‘തല’ക്കനം കുറഞ്ഞ് രോഹിത്; നാണംകെട്ട ‘രക്ഷ’ ആഘോഷമാക്കി ‘കിങ്’ കോലി; ‘ടൂർണമെന്റിലെ താരം’ രഹാനെ പടിക്ക് പുറത്തും; ഇതാണോ ടീം ഇന്ത്യ!
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഓസീസിനോട് സമനിലയെങ്കിലും നേടാൻ മഴ ദൈവങ്ങൾ കനിയണമെന്ന ദയനീയ അവസ്ഥയിൽ പതറുന്ന ടീം ഇന്ത്യയെ കാണുന്ന ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്നത് 3 മുതിർന്ന താരങ്ങളെപ്പറ്റിയാണ്. ഒരു വശത്ത് ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ക്രീസിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ പതറുന്ന രോഹിത്തും കോലിയും. മറുവശത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 8 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറികൾ ഉൾപ്പെടെ 469 റൺസ് തല്ലിക്കൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അജിൻക്യ രഹാനെയും. രണ്ട് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ ചർച്ചകളുടെ തീവ്രത കൂടുതൽ വ്യക്തമാകും. ആദ്യത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കയ്യിലേന്തി നിറചിരിയോടെ നിൽക്കുന്ന അജിൻക്യ രഹാനെയുടേതാണെങ്കിൽ മറ്റൊന്ന് ഓസ്ട്രേലിയയ്‌ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ നടന്ന ‘വൻ ആഘോഷത്തിന്റെ’ ചിത്രമാണ്. ഓസീസ് ബോളിങ്ങിനും ബാറ്റിങ്ങിനും മുന്നിൽ സകല അടവുകളും പാളിയ ഇന്ത്യയുടെ ‘സൂപ്പർ താരങ്ങളുടെ’ ദയനീയത തോന്നുന്ന ആഘോഷത്തിന് നേരെ

ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഓസീസിനോട് സമനിലയെങ്കിലും നേടാൻ മഴ ദൈവങ്ങൾ കനിയണമെന്ന ദയനീയ അവസ്ഥയിൽ പതറുന്ന ടീം ഇന്ത്യയെ കാണുന്ന ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്നത് 3 മുതിർന്ന താരങ്ങളെപ്പറ്റിയാണ്. ഒരു വശത്ത് ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ക്രീസിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ പതറുന്ന രോഹിത്തും കോലിയും. മറുവശത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 8 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറികൾ ഉൾപ്പെടെ 469 റൺസ് തല്ലിക്കൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അജിൻക്യ രഹാനെയും.
രണ്ട് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ ചർച്ചകളുടെ തീവ്രത കൂടുതൽ വ്യക്തമാകും. ആദ്യത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കയ്യിലേന്തി നിറചിരിയോടെ നിൽക്കുന്ന അജിൻക്യ രഹാനെയുടേതാണെങ്കിൽ മറ്റൊന്ന് ഓസ്ട്രേലിയയ്‌ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ നടന്ന ‘വൻ ആഘോഷത്തിന്റെ’ ചിത്രമാണ്. ഓസീസ് ബോളിങ്ങിനും ബാറ്റിങ്ങിനും മുന്നിൽ സകല അടവുകളും പാളിയ ഇന്ത്യയുടെ ‘സൂപ്പർ താരങ്ങളുടെ’ ദയനീയത തോന്നുന്ന ആഘോഷത്തിന് നേരെ ആരാധകർ കണ്ണടയ്ക്കുമ്പോൾ മറുവശത്ത് രഹാനെയുടെ മിന്നും ഫോമിനു മുന്നിൽ ആരാധകർ മുട്ടുമടക്കുകയാണ്.
കഴിഞ്ഞ രണ്ടു തവണ ടീം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടങ്ങൾക്ക് കളത്തിലിറങ്ങിയപ്പോഴും ടീം ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്ന അജിൻക്യ രഹാനെ ഇന്ന് ദേശീയ ടെസ്റ്റ് ടീമിന്റെ പടിക്ക് പുറത്താണ്. ‘മോശം ഫോം, പ്രായാധിക്യം’ എന്നീ പേരുകൾ പറഞ്ഞ് രഹാനെയുടെ ദേശീയ കുപ്പായം പിടിച്ചുവച്ച സിലക്ടർമാർ രഹാനെയുടെ അതേ പ്രായക്കാരായ രോഹിത്തിനും കോലിക്കും വീണ്ടും വീണ്ടും കയ്യയച്ച് അവസരങ്ങൾ നൽകുകയായിരുന്നു. അതും രഹാനെയെക്കാൾ മോശം ഫോം തുടരുമ്പോഴും. എന്നാൽ ടെസ്റ്റ് ലോക ചാംപ്യൻഷിപ് ഫൈനലിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ ഇന്ത്യയുടെ സീനിയർ താരങ്ങളുടെ പ്രകടനം ഇങ്ങനെമതിയോ എന്നാണ് ആരാധകർ വീണ്ടും വീണ്ടും ചോദിക്കുന്നത്.
∙ ലോക കപ്പിൽ മിന്നി, പിന്നെ മങ്ങി!
സാങ്കേതികമായി പറഞ്ഞാൽ രഹാനെ ഇപ്പോൾ മിന്നുന്ന ഫോമിൽ കളിക്കുന്നത് ട്വന്റി20 ക്രിക്കറ്റിൽ ആണ്. രോഹിത്തും കോലിയും ആ ഫോർമാറ്റിൽ അവസാനം കളത്തിലിറങ്ങിയ ട്വന്റി20 ലോക കപ്പിൽ മികച്ച ഫോമിൽ തന്നെയാണ് അവർ കളിച്ചതും കളി മതിയാക്കിയതും. രോഹിത്താകട്ടെ ആ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ രണ്ടാമനുമായിരുന്നു. എന്നാൽ, നിലവിലെ ഫോം പരിശോധിച്ചാൽ രോഹിത്തിന്റെയും കോലിയുടെയും നില രഹാനെയുമായി താരതമ്യം ചെയ്യാൻ പോലുമാകില്ല എന്ന് നിസംശയം പറയേണ്ടിവരും. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിൽ ആയാലും ഇവർ മൂവരും കളത്തിലിറങ്ങിയ അവസാന 10 മത്സരങ്ങളുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ മതിയാകും.
രഹാനെ കളത്തിലിറങ്ങിയ അവസാന 10 മത്സരങ്ങിൽ നിന്ന് (9 ഇന്നിങ്സ്) സ്വന്തമാക്കിയത് 488 റൺസ് ആണ്. എന്നാൽ രോഹിത് ശർമ അവസാന 10 മത്സരങ്ങളിൽ നിന്ന് (16 ഇന്നിങ്സ്) സ്വന്തമാക്കിയത് 254 റൺസ് മാത്രം. വിരാട് കോലി ആകട്ടെ 10 മത്സരങ്ങളിലെ 16 ഇന്നിങ്സുകളിൽ നിന്നായി നേടിയത് 338 റൺസും. ഈ കാലയളവിൽ തുടർച്ചയായ 3 ഇന്നിങ്സുകളിൽ നേടിയ 95, 84, 98 എന്നിവ ഉൾപ്പെടെ 5 അർധ സെഞ്ചറികളാണ് രഹാനെ അടിച്ചുതൂക്കിയത്.
എന്നാൽ, ഈ കാലയളവിൽ രോഹിത് സ്വന്തമാക്കിയ ഉയർന്ന സ്കോർ ശ്രീലങ്കയ്ക്കെതിരെ കൊളംബോയിൽ നടന്ന ഏകദിന മത്സരത്തിൽ നേടിയ 64 റൺസ് ആണ്. ഇത് ഉൾപ്പെടെ രണ്ട് അർധ സെഞ്ചറികൾ മാത്രമാണ് രോഹിത്തിന് നേടാൻ കഴിഞ്ഞത്.
മാത്രമല്ല ഒരു ഡക്ക് ഉൾപ്പെടെ 9 ഇന്നിങ്സുകളിൽ രണ്ടക്കം പോലും കാണാൻ ഇന്ത്യൻ നായകന് സാധിച്ചിട്ടില്ല. മറുവശത്ത് വിരാട് കോലിക്ക് ആകട്ടെ ഓസീസിന് എതിരായ പെർത്ത് ടെസ്റ്റിൽ നേടിയ സെഞ്ചറിയും (പുറത്താകാതെ 100 റൺസ്) ന്യൂസീലൻഡിന് എതിരെ ബെംഗളൂരുവിൽ നേടിയ ഒരു അർധ സെഞ്ചറിയും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരു ഡക്കും രണ്ട് ഓരോ റൺസും ഉൾപ്പെടെ 8 ഇന്നിങ്സുകളിൽ രണ്ടക്കം കാണാതെ ഡഗൗട്ടിലേക്ക് മടങ്ങുകയും ചെയ്തു.
∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രഹാനെയുടെ തട്ട് ഉയർന്നു തന്നെ
ഈ കണക്കുകളോട്, ‘ഇത് രണ്ടും രണ്ടാണ്. രഹാനെ കളിക്കുന്നത് പ്രാദേശിക മത്സരങ്ങളാണ്. രോഹിത്തും കോലിയും നേരിടുന്നത് രാജ്യാന്തര താരങ്ങളെയും സാഹചര്യങ്ങളെയും ആണ്’ എന്ന് വാദിക്കുന്നവർക്കു മുന്നിലേക്ക് മറ്റൊരു കണക്കുകൂടിയുണ്ട്. കഴിഞ്ഞ രണ്ട് ടെസ്റ്റ് ചാംപ്യൻഷിപ്പുകളുടെ ഫൈനലുകളിൽ ഇവർ മൂവരും നടത്തിയ പ്രകടനങ്ങളുടെ കണക്ക്. രണ്ട് ഫൈനലുകളിലെ നാലുവീതം ഇന്നിങ്സുകളിൽ മൂവരും ഇന്ത്യയ്ക്കായി ക്രീസിൽ ഇറങ്ങിയതിൽ രഹാനെയ്ക്ക് ഒഴികെ മറ്റ് രണ്ട് സൂപ്പർ താരങ്ങൾക്കും ഒരു അർധ സെഞ്ചറിപോലും നേടാൻ കഴിഞ്ഞിട്ടില്ല.
രണ്ട് മത്സരത്തിലും അഞ്ചാമനായി എത്തിയ അജിൻക്യ രഹാനെ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പുകളുടെ കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ കുപ്പായത്തിൽ 50ന് മുകളിൽ റൺസ് കണ്ടെത്തിയിട്ടുള്ള ഏക താരവും രഹാനെ മാത്രമാണ്. ഓസീസിന് എതിരെ നടന്ന രണ്ടാം ചാംപ്യൻഷിപ് ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ രഹാനെ ചെറുത്തു നേടിയ 89 റൺസാണ് ഒരു ഇന്ത്യൻ താരത്തിന്റെ, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ ഉയർന്ന സ്കോർ.
ടീം ഏറ്റവും നിർണായക നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഇവർ മൂവരും നിലവിൽ ബാറ്റേന്തുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 9 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറി കുറിച്ച രഹാനെയുടെ മികവിലാണ് മുംബൈ ഫൈനൽ വരെ എത്തിയതും കപ്പ് സ്വന്തമാക്കിയതും. ടൂർണമെന്റിലെ ടോപ് സ്കോററും മറ്റാരുമായിരുന്നില്ല. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് കേരളം ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് മുംബൈയ്ക്ക് നോക്കൗട്ടിലേക്ക് മുന്നേറാൻ നിർണായകമായിരുന്ന ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ രഹാനെ നടത്തിയ സൂപ്പർ ഹിറ്റ് പ്രകടനമാണ്. റെക്കോർഡ് സ്കോറായിരുന്നു മുംബൈയ്‌ക്ക് ചേസ് ചെയ്യേണ്ടിയിരുന്നത്.
ആന്ധ്ര ഉയർത്തിയ 230 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിയാക്കി മുംബൈ മറികടക്കുമ്പോൾ അതിന് നെടുനായകത്വം വഹിച്ചത് 54 പന്തിൽ ഒൻപതു ഫോറും നാലു സിക്സും സഹിതം 95 റൺസെടുത്ത രഹാനെ തന്നെയായിരുന്നു. ക്വാർട്ടറിൽ വിദർഭയ്‌ക്കെതിരെ 45 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം രഹാനെ നേടിയത് 84 റൺസ്! ഈ രണ്ടു പ്രകടനങ്ങൾക്കും പിന്നാലെയാണ്, ബറോഡയ്‌ക്കെതിരെ 56 പന്തിൽ 98 റൺസെടുത്ത് രഹാനെ വീണ്ടും വിജയനായകനായി. ഫൈനൽ പോരാട്ടത്തിലും രഹാനെ സ്വന്തമാക്കി, വിലപ്പെട്ട 37 റൺസ്. ഒടുവിൽ ടീമിന് കിരീടവും രഹാനെയ്ക്ക് ടൂർണമെന്റിലെ താരം എന്ന പട്ടവും.
എന്നാൽ മറുവശത്ത് ടീം ഇന്ത്യ എറ്റവും തകർച്ച നേരിടുമ്പോൾ, എല്ലാവരും പ്രതീക്ഷയോടെ നോക്കുന്ന രോഹിത്തിനും കോലിക്കും ക്രീസിൽ പിടിച്ചു നിൽക്കാൻ പോലും ആകുന്നില്ല. ഇത് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് ലോക ചാംപ്യൻഷിപ് ഫൈനൽ എന്ന സ്വപ്നങ്ങൾ പോലും അവതാളത്തിലാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 റൺസിനു പുറത്തായതിനു പിന്നാലെ നിരാശനായി മൈതാനം വിട്ട രോഹിത്, ഡഗൗട്ടിൽ എത്തുന്നതിനു മുൻപ് ഗ്ലൗസ് പരസ്യ ബോർഡിന് സമീപം ഉപേക്ഷിച്ചതിന്റെ ചിത്രങ്ങളും ആരാധകരിൽ പല സംശയങ്ങളും ജനിപ്പിക്കുന്നു. ഇനി ഒരു തിരിച്ചുവരവ് ഇവർക്ക് സാധ്യമാണോ. കണ്ടുതന്നെ അറിയാം...