‘അപകടം’ മുൻപേ മനസ്സിലാക്കി ബൈ പറഞ്ഞ് അശ്വിൻ; ‘ഇനി സുന്ദറിന്റെ കാലമല്ലേ’: വലിയ മാറ്റങ്ങൾ വരും?
ഇന്ത്യൻ ക്രിക്കറ്റ് എന്നും അങ്ങനെയാണ്; ദീർഘകാലം നെഞ്ചേറ്റി നടന്ന സൂപ്പർതാരങ്ങൾ കളമൊഴിയുന്ന ഘട്ടത്തിൽ അനിശ്ചിതത്വത്തിന്റെ ഒരു കാർമേഘം വന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ആകെയങ്ങു മൂടും. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലാകാത്ത ഒരു ‘ഇരുണ്ട കാല’മാകും പിന്നീട് കുറച്ചുനാൾ. ആ ഇരുണ്ട കാലത്തിന്റെ മറവിൽ പല കഥകളും ഉപകഥകളും രൂപം കൊള്ളും. അത് ഇന്ത്യൻ ക്രിക്കറ്റിന് ആരാധകരുള്ളിടങ്ങളിലേക്കെല്ലാം വ്യാപിക്കും. ഇന്ത്യ കണ്ട മികച്ച ഏറ്റവും ക്രിക്കറ്റ് താരങ്ങളുടെയെല്ലാം വിടപറച്ചിലിനൊപ്പം ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ കാർമേഘവും ഒന്നും വ്യക്തമാകാത്ത ഇരുണ്ട കാലവുമുണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ തീർത്തും അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോഴും ആ ‘ഇരുണ്ട’ ക്ലൈമാക്സിനു മാറ്റമില്ല. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിന് ‘സമനില’യുടെ ക്ലൈമാക്സ് പോരെന്നു തോന്നിയതുകൊണ്ടാണോ എന്നറിയില്ല, തീർത്തും അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനവുമായി അശ്വിൻ മറ്റൊരു ട്വിസ്റ്റ് കൂടി സമ്മാനിച്ചത്. ഓസ്ട്രേലിയൻ പര്യടനം പാതിവഴിയിൽ നിൽക്കേ അശ്വിൻ കളമൊഴിഞ്ഞ് മടങ്ങുമ്പോൾ, പതിവുപോലെ ഒട്ടേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ബാക്കിയാണ്. ഇന്ത്യയ്ക്കു മുന്നിൽ ഇനിയുള്ള

ഇന്ത്യൻ ക്രിക്കറ്റ് എന്നും അങ്ങനെയാണ്; ദീർഘകാലം നെഞ്ചേറ്റി നടന്ന സൂപ്പർതാരങ്ങൾ കളമൊഴിയുന്ന ഘട്ടത്തിൽ അനിശ്ചിതത്വത്തിന്റെ ഒരു കാർമേഘം വന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ആകെയങ്ങു മൂടും. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലാകാത്ത ഒരു ‘ഇരുണ്ട കാല’മാകും പിന്നീട് കുറച്ചുനാൾ. ആ ഇരുണ്ട കാലത്തിന്റെ മറവിൽ പല കഥകളും ഉപകഥകളും രൂപം കൊള്ളും. അത് ഇന്ത്യൻ ക്രിക്കറ്റിന് ആരാധകരുള്ളിടങ്ങളിലേക്കെല്ലാം വ്യാപിക്കും. ഇന്ത്യ കണ്ട മികച്ച ഏറ്റവും ക്രിക്കറ്റ് താരങ്ങളുടെയെല്ലാം വിടപറച്ചിലിനൊപ്പം ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ കാർമേഘവും ഒന്നും വ്യക്തമാകാത്ത ഇരുണ്ട കാലവുമുണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ തീർത്തും അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോഴും ആ ‘ഇരുണ്ട’ ക്ലൈമാക്സിനു മാറ്റമില്ല. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിന് ‘സമനില’യുടെ ക്ലൈമാക്സ് പോരെന്നു തോന്നിയതുകൊണ്ടാണോ എന്നറിയില്ല, തീർത്തും അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനവുമായി അശ്വിൻ മറ്റൊരു ട്വിസ്റ്റ് കൂടി സമ്മാനിച്ചത്. ഓസ്ട്രേലിയൻ പര്യടനം പാതിവഴിയിൽ നിൽക്കേ അശ്വിൻ കളമൊഴിഞ്ഞ് മടങ്ങുമ്പോൾ, പതിവുപോലെ ഒട്ടേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ബാക്കിയാണ്. ഇന്ത്യയ്ക്കു മുന്നിൽ ഇനിയുള്ള ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ടീമിൽ വലിയ അഴിച്ചുപണി വരുമെന്നും തലമുറ മാറ്റം യാഥാർഥ്യമാകുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തം. ഈ തലമുറ മാറ്റത്തിലേക്കുള്ള ആദ്യ ചുവടാണ് ആർ.അശ്വിന്റേത് എന്ന് കരുതുന്നവർ ഏറെയാണ്.
അശ്വിനെ അനുഗമിക്കാൻ ആരൊക്കെയുണ്ടാകും എന്നതു കാത്തിരുന്നു കാണേണ്ടതാണെങ്കിലും, വിരമിക്കൽ പ്രഖ്യാപനത്തിൽ അശ്വിൻ സൂചിപ്പിച്ച ‘ഓൾഡ് ജനറേഷനി’ലെ ചിലരെങ്കിലും അക്കൂട്ടത്തിലുണ്ടായേക്കാം. ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു തലമുറമാറ്റത്തിന് തയാറെടുക്കുമ്പോൾ, അത് മനസ്സിലാക്കി അൽപം മുൻപേ ഇറങ്ങി നടക്കുകയാണ് അശ്വിൻ. ആ വിരമിക്കൽ പ്രഖ്യാപനം ബാക്കിയാക്കുന്ന ചോദ്യങ്ങളിലേക്ക്...
∙ സുന്ദറിന്റെ വരവും അശ്വിന്റെ പോക്കും
പ്ലേയിങ് ഇലവനിൽ ഇടമില്ലെങ്കിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അശ്വിന്റെ നിലപാട് എന്നാണ്, വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയത് സ്പിൻ ഡിപ്പാർട്ട്മെന്റിന് മോശമല്ലാത്ത ചീത്തപ്പേരുണ്ടാക്കിയിരുന്നു. അശ്വിനും ജഡേജയ്ക്കും പഴയ മൂർച്ചയില്ലെന്ന വാദം ശക്തമായി. പരമ്പരയിലെ സമ്പൂർണ തോൽവിയോടെ ‘ഇനി എന്ത്’ എന്ന ചോദ്യം അശ്വിന്റെ മനസ്സിലുണ്ടായിരുന്നു എന്നാണ് പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തീർത്തും അപ്രതീക്ഷിതമായാണ് വാഷിങ്ടൻ സുന്ദർ സാമാന്യം ദൈർഘ്യമേറിയ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. സിലക്‌ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും തന്നിൽ അർപ്പിച്ച വിശ്വാസം സുന്ദർ കാത്തു. പുണെയിലെ 11 വിക്കറ്റ് നേട്ടവും വാങ്കഡെ ടെസ്റ്റിലെ ഓൾറൗണ്ട് പ്രകടനവുമായി സുന്ദർ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുമ്പോൾ, കളത്തിലും പുറത്തും കൂർമ ബുദ്ധിക്കാരനായ അശ്വിനെ സംബന്ധിച്ച് ചുവരെഴുത്തു വ്യക്തമായിരുന്നു.
∙ ‘ഇടമുണ്ടെങ്കിലേ വരുന്നുള്ളൂ’
സ്പിന്നർമാർക്ക് കാര്യമായ റോളില്ലാത്ത ഓസ്ട്രേലിയയിലെ പിച്ചുകളിൽ, മുപ്പത്തെട്ടാം വയസ്സിൽ ‘ട്രാവലിങ് റിസർവിനെ’പ്പോലെ സഞ്ചരിക്കാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് പ്ലേയിങ് ഇലവനിൽ ഇടം ഉറപ്പില്ലെങ്കിൽ ടീമിലെടുക്കേണ്ട എന്ന നിലപാട് അശ്വിൻ സ്വീകരിച്ചത്. കളിപ്പിക്കുന്നില്ലെങ്കിൽ ടീമിൽ ഉൾപ്പെടുത്തേണ്ട എന്ന കാര്യത്തിൽ അശ്വിന്റെ നിലപാട് വ്യക്തമായിരുന്നു, ദൃഢവും.
സിലക്ടർമാർക്കു പക്ഷേ അത്ര വേഗത്തിൽ അശ്വിനെ അവഗണിക്കാനാകുമായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സ്പിൻ നായകന്റെ റോളിൽ അശ്വിനിൽനിന്ന് വാഷിങ്ടൻ സുന്ദറിലേക്കുള്ള പരിണാമം പൂർണമായെന്ന് പൂർണ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാകാം, ആ ആവശ്യം അംഗീകരിച്ചുകൊണ്ട് അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്നാം സ്പിന്നറുടെ റോളിൽ വാഷിങ്ടൻ സുന്ദറിനേക്കൂടി ഉൾപ്പെടുത്തിയതിനു പിന്നിലെ ‘അപകടം’ മനസ്സിലാക്കാൻ അശ്വിന് വേറൊരാളുടെ സഹായം വേണമെന്നു കരുതാൻ വയ്യ. പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ അശ്വിൻ– ജഡേജ സ്പിൻ ദ്വയത്തെ മറികടന്ന് വാഷിങ്ടൻ സുന്ദർ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചതോടെ അശ്വിന്റെ ഉള്ളിൽ മുറിവു വീണിട്ടുണ്ടാകാം. ഇതോടെ, പരമ്പരയിൽ തുടർന്നു കളിക്കണോ എന്ന കാര്യത്തിൽ അശ്വിന്റെ മനസ്സിൽ പുനർവിചിന്തനമുണ്ടായി.
∙ രോഹിത്തിന്റെ വെളിപ്പെടുത്തൽ
പെർത്ത് ടെസ്റ്റിൽ ടീമിനൊപ്പം ഇല്ലാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ, രണ്ടാം ടെസ്റ്റിനു മുന്നോടിയായി ടീമിനൊപ്പം ചേർന്ന ഘട്ടത്തിലാണ് അശ്വിൻ വിരമിക്കലിനെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നതായി അറിഞ്ഞതെന്ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് അഡ്‌ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിൽ ടീം ഇന്ത്യയ്ക്ക് അശ്വിനെ ആവശ്യമുണ്ടെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയതെന്നു കൂടി രോഹിത് പറഞ്ഞു. അഡ്‌ലെയ്ഡ് ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയെങ്കിലും അശ്വിന്റെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല. ഒറ്റ വിക്കറ്റ് മാത്രം നേടിയ അശ്വിന്, പതിവുരീതിയിൽ ബാറ്റിങ്ങിലും ശോഭിക്കാനായില്ല.
മൂന്നാം ടെസ്റ്റിൽ ബ്രിസ്‌ബെയ്‍നിൽ വീണ്ടും തഴയപ്പെടുകയും, പകരം ടീമിലെത്തിയ രവീന്ദ്ര ജഡേജ ബോളിങ്ങിൽ ശോഭിച്ചില്ലെങ്കിലും ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യയുടെ രക്ഷകനാകുകയും ചെയ്തതോടെ അശ്വിൻ അന്തിമ തീരുമാനം കൈക്കൊണ്ടുവെന്ന് മനസ്സിലാക്കേണ്ടി വരും. സിഡ്നിയിൽ നടക്കുന്ന ടെസ്റ്റിൽ പരമ്പരാഗത രീതിയനുസരിച്ച് രണ്ടു സ്പിന്നർമാരെ കളിപ്പിക്കുമെന്ന് ഉറപ്പാണെങ്കിലും, ആ രണ്ടു പേരിൽ താൻ ഉണ്ടാകുമെന്ന് അശ്വിന് ഉറപ്പില്ലായിരുന്നുവെന്നും വിരമിക്കൽ പ്രഖ്യാപനം അടിവരയിടുന്നു. നിലവിലെ ഫോമിൽ മുന്നിൽ നിൽക്കുന്ന ജഡേജ – വാഷിങ്ടൻ സുന്ദർ സഖ്യം സിഡ്നിയിൽ കളിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട അശ്വിൻ തന്റെ തീരുമാനം അന്തിമമാക്കി. ഒരു പുതുമുഖത്തെപ്പോലെ ഈ 38–ാം വയസ്സിൽ ടീമിൽ ഇടം കാത്തിരിക്കേണ്ടതില്ലെന്ന് അശ്വിൻ തീരുമാനിച്ചതിന്റെ കൂടി ഫലമാണ് ബ്രിസ്‌ബെയ്നിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
∙ ‘സുന്ദറിന്റെ കാലമാണെന്ന് തോന്നിക്കാം’
അതേസമയം, മെൽബണിലും സിഡ്നിയിലും പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാൻ അശ്വിന് സാധ്യതയുണ്ടായിരുന്നുവെന്നാണ് മുൻ താരം ഹർഭജൻ സിങ് വിലയിരുത്തിയത്. ഈ സാഹചര്യത്തിലാണ്, പരമ്പരയ്‌ക്കിടെയുള്ള അശ്വിന്റെ ഇറങ്ങിപ്പോക്ക് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചത്.‘‘അവരുടെ തീരുമാനം എന്നെ ഞെട്ടിച്ചു. ഒരു പരമ്പരയ്‌ക്കിടെ ഇത്തരത്തിലുള്ള സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതും അപ്രതീക്ഷിതം. മെൽബണിലും സിഡ്നിയിലും സ്പിന്നർമാർക്ക് വലിയ റോളുള്ളതിനാൽ അശ്വിൻ കളിക്കുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും. എങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു’ – ഹർഭജന്റെ വാക്കുകൾ.
ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിൽ താൻ അലങ്കരിച്ചിരുന്ന സ്ഥാനത്തേക്ക്, തമിഴ്നാട്ടിൽനിന്നു തന്നെയുള്ള വാഷിങ്ടൻ സുന്ദറിനാണ് സിലക്ടർമാരും ടീം മാനേജ്മെന്റും പ്രാമുഖ്യം നൽകുന്നതെന്ന് അശ്വിൻ മനസ്സിലാക്കിയിട്ടുണ്ടാകാമെന്നാണ്, ‘പലയിടങ്ങളിൽ നിന്നായി ലഭ്യമായ വിവരങ്ങൾ വച്ച്’ എന്ന മുഖവുരയോടെ ഹർഭജൻ വിശദീകരിച്ചത്.
‘‘എന്റെ അറിവുവച്ച്, ഇനി 2025 ഒക്ടോബറിൽ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ടെസ്റ്റ് മത്സരം കളിക്കാനുള്ളത്. അതിനു മുൻപ് അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര്യടനമുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ സിലക്ടർമാരും ടീം മാനേജ്മെന്റും വാഷിങ്ടൻ സുന്ദറിനാകും പ്രാമുഖ്യം നൽകുക എന്ന ചിന്ത അശ്വിന്റെ ഉള്ളിലുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ വച്ച് ഞാൻ മനസ്സിലാക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് രണ്ടു സ്പിന്നർമാരെയാകും സിലക്ടർമാർ ഉൾപ്പെടുത്തുക. അക്കൂട്ടത്തിൽ താനുണ്ടാകില്ലെന്ന് അശ്വിൻ ഉറപ്പിച്ചിരിക്കാം’’ – ഹർഭജൻ പറഞ്ഞു.
∙ ‘നാൻ പേശലെ അണ്ണാ, ശരിയാന നേരമല്ലെ’
ബ്രിസ്ബെയ്ൻ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തിയാണ് അശ്വിൻ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. തീർത്തും വൈകാരികമായ ഈ ഘട്ടത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി മടങ്ങിയ അശ്വിൻ, അവിടെ പറഞ്ഞതിലും എത്രയോ കൂടുതൽ പറയാതെ അവശേഷിപ്പിച്ചിട്ടുണ്ടെന്നാണ് അണിയറയിലെ സംസാരം.
സൂപ്പർതാരങ്ങളുടെ വിടപറച്ചിലിനൊപ്പം എക്കാലവും ഇന്ത്യൻ ക്രിക്കറ്റിനെ മൂടാറുള്ള അനിശ്ചിതത്വത്തിന്റെ കരിനിഴൽ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനത്തിലും കൂടുതൽ ഇരുളിമയോടെ നിൽക്കുന്നുവെന്നത് ശ്രദ്ധേയം. ആ കരിനിഴൽ നീങ്ങണമെങ്കിൽ അശ്വിൻതന്നെ മൗനം വെടിയേണ്ടി വരും. ബ്രിസ്ബെയ്നിൽ വിരമിക്കൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിൽ തിരിച്ചെത്തിയ അശ്വിൻ, വിമാനത്താവളത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് പറഞ്ഞത് ഒറ്റക്കാര്യം മാത്രം:
‘നാൻ പേശലെ അണ്ണാ, ശരിയാന നേരമല്ലെ. എല്ലാരെം കൂപ്പിട്ട് പേശറെ’!
ആ ശരിയായ നേരം വരുമ്പോൾ അശ്വിൻ മനസ്സ് തുറക്കുമെന്ന് കരുതാം, ഇന്ത്യൻ ക്രിക്കറ്റിനെ മൂടിക്കിടക്കുന്ന കാർമേഘം അങ്ങനെ നീങ്ങിപ്പോകുമെന്നും!