പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്‌ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്‌ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും  തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും  ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ.

ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.

വിജയം നേടിയപ്പോൾ ഡി.ഗുകേഷിന്റെ പ്രതികരണം (Pic credit:https://www.fide.com))
ADVERTISEMENT

∙ കളിക്കാർ വരും പോകും

ലോക ചെസ് ചാംപ്യൻഷിപ്പ് എന്നാൽ കേവലം ഒരു ടൂർണമെന്റല്ല. ലോകത്തെ ഏറ്റവും മികച്ച 2 കളിക്കാർ തമ്മിൽ മനശ്ശക്തിയുടെ കരുത്തു പരീക്ഷിക്കാൻ നടത്തുന്ന അവസാന പോരാട്ടമാണ്. ഒരു ടൂർണമെന്റിൽ പലരുമായും കളിക്കുന്നതുപോലെയല്ല അത്. പണിക്കുറവുകൾ തീർത്ത്, ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ്, നൂറ്റാണ്ടുകൾ പഴക്കമുള്ള ചെസിലെ താത്വികമായ രംഗങ്ങൾ ഇഴകീറിപ്പരിശോധിക്കും അവർ. ഒറ്റദിവസത്തെ ഫോമും പിഴവും അല്ല വിധി നിർണയിക്കുന്നത്. മറ്റു കായിക ഇനങ്ങളിൽനിന്ന് ചെസ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇന്നു കളിക്കുന്ന മികച്ച കളി നാളെ കളിക്കളത്തിലിറങ്ങുന്ന ഫുട്ബോൾ ടീമുകളെ ബാധിക്കാറില്ല, അതവരുടെ ബാധ്യതയുമല്ല.

ADVERTISEMENT

എന്നാൽ ചെസിൽ, ഇന്നുവരെ കളിച്ചുവച്ച നീക്കങ്ങളുടെ വൻ ഡേറ്റാബേസ് മറികടന്നുവേണം കളിക്കാർക്ക് പുതിയ വിജയങ്ങളിലേക്കും ഉയരങ്ങളിലേക്കും വഴി തേടാൻ. അതുകൊണ്ടുതന്നെ ഇന്നലെ കളിച്ച കളികളേക്കാൾ നിലവാരവും ഔന്നത്യവുമുള്ള ബൗദ്ധിക ചർച്ചകളാണ് ഇന്നു ചെസ് ബോർഡിൽ നടക്കുക. ലോകത്ത് മുൻനിരയിലുള്ള കളിക്കാരുടെ കളികളിലെങ്കിലും. ലോക ചാംപ്യൻഷിപ്പെന്നാൽ, കേവലം കളി എന്നതിലുപരി ആ കായിക വിനോദത്തെ നിലവാരംകൊണ്ടും പുതുവഴികൾകൊണ്ടും മുന്നോട്ടു നയിച്ച ചർച്ചകളാണ് എന്നും. പ്രാരംഭനീക്കങ്ങളിലും പുതുതന്ത്രങ്ങൾ മെനയുന്നതിലും ഒരുപറ്റം കളിക്കാർ ആലോചിച്ചെടുത്ത പുതുകളിവഴികൾ. ആ ചർച്ചകൾക്ക് മുഖംകൊടുക്കുന്നവരാണ് ലോക ചാംപ്യൻമാർ.

ഗുകേഷിന്റെ വിജയാഹ്ലാദം. Photo: X@PMO

ദൊമ്മരാജു ഗുകേഷ് എന്ന പതിനെട്ടുകാരൻ, ലോക ചാംപ്യൻഷിപ്പ് നടക്കുന്ന സെന്റോസ വേൾഡ് റിസോർട്സിലെ ഇക്വാരിയസ് ഹോട്ടലിൽനിന്ന് കളിക്കുശേഷമുള്ള പതിവുവാർത്താ സമ്മേളനം നടക്കുന്ന ഹോട്ടൽ ഓറയിലേക്കു നടന്നടുക്കുമ്പോഴേക്കും അന്നത്തെ കളി സൃഷ്ടിച്ച നൂതനത്വം ലോകമെമ്പാടുമുള്ള ചെസ് കളിക്കാരുടെയും ചെസ് ആരാധകരുടെയും മനസ്സിൽ പതിഞ്ഞിട്ടുണ്ടാവും. ആ വാർത്താ സമ്മേളനങ്ങളിൽ നൂറ്റാണ്ടുകളായ ചരിത്രം പറഞ്ഞ ചെസ് കഥകളെ ഞങ്ങളെങ്ങനെ പുതുക്കിയെഴുതി എന്നു വിശദീകരിക്കുകയാവും അവർ.

ADVERTISEMENT

ഒരു ചാംപ്യനിൽനിന്ന് മറ്റൊരു ചാംപ്യനിലേക്കെത്തുമ്പോൾ ലോക ചെസ് ഒട്ടേറെ ദൂരം മുന്നോട്ടുപോകുന്നുണ്ട്. അസാധ്യമായി ഒന്നുമില്ല എന്നു പറഞ്ഞ നെപ്പോളിയൻ ബോണപ്പാർട്ടിനെപ്പോലെ, ഡി.ഗുകേഷ് എന്ന ലോക ചാംപ്യൻ അസാധ്യമായി ഒന്നുമില്ല എന്ന് മനസ്സിലുറപ്പിച്ചാണ് ആ സ്ഥാനത്തേക്കു നടന്നുകയറിയത്. താരമൂല്യംകൊണ്ടല്ല, കളിമികവു കൊണ്ടും പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിച്ചുമാണ് ആ നേട്ടം. അതിനൊരുദാഹരണമായിരുന്നു വാർത്താ സമ്മേളനത്തിലെ ഈ രംഗം; കഴിഞ്ഞ കളിയിൽ ഏതെങ്കിലും നീക്കത്തിനു ചെസ് എൻജിനുകളുടെ സഹായം തേടാൻ അവസരമുണ്ടായെങ്കിൽ ഏതു നീക്കത്തിനായിരിക്കും എന്നായിരുന്നു കളിക്കാരോടുള്ള ചോദ്യം- കളിയിൽ ഒരു സമയത്തും കള്ളത്തരം കാണിക്കാൻ (ചീറ്റിങ്) താനില്ലെന്നായിരുന്നു ഗുകേഷിന്റെ മറുപടി.

ലോക ചെസ് ചാംപ്യൻഷിപ്പിൽ ഡി.ഗുകേഷിനെതിരെ മത്സരിക്കുന്ന ചൈനയുടെ ഡിങ് ലിറൻ (Pic credit:https://www.fide.com)

ഇന്നലത്തെ കൃത്യതയേറിയ ഗെയിമിൽ അങ്ങനെയൊരു സാധ്യതയേയില്ലെന്നും താൻ ആ ഓഫർ മറ്റൊരു ദിവസം ഉപയോഗിക്കാമെന്നുമായിരുന്നു ഡിങ്ങിന്റെ തമാശയിൽ പൊതിഞ്ഞ മറുപടി. രണ്ടുപേരും പൊരുതാനുറച്ച മനസ്സും മനോഹരമായ ചെസുമാണ് പുറത്തെടുക്കുന്നതെന്ന ഗുകേഷിന്റെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. കളിക്കാർ വരും പോകും, നൂറ്റാണ്ടുകൾ പഴക്കമുള്ള കളി നീണാൾ വാഴട്ടെ എന്നും.

കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ കോലത്തിരി, ചെറുശ്ശേരി നമ്പൂതിരിയുമായി ചതുരംഗം കളിക്കുമ്പോൾ കൃത്യമായി നീക്കം കണ്ടെത്താൻ വിഷമിക്കുകയും അതുകണ്ട രാഞ്ജി കുട്ടിയെ താരാട്ടുപാടി ഉറക്കുകയെന്ന ഭാവത്തിൽ ഉന്തുന്തുന്തുന്തുന്താളെയുന്ത് എന്ന് താരാട്ടു പാടുകയും സൂചന മനസ്സിലാക്കി രാജാവ് കാലാളെ ഉന്തി രാജാവ് കളി ജയിക്കുയും ചെയ്തു എന്ന് ഐതിഹ്യം. എന്നാൽ, ഏറ്റവും ശക്തമായ കംപ്യൂട്ടറുകൾ പോലും അധികസമയവും തുല്യത പ്രഖ്യാപിച്ച കളിയിൽ മറ്റൊരു ഫലം അസംഭാവ്യമെന്ന് ലോകം വിധിയെഴുതി കളി ടൈബ്രേക്കറിലേക്കു നീളുമെന്ന് കരുതിയപ്പോഴാണ്, അവസാനം വരെ പോരാടുക എന്ന ആപ്തവാക്യം മനസ്സിലുറപ്പിച്ച് ഗുകേഷ് എതിർപാളയത്തിൽ വാഴാൻ തന്റെ ഒറ്റക്കാലാളെ ഒരുക്കിയത്, ചരിത്രം തിരുത്തിയെഴുതിയത്.

English Summary:

How D. Gukesh Outmaneuvered Ding Liren for Chess Supremacy