അശ്വിൻ ഒരിക്കലും മറക്കില്ല ആ നിരാശ; ‘കയ്യെത്തും ദൂരത്തെ കിരീടം’ വേണ്ടെന്നുവച്ച് മടക്കം; വിരമിക്കലിലും അപ്രതീക്ഷിത ‘ടേൺ’ - Infographic Story
ബാറ്റർമാർക്ക് പിടികൊടുക്കാതെ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളാണ് ആർ. അശ്വിന്റെ വജ്രായുധം. 14 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഉടനീളവും അതിന് മുൻപും അശ്വിനെ അശ്വിനാക്കി നിലനിർത്തിയതും ഈ അപ്രതീക്ഷിത നീക്കങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഗ്രൗണ്ടിൽ പുറത്തെടുത്തതിലും ചടുലവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ അദ്ദേഹം തന്റെ രാജ്യാന്തര കരിയറും അവസാനിപ്പിച്ചിരിക്കുന്നു. ‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്’. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം എത്തിയ അശ്വിൻ ഇങ്ങനെ പറയുമ്പോള്‍ ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകർക്ക് അത് വിശ്വസിക്കാനാകുന്നതിനും അപ്പുറമായിരുന്നു. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടിട്ടും അതിൽ ഒന്നിൽ മാത്രമായിരുന്നു അശ്വിൻ കളത്തിലിറങ്ങിയത്. പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുകയും 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനത്തിന് ടീം ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അശ്വിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ബാറ്റർമാർക്ക് പിടികൊടുക്കാതെ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളാണ് ആർ. അശ്വിന്റെ വജ്രായുധം. 14 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഉടനീളവും അതിന് മുൻപും അശ്വിനെ അശ്വിനാക്കി നിലനിർത്തിയതും ഈ അപ്രതീക്ഷിത നീക്കങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഗ്രൗണ്ടിൽ പുറത്തെടുത്തതിലും ചടുലവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ അദ്ദേഹം തന്റെ രാജ്യാന്തര കരിയറും അവസാനിപ്പിച്ചിരിക്കുന്നു. ‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്’. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം എത്തിയ അശ്വിൻ ഇങ്ങനെ പറയുമ്പോള്‍ ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകർക്ക് അത് വിശ്വസിക്കാനാകുന്നതിനും അപ്പുറമായിരുന്നു.
ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടിട്ടും അതിൽ ഒന്നിൽ മാത്രമായിരുന്നു അശ്വിൻ കളത്തിലിറങ്ങിയത്. പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുകയും 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനത്തിന് ടീം ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അശ്വിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരകളിൽ ടീം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ തവണ പ്ലയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ താരം, റെഡ് / പിങ്ക് ബോൾ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള രണ്ടാമത്തെ താരം, ഇന്ത്യൻ മണ്ണിൽ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകൾ എറിഞ്ഞിട്ട താരം.... എണ്ണിയാൽ തീരില്ല, ആർ. അശ്വിൻ എന്ന ചെന്നൈക്കാരൻ സ്പിൻ ബോളറുടെ വിശേഷണങ്ങൾ.
മലയാളക്കരയുമായി ഏറ്റവും കൂടുതൽ ബന്ധം നിലനിർത്തുന്ന താരം കൂടിയായ അശ്വിന്റെ വിരമിക്കൽ മലയാളികൾക്കും തീരാനഷ്ടമാണ്. ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായ 100 ടെസ്റ്റ് മത്സരങ്ങൾ എന്ന നേട്ടവും പൂർത്തീകരിച്ചാണ് അശ്വിന്റെ പടിയിറക്കം. എന്നാൽ ടെസ്റ്റ് നായകൻ എന്ന കിരീടം ഒരിക്കൽപോലും അദ്ദേഹത്തെ തേടിയെത്തിയില്ലെന്നത് എക്കാലവും അവശേഷിക്കുന്ന നിരാശയായി നിലനിൽക്കും എന്നതിൽ സംശയമില്ല. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബോളർ എന്ന റെക്കോർഡ് അശ്വിന്റെ കയ്യിൽ നിന്ന് സഹതാരം ജസ്പ്രിത് ബുമ്ര തട്ടിയെടുത്തിട്ട് അധികകാലമായിട്ടില്ല. നിലവിൽ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അശ്വിൻ.
ബോളിങ്ങിലൂടെ മാത്രമല്ല, ബാറ്റിങ്ങിലൂടെയും അശ്വിൻ പലപ്പോഴും ടീം ഇന്ത്യയുടെ കാവലാൾ ആയിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് കഴിഞ്ഞ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ നടന്ന ഇന്ത്യ – ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ഫലം. 6 മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ട് വലഞ്ഞ ടീം ഇന്ത്യയെ അർധ സെഞ്ചറി നേടിയ ജഡേജയ്ക്കൊപ്പം സെഞ്ചറിക്കരുത്തുമായി അശ്വിനും ചേർന്നാണ് കരകയറ്റിയത്. ഈ പ്രകടനം തന്നെയാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചതും. ഈ 38–ാം വയസ്സിലും ലോക ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് അശ്വിനുണ്ട്.
ഇവയ്ക്കെല്ലാം പുറമേ 14 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ അശ്വിൻ കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങൾ ഒട്ടേറെയാണ്. അവയിൽ പ്രധാനപ്പെട്ടവ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, ഇൻഫോഗ്രാഫിക്സിലൂടെ...