ആപത്തായത് ബോർഡറിന്റെ അതിബുദ്ധി; ഗാവസ്കറിന്റെ വാശിക്ക് മാനേജ്മെന്റിന്റെ മൂക്കുകയർ; പന്തുകൊണ്ട് ‘ഗെറ്റ് ലോസ്റ്റ്’ പറഞ്ഞ് കപിൽ!
ആഷസ് കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരങ്ങളാണ്. ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ജന്മമെടുത്ത അനശ്വര നിമിഷങ്ങൾക്ക് പല വർണങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഏഴര പതിറ്റാണ്ടുകളിലേറെ ചരിത്രമുണ്ട്. സർ ഡോണൾഡ് ബ്രാഡ്മാനും ഡെന്നിസ് ലിലിയും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെൻഡുൽക്കറും അലൻ ബോഡറുമൊക്കെ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ – ഓസീസ് ടെസ്റ്റ് പരമ്പര 1947 നവംബർ 28ന് തുടക്കമായെങ്കിലും 1996 മുതൽ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന കിരീടം ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ്കറുടെയും അലൻ ബോർഡറിന്റെ പേരിലാണ് അറിയപ്പെടുന്നത്: ബോർഡർ – ഗാവസ്കർ ട്രോഫി. പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റുകൾ കായിക ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.........

ആഷസ് കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരങ്ങളാണ്. ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ജന്മമെടുത്ത അനശ്വര നിമിഷങ്ങൾക്ക് പല വർണങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഏഴര പതിറ്റാണ്ടുകളിലേറെ ചരിത്രമുണ്ട്. സർ ഡോണൾഡ് ബ്രാഡ്മാനും ഡെന്നിസ് ലിലിയും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെൻഡുൽക്കറും അലൻ ബോഡറുമൊക്കെ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
ഇന്ത്യ – ഓസീസ് ടെസ്റ്റ് പരമ്പര 1947 നവംബർ 28ന് തുടക്കമായെങ്കിലും 1996 മുതൽ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന കിരീടം ഇതിഹാസതാരങ്ങളായ സുനിൽ ഗാവസ്കറുടെയും അലൻ ബോർഡറിന്റെയും പേരിലാണ് അറിയപ്പെടുന്നത്: ബോർഡർ – ഗാവസ്കർ ട്രോഫി. പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റുകൾ കായികചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.........
∙ ടൈ കെട്ടി ചിദംബരം സ്റ്റേഡിയം
ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്‌റ്റേഡിയത്തിന് ലോക ക്രിക്കറ്റ് ഭൂപടത്തിൽ അപൂർവ സ്‌ഥാനമാണുള്ളത്. ടെസ്റ്റ് ചരിത്രത്തിൽ ടൈയിൽ അവസാനിച്ച രണ്ടേരണ്ട് മത്സരങ്ങളിലൊന്ന് നടന്നത് ചെപ്പോക്കിലാണ്, 1986ൽ. ഏറ്റുമുട്ടിയത് ഇന്ത്യയും ഓസ്ട്രേലിയയും. ഇതുകൂടാതെ മറ്റൊരു ടെസ്റ്റ് മാത്രമാണ് ടൈയിൽ കലാശിച്ചത്: 1960ലെ വെസ്റ്റിൻഡീസ് – ഓസ്ട്രേലിയ ബ്രിസ്‌ബെൻ ടെസ്‌റ്റ്.
1986–87ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളാണ് ഉൾപ്പെടുത്തിയിരുന്നത്– മദ്രാസ്, ഡൽഹി, ബോംബെ. ഓസീസ് ടീമിന്റെ നായകൻ അലൻ ബോർഡർ എന്ന ലോക ക്രിക്കറ്റിലെ ഒന്നാംകിട ക്യാപ്‌റ്റനായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം 1986 സെപ്‌റ്റംബർ 18ന് ആരംഭിച്ചു. വേദിയൊരുക്കിയ ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലെ പിച്ച് റണ്ണ് ഒഴുക്കിന് അനുകൂലമായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ ഡീൻ ജോൺസിന്റെ ഇരട്ട സെഞ്ചറിയുടെ ബലത്തിൽ 574 റൺസ് പടുത്തുയർത്തി.
ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യൻ നായകൻ കപിൽദേവ് പടുത്തുയർത്തിയത് 119 റൺസ്. ഇന്ത്യ 397 റൺസിന് പുറത്തായി. ഓസീസിന് 177 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റ്‌സ്‌മാൻമാരോട് നായകൻ ബോർഡർ പറഞ്ഞത്: ‘തകർത്തടിച്ചോളൂ, റൺസ് വാരിക്കൂട്ടണം’. എന്നാൽ ബോർഡർ ആഗ്രഹിച്ചപോലെ റൺസ് ഒഴുകിയില്ല.
നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസിന്റെ അഞ്ചു വിക്കറ്റുകൾ നഷ്‌ടപ്പെട്ടു. നേടിയത് വെറം 170 റൺസും. രാത്രിയിൽ ഓസീസ് ടീം ഒന്നടങ്കം നായകൻ ബോർഡറുടെ മുറിയിൽ ഒത്തുകൂടി. എല്ലാവരും തലപുകഞ്ഞ് ആലോചിച്ചു. ഇനി ഒരു ദിവസം മാത്രം. ആകെ ലീഡ് 347 റൺസ്. ഒരു ദിവസംകൊണ്ട് ഇന്ത്യൻ വിക്കറ്റുകൾ പിഴുതെറിഞ്ഞാൽ ഇന്ത്യൻ മണ്ണിലൊരു ജയം. ബോർഡർ തീരുമാനമെടുത്തു. ഓസീസ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌ത് ഇന്ത്യയെ രണ്ടാമത് ബാറ്റിങ്ങിനയക്കുക. ടെസ്‌റ്റിന്റെ അഞ്ചാം ദിവസം. സെപ്‌റ്റംബർ 22. ഇന്ത്യക്ക് ജയിക്കണമെങ്കിൽ 348 റൺസ് വേണം.
ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരും രണ്ടും കൽപിച്ച് ബാറ്റിങ് ആരംഭിച്ചു. 100–ാം ടെസ്‌റ്റ് കളിക്കുന്ന ഗാവസ്‌കർ ഉഗ്രൻ ഫോമിലായിരുന്നു. ഓസീസ് നായകന്റെ നെറ്റി ചുളിഞ്ഞു. ഗാവസ്‌കർ നേടിയത് 90 റൺസ്. അംപയർമാരുടെ ചില തീരുമാനങ്ങളിൽ ബോർഡർ പലതവണ അസ്വസ്‌ഥനായി. ഇന്ത്യൻ വിക്കറ്റുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ ഒരറ്റത്ത് രവി ശാസ്‌ത്രി പതിവിന് വിപരീതമായി തകർത്തടിച്ചു. വെറും 36 പന്തിൽനിന്ന് 48 റൺസ്.
കളി തീരാൻ നിമിഷങ്ങൾ മാത്രമായി. 30,000 കാണികളും അതിന്റെ എത്രയോ ഇരട്ടി വരുന്ന ടെലിവിഷൻ പ്രേക്ഷകരും ആകാംക്ഷയുടെ മുൾമുനയിലായി. വിജയലക്ഷ്യം അടുക്കുന്തോറും ഇന്ത്യൻ വിക്കറ്റുകളും കൊഴിഞ്ഞു വീണു തുടങ്ങി. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വെറും നാലു റൺസു മതിയായിരുന്നു. ബോൾ ചെയ്യുന്നത് സ്‌പിന്നർ ഗ്രെഗ് മാത്യൂസ്. ആദ്യ മൂന്നു പന്തുകളിൽനിന്നായി ശാസ്‌ത്രി മൂന്ന് റൺസ് നേടി. ഇനി മൂന്ന് പന്തുകൾ മാത്രം. ജയിക്കാൻ ഒരു റൺസും. നേരിടുന്നത് പതിനൊന്നാമനായ മനീന്ദർ സിങ്ങും. നാലാം പന്ത് മനീന്ദർ തടഞ്ഞിട്ടു. അഞ്ചാം പന്ത് താണു പറന്നുവന്നു. കണ്ണും പൂട്ടി മനീന്ദർ ബാറ്റുവച്ചുകൊടുത്തു. പന്ത് നേരെ മനീന്ദറിന്റെ പാഡിൽ.
ഓടാൻ ശാസ്‌ത്രി ആംഗ്യം കാട്ടി. ഓസീസ് ടീം ഒന്നടങ്കം അപ്പീലുമായി അംപയർ വിക്രം രാജുവിനു മുന്നിൽ. അംപയറുടെ ചൂണ്ടുവിരൽ മുകളിലേക്ക് ഉയർന്നു. മനീന്ദർ പുറത്ത്. ഇന്ത്യ ഓൾ ഔട്ട്. അല്ല ചരിത്രം ഒരിക്കൽകൂടി ഇവിടെ ആവർത്തിക്കുകയായിരുന്നു. ടെസ്‌റ്റ് ‘ടൈ’. ഓസീസ് ടീം ഗ്രൗണ്ടിലൂടെ അക്രോശിച്ചു നടന്നു, ആഘോഷിച്ചു. ടൈ ടെസ്റ്റുകളുടെ ചരിത്രമെടുത്താൽ ഓസ്‌ട്രേലിയയുടെ ബോബ് സിംബ്‌സന് പ്രത്യേക സ്ഥാനമുണ്ട്. ചരിത്രത്തിലെ ആദ്യ ടൈ ടെസ്റ്റിൽ സിംസൻ ഓസ്‌ട്രേലിയയുടെ കളിക്കാരനായിരുന്നെങ്കിൽ 1986ൽ അവരുടെ മുഖ്യപരിശീലകനായിരുന്നു. അന്ന് ‘ടൈ’ എന്ന വാക്കിന് ഒരു പ്രാദേശിക വാക്കുപോലുമില്ലായിരുന്നു, ഇന്നും. അംപയർ വിക്രം രാജുവിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് രവി ശാസ്‌ത്രിയടക്കമുള്ളവർ വിമർശനവുമായി മുന്നോട്ടു വന്നു.
∙ ഗാവസ്കറിന്റെ ‘മാർച്ചിങ് ഓർഡർ’
ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറിന്റെ ബഹിഷ്കരണ ആഹ്വാനവും പിന്നാലെ മാനേജരുടെ കർക്കശമായ തീരുമാനവും തുടർന്ന് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയുടെ പെട്ടെന്നുള്ള തിരിച്ചുവരവും ജയവുമൊക്കെ നടന്നത് 42 വർഷം മുൻപാണ്. തിളക്കമേറിയ ഒരു ജയം മാത്രമല്ല വിവാദമായൊരു ബഹിഷ്കരണതീരുമാനവും ആ ടെസ്റ്റിനെ ചരിത്രത്തിൽ വേറിട്ടുനിർത്തുന്നു. 1980–81ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ. കപിൽദേവ്, ഗുണ്ടപ്പ വിശ്വനാഥ്, ചേതൻ ചൗഹൻ, സന്ദീപ് പാട്ടീൽ, കർസൻ ഗാവ്‌റി എന്നിവരൊക്കെയായിരുന്നു ഇന്ത്യൻ നിരയിൽ.
ഓസ്ട്രേലിയയെ നയിച്ചത് ഗ്രെഗ് ചാപ്പൽ. ഇതിഹാസങ്ങളായ ഡെന്നിസ് ലിലി, കിം ഹ്യൂസ്, അലൻ ബോഡർ എന്നിവരടങ്ങുന്നതായിരുന്നു ഓസീസ് ടീം. സിഡ്നിയിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയർ ഇന്നിങ്സ് വിജയം നേടിയപ്പോൾ അഡ്‌ലെയ്ഡിൽ സമനില. മൂന്നാം ടെസ്റ്റിന് മെൽബൺ വേദിയൊരുക്കി. ജയത്തിനൊപ്പം പരമ്പര സമനിലയിൽ പിടിക്കുക എന്നതായിരുന്നു ഇന്ത്യയുടെ മുഖ്യലക്ഷ്യം. ഇതോടെ മെൽബൺ ടെസ്റ്റ് ഇന്ത്യയ്ക്ക് ജീവൻമരണപ്പോരാട്ടമായി. എന്നാൽ മത്സരത്തിന്റെ നാലാം ദിവസം ഇന്ത്യൻ നായകൻ ഗാവ്സകറെടുത്ത ഒരു വിവാദതീരുമാനം ക്രിക്കറ്റ് ചരിത്രത്തിൽ കരിനിഴൽ വീഴ്ത്തി.
ഫെബ്രുവരി 7. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒന്നാം ഇന്നിങ്സിൽ ഗുണ്ടപ്പ വിശ്വനാഥ് നേടിയ 114 റൺസിന്റെ ബലത്തിൽ ഇന്ത്യ 237 റൺസ് പടുത്തുയർത്തിയപ്പോൾ മറുപടിയായി ആതിഥേയർ നേടിയത് 419 റൺസാണ്. അലൻ ബോഡർ അടിച്ചുകൂട്ടിയ 124 റൺസിന്റെ ബലത്തിലായിരുന്നു ഓസീസിന്റെ ആദ്യ ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സ്കോർ 108/0. നാലാം ദിവസമായിരുന്നു വിവാദം ഉയർത്തിയ ബഹിഷ്കരണം. ഗാവസകർ– ചേതൻ ചൗഹാൻ ഓപ്പണിങ് കൂട്ടുകെട്ട് 165 റൺസ് എന്ന മികച്ച സ്കോറിലെത്തിയപ്പോൾ ഡെന്നിസ് ലിലിയുടെ പന്ത് ഗാവസ്കറുടെ പാഡിൽ മുട്ടിയുരുമ്മിയതോടെ ഓസീസ് ടീം ഒന്നടങ്കം അപ്പീൽ ചെയ്തു.
അംപയർ റെക്സ് വൈറ്റ്‍ഹെഡ് എൽബിഡബ്ള്യു വിധിച്ചു. എന്നാൽ തന്റെ ബാറ്റിലാണ് ആദ്യം പന്തുകൊണ്ടതെന്നും താൻ പുറത്തായിട്ടില്ലെന്നും ഗാവസ്കർ ആവർത്തിച്ചതോടെ വിവാദത്തിന് തിരിതെളിഞ്ഞു. ഇതിനിടെ ലിലി ഗാവസ്കറുടെ മുന്നിലെത്തി പ്രകോപനപരമായി സംസാരിച്ചു. ഗാവസ്കറും തിരിച്ചുപറഞ്ഞു. ഔട്ടല്ലെന്നു പറഞ്ഞ് കുറെ നേരം ക്രീസിൽനിന്ന ഗാവസ്കർക്കുനേരെ അംപയർ വീണ്ടും ചൂണ്ടുവിരൽ ഉയർത്തി. 70 റൺസുമായി ഗാവ്സകർ ഡ്രസിങ് റൂമിലേക്ക് നടക്കവേ തിരിച്ചെത്തി. കൂട്ടാളി ബാറ്റ്സ്മാൻ ചേതൻ ചൗഹാനെയും കൂട്ടി ഗാവസ്കർ പുറത്തേക്കു നടന്നു.
മത്സരം പാതിവഴിക്ക് ബഹിഷ്കരിക്കുകയാണെന്ന് മനസിലാക്കിയ ഇന്ത്യൻ മാനേജർ എസ്. കെ. ദുറാനി ഓടിയെത്തി ചൗഹാനോട് ക്രീസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. മത്സരം ബഹിഷ്കരിക്കാൻ താൻ സമ്മതിക്കില്ലെന്ന് കളിക്കാരെ അറിയിച്ചു. അസിസ്റ്റന്റ് മാനേജർ ബാപു നട്കർണി ക്യാപ്റ്റനെ ശാന്തനാക്കാൻ ശ്രമിച്ചു. അംപയർ റെക്സ് വൈറ്റ്‍ഹെഡിന്റെ നാലു തീരുമാനങ്ങൾ വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചിട്ടുണ്ട്. വൈറ്റ്ഹെഡിന്റെ മൂന്നാം ടെസ്റ്റ് മാത്രമായിരുന്നു അത്. ചൗഹാനോപ്പം ദിലീപ് വെങ്സാർക്കർ ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് പുനരാരംഭിച്ചു. വെങ്ക്സാർക്കർ (41), ഗുണ്ടപ്പ വിശ്വനാഥ് (30), സന്ദീപ് പാട്ടീൽ (36) എന്നിവരുടെ പിന്തുണയോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 324 റൺസിന് അവസാനിച്ചു.
ജയിക്കാൻ 143 മാത്രം ആവശ്യമായിരുന്ന ഓസീസ്, നാലാം ദിവസം കളി അവസാനിക്കുമ്പോൾ 24/3. വിജയത്തിന് നേരിയ സാധ്യതപോലും ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. സമനിലപോലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. പേശികൾക്കുണ്ടായ പരുക്കുമൂലം കപിൽ ആ ദിവസം പന്തെറിഞ്ഞുമില്ല. നന്ദ്‌ലാൽ യാദവും പരുക്കിന്റെ പിടിയിലായിരുന്നു. ദിലീപ് ദോഷിയുടെ ഇടതുകാലിന്റെ പരുക്കും ഇന്ത്യയ്ക്ക് പ്രശ്നമായി. അവസാന ദിനം ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 120 റൺസ് മാത്രം മതിയായിരുന്നു. ഏഴു വിക്കറ്റുകളും കൈയിലുണ്ടായിരുന്നു. കപിലിന്റെ തിരിച്ചുവരവിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത്. കപിൽദേവിന്റെ മാസ്മരിക ബോളിങ്ങിനുമുന്നിൽ അടിപതറി.
കടുത്ത പരുക്കിനെ അവഗണിച്ച് രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ പിഴുത കപിൽ ഓസ്ട്രേലിയയെ 59 റൺസിന് തകർത്തു. 83 റൺസിന് ആതിഥേയർ പുറത്ത്. വെറും 137 മിനിറ്റുകൾ മാത്രമേ ഓസീസിന് അവസാനദിനം പിടിച്ചുനിൽക്കാനായുള്ളൂ. ഇതോടെ പരമ്പര 1–1ന് അവസാനിച്ചു. തൊട്ടുമുൻപ് നടന്ന പരമ്പരയിലെ (1979–80) ജയത്തിന്റെ (2–0) പശ്ചാത്തലത്തിൽ ഇന്ത്യ റബർ നിലനിർത്തി. മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഗുണ്ടപ്പ വിശ്വനാഥ് (114, 30) മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
ബഹിഷ്കരണതീരുമാനവുമായി മുന്നോട്ടുപോയിരുന്നെങ്കിൽ ഗാവസ്കറിന് ചരിത്രത്തിലേക്ക് തിരികെ നടക്കേണ്ടി വരുമായിരുന്നു എന്നുമാത്രമല്ല ഇന്ത്യൻ കായികചരിത്രത്തിലെ മികച്ചൊരു ജയം നഷ്ടപ്പെടുകകൂടി ചെയ്യുമായിരുന്നു. നീണ്ട ക്രിക്കറ്റ് കരിയറിൽ എന്തെങ്കിലും തീരുമാനം മാറ്റാൻ അവസരം ലഭിച്ചാൽ അത് മെൽബൺ ടെസ്‌റ്റിനിടയിൽ ടീമിനെ തിരികെ വിളിക്കാൻ കൊടുത്ത നിർദേശമായിരിക്കുമെന്ന് പിന്നീട് ഗാവസ്കർ പറഞ്ഞിട്ടുണ്ട്. ഡെന്നിസ് ലിലിയാവട്ടെ ഗാവസ്കർ അന്ന് പുറത്തായിരുന്നുവെന്ന് തന്റെ ‘ഓവർ ആന്‍ഡ് ഔട്ട്’ എന്ന പുസ്തകത്തിൽ ആവർത്തിച്ചിട്ടുണ്ട്. Get Lost എന്ന ഓസ്ട്രേലിയൻ താരങ്ങളുടെ പ്രകോപനപരമായ വിളികളാണ് തന്നെ കൂടുതൽ പ്രകോപിപ്പിച്ചതെന്ന് ലിറ്റിൽ മാസ്റ്റർ മറ്റൊരു അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. (തുടരും....)