കോലിയും അനുഷ്കയും ‘ഉപേക്ഷിക്കുമോ’ കോടികളുടെ ഇന്ത്യൻ ആസ്തി? ലണ്ടൻ ‘കുടിയേറ്റ’ത്തിന് 4 കാരണം; ശ്രീജേഷിനും പറയാനുണ്ട്...
നാടു വിടാൻ ഒരുങ്ങുന്ന രണ്ടു കായിക താരങ്ങളുടെ കാര്യമാണ് ഇപ്പോൾ നാട്ടിലെ ചർച്ച. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കായിക ഇനങ്ങളുടെ ദേശീയ ടീമിനെ നയിച്ചിരുന്ന രണ്ടു പേരാണ് ഈ ചർച്ചയിലെ ‘നായകർ’ എന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമായ ക്രിക്കറ്റിന്റെ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ദേശീയ കായിക ഇനമായ ഹോക്കിയുടെ ഇന്ത്യൻ സീനിയർ ടീം മുൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷുമാണ് സ്വന്തം നാടുവിട്ട് ‘കുടിയേറുന്നത്’. കോലി ഇന്ത്യ വിട്ട് യുകെയിലേക്ക് താമസം മാറുമെന്നാണ് അഭ്യൂഹമെങ്കിൽ മലയാളികളുടെ സ്വന്തം പി.ആർ.ശ്രീജേഷ് കേരളം വിട്ട് ബെംഗളൂരുവിലേക്കാണ് പോകുന്നത്. കോലി രാജ്യം വിടുന്ന കാര്യം താരത്തിന്റെ ആദ്യകാല പരിശീലകനായ രാജ്കുമാർ ശർമയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ കേരളം വിട്ട് ബെംഗളൂരുവിന്റെ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം ശ്രീജേഷ് വെളിപ്പെടുത്തിയത്. ഇതോടെ സൈബർ ലോകത്ത് ഇതു സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരം ഇന്ത്യ വിടുന്നതും മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന താരം കേരളം വിടുന്ന കാര്യവും ‘സമ്മിശ്ര’ മനസ്സോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മറുനാട്ടിലേക്ക് ചേക്കേറുന്ന ഇവരുടെ നാട്ടിലെ ജീവിതം എങ്ങനെയാണ്? കോലിയും ശ്രീജേഷും നാടുവിടുന്നതിന്റെ സാഹര്യമെന്താണ്?

നാടു വിടാൻ ഒരുങ്ങുന്ന രണ്ടു കായിക താരങ്ങളുടെ കാര്യമാണ് ഇപ്പോൾ നാട്ടിലെ ചർച്ച. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കായിക ഇനങ്ങളുടെ ദേശീയ ടീമിനെ നയിച്ചിരുന്ന രണ്ടു പേരാണ് ഈ ചർച്ചയിലെ ‘നായകർ’ എന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമായ ക്രിക്കറ്റിന്റെ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ദേശീയ കായിക ഇനമായ ഹോക്കിയുടെ ഇന്ത്യൻ സീനിയർ ടീം മുൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷുമാണ് സ്വന്തം നാടുവിട്ട് ‘കുടിയേറുന്നത്’. കോലി ഇന്ത്യ വിട്ട് യുകെയിലേക്ക് താമസം മാറുമെന്നാണ് അഭ്യൂഹമെങ്കിൽ മലയാളികളുടെ സ്വന്തം പി.ആർ.ശ്രീജേഷ് കേരളം വിട്ട് ബെംഗളൂരുവിലേക്കാണ് പോകുന്നത്.
കോലി രാജ്യം വിടുന്ന കാര്യം താരത്തിന്റെ ആദ്യകാല പരിശീലകനായ രാജ്കുമാർ ശർമയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ കേരളം വിട്ട് ബെംഗളൂരുവിന്റെ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം ശ്രീജേഷ് വെളിപ്പെടുത്തിയത്. ഇതോടെ സൈബർ ലോകത്ത് ഇതു സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരം ഇന്ത്യ വിടുന്നതും മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന താരം കേരളം വിടുന്ന കാര്യവും ‘സമ്മിശ്ര’ മനസ്സോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മറുനാട്ടിലേക്ക് ചേക്കേറുന്ന ഇവരുടെ നാട്ടിലെ ജീവിതം എങ്ങനെയാണ്? കോലിയും ശ്രീജേഷും നാടുവിടുന്നതിന്റെ സാഹര്യമെന്താണ്?
∙ കോലിയുടെ ‘ഇന്ത്യൻ’ ആസ്തി
ആഡംബര വീടുകൾ, കാറുകൾ, വാച്ചുകൾ എന്നിവ ഉൾപ്പെടെ ഏകദേശം ആയിരം കോടി രൂപയ്ക്കു മുകളിലാണ് വിരാട് കോലിയുടെ ആസ്തി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ആഡംബര വസതികൾ കോലിക്ക് സ്വന്തമായുണ്ട്. കോലിയുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളിലൊന്ന് മുംബൈയിൽ ശതകോടീശ്വരന്മാരുടെ പ്രിയപ്പെട്ട താമസ ഇടമായ വർലിയിൽ കടലിനഭിമുഖമായ ഒരു ആഡംബര അപ്പാർട്ട്‌മെന്റാണ്. 2016ലാണ് കോലി ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്. 7171 ചതുരശ്ര അടി വിസ്തീർണമുള്ള, നാല് കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെന്റ് 35-ാം നിലയിലാണ്. 34 കോടി രൂപയ്ക്കാണ് കോലി ഇതു വാങ്ങിയതെന്നാണ് റിപ്പോർട്ട്.
പടിഞ്ഞാറൻ ഡൽഹിയിൽ ജനിച്ചു വളർന്ന കോലിക്ക്, ഇപ്പോൾ ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 1ൽ 10,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഉണ്ട്. 80 കോടി രൂപയാണ് ഇതിന്റെ ഏകദേശ വില. ഇതിൽ ഒരു സ്വകാര്യ നീന്തൽക്കുളവും മറ്റു സൗകര്യങ്ങൾക്കൊപ്പം അത്യാധുനിക ജിം വരെയുണ്ട്. 2022ൽ, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അലിബാഗിലെ സിറാദ് ഗ്രാമത്തിൽ 3350 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലം കോലി വാങ്ങിയിരുന്നു. 19.24 കോടി രൂപയ്ക്കാണ് താരം വസ്തു സ്വന്തമാക്കിയത്. ഈ വർഷം ജൂലൈയിൽ, അലിബാഗിൽ പൂർത്തിയാക്കിയ ആഡംബര അവധിക്കാല വസതിയുടെ ചിത്രങ്ങൾ കോലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കലിഫോർണിയൻ കൊങ്കൺ ശൈലിയിൽ വീടിനുള്ളിൽ ധാരാളം സൂര്യപ്രകാശം അനുവദിക്കുന്ന തരത്തിലാണ് വില്ല നിർമിച്ചിരിക്കുന്നത്. പ്രാദേശിക ബ്രോക്കർമാർ പറയുന്നതനുസരിച്ച്, അലിബാഗിൽ വസ്തുവില ചതുരശ്ര അടിക്ക് 3000 രൂപ മുതൽ 15,000 രൂപ വരെയാണ്.
ഗുരുഗ്രാമിൽ 12 ഓഫിസ് സ്പേസുകള്‍ 8.85 ലക്ഷം രൂപയ്ക്ക് ഒൻപത് വർഷത്തേയ്ക്ക് വിരാട് കോലി പാട്ടത്തിന് എടുത്തിട്ടുണ്ടെന്ന് ഡേറ്റ അനലിറ്റിക്‌സ് സ്ഥാപനമായ സിആർഇ മാട്രിക്‌സ് പുറത്തുവിട്ട രേഖകൾ കാണിക്കുന്നു. ഗുരുഗ്രാമിലെ സെക്ടർ 68ൽ കോർപറേറ്റ് ടവറായ റീച്ച് കൊമേർഷ്യ എന്ന കെട്ടിടത്തിലാണ് ഓഫിസ് സ്‌പേസുകളെല്ലാം.
ഏകദേശം 18,430 ചതുരശ്ര അടി വിസ്തൃതിലാണ് ഇത്, കൂടാതെ 37 കാർ പാർക്കിങ് സ്ലോട്ടുകളുമുണ്ട്. ഒരു ചതുരശ്ര അടിക്ക് 48 രൂപയാണ് പ്രതിമാസ വാടക. എല്ലാ വർഷവും 5% വർധനയും വാടകയിലുണ്ട്. ഓഫിസ് സ്പേസിലെ ഒരു കമ്പനി 58 ലക്ഷം രൂപയാണ് സെക്യൂരിറ്റിയായി നൽകിയിരിക്കുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. വിരാട് കോലിയുടെ സഹോദരൻ വികാസ് കോലിക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല.
ഇതുകൂടാതെ, 2022ൽ മുംബൈയിലെ സാന്താക്രൂസ് വെസ്റ്റ് ഏരിയയിൽ ഒരു അപ്പാർട്ട്മെന്റ് കോലി വാടകയ്ക്ക് എടുത്തിരുന്നു. ഹൈ ടൈഡ് കോംപ്ലക്സിലെ ഒരു അപ്പാർട്ട്മെന്റും താരം വാടകയ്ക്ക് എടുത്തിട്ടുണ്ട്. 2017 ഒക്ടോബറിൽ, റഹേജ ലെജൻഡ് കെട്ടിടത്തിലെ 40-ാം നിലയിലുള്ള ഒരു അപ്പാർട്ട്മെന്റ് താരം വാടകയ്ക്ക് എടുത്തിരുന്നു. ഓംകാർ റിയൽറ്റേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സിന്റെ ഓംകാർ 1973 എന്ന കെട്ടിടത്തിന്റെ 35–ാം നിലയിൽ 2016ൽ കോലി ഒരു അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 2018ൽ ഇതു റദ്ദാക്കി.
∙ കോലി ഇന്ത്യ വിട്ടേക്കാം, 4 കാരണങ്ങൾ
ഇന്ത്യയിൽ ഇത്രയധികം സ്വത്തുവകകൾ വിരാട് കോലിക്കുണ്ടെങ്കിലും താരം ഇന്ത്യ വിടുമെന്നു തന്നെയാണ് പലരും സൂചിപ്പിക്കുന്നത്. അതിനു കാരണമായി നാലും കാരണങ്ങളും അവർ നിരത്തുന്നുണ്ട്.
1) ലണ്ടൻ ട്രിപ്പുകൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും ഒട്ടേറെ തവണ യുകെയിൽ പോയിട്ടുണ്ട്. ഇരുവരും ലണ്ടനിലും സമീപനഗരങ്ങളിലും ‘കറങ്ങുന്നതിന്റെ’ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2023 ഡിസംബറിൽ, കുടുംബത്തോടൊപ്പം കോലി യുകെയിലേക്ക് പറന്നിരുന്നു. ലണ്ടനിലെ ഒരു റസ്റ്ററന്റിൽനിന്നുള്ള അനുഷ്കയുമൊത്തുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. 2024 ഫെബ്രുവരിയിൽ, മകൾ വാമികയ്‌ക്കൊപ്പവും ലണ്ടനിലേക്ക് കോലി വീണ്ടുമെത്തി. ലണ്ടനിലെ റസ്റ്ററന്റിൽ വാമികയ്ക്കൊപ്പം കോലി സമയം ചെലവഴിക്കുന്ന ഫോട്ടോ വൈറലാകുകയും ചെയ്തു. കോലിയും അനുഷ്കയും തങ്ങൾക്ക് മകൻ ജനിച്ചെന്ന പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്.
ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം യുഎസിൽനിന്നു നാട്ടിലെത്തിയ കോലി, വിക്ടറി പരേഡിനു തൊട്ടുപിന്നാലെ യുകെയിലേക്ക് വീണ്ടും പറന്നു. ഏകദേശം ഒരു മാസത്തിനു ശേഷം, ഓഗസ്റ്റിലാണ് നാട്ടിൽ തിരിച്ചെത്തിയത്. കോലി ലണ്ടനിലേക്ക് താമസം മാറുന്നെന്ന് ആദ്യം അഭ്യൂഹം പരന്നതും ഈ സമയത്താണ്. അനുഷ്ക ശർമയെ ഇന്ത്യയിൽ ഇപ്പോൾ അങ്ങനെ പൊതുയിടങ്ങളിൽ കാണാറില്ലെന്നതും അഭ്യൂഹങ്ങൾ ശരിവയ്ക്കുന്നതാണ്. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുന്ന അനുഷ്ക, ഇപ്പോൾ ഏറക്കുറെ മുഴുവൻ സമയവും യുകെയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്.
2) അകായ് ജനിച്ചത് ലണ്ടനിൽ?
ഈ വർഷം ഫെബ്രുവരി 20നാണ് കോലിയും അനുഷ്കയും തങ്ങൾക്ക് ആൺകുഞ്ഞ് പിറന്നതായി പ്രഖ്യാപിച്ചത്. കുഞ്ഞ് ജനിച്ച് അഞ്ച് ദിവസങ്ങൾക്കു ശേഷമായിരുന്നു ഈ പ്രഖ്യാപനം. ഇക്കാര്യം ഇത്രയും ദിവസം രഹസ്യമായി സൂക്ഷിക്കാൻ സാധിച്ചത് കുഞ്ഞ് ജനിച്ചത് ഇന്ത്യയ്ക്ക് പുറത്തായതിനാലാണ് എന്നാണ് സൈബർ ലോകത്തെ കണ്ടെത്തൽ. ആ സമയത്ത് പ്രസിദ്ധീകരിച്ച നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും ‘അകായ്’ യുകെയിലെ ഒരു ആശുപത്രിയിലാണ് ജനിച്ചതെന്നാണ്. ആ സമയത്തു നടന്ന ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ കോലി പങ്കെടുത്തതുമില്ല. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ഇംഗ്ലണ്ടിലേക്ക് പോയതായി റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. മകൻ ജനിച്ച് ദിവസങ്ങൾക്കു ശേഷം ലണ്ടനിൽനിന്നുള്ള കോലിയുടെ ചിത്രം പുറത്തുവന്നതും കിംവദന്തികൾ ശക്തിപ്പെടുത്തി.
3) ലണ്ടനിലെ സ്വകാര്യത
വിദേശനാട്ടിൽ ലഭിക്കുന്ന ‘സ്വകാര്യത’യെക്കുറിച്ച് കോലിതന്നെ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. വിദേശത്തു തന്നെ തിരിച്ചറിയാത്തതിൽ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ടിൽ സമയം ചെലവഴിക്കുന്നതിൽ സന്തോഷമുണ്ടെന്നും 2024 മാർച്ചിൽ കോലി പറഞ്ഞു. ‘‘ഞങ്ങൾ നാട്ടിൽ ഇല്ലായിരുന്നു. രണ്ടു മാസത്തേക്ക് സാധാരണ നിലയിലായതു പോലെ തോന്നി. എനിക്കും എന്റെ കുടുംബത്തിനും അതൊരു പുതിയ അനുഭവമായിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരത്തിന് ദൈവത്തോട് കൂടുതൽ നന്ദിയുള്ളവനാണ്. അത് ഒരു അദ്ഭുതമാണ്. വഴിയിൽ വെറുമൊരു യാത്രക്കാൻ മാത്രമാകുന്നത്, ആരും തിരിച്ചറിയാത്തത് വളരെ മികച്ച അനുഭവമാണ്.’’- കോലി പറഞ്ഞു.
4) യുകെ കമ്പനിയും വീടും
യുകെയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടർമാരിൽ രണ്ടു പേരാണ് കോലിയും അനുഷ്കയും. യുകെ ഗവൺമെന്റിന്റെ ഫൈൻഡ് ആൻഡ് അപ്‌ഡേറ്റ് കമ്പനി ഇൻഫർമേഷൻ സർവീസ് അനുസരിച്ച്, 2022 ഓഗസ്റ്റ് 1ന് പ്രവർത്തനം ആരംഭിച്ച ഒരു മാനേജ്‌മെന്റ് കൺസൽട്ടൻസിയാണ് ‘മാജിക് ലാംപ്’. കമ്പനിയുടെ ഔദ്യോഗിക ഓഫിസ് വിലാസം യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലാണ്. കമ്പനിയുടെ മൂന്നു ഡയറക്ടർമാരിൽ രണ്ടു പേർ കോലിയും അനുഷ്കയുമാണ്. ഇതു കൂടാതെ ഇരുവർക്കും ലണ്ടനിൽ സ്വന്തമായി ആഡംബര വസതിയുള്ളതായും റിപ്പോർട്ടുകളുണ്ട്.
∙ ശ്രീജേഷ് ബെംഗളൂരുവിലേക്ക്
എട്ടു വർഷം മുൻപ് പി.ആർ ശ്രീജേഷിന്റെ അമ്മ പറഞ്ഞത് ഇങ്ങനെയാണ്: ‘‘വീട്ടിൽ അതിഥിയാണ് ഇപ്പോൾ ശ്രീജേഷ്. മാസങ്ങൾ കൂടുമ്പോഴാണ് വീട്ടിലെത്തുന്നത്. ഇവിടെ എത്തിയാൽ ഉറക്കമാണ് അവന്റെ പ്രധാന പണി. ചിലപ്പോൾ രാവിലെ ഒൻപതു മണിവരെ കിടന്നുറങ്ങും. ഇവിടെ വരുമ്പോഴല്ലേ, അമ്മേ ഇതൊക്കെ പറ്റൂവെന്നാണ് അവൻ ചോദിക്കാറുളളത്.’’ – വീട്ടിൽ ഇനിയും ‘അതിഥി’യായി എത്താൻ ആഗ്രഹിക്കാത്തതു കൊണ്ടാണ് ശ്രീജേഷ് ബെംഗളൂരുവിലേക്ക് കുടുംബത്തെ ഒപ്പം കൂട്ടുന്നത്.
പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനു വെങ്കല മെഡൽ നേടിത്തന്ന ശേഷമാണ് പി.ആർ.ശ്രീജേഷ് കളമൊഴിഞ്ഞത്. ഇനിയുള്ള സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നെന്നാണ് താരം മനസ്സുതുറന്നത്. എന്നാൽ വിരമിക്കലിനു തൊട്ടുപിന്നാലെ ജൂനിയർ ഹോക്കി ടീമിന്റെ കോച്ചായി ശ്രീജേഷ് നിയോഗിക്കപ്പെട്ടു. ഇതോടെ താരം വീണ്ടും കളിത്തിരക്കിലായി. ഇതിനിടെയാണ് കുടുംബത്തോടൊപ്പം നിൽക്കുന്നതിന് ബെംഗളൂരുവിലേക്ക് താമസം മാറ്റാൻ ശ്രീജേഷ് തീരുമാനിക്കുന്നത്.
‘‘ഒരു കോച്ചായിക്കഴിഞ്ഞാലും നമ്മുടെ ജീവിതം അതേ രീതിയിലാണ് മുന്നോട്ടു പോകുന്നത്. രാവിലെ എഴുന്നേൽക്കുന്നു, കുട്ടികളോടൊപ്പം പരിശീലനത്തിനു പോകുന്നു, വൈകിട്ട് വീണ്ടും പരിശീലനം, തിരിച്ചെത്തിയാൽ അടുത്ത ദിവസത്തെ കാര്യങ്ങൾ തീരുമാനിക്കണം. അതുകൊണ്ടുതന്നെ ഇപ്പോഴും കുടുംബത്തിൽനിന്ന് ഒരുപാട് അകലെയാണ്. പക്ഷേ അവർക്ക് കൊടുത്ത ഒരു വാഗ്ദാനം നിറവേറ്റണം. 2025ൽ ബെംഗളൂരുവിലേക്ക് താമസം മാറുകയാണ്. അവർ ഇനി എന്റെ കൂടെയാകും ബെംഗളൂരുവിൽ. അതുകൊണ്ട് അവരുടെ കൂടെ കുറച്ചു സമയം കിട്ടുമെന്ന വിശ്വാസം എനിക്കുണ്ട്. മക്കളെ അവിടെ സ്കൂളിൽ ചേർക്കണം.
അച്ഛനും അമ്മയും ബെംഗളൂരുവിലേക്ക് വരുന്നുണ്ട്. പക്ഷേ ഒരിക്കലും കേരളം വിട്ടുപോകുന്നതല്ല. ത്യാഗം ചെയ്യേണ്ട കാലത്തോളം അത് ചെയ്തു. കുടുംബത്തിൽനിന്നു മാറി ദൂരെ നിന്നു. ഭാര്യയാണ് മക്കളെ വളർത്തിയതും എല്ലാം. ആ ഒരു കാലഘട്ടം കഴിഞ്ഞു. ഇനിയെങ്കിലും അവരെ കൂടെ നിർത്തിയില്ലെങ്കിൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപ്പോകും അത്. നാടുവിട്ടിട്ടല്ല പോകുന്നത്, ജോലി സംബന്ധമായിട്ട് ഒരു പ്രവാസ ജീവിതം പോലെ പോകുന്നു എന്നുമാത്രം.’’– മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കേരളം വിടുന്ന കാര്യം പി.ആർ.ശ്രീജേഷ് ആദ്യമായി തുറന്നുപറഞ്ഞത്.
∙ നാട്ടിലെ ശ്രീജേഷ്
എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയാണ് പി.ആർ.ശ്രീജേഷ്. കിഴക്കമ്പലത്തുനിന്ന് പളളിക്കര എരുമേലി കവലയിലെത്തി വലത്തോട്ടു തിരിയുമ്പോൾ ഒരു ബോർഡുണ്ട്. ‘ഒളിംപ്യൻ ശ്രീജേഷ് റോഡ്.’ അതുവഴി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ റോഡരികിലായി ഇരുനില വീട്. നേട്ടങ്ങൾ പലതും തേടി എത്തിയപ്പോഴും ജന്മനാടിനെ ഒരിക്കലും ശ്രീജേഷ് മറന്നിട്ടില്ല. നാട്ടിലുള്ളപ്പോൾ ഉറ്റ സുഹൃത്തുക്കളോടൊന്നിച്ച് സമയം ചെലവഴിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.
ദേശീയ ടീമിന്റെ ക്യാപ്റ്റനായ ശേഷവും നാട്ടിലെത്തിയാൽ പാലു വിൽക്കാനും വയലിൽ കറ്റ മെതിക്കാനും ശ്രീജേഷ് പോകുമായിരുന്നെന്ന് വീട്ടുകാരും നാട്ടുകാരും ഓർക്കുന്നു. സെന്റ് ആന്റണീസ് ലോവർ പ്രൈമറി സ്കൂൾ, സെന്റ് ജോസഫ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ശ്രീജേഷ് പഠനം പൂർത്തിയാക്കിയത്. പഴങ്ങനാട് ലയൺസ് ക്ലബ് ബഹുമാനാർഥം അടുത്തിടെ നിർമിച്ച ഇൻഡോർ ഷട്ടിൽ കോർട്ട് ശ്രീജേഷിന്റെ പേരിലാണ്. പി.ആർ.ശ്രീജേഷിന്റെ പേരിൽ പള്ളിക്കര മാർക്കറ്റിനു സമീപം ഇൻഡോർ വോളിബോൾ കോർട്ടും നിർമാണഘട്ടത്തിലാണ്.
∙ കോലിയും ശ്രീജേഷും
വിരാട് കോലിയും പി.ആർ.ശ്രീജേഷും– യഥാക്രമം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഇന്ത്യൻ ഹോക്കി ടീമിന്റെയും മുൻ ക്യാപ്റ്റന്മാർ. ഇരുവരും ജന്മനാട്ടിൽനിന്നു കുടുബത്തോടൊപ്പം മറ്റൊരിടേത്തേയ്ക്ക് താമസം മാറുന്ന കാര്യം ഒരേസമയം ചർച്ചയാകുന്നത് ഒരുപക്ഷേ യാദൃശ്ചികമാകാം. കോലിയുടെയും ശ്രീജേഷിന്റെയും ‘കൂടുമാറ്റത്തെ’ ഒരിക്കലും താരതമ്യം ചെയ്യാനും സാധിക്കില്ല. ഇരുവരും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് നാടുവിടുന്നതെങ്കിലും ഇരുവരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എങ്കിലും കായിക നേട്ടങ്ങളിലൂടെ പ്രശസ്തിയും വരുമാനവും സ്വന്തമാക്കിയ ശേഷം കൂടുതൽ സൗകര്യങ്ങൾക്കു വേണ്ടി നാട് ഉപേക്ഷിക്കുന്നു എന്നാകും ഒരുപക്ഷേ ഇരുവർക്കുമെതിരെ ഉയരുന്ന ആക്ഷേപം. എന്നാൽ എന്നും നാടിനോടു ചേർന്നു നടന്ന്, നാടിനു വേണ്ടി കളിച്ച്, നാടിന്റെ അഭിമാനമായി കഴിഞ്ഞ ഇവർക്ക് ഒരിക്കലും നാടിനെ മറക്കാൻ സാധിക്കില്ല. അത് അവർ ജീവിതംകൊണ്ടും പ്രഫഷൻകൊണ്ടും തെളിയിച്ചതുമാണ്.