82 ദിവസം, ചെറുപ്പത്തിന്റെ കുതിപ്പും അനുഭവ സമ്പത്തിന്റെ തികവുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ നിന്ന ‘ടീം ഇന്ത്യ’ തകർച്ചയുടെ പടുകുഴിയിലേക്ക് വീഴാൻ വേണ്ടിവന്ന കാലഘട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു തുടക്കംകുറിച്ചതിന് ശേഷം ആദ്യമായി ടീം ഇന്ത്യയ്ക്കു മുന്നിൽ ഫൈനൽ ബെർത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ട കാലഘട്ടം. 2024 സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി ചെന്നൈയിലും കാൻപൂരിലുമായി നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി വിജയിച്ച്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിൽ നിന്ന ടീമിന്റെ ഇന്നത്തെ തകർച്ച വിശ്വസിക്കാവുന്നതിനും അപ്പുറമാണ്. ഈ 82 ദിവസങ്ങൾക്കിടയിൽ നടന്ന 8 ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാനായത് ഒരേ ഒരു മത്സരത്തിൽ മാത്രമാണെന്ന് പറയുന്നിടത്താണ് ടീമിന്റെ പ്രകടനത്തിൽ വന്ന വീഴ്ച എത്രത്തോളമാണെന്ന് പൂ‍ർണമായി വ്യക്തമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

11 വർഷത്തിനിടയിൽ സ്വന്തം നാട്ടിൽ അരങ്ങേറിയ 18 ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം, ടെസ്റ്റ് ക്രിക്കറ്റ് ലോകത്തെ ഒന്നും രണ്ടും നമ്പർ ബോളർമാരും ഓൾ റൗണ്ടർമാരും അണിനിരന്ന ടീം, ലോക ക്രിക്കറ്റിലെ സജീവ താരങ്ങളിലെ ഏറ്റവും പ്രതിഭാധനരും അനുഭവ സമ്പന്നരുമായ വിരാട് കോലി – രോഹിത് ദ്വയം നയിക്കുകയും വാലറ്റംവരെ കരുത്തരായ ബാറ്റിങ് നിരയുള്ള ടീം, കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ടീം... എണ്ണിയാൽ തീരില്ലായിരുന്നു ടീം ഇന്ത്യയുടെ വിശേഷണങ്ങൾ. എന്നാൽ, എല്ലാം കാറ്റിൽ പറന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്.

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് സ്വന്തമാക്കിയ ന്യൂസീലൻഡ് ടീം. (Photo by Glyn KIRK / AFP)
ADVERTISEMENT

∙ ‘പണിതന്നത്’ മുൻ എതിരാളികൾ

2013 മുതൽ ഇന്ത്യ വേദിയായ 18 ടെസ്റ്റ് പരമ്പരകളിലും വിജയം കൈപ്പിടിലായിരുന്ന ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി നൽകിയത് ന്യൂസീലൻഡ് ആണ്. പരമ്പരയിൽ സമ്പൂർണ വിജയവുമായാണ് ന്യൂസീലൻഡ് ഇന്ത്യയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ടത്. 11 വർഷത്തിനിടയിൽ സ്വന്തം നാട്ടിലെ മൈതാനങ്ങളിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഖ്യാതി ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ന്യൂസീലൻഡിന് എതിരായ പുണെ ടെസ്റ്റിൽ പരാജയം നുണഞ്ഞതോടെയാണ്. ഈ പരമ്പരയിലെ മൂന്നാം മത്സരവും കൈവിട്ടതോടെ സ്വന്തം നാട്ടിൽ അരങ്ങേറിയ പരമ്പരയിൽ സമ്പൂർണ പരാജയം എന്ന നാണക്കേടും ടീം ഇന്ത്യയ്ക്ക് ചുമക്കേണ്ടിവന്നു.

∙ അവസാന വാതിലും അടഞ്ഞു, ഇന്ത്യ പുറത്ത്

ഇന്ത്യയുടെ മൂന്നാം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ എന്ന സ്വപ്നങ്ങൾ പൂർണമായും അവസാനിച്ചത് ഓസീസിന് എതിരായ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അഞ്ചാം മത്സരത്തിലെ പരാജയത്തോടെയാണ്. 10 വർഷത്തെ ഇടവേളയിൽ കിരീടം നഷ്ടപ്പെട്ടതിനൊപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ബർത്തിൽ നിന്നുള്ള പുറത്താകലുമാണ് കങ്കരുപ്പട ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതോടെ നിലവിലെ ചാംപ്യൻമാരായ ഓസീസ് ഇത്തവണയും ഫൈനലിന് യോഗ്യത നേടി.

2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീം. (Photo by Glyn KIRK / AFP)
ADVERTISEMENT

രണ്ട് പരമ്പരകളിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ പൂർണമായി തച്ചുടച്ച ഇതേ ടീമുകൾ തന്നെയായിരുന്നു ആദ്യ രണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പുകളിൽ എതിരാളികൾ. ആദ്യ സീസണിൽ ന്യൂസീലൻഡും രണ്ടാം സീസണിൽ ഓസീസും. ഇത്തവണ ഫൈനൽ കളിക്കുന്നതോടെ ടീം ഇന്ത്യയ്ക്കു പുറമേ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ രണ്ടു തവണ പ്രവേശനം നേടുന്ന ടീമായി ഓസീസ് മാറും.

∙ അശ്വിന്റെ വിരമിക്കൽ അവഗണയിൽ മടുത്തോ?

ബംഗ്ലദേശിനെതിരായ പരമ്പര തുടങ്ങിയപ്പോൾ ലോക ടെസ്റ്റ് ബോളർമാരുടെ പട്ടികയിൽ ഒന്നാമനും പരമ്പര അവസാനിച്ചപ്പോൾ ഇതേ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനും ആയിരുന്ന ആർ. അശ്വിൻ രണ്ടര മാസങ്ങൾക്കിപ്പുറം രാജ്യാന്തര ക്രിക്കറ്റ് മൈതാനത്തോട് വിടവാങ്ങുന്നതിനും ഇന്ത്യൻ ആരാധകർ സാക്ഷ്യം വഹിച്ചു. ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിലും അന്ന് അദ്ദേഹം രണ്ടാമനായിരുന്നു. ഒന്നാമതുണ്ടായിരുന്നതും ഒരു ഇന്ത്യക്കാരനായിരുന്നു. രവീന്ദ്ര ജഡേജ. എന്നാൽ ഓസീസിന് എതിരായ പരമ്പരയിലെ മത്സരങ്ങളിൽ അവസരം നിഷേധിക്കപ്പെട്ട് മാറിനിൽക്കേണ്ടിവന്ന അശ്വിൻ പരമ്പരയുടെ ഇടയിൽ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യൻ നായകൻ രോഹിത് ശർമയും ആർ. അശ്വിനും (Photo by R.Satish BABU / AFP)

∙ വിജയ വഴിയിലും പഴയ വഴി

ADVERTISEMENT

ബംഗ്ലദേശിനെതിരായ പരമ്പരയിലെ ചെപ്പോക്ക് ടെസ്റ്റ് വിജയത്തോടെ ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം ഇന്ത്യ വിജയ വഴിയിൽ മുന്നേറിയിരുന്നു. എന്നാൽ ന്യൂസീലൻഡിന് എതിരായ പരമ്പരയിലെ തുടർച്ചയായ രണ്ട് പരാജയങ്ങളോടെ ടീം ഇന്ത്യ വീണ്ടും പഴയ ട്രാക്കിലേക്കും എത്തിയിരുന്നു. അതുവരെ 584 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയുടെ പേരിലുള്ളത് 180 വിജയങ്ങളും 180 പരാജയങ്ങളും 222 സമനിലകളുമായി മാറിയിരുന്നു. വാങ്കഡെയിൽ അരങ്ങേറിയ മൂന്നാം മത്സരവും പരാജയപ്പെട്ടതോടെ വിജയങ്ങളെ മറികടന്ന പരാജയം മുന്നിലെത്തി. നിലവിൽ ആകെ 590 ടെസ്റ്റുകൾ പൂർത്തിയാക്കിയിട്ടുള്ള ടീം ഇന്ത്യയുടെ പേരിൽ ഉള്ള വിജയങ്ങളുടെ എണ്ണം 181 മാത്രമാണ്. പരാജയങ്ങൾ 184 എണ്ണവും സമനിലകൾ 223 എണ്ണവുമാണ്.

അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമാനതകളില്ലാത്ത തകർച്ചയാണ് ഇന്ത്യൻ ടീമിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടീം ഇന്ത്യ തകർച്ച നേരിടുമ്പോൾ, എല്ലാവരും പ്രതീക്ഷയോടെ നോക്കുന്ന രോഹിത്തിനും കോലിക്കും ക്രീസിൽ പിടിച്ചു നിൽക്കാൻ പോലും ആകുന്നില്ല. രണ്ടാമത്തെ കുട്ടി ജനിച്ചതിന്റെ പേരിൽ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ നിന്ന് വിട്ടു നിന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ അവസാന മത്സരത്തിൽ നിന്ന് സ്വയം വിട്ടുനിന്നത് ‘ഫോം ഔട്ടിന്റെ’ പേരിലാണ്.

വിരാട് കോലിയും രോഹിത് ശർമയും ന്യൂസീലൻഡിന് എതിരായ മത്സരത്തിനിടെ. (Photo by Punit PARANJPE / AFP) --

ഒരു വശത്ത് ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും രോഹിത് പൂർണമായി തകർന്നപ്പോൾ മറുവശത്ത് വിരാട് കോലി ഇടയ്ക്ക് തെളിഞ്ഞും കൂടുതൽ സമയം നിറം മങ്ങിയും നിൽക്കുകയായിരുന്നു. യുവതാരങ്ങളും നിരാശപ്പെടുത്തിയപ്പോൾ മത്സരങ്ങളുടെ പൂർണ ഉത്തരവാദിത്തം ജസ്പ്രിത് ബുമ്രയുടെ മാത്രം ചുമരിലേക്ക് വരുന്ന സാഹചര്യത്തിനും ടീം ഇന്ത്യയ്ക്ക് സാക്ഷ്യംവഹിക്കേണ്ടി വന്നു എന്നതാണ് വാസ്തവം. പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ മറ്റൊരു പരാജയത്തിനും. ഒരുകൂട്ടം പരാജിതരുടെ സംഘമായി ടീം ഇന്ത്യ മാറിയിരിക്കുന്നു.

English Summary:

82 Days of Disaster: Virat Kohli and Rohit Sharma's Failure: Ashwin's Retirement and India's Crushing Test Series Losses