സച്ചിനേക്കാൾ കേമനെന്ന് വാഴ്ത്തപ്പെട്ട താരം; സഹായിച്ചില്ലെന്ന് ചീത്ത പറയുന്നയാളല്ല; അറിയണം കാംബ്ലിയുടെ ഈ റെക്കോര്ഡുകൾ
ഇന്ത്യൻ ക്രിക്കറ്റിലെ ചീത്തക്കുട്ടി എന്ന ‘വിശേഷണം’ സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വിനോദ് കാംബ്ലിക്ക് ചാർത്തി നൽകിയിട്ട് കാലമേറെയായി. എന്നാൽ വിനോദ് ഗണപത് കാംബ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റർ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്ത ചില റെക്കോർഡുകൾ എല്ലാവരും മറന്നുപോകുകയാണോ? ആഭ്യന്തര ക്രിക്കറ്റിൽ ഒരു പിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച കാംബ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു സച്ചിൻ ആകാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകൾക്കു നേരെ ആർക്കും കണ്ണടയ്ക്കാനാകില്ല. അവശ്യസമയത്ത് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് സച്ചിനെ ചീത്ത പറയുന്ന, പിന്നീട് അത് മാറ്റിപ്പറയുന്ന കാംബ്ലിയെയാണ് പുതുതലമുറ കണ്ടിട്ടുള്ളത്. എന്നാൽ 16 വയസ്സു മുതല്‍ തുടരെത്തുടരെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കാംബ്ലിയുടെ കഥ വ്യത്യസ്തമാണ്.

കാംബ്ലിയുടെ രാജ്യാന്തര കരിയറിന് ആയുസ്സ് തീരെ കുറവായിരുന്നു. മൂന്ന് വർഷത്തിൽ താഴെ മാത്രം നീണ്ട ടെസ്റ്റ് കരിയർ. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സജീവമായിരുന്നത് 9 വർഷങ്ങൾ മാത്രം. 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും മാത്രമാണ് രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണ് കാംബ്ലി ദേശീയ കുപ്പായത്തിൽ കളത്തിലിറങ്ങിയിട്ടുള്ളത്.
∙ സച്ചിനൊപ്പം ലോക റെക്കോർഡ്
വിനോദ് കാംബ്ലി ആദ്യമായി റെക്കോർഡ് പുസ്തകത്തിൽ കൈയൊപ്പ് ചാർത്തിയത് മൂന്നര പതിറ്റാണ്ടുകൾക്കു മുൻപാണ്. അന്നു കൂട്ടിന് കളിക്കൂട്ടുകാരൻ സച്ചിൻ തെൻഡുൽക്കറും ഉണ്ടായിരുന്നു. ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ്, പതിനാലുകാരൻ സച്ചിനും കളിക്കൂട്ടുകാരൻ പതിനാറുകാരൻ വിനോദ് കാംബ്ലിയും ചേർന്ന് സ്‌ഥാപിച്ച റെക്കോർഡ് കൂട്ടുകെട്ട് അന്ന് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി.
1988ലെ ലോർഡ് ഹാരിസ് ഷീൽഡ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിലെ പ്രകടനമാണ് സച്ചിനെയും കാംബ്ലിയെയും ക്രിക്കറ്റ് ലോകത്ത് ആദ്യമായി ശ്രദ്ധേയരാക്കുന്നത്. 1988 ഫെബ്രുവരി 23 മുതൽ 25 വരെ അരങ്ങേറിയ ത്രിദിന മത്സരത്തിന്റെ വേദി മുംബൈ ആസാദ് മൈതാനം ആയിരുന്നു. സെന്റ് സേവ്യേഴ്സിന് എതിരെ ദാദർ ശാരദാശ്രം വിദ്യാമന്ദിർ മത്സരിക്കുന്നു. ശാരദാശ്രം സ്‌കൂളിനുവേണ്ടി സച്ചിനും കാംബ്ലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ പുറത്താവാതെ നേടിയത് 664 റൺസ്. സിക്‌സറുകളും ബൗണ്ടറികളും നിറഞ്ഞ ഇന്നിങ്‌സ് തകർക്കാൻ എതിരാളികൾക്കായില്ല. പുറത്താക്കപ്പെടാനാവാതെ പോയ ആ കൂട്ടുകെട്ടിൽ സച്ചിൻ 326 റൺസും കാംബ്ലി 349 റൺസും നേടി.
ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലും അന്നുവരെ നേടിയ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു അത്. 74 വർഷം പഴക്കമുള്ള റെക്കോർഡാണ് അന്ന് തകർക്കപ്പെട്ടത്. 1914 മാർച്ചിൽ ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിൽ ടി. പാറ്റനും എൻ. റിപ്പോണും ചേർന്ന് ബഫലോയ്‌ക്കുവേണ്ടി നേടിയ 641 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് പഴങ്കഥയായത്. ഫൊറൂലിയായിരുന്നു എതിരാളികൾ. ഈ ഇന്നിങ്‌സാണ് സച്ചിനും പിന്നാലെ കാംബ്ലിക്കും ഇന്ത്യൻ ക്രിക്കറ്റിന്റെ വാതിലുകൾ തുറന്നുകൊടുത്തത്. തുടർന്ന് രാജ്യാന്തര ക്രിക്കറ്റിലേക്കും ഇരുവരും നടന്നുകയറി. റെക്കോർഡ് ഇന്നിങ്‌സിനുശേഷം ഇരുവരും ഇന്ത്യൻ ജൂനിയർ ക്യാംപിലേക്ക് ക്ഷണിക്കപ്പെട്ടു. അവിടെ നിന്നാണ് ഇരുവരും ദേശീയ ടീമിലേക്കും എത്തുന്നത്.
∙ പ്രായം കുറഞ്ഞ ‘ഡബിൾ’
1993 ജനുവരി 29ന് കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലൂടെയായിരുന്നു കാംബ്ലിയുടെ ടെസ്റ്റ് അരങ്ങേറ്റം. അപ്പോൾ പ്രായം 21 വയസ്സ് മാത്രം. ഒന്നാം ഇന്നിങ്സിൽ 16 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താവാതെ 18 റൺസും മാത്രമേ നേടാനായുള്ളൂ. എന്നാൽ തൊട്ടടുത്ത ചെന്നൈ ടെസ്റ്റിൽ 59 റൺസ് എന്ന ഭേദപ്പെട്ട സ്കോർ. മൂന്നാം ടെസ്റ്റിൽ ചരിത്രം പിറന്നു. 224 എന്ന കൂറ്റൻ സ്കോർ. ഇതോടെ ചരിത്രത്തിലും കാംബ്ലി ഇടം നേടി. ഡബിൾ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ, പ്രായം കുറഞ്ഞ ലോകത്തിലെ മൂന്നാമത്തെ താരം എന്നീ നേട്ടങ്ങൾ സ്വന്തമാക്കി. ആദ്യ ഡബിൾ നേടുമ്പോൾ കാംബ്ലിക്ക് പ്രായം 21 വയസ്സും 32 ദിവസവും മാത്രം. ജാവേദ് മിയാൻദാദിനും ജോർജ് ഹെഡ്‌ലിക്കുശേഷം ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം. ഇരട്ട സെഞ്ചറി നേടുന്ന ഇടങ്കയ്യനായ ആദ്യ ഇന്ത്യക്കാരും കാംബ്ലിയാണ്.
∙ ആദ്യ ‘ഇടതൻ’
തൊട്ടടുത്ത ടെസ്റ്റിൽ സിംബാബ്‌വെയ്ക്കെതിരെ ഡൽഹിയിൽ 227 റൺസ് എന്ന സ്കോർ പടുത്തുയർത്തിയപ്പോഴും കാംബ്ലി ഒരു റെക്കോർഡിന് ഉടമയായി. തുടർച്ചയായി രണ്ട് ടെസ്റ്റുകളിൽ ഇരട്ട സെഞ്ചറി നേടുന്ന ലോകത്തിലെ ആദ്യ ഇടതു ബാറ്റർ.
∙ വ്യത്യസ്തമായ സെഞ്ചറികൾ
ടെസ്റ്റ് ക്രിക്കറ്റിൽ വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചറികൾ എന്ന എക്കാലത്തെയും റെക്കോർഡ് കാംബ്ലി അരങ്ങേറ്റ വർഷത്തിൽ തന്നെ സ്വന്തമാക്കിയതോടെ സച്ചിനേക്കാൾ കേമൻ എന്ന് ലോകം വാഴ്ത്തി. 224 (ഇംഗ്ലണ്ടിനെതിരെ, മുംബൈ), 227 (സിംബാബ്‌വെയ്ക്കെതിരെ, ഡൽഹി) 125, 120 (ശ്രീലങ്കയ്ക്കെതിരെ, കൊളംബോ) എന്നിങ്ങനെയായിരുന്നു സ്കോർ.
ബാറ്റിങ് ശരാശരിയിൽ മികവ്
കാംബ്ലി തന്റെ അവസാന ടെസ്റ്റ് കളിച്ചത് 29 വർഷം മുൻപാണ്, 1995ൽ. പക്ഷേ ബാറ്റിങ് ശരാശരിയിൽ ഇന്നും മുന്നിലുള്ള ഇന്ത്യക്കാരിൽ ഒരാൾ കാംബ്ലിയാണ് (54.20). യശ്വസി ജയ്സ്വാളാണ് ഒന്നാമതുള്ളത് (54.89)
∙ ശരവേഗം 1000
ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് അതിവേഗം കടന്ന ഇന്ത്യക്കാരൻ എന്ന നേട്ടം ഇന്നും കാംബ്ലിയുടെ പേരിലാണ്. വെറും 14 ഇന്നിങ്സുകളിൽനിന്നാണ് കാംബ്ലി തന്റെ ആദ്യ 1000 കടന്നത്. വേണ്ടിവന്നത് 12 ടെസ്റ്റുകളും.
∙ പിറന്നാൾ ദിന സെഞ്ചറി
ഏകദിന ക്രിക്കറ്റിൽ സെഞ്ചറി നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡും കാംബ്ലിക്ക് സ്വന്തം. 1993 ജനുവരി 18ന് തന്റെ 21–ാം പിറന്നാൾ ദിനത്തിൽ ജയ്പൂരിൽ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ 100 റൺസ് നേടുമ്പോൾ മറ്റൊരു നേട്ടവും അദ്ദേഹത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. പിറന്നാൾ ദിവസം ഏകദിന ക്രിക്കറ്റിൽ മൂന്നക്കം കാണുന്ന ആദ്യ ക്രിക്കറ്റ് താരം.
∙ ഡക്ക് ഇല്ലാതെ കൂടുതൽ മത്സരങ്ങൾ
ഏകദിന ക്രിക്കറ്റിൽ റണ്ണൊന്നും നേടാതെ കാംബ്ലി ആദ്യമായി പുറത്താകുന്നത് 1994 നവംബർ 7ന് ആണ്. വെസ്റ്റിൻഡീസിനെതിരെ. വിശാഖപട്ടണത്തായിരുന്നു കാംബ്ലിയുടെ ഏകദിന ക്രിക്കറ്റിലെ ആദ്യ ഡക്ക്. 46 ഇന്നിങ്സുകൾക്കു ശേഷമായിരുന്നു കാംബ്ലി ആദ്യമായി പൂജ്യത്തിന് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഡക്ക് ആകാതെ കൂടുതൽ ഇന്നിങ്സുകൾ പിടിച്ചുനിന്ന ഇന്ത്യക്കാരൻ എന്ന നേട്ടം ഇന്നും കാംബ്ലിക്കൊപ്പമാണ്.