി. 24.75 റൺസ് ശരാശരിയിൽ ഒരു അർധ സെഞ്ചറി (61) ഉൾപ്പെടെ 198 റൺസ് സ്വന്തമാക്കുകയും ചെയ്തു. തുടക്കം പിഴയ്ക്കാതെ മുന്നേറിയ പന്തിന് മുന്നിൽ ദേശീയ ട്വന്റി20 ടീമിന്റെ വാതിലുകളും തുറന്നു. 2017 ഫെബ്രുവരി ഒന്നിന് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു പന്തിന്റെ അരങ്ങേറ്റം. 2017 സീസണിലും ഡൽഹി പന്തിനെ 1.90 കോടി രൂപയ്ക്കു തന്നെ നിലനിർത്തി. അത്തവണ 14 മത്സരങ്ങളിലും കളത്തിലിറങ്ങിയ പന്ത് മുൻ വർഷത്തേതിന് സമാനമായി 2 അർധ സെഞ്ചറികൾ ഉൾപ്പെടെ 26.14 ശരാശരിയിൽ 366 റൺസ് സ്വന്തമാക്കി. 

2016ല്‍ ഐപിഎൽ കരിയറിലെ ആദ്യ സീസണിൽ ബാറ്റ് ചെയ്യുന്ന ഋഷഭ് പന്ത്  (Photo by PUNIT PARANJPE / AFP)

∙ ഓർഡിനറി ബസിൽ നിന്ന് ബുള്ളറ്റ് ട്രെയിനിലേക്ക്

ആദ്യ രണ്ട് സീസണുകളിലും ഓർഡിനറി ബസിൽ സഞ്ചരിച്ചുകൊണ്ടിരുന്ന പന്ത് ബുള്ളറ്റ് ട്രെയിനിലേക്ക് ചുവടുമാറ്റിയത് 2018ല്‍ ആണ്. 21 വയസ്സുകാരൻ പന്തിനെ 15 കോടി രൂപയ്ക്കാണ് അന്ന് ഡൽഹി തങ്ങൾക്കൊപ്പം നിലനിർത്തിയത്. ‘ബംബർ’ തുക സമ്മാനിച്ച ഡൽഹിക്കായി ബാറ്റുകൊണ്ട് ബംബർ പ്രകടനം നടത്തിയാണ് പന്ത് നന്ദി അറിയിച്ചത്. ഇതുവരെയുള്ള പന്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച വർഷവും അതുതന്നെ ആയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 52.61 ശരാശരിയിൽ 173.60 എന്ന തീപ്പൊരി സ്ട്രൈക് റേറ്റിൽ അടിച്ചുകൂട്ടിയത് 684 റൺസാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന വില്യംസൺ അടിച്ചുകൂട്ടിയ 735 റൺസിന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത് പന്തായിരുന്നു. 

സൺ റൈസേഴ്സിനെതിരെ സെഞ്ചറി നേടുന്ന ഋഷഭ് പന്ത്. (Photo by SAJJAD HUSSAIN / AFP)

ഈ സീസണിൽ സൺറൈസേഴ്സിന് എതിരെ പന്ത് തന്റെ ആദ്യ ഐപിഎൽ സെഞ്ചറിയും (128*) സ്വന്തമാക്കിയിരുന്നു. അതിനു പുറമേ തല്ലിക്കൂട്ടിയത് 5 അർധ സെഞ്ചറികളും. 2018 എന്ന ഒറ്റ സീസണിൽ ബൗണ്ടറികളുടെ കാര്യത്തിലും പന്ത് സെഞ്ചറി തികച്ചു. പന്തിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറി ലൈനിന്റെ അതിർത്തികടന്ന് പാഞ്ഞത് 105 പന്തുകളാണ്. 37 സിക്സറുകളും 68 ഫോറുകളും. ബാറ്റുകൊണ്ട് മിന്നിത്തിളങ്ങിയ പന്തിനെതേടി ആ സീസണിലെ ‘എമർജിങ് പ്ലയർ’ പുരസ്കാരവും, ‘സ്റ്റൈലിഷ് പ്ലയർ’ പുരസ്കാരവും എത്തി.

ADVERTISEMENT

ഐപിഎൽ മൈതാനങ്ങളിലെ ഈ പ്രകടനത്തോടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെയും ഏകദിന ‍ടീമിന്റെയും വാതിലുകളും പന്തിനു മുന്നിൽ തുറന്നു. 2018 ഓഗസ്റ്റ് 18ന് ഇംഗ്ലണ്ടിനെതിരെയും അതേ വർഷം ഒക്ടോബർ 21ന് വെസ്റ്റ് ഇൻഡീസിന് എതിരെയും പന്ത് ആദ്യമായി ദേശീയ സീനിയർ ടീമിന്റെ ക്യാപ് അണിഞ്ഞു. 2018ൽ ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിൽ നിന്ന് 11 ക്യാച്ചുകൾ സ്വന്തമാക്കിയ പന്ത് വിക്കറ്റ് കീപ്പർ എന്ന നിലയിലും തല ഉയർത്തി നിന്നു. 

2018ൽ മുംബൈ ഇന്ത്യൻസിന് എതിരെ ബാറ്റ് ചെയ്യുന്ന ഋഷഭ് പന്ത് (Photo by PUNIT PARANJPE / AFP)

2018ന് പിന്നാലെ 19, 20, 21 സീസണുകളിലും ഡൽഹി 15 കോടി രൂപ വീതം തന്നെ പന്തിനായി കളത്തിലിറക്കി. 2012ന് ശേ‌ഷം ആദ്യമായി ഡൽഹി ടീം പ്ലെഓഫിൽ പ്രവേശിച്ച 2019ൽ അവരുടെ രണ്ടാമത്തെ വലിയ റൺവേട്ടക്കാരനും പന്ത് തന്നെയായിരുന്നു. 162.66 സ്ട്രൈക് റേറ്റിൽ 37.53 എന്ന ശരാശരിയിൽ പന്ത് തല്ലിക്കൂട്ടിയത് 488 റൺസാണ്. പുറത്താകാതെ നേടിയ 78 റൺസ് ഉൾപ്പെടെ 3 അർധ സെഞ്ചറികളും പന്ത് സ്വന്തമാക്കിയിരുന്നു. ഒപ്പം വിക്കറ്റിന് പിന്നിൽ നിന്ന് 18 ക്യാച്ചുകളും 6 സ്റ്റംപിങ്ങുകളും പന്തിന്റെ കൈകൾക്ക് വഴങ്ങി. 2020 സീസണിലും ഭേദപ്പെട്ട പ്രകടനമാണ്  (14 മത്സരങ്ങളിൽ നിന്ന് 343 റൺസ്, 13 ക്യാച്ച്) പന്ത് കാഴ്ച്ചവച്ചത്.

∙ 24 വയസ്സിൽ നായകന്റെ കുപ്പായം

2021 സീസണിൽ 24 വയസ്സുകാരൻ പന്തിനെ കാത്തിരുന്നത് ഒരു പ്രത്യേക നിയോഗമാണ്. ഡൽഹി നായകൻ ശ്രേയസ് അയ്യർക്ക് പരുക്കിനെ തുടർന്ന് പുറത്തിരിക്കേണ്ടിവന്നതോടെ നായകന്റെ തൊപ്പിയും പന്തിന്റെ തലയിലെത്തി. കോവിഡ് കളി മുടക്കുന്നതുവരെ പോയിന്റ് പട്ടികയിൽ ഡൽഹിയുടെ തല ഉയർത്തി നിർത്താനും പന്തിനു സാധിച്ചു. അത്തവണ പന്തിന്റെ നേതൃത്വത്തിൽ ഡൽഹി ടീം പ്ലേ ഓഫ് വരെ എത്തുകയും ചെയ്തു. ഇതോടെയാണ് ഡൽഹിയുടെ സ്ഥിരം നായകൻ എന്ന കുപ്പായം പന്തിനെത്തേടിയെത്തിയത്. നായകനായ ആദ്യ സീസണിൽ 3 അർധ സെഞ്ചറികൾ ഉൾപ്പെടെ 419 റൺസ് തല്ലിക്കൂട്ടിയ പന്ത് ടീമിന്റെ ബാറ്റിങ് കരുത്താകുകയും ചെയ്തു. 

നായകനായതോടെ പന്തിന്റെ പ്രതിഫലത്തിലും വർധനയുണ്ടായി. 2022 മുതൽ 24 വരെയുള്ള 3 സീസണുകളിൽ പന്തിനായി ഡൽഹി കളത്തിലിറക്കിയത് 16 കോടി വീതമാണ്. 22 സീസണിൽ പന്തിന് അത്ര പന്തിയല്ലായിരുന്നു. 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും പന്തിന്റെ ഐപിഎൽ കരിയറിൽ ഒരു അർധ സെഞ്ചറി പോലും നേടാൻ കഴിയാതെ പോയ വർഷമായിരുന്നു അത്. എന്നിരുന്നാലും 30.91 റൺസ് ശരാശരിയിൽ 340 റൺസ് പന്ത് സ്വന്തമാക്കി. 

ADVERTISEMENT

∙ എല്ലാ മാറ്റിമറിച്ച ഡിസംബർ 30

ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ആരാധകരെ ആകെ തകർത്തുകളഞ്ഞ ആ ദുരിതം പന്തിന്റെ ജീവിതത്തിൽ സംഭവിച്ചത്. 2022 ഡിസംബർ 30 പുലർച്ചെ 5.30. ഡൽഹി – ഡറാഡൂൺ ഹൈവേയിലെ റൂർക്കിയിലൂടെ ഓടിക്കൊണ്ടിരുന്ന ബെൻസ് കാർ ഡിവൈഡറിൽ ഇടിച്ചുകയറി, പൊടുന്നനെ തീപടർന്ന കാർ 200 മീറ്ററോളം ദൂരത്തേക്ക് തെറിച്ചു നീങ്ങി. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാവിനെ സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ രജത് കുമാർ, നിഷു കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കുകളോടെ തങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ‘ഉദയ സൂര്യൻ’ ആയ ഋഷഭ് പന്തിനെ ആണെന്ന് അവർക്ക് അപ്പോൾ അറിയില്ലായിരുന്നു. 

ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് ഒറ്റയ്ക്ക് കാർ ഓടിച്ചുപോകുന്നതിനിടെയാണ് പന്ത് അപകടത്തിൽപെട്ടത്. പുലർച്ചെ റോഡിൽ നന്നേ തിരക്ക് കുറവായിരുന്നതിനാലാണ് വലിയ ആപത്ത് ഒഴിവായതെന്നും ഡ്രൈവിങ്ങിനിടയിൽ പന്ത് ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഈ അപകടം പന്തിന്റെ കരിയറിൽ നിന്ന് തുടച്ചുനീക്കിയത് ഒരു വർഷത്തിലേറെ (453 ദിവസം) കാലമാണ്. 25–ാം വയസ്സിൽ വന്നുചേർന്ന അപകടത്തിൽ നിന്ന് പന്ത് കരകയറിയത് തീർത്തും അദ്ഭുതകരമായാണ്. 2024 ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു പന്തിന്റെ തിരിച്ചുവരവ്. 

2024ൽ മുംബൈ ബാറ്റർ തിലക് വർമയെ സ്റ്റംപ് ചെയ്തു പുറത്താക്കുന്ന ഡൽഹി നായകൻ ഋഷഭ് പന്ത്. (Photo by Money SHARMA / AFP)

∙ തിരുമ്പിവന്തിട്ടേൻ!!! കൂടുതൽ കരുത്തോടെ...

‘ഇതെന്റെ രണ്ടാം അരങ്ങേറ്റമായിട്ടാണ് തോന്നുന്നത്. ഒരു അരങ്ങേറ്റക്കാരന്റെ എല്ലാ ആശങ്കകളും കൗതുകവും എനിക്കുണ്ട്. ആ അപകടത്തിനുശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയതല്ല. എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു. ഡൽഹി ടീമിലേക്കും ഐപിഎലിലേക്കും തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. അപകടം നടന്നതു മുതൽ ശരീരക്ഷമത വീണ്ടെടുക്കുന്നതു വരെ ഡൽഹി മാനേജ്മെന്റും ബിസിസിഐയും എനിക്കൊപ്പം നിന്നു. ഈ തിരിച്ചുവരവിൽ പലരോടും ഞാൻ കടപ്പെട്ടിരിക്കുന്നു’. – മടങ്ങിവരവിന് മുൻപ് പന്ത് പറഞ്ഞത് ഇങ്ങനെയാണ്. 

ഇടവേളയ്ക്കു ശേഷം ആദ്യ മത്സരത്തിനിറങ്ങിയത് പഞ്ചാബ് കിങ്സിന്റെ ഹോം ഗ്രൗണ്ടായ മുല്ലാൻപുരിലെ പുതിയ മൈതാനത്തിലെ കന്നി ഐപിഎൽ മത്സരത്തിലും. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുമ്പോൾ, മുൻപ് ഉണ്ടായിരുന്ന അതേ ഫോമിൽ തന്നെ പന്തിന് കളിക്കാനാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ എല്ലാ സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് പന്ത് നിറഞ്ഞുകളിക്കുന്ന കാഴ്ചയ്ക്കാണ് മുല്ലാൻപുരിൽ കണ്ടത്. ബാറ്റിങ്ങിൽ തന്റെ എല്ലാ പ്രിയപ്പെട്ട ഷോട്ടുകളും കളിക്കാൻ ശ്രമിച്ച പന്ത്, വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് നടത്തിയത്. ആ പ്രകടനം താൽക്കാലികമായിരുന്നില്ല. സീസണിൽ ഉടനീളം പന്ത് മനോഹരമായിത്തന്നെ മുന്നേറി. 

ഋഷഭ് പന്ത് (Photo by Money SHARMA / AFP)

ആകെ കളത്തിലിറങ്ങിയ 13 മത്സരങ്ങളിൽ നിന്ന് 3 അര്‍ധ സെഞ്ചറികൾ ഉൾപ്പെടെ 446 റൺസാണ് ഡൽഹി ക്യാപിറ്റൽസിനായി നായകന്റെ കുപ്പായത്തിൽ അടിച്ചുകൂട്ടിയത്. 2016ൽ തുടങ്ങിയ തന്റെ ഐപിഎൽ കരിയറിൽ, ഒരു സീസണിൽ നിന്ന് പന്ത് നേടിയ ഏറ്റവും വലിയ മൂന്നാമത്തെ ടോട്ടലും ഇതായിരുന്നു. 2018ൽ 14 മത്സരങ്ങളിൽ നിന്ന് നേടിയ 684 റൺസാണ് ഈ പട്ടികയിൽ ഒന്നാമത്. 2019ൽ നേടിയ 488 റൺസ് രണ്ടാം സ്ഥാനത്തുമുണ്ട്. അപകടത്തിന്റെ പരിമിതികളൊന്നും തന്നിൽ അവശേഷിക്കുന്നില്ലെന്നതിനുള്ള തെളിവായി പന്തിന്റെ ബാറ്റിൽ നിന്ന് പറന്നത് 25 സിക്സറുകളും 36 ഫോറുകളും. 

Manorama Online Creative

∙ ഇനി കാണാം, പുതിയ പന്തിനെ...

ഈ ഐപിഎൽ കരുത്തിൽ തന്നെയാണ് ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യയുടെ കുപ്പായത്തിൽ കളത്തിലിറങ്ങിയതും ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചതും. പന്തിനൊപ്പം സഞ്ജു സാംസണും ഐപിഎലിലെ താരമായതോടെ ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറിന്റെ കുപ്പായത്തിനായി ആരോഗ്യപരമായ മത്സരം പ്രതീക്ഷിച്ചതാണ്. എന്നാൽ, തുടക്കം മുതൽ ലഭിച്ച അവസരങ്ങളെല്ലാം മികച്ച ‘ഗോളുകളാക്കി’ മാറ്റിയ പന്തിനുമുന്നിൽ വെല്ലുവിളി ആകാനുള്ള അവസരം പോലും സഞ്ജുവിന് ഒരുഘട്ടത്തിലും ലഭിച്ചില്ല.

ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ അർധ സെഞ്ചറി (53) നേടിക്കൊണ്ട് വരവറിയിച്ച പന്ത് പിന്നീട് തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം പിഴവില്ലാതെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഒടുവിൽ ഫൈനലിൽ സമ്മർദത്തിന്റെ നിർണായക നിമിഷത്തിൽ, ‘കപട പുക്കുമായി’ ടീമിന്റെ സമ്മദർദ ശമനിയായി എത്തിയവരെ എല്ലാം പിഴവില്ലാതെ നിറവേറ്റാനും പന്തിനു സാധിച്ചു. ഇനി പുതിയ കുപ്പായത്തിൽ ലക്നൗവിനൊപ്പം പുതിയ പന്തിനെ കാണാം...

English Summary:

Rishabh Pant's Inspiring Journey: From Crash to Comeback: Pant's 27 Crore Second Innings at IPL 2024