ഗുകേഷിന്റെയും ബൊപ്പണ്ണയുടെയും വഴിയേ മൈക്ക് ടൈസനും; 72–ാം വയസ്സിൽ വെള്ളി വെടിവച്ചിട്ട് സ്വാൻ; ഇവർ ‘പ്രായത്തെ തളർത്തിയ’ താരങ്ങൾ!
ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്‌ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ. അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും. 58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്‌വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ

ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്‌ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ.
അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും.
58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്‌വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ അപൂർവ റെക്കോർഡും മിയുറയുടെ പേരിലുണ്ട്.
പ്രായത്തെ തോൽപ്പിച്ച് കായികചരിത്രത്തിൽ ഇടം നേടിയ ഒരു പറ്റം രാജ്യാന്തര കായിക താരങ്ങൾ വേറെയുമുണ്ട്. അവരെ അടുത്തറിയാം
∙ 30 വർഷവും 315 ദിവസവും നീണ്ട ടെസ്റ്റ് കരിയർ!
ക്രിക്കറ്റിലെ ഏറ്റവും പ്രായമേറിയ ടെസ്റ്റ് താരം എന്ന എക്കാലത്തെയും റെക്കോർഡ് ഇംഗ്ലണ്ടിന്റെ വിൽഫ്രഡ് റോഡ്സിന് അവകാശപ്പെട്ടതാണ്. തന്റെ അവസാന ടെസ്റ്റ് കളിക്കുമ്പോൾ റോഡ്സിന് പ്രായം 52 വയസ്സും 165 ദിവസവും. 1930ൽ ആണ് റോഡ്സ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഒൻപതര പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും റോഡ്സിന്റെ ഈ റെക്കോർഡിന് ഇളക്കം തട്ടിയിട്ടില്ല. ഏറ്റവും പ്രായമേറിയ ടെസ്റ്റ് താരം എന്ന വിൽഫ്രഡ് റോഡ്സിന്റെ റെക്കോർഡിന് 95 വർഷമായി മാറ്റമില്ല. കൂടുതൽ കാലം രാജ്യാന്തര ക്രിക്കറ്റ് കളിച്ച താരം, കൂടുതൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം എന്നീ റോഡ്സിന്റെ റെക്കോർഡുകൾക്കും മറ്റൊരവകാശിയില്ല.
1877ൽ ജനിച്ച റോഡ്സ് 1899ലാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്, ഓസ്ട്രേലിയയ്ക്കെതിരെ. 30 വർഷവും 315 ദിവസവും നീണ്ട കരിയറിനുശേഷമായിരുന്നു വിരമിക്കൽ. വലതു കൈകൊണ്ടു ബാറ്റ് ചെയ്യുകയും ഇടതുകൈകൊണ്ടു ബോൾ ചെയ്യുകയും ചെയ്ത റോഡ്സ് ഇംഗ്ലണ്ട് കൂടാതെ പട്യാല മഹാരാജാവിന്റെ ഇലവൻ, യോർക്ക്ഷെയർ എന്നീ ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 96–ാം വയസ്സിലായിരുന്നു മരണം. െടസ്റ്റ് ക്രിക്കറ്റിലെ റോഡ്സിന്റെ പ്രകടനങ്ങൾ ഇങ്ങനെയായിരുന്നു: 58 ടെസ്റ്റുകൾ, 98 ഇന്നിങ്സുകൾ, 2325 റൺസ്, 127 വിക്കറ്റുകൾ.
∙ 60 വയസ്സുള്ള ട്വന്റി 20 താരം
തുർക്കിയുടെ ഒസ്മാൻ ഗോക്കർ റുമേനിയയ്ക്കെതിരെ രാജ്യാന്തര ട്വന്റി 20 മത്സരത്തിൽ കളിച്ചപ്പോൾ പ്രായം 59 വയസ്സും 181 ദിവസവുമായിരുന്നു. 2019ൽ ആയിരുന്നു അത്. ഈ ഒരൊറ്റ മത്സരത്തിൽ ഒതുങ്ങും ഗോക്കറുടെ രാജ്യാന്തര കരിയർ. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം ഇതോടെ ഗോക്കർ സ്വന്തം പേരിൽ കുറിച്ചു. ഏകദിന ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റെക്കോർഡ് നെതർലൻഡ്സിന്റെ നോലൻ ഇ. ക്ലാർക്കാണ്. 1996 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുമ്പോൾ പ്രായം 47 വയസ്സും 257 ദിവസവും. അദ്ദേഹം ആകെ 5 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
∙ 60–ാം വയസ്സിൽ വിമ്പിൾഡൻ താരം
ഏതെങ്കിലും ടെന്നിസ് ഗ്രാൻസ്‌ലാം ടൂർണമെന്റിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം ഇംഗ്ലിഷ് താരം ജോർജ് ഗ്രീവെല്ലെയുടെ പേരിലാണ്. 1927ലെ വിമ്പിൾഡനിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 59 വയസ്സും 3 മാസവുമായിരുന്നു. 1933ൽ ക്വീൻസ് ക്ലബ് ടൂർണമെന്റിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന് 65 വയസ്സുണ്ടായിരുന്നു. 1896ൽ വിമ്പിൾഡനിലെ തന്റെ കന്നി പോരാട്ടത്തിന് ഇറങ്ങുമ്പോൾ 28 വയസ്സ് മാത്രമായിരുന്നു പ്രായം. ഏറ്റവും കൂടിയ പ്രായത്തിൽ ഗ്രാൻസ്‌ലാം സിംഗിൾ നേടിയതിനുള്ള ബഹുമതി ഒരു വനിതയുടെ പേരിലാണ്. യുഎസിന്റെ മൊള്ള മലോറി 1926ൽ യുഎസ് ചാംപ്യനാകുമ്പോൾ 42 വയസ്സും 5 മാസവുമായിരുന്നു പ്രായം.
∙ 44ൽ ബൊപ്പണ്ണ
എടിപി മാസ്റ്റേഴ്സ് 1000 ചാംപ്യൻഷിപ്പായ മയാമി ഓപ്പണിൽ (2024) കിരീടം സ്വന്തമാക്കിയ ഒരു ഇന്ത്യക്കാരനുണ്ട്: രോഹൻ ബൊപ്പണ്ണ. ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകൾക്കു തൊട്ടു താഴെയുള്ള എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിലൊന്നിൽ ജേതാവായതോടെയാണ് പ്രായം കൂടിയ താരം എന്ന തന്റെ തന്നെ റെക്കോർഡ് ബൊപ്പണ്ണ തിരുത്തിയത്. ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടുമ്പോൾ ബൊപ്പണ്ണയ്ക്ക് പ്രായം 43 ആയിരുന്നു. ഇതോടെ പുരുഷ ഗ്രാൻസ്‌ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി ബൊപ്പണ്ണ. ഓസ്ട്രേലിയക്കാരൻ മാത്യു എബ്ഡനൊപ്പം ചേർന്നാണ് ബെംഗളൂരു സ്വദേശിയായ ബൊപ്പണ്ണ കിരീടം ഉയർത്തിയത്.
∙ ഒളിംപിക് മുത്തച്ഛൻ
ഒളിംപിക് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ താരവും മെഡൽ ജേതാവും എന്ന നേട്ടം സ്വീഡന്റെ ഓസ്കർ ഗോമർ സ്വാന്റെ പേരിലാണ്. പ്രായത്തെ വെല്ലുന്ന സ്വാന്റെ റെക്കോർഡ് പ്രകടനം 1920ലെ ആന്റ്വർപ് ഒളിംപിക്സിലായിരുന്നു . 1920 ജൂലൈ 27നായിരുന്നു ഷൂട്ടിങ്ങിലെ 100 മീറ്റർ ടീം റണ്ണിങ് ഡീർ ഡബിൾ ഷോട്സ് മത്സരം. നാലു രാജ്യങ്ങൾ ടീമിനെ അയച്ചു. 5 പേരടങ്ങുന്ന ഓരോ ടീമുകളാണ് മത്സരിച്ചത്. ആകെ 20 താരങ്ങൾ പങ്കെടുത്തു. 72 കാരനായ ഓസ്കർ സ്വാൻ അടങ്ങുന്നതായിരുന്നു സ്വീഡന്റെ ടീം. അന്ന് നോർവേ സ്വർണം സ്വന്തമാക്കിയപ്പോൾ സ്വീഡന്റെ നേട്ടം വെള്ളിയിൽ ഒതുങ്ങി. എന്നാൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഒളിംപിക് മെഡൽ ജേതാവും താരവും എന്ന നേട്ടമാണ് സ്വാനിനൊപ്പം ചേർന്നത്. അപ്പോൾ സ്വാനിന് പ്രായം 72 വയസ്സും 280 ദിവസവും. 100 വർഷം പിന്നിടുമ്പോഴും ആ റെക്കോർഡ് സ്വാനിന്റെ പേരിൽത്തന്നെയാണ്.
∙ ലോകകപ്പിനോട് വിടചൊല്ലുമ്പോൾ പ്രായം 45
ഫുട്ബോൾ ലോകകപ്പ് കളിച്ച പ്രായം കൂടിയ താരം ഈജിപ്ത് ഗോൾകീപ്പർ എസ്സാം എൽ ഹദാരിയാണ്. 2018 ലോകകപ്പിലാണ് 45 വയസ്സുകാരനായ ഹദാരി പ്രായത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത്. റഷ്യ ലോകകപ്പിൽ, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ കളിക്കിറങ്ങിയപ്പോഴായിരുന്നു ഹദാരി റെക്കോർഡിന് ഉടമയായത്. രാജ്യാന്തര ഫുട്ബോളിൽനിന്ന് അക്കൊല്ലം വിരമിക്കുമ്പോൾ അദ്ദേഹത്തിന് 45 വയസ്സ്. ‘‘22 വർഷവും നാലു മാസവും 12 ദിവസവും ഞാൻ രാജ്യാന്തര ഫുട്ബോളിലുണ്ടായിരുന്നു. ഇപ്പോൾ കളി നിർത്താൻ നേരമായിരിക്കുന്നു’’ – എൽ ഹദാരി അന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ഈജിപ്തിനായി 159 മത്സരങ്ങൾ കളിച്ചു. 1996ൽ രാജ്യാന്തര കരിയറിന് തുടക്കമിട്ട ഹദാരി 2013ൽ വിരമിച്ചെങ്കിലും തൊട്ടടുത്തവർഷം തിരിച്ചുവരവും നടത്തി.
∙ 9 ഒളിംപിക് മെഡലുകൾ, വിടവാങ്ങൽ 52–ാം വയസ്സിൽ
2012ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ വനിതകളുടെ 4–100 മീറ്റർ റിലേയിൽ പങ്കെടുത്ത ഒരു താരത്തിന്റെ പ്രായം കേട്ടാൽ ഞെട്ടരുത് – 52 വയസ്സ്. രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ കാലം സജീവമായിരുന്ന വനിത അത്‍ലീറ്റ് എന്ന ബഹുമതിയും അവരുടെ പേരിലാണ്: 24 വർഷം. ജമൈക്കയ്ക്കുവേണ്ടിയും സ്ലൊവേനിയയ്ക്കുവേണ്ടിയും ട്രാക്കിലിറങ്ങിയിട്ടുള്ള മെർലിൻ ജോയ്സ് ഓട്ടിയുടെ കായികരംഗത്തെ നേട്ടമാണിത്. ട്രാക്കിൽ മെർലിൻ ഓട്ടി സ്വന്തമാക്കിയ നേട്ടങ്ങൾ ഏറെയാണ്. 1980 മുതൽ 2000വരെ ജമൈക്കയ്ക്കുവേണ്ടിയും 2004ൽ സ്ലോവേനിയയ്ക്കുവേണ്ടിയും ഒളിംപിക്സിൽ പങ്കെടുത്തു. ഏഴു മേളകളിൽനിന്നായി നേടിയത് 9 മെഡലുകൾ – മൂന്നു വെള്ളിയും ആറു വെങ്കലവും.
ലോക ചാംപ്യൻഷിപ്പ് മേളകളിൽനിന്ന് ഓട്ടി സ്വന്തമാക്കിയത് 14 മെഡലുകൾ– മൂന്നു സ്വർണവും നാലു വെള്ളിയും ഏഴ് വെങ്കലവും. വിവിധ രാജ്യാന്തര മേളകളിൽനിന്നായി അവർ വാരിക്കൂട്ടിയ വെങ്കലമെഡലുകളുടെ എണ്ണം കൊണ്ടുമാത്രം ഓട്ടിക്കൊരു പേരുവീണു: ബ്രോൺസ് റാണി. . പ്രധാന രാജ്യാന്തര മീറ്റുകളിൽ അവർ നേടിയ 30 മെഡലുകളിൽ പകുതിയും വെങ്കലമായിരുന്നു. എന്നാൽ 1996 ഒളിംപിക്സിൽ ഓട്ടിക്ക് സ്വർണം നഷ്ടമായത് വളരെ ചെറിയ വ്യത്യാസത്തിനായിരുന്നു. അന്ന് സെക്കൻഡിന്റെ അയ്യായിരത്തിലൊരംശത്തിനാണ് അമേരിക്കയുടെ ഗെയ്‍ൽ ഡവേഴ്സ് സ്വർണം നേടിയത്.
റെക്കോർഡുകളുടെ പെരുമഴതന്നെ ഓട്ടിയുടെ പേരിലുണ്ട്. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ സ്വന്തമാക്കി വനിതാതാരം, 60 മീ. 7 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയ ആദ്യ വനിത, 11 സെക്കൻഡിനുള്ളിൽ 100 മീ. കൂടുതൽ തവണ പൂർത്തിയാക്കിയ വനിത, തുടർച്ചയായി കൂടുതൽ തവണ 100 മീറ്ററിൽ ഒന്നാമതെത്തിയ വനിത, കരീബിയൻ മേഖലയിൽനിന്ന് ഒളിംപിക് മെഡൽ നേടുന്ന ആദ്യ വനിത എന്നീ റെക്കോർഡുകൾ ഇവയിൽ ചിലതുമാത്രം. ഒളിംപിക്സ് ട്രാക്ക് ആൻഡ് ഫീൽഡിൽനിന്ന് ഏറ്റവും കുടുതൽ മെഡലുകൾ നേടിയ യുഎസിന്റെ അലിസൺ ഫെലിക്സ് (ആറു സ്വർണം, മൂന്നു വെള്ളി) കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഓട്ടിക്കാണ് (9 മെഡലുകൾ).
1993ലെ ലോകചാംപ്യൻഷിപ്പിൽ 200 മീറ്ററിൽ സ്വർണം നേടിയ ഓട്ടിക്ക് ജമൈക്ക സമ്മാനിച്ചത് രാജ്യത്തിന്റെ അംബാസഡർ പദവിയാണ്.
2000ലെ സിഡ്‌നി ഒളിംപിക്‌സിനു തൊട്ടുമുൻപ് ജമൈക്കൻ ടീം അംഗങ്ങൾ ഓട്ടിക്കെതിരെ തിരിഞ്ഞത് അവരെ ചൊടിപ്പിച്ചു. 100 മീറ്ററിൽ ചാംപ്യനായ പെറ്റാ-ഡി ഡൗഡിയെ മറികടന്ന് ഓട്ടിയെ തിരഞ്ഞെടുത്തതായിരുന്നു കാരണം. തന്റെ ജന്മനാടായ ജമൈക്കെയിൽ തുടരാൻ ഓട്ടിക്കു പിന്നീട് താൽപര്യമുണ്ടായില്ല. ഓട്ടി സ്‍ലോവേനിയൻ പൗരത്വം സ്വീകരിച്ചു. അങ്ങനെ 2002 മുതൽ അവർ സ്‍ലോവേനിയ്ക്കുവേണ്ടി ഓടി. പതിറ്റാണ്ടുകൾ നീണ്ട ഓട്ടിയുടെ കരിയറിലും ഒരിക്കൽ കരിനിഴൽ വീണു. 1999 ജൂലൈയിൽ നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ഓട്ടി പിടിക്കപ്പെട്ടു. പക്ഷേ പിന്നീട് രാജ്യാന്തര അമച്വർ അത്‌ലറ്റിക് ഫെഡറേഷൻ ഓട്ടിയെ കുറ്റവിമുക്‌തയാക്കി. ഇതോടെ വീണ്ടും അവർ കായികരംഗത്ത് സജീവമായി.