‘‘ഋഷഭ് പന്തും ഞാനും ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. ചിലപ്പോഴൊക്കെ നമുക്ക് അതിനെ ഒഴിവാക്കി വിടാനാകും, ചിലപ്പോള്‍ അതു നേരിടേണ്ടിയും വരും. അവസാനം ശരിയേതെന്നും തെറ്റേതെന്നും തെളിയും. ഞാൻ ഇത്തരം പ്രചാരണങ്ങളെ അധികം ശ്രദ്ധിക്കാറില്ലെന്നതാണു സത്യം. ഋഷഭ് പന്തിൽ ഉള്ളത്ര ക്രിക്കറ്റ് അഭിനിവേശം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. മത്സരങ്ങൾ വിജയിക്കാൻ അദ്ദേഹത്തിന് അത്രയേറെ ആഗ്രഹമുണ്ട്. സ്വന്തം നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയമാണ് അദ്ദേഹത്തിനു മുഖ്യം. അത് അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന മികവാണ്.’’– ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞ വാക്കുകളാണിത്. ഇതിൽ അവസാന രണ്ടു വാചകങ്ങളിൽ ഗോയങ്കയുടെ മനസ്സിലിരിപ്പു വ്യക്തം. ഫലമാണു മുഖ്യം. അതിനു വേണ്ടിയാണ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകി പന്തിനെ വാങ്ങിയത്. ക്യാപ്റ്റനായി പ്രഖ്യാപിച്ച വേളയില്‍ ഋഷഭ് പന്തിനെ നന്നായി പുകഴ്ത്തിയെങ്കിലും യുവതാരത്തിന്റെ ആരാധകർ അൽപം ആശങ്കയിലാണ്. റിസൽട്ട് ഇല്ലെങ്കിൽ ക്യാപ്റ്റനായാലും ടീം അംഗങ്ങളായാലും മുഖത്തുനോക്കി പറയുന്നതാണ് ഗോയങ്കയുടെ രീതി. കഴിഞ്ഞ സീസണില്‍ സൺറൈസേഴ്സ് ഹൈദരാബാദിനോടു 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഗ്രൗണ്ടിൽ ചാനൽ ക്യാമറകൾക്കു മുന്നിൽവച്ചു നിര്‍ത്തിപ്പൊരിച്ചയാളാണു ഗോയങ്ക. ഐപിഎലിലെ മറ്റു ടീമുടമകളാരും ടീമിന്റെ മത്സര ഫലങ്ങളിൽ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ സ്കോർ ചെയ്യുന്ന മൽസരത്തിൽ ‍ടീം തോൽക്കുമെന്നതായിരുന്നു കഴിഞ്ഞ സീസണിലെ അവസ്ഥ. 14 മത്സരങ്ങൾ‍ കളിച്ച ലക്നൗ ജയിച്ചത് ഏഴെണ്ണം മാത്രം. കഴിഞ്ഞ സീസണിൽ ഏഴാമതായിരുന്നു ലക്നൗ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഋഷഭ് പന്തും ഞാനും ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. ചിലപ്പോഴൊക്കെ നമുക്ക് അതിനെ ഒഴിവാക്കി വിടാനാകും, ചിലപ്പോള്‍ അതു നേരിടേണ്ടിയും വരും. അവസാനം ശരിയേതെന്നും തെറ്റേതെന്നും തെളിയും. ഞാൻ ഇത്തരം പ്രചാരണങ്ങളെ അധികം ശ്രദ്ധിക്കാറില്ലെന്നതാണു സത്യം. ഋഷഭ് പന്തിൽ ഉള്ളത്ര ക്രിക്കറ്റ് അഭിനിവേശം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. മത്സരങ്ങൾ വിജയിക്കാൻ അദ്ദേഹത്തിന് അത്രയേറെ ആഗ്രഹമുണ്ട്. സ്വന്തം നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയമാണ് അദ്ദേഹത്തിനു മുഖ്യം. അത് അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന മികവാണ്.’’– ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞ വാക്കുകളാണിത്. ഇതിൽ അവസാന രണ്ടു വാചകങ്ങളിൽ ഗോയങ്കയുടെ മനസ്സിലിരിപ്പു വ്യക്തം. ഫലമാണു മുഖ്യം. അതിനു വേണ്ടിയാണ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകി പന്തിനെ വാങ്ങിയത്.

ക്യാപ്റ്റനായി പ്രഖ്യാപിച്ച വേളയില്‍ ഋഷഭ് പന്തിനെ നന്നായി പുകഴ്ത്തിയെങ്കിലും യുവതാരത്തിന്റെ ആരാധകർ അൽപം ആശങ്കയിലാണ്. റിസൽട്ട് ഇല്ലെങ്കിൽ ക്യാപ്റ്റനായാലും ടീം അംഗങ്ങളായാലും മുഖത്തുനോക്കി പറയുന്നതാണ് ഗോയങ്കയുടെ രീതി. കഴിഞ്ഞ സീസണില്‍ സൺറൈസേഴ്സ് ഹൈദരാബാദിനോടു 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഗ്രൗണ്ടിൽ ചാനൽ ക്യാമറകൾക്കു മുന്നിൽവച്ചു നിര്‍ത്തിപ്പൊരിച്ചയാളാണു ഗോയങ്ക. ഐപിഎലിലെ മറ്റു ടീമുടമകളാരും ടീമിന്റെ മത്സര ഫലങ്ങളിൽ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ സ്കോർ ചെയ്യുന്ന മൽസരത്തിൽ ‍ടീം തോൽക്കുമെന്നതായിരുന്നു കഴിഞ്ഞ സീസണിലെ അവസ്ഥ. 14 മത്സരങ്ങൾ‍ കളിച്ച ലക്നൗ ജയിച്ചത് ഏഴെണ്ണം മാത്രം. കഴിഞ്ഞ സീസണിൽ ഏഴാമതായിരുന്നു ലക്നൗ.

ലക്നൗ സൂപ്പർ ജയന്റ്സ് മുൻ ക്യാപ്റ്റൻ കെ.എൽ.രാഹുൽ (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

ടീം മാനേജ്മെന്റുമായി തെറ്റിയ രാഹുലിനെ അടുത്ത സീസണിൽ നിലനിർത്താനും ലക്നൗ തയാറായില്ല. 2022ലും 2023ലും ടീമിനെ പ്ലേ ഓഫിലെത്തിച്ച ക്യാപ്റ്റനാണെന്നതു പോലും പരിഗണിച്ചില്ല. (2023 സീസണിൽ പരുക്കു കാരണം രാഹുലിന് പകുതി മത്സരങ്ങൾ നഷ്ടമായിരുന്നു). ടീമിൽ തുടരേണ്ടെന്നായിരുന്നു രാഹുലിന്റേയും നിലപാട്. 2017ൽ റൈസിങ് പുണെ സൂപ്പർ ജയന്റ് ടീമിന്റെ ഉടമയായിരുന്ന ഗോയങ്ക എം.എസ്. ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കി സ്റ്റീവ് സ്മിത്തിനെ ചുമതലയേല്‍പിച്ച ആളാണ്. ചെന്നൈ സൂപ്പർ കിങ്സിന് വിലക്കു വന്നതോടെയാണ് ധോണി പുണെ ടീമിന്റെ ഭാഗമായത്. ഐപിഎലിന്റെ പത്താം സീസണിനു മുൻപ് ടീമിനെ പരിഷ്കരിച്ച്, യുവതാരത്തെ ക്യാപ്റ്റനാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഗോയങ്ക ഇതിനു പറഞ്ഞ ന്യായം. ധോണിയെയും രാഹുലിനെയും തെറിപ്പിച്ച ഗോയങ്ക, ഫലമില്ലെങ്കില്‍ പന്തിനെ പറഞ്ഞുവിടാനും മടിക്കില്ല.

റൈസിങ് പുണെ സൂപ്പർ ജയന്റ്സ് താരങ്ങളായിരുന്ന മഹേന്ദ്ര സിങ് ധോണിയും സ്റ്റീവൻ സ്മിത്തും (Photo by INDRANIL MUKHERJEE / AFP)

രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് അപമാനിച്ചതിനെക്കുറിച്ച് കൃത്യമായി അറിയില്ലെന്നായിരുന്നു ഋഷഭ് പന്ത് മുൻപ് പ്രതികരിച്ചത്. മത്സരങ്ങൾക്കു ശേഷം പല ചർച്ചകളും നടക്കാറുണ്ടെന്നും ശകാരവാക്കുകൾ കേട്ടിട്ടുണ്ടെങ്കിലും താൻ ആളൊരു കടുപ്പക്കാരൻ ആണെന്നുമായിരുന്നു പന്തിന്റെ വാക്കുകൾ. പക്ഷേ ഇത് താരം ലക്നൗവിലെത്തുന്നതിനു മുൻപായിരുന്നു. 17 കോടി രൂപയാണ് രാഹുലിന് ഒരു സീസണിൽ ലക്നൗ നൽകിയിരുന്നത്. അതിനേക്കാൾ 10 കോടി അധികം നൽകി ഋഷഭ് പന്തിനെ ക്യാംപിലെത്തിക്കുമ്പോള്‍ ഗോയങ്കയുടെ ലക്ഷ്യം വിജയം മാത്രമാകും. താരലേലത്തിൽ ലക്നൗവിന് ലഭ്യമായ ഏറ്റവും മികച്ച ‘ക്യാപ്റ്റൻ മെറ്റീരിയൽ’ ഋഷഭ് പന്താണെന്നു സംശയമില്ലാതെ പറയാം. കഴിഞ്ഞ ഐപിഎലിൽ കൊൽക്കത്തയ്ക്കു കിരീടം നേടിക്കൊടുത്ത ശ്രേയസ് അയ്യർ ലേലത്തിലുണ്ടായിരുന്നെങ്കിലും താരത്തെ പഞ്ചാബ് കിങ്സ് വാങ്ങിയിരുന്നു.

ADVERTISEMENT

∙ ഡൽഹിക്കു വേണ്ടി മാത്രം കളിച്ചിട്ടുള്ള പന്ത്, ഇനി പുതിയ പരീക്ഷണം

2021, 2022, 2024 സീസണുകളിലാണ് ഋഷങ് പന്ത് ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റതിനാൽ 2023 സീസണ്‍ താരത്തിനു പൂർണമായും നഷ്ടമായിരുന്നു. 2021 ആദ്യ സീസണിൽ തന്നെ ഡൽഹിയെ പ്ലേഓഫിലെത്തിക്കാൻ പന്തിനു സാധിച്ചു. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റുപുറത്തായി. പന്തിനു കീഴിൽ ഡൽഹിയുടെ ഏറ്റവും മികച്ച പ്രകടനവും ഇതായിരുന്നു. 2022ൽ പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായിരുന്നു ഡൽഹി. 2024ൽ ആറാമതായിരുന്നു ടീം ഫിനിഷ് ചെയ്തത്. കൂടുതല്‍ മത്സരങ്ങളില്‍ ഡൽഹിയെ നയിച്ചിട്ടുള്ളതിൽ വീരേന്ദർ സേവാഗിനു പിന്നിൽ രണ്ടാം സ്ഥാനത്താണു ഋഷഭ് പന്ത്. സേവാഗ് 2008 മുതൽ 2012 വരെ 52 മത്സരങ്ങളിൽ ഡൽഹിയെ നയിച്ചപ്പോൾ, 43 കളികളിലാണ് ഋഷഭ് പന്ത് ക്യാപ്റ്റനായത്. ഇതിൽ 23 വിജയങ്ങൾ നേടാൻ പന്തിനു സാധിച്ചിട്ടുണ്ട്. 19 കളികൾ തോറ്റപ്പോൾ, ഒരെണ്ണം ടൈയായി. 53.48 ആണ് താരത്തിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള വിജയ ശതമാനം. 28 കളികൾ ജയിപ്പിച്ചിട്ടുള്ള സേവാഗിന്റേത് 53.84 ശതമാനമാണ്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടുന്ന ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് (Photo by Noah SEELAM / AFP)-
ADVERTISEMENT

ഐപിഎൽ കരിയറിൽ ഡൽ‍ഹി ക്യാപിറ്റൽസിനു വേണ്ടി മാത്രമാണ് പന്ത് ഇതുവരെ കളിച്ചിട്ടുള്ളത്. 2016 മുതൽ 111 മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ചറിയും 18 അർധ സെഞ്ചറികളും ഡൽഹി ജഴ്സിയിൽ സ്വന്തമാക്കിയിട്ടുണ്ട്. 2018ലായിരുന്നു പന്തിന്റെ ഏക ഐപിഎൽ സെഞ്ചറി. 2021ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം മൂന്നു സീസണിലായി ആറ് അർധ സെഞ്ചറികൾ മാത്രമാണു പന്തിന്റെ പേരിലുള്ളത്. കഴിഞ്ഞ സീസണിലെ 88 റൺസാണ് മൂന്നു സീസണുകളിലുമായി താരത്തിന്റെ ഉയര്‍ന്ന സ്കോർ. ഇതിൽ തന്നെ 2022 ൽ ഒരു അർധ സെഞ്ചറി പോലും ഋഷഭ് പന്തിനില്ലെന്ന പ്രത്യേകതയുമുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ തന്റെ മൂല്യം തെളിയിക്കാൻ ഇതിലും മികച്ച ബാറ്റിങ് പ്രകടനങ്ങളും വിജയങ്ങളും പന്തിനു വേണ്ടിവരും.

∙ പുരാനിലാണു പ്രതീക്ഷയത്രയും

മികച്ച ഫോമിലുള്ള വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പുരാനെ 21 കോടി രൂപ നൽകിയാണ് ലക്നൗ അടുത്ത സീസണിലേക്കു നിലനിർത്തിയത്. 32.16 ശരാശരിയിൽ 1769 റണ്‍സ് ഐപിഎലിൽ നേടിയിട്ടുള്ള താരത്തിനെ എത്ര വലിയ തുക കൊടുത്തും നിലനിർത്താൻ ലക്നൗ തയാറായിരുന്നു. 162.3 ആണ് പുരാന്റെ സ്ട്രൈക്ക് റേറ്റ്. ഇന്ത്യൻ യുവബാറ്റർ ആയുഷ് ബദോനിയെ നാലു കോടി രൂപ നൽകിയും ടീമിനൊപ്പം നിർത്തി. റിട്ടൻഷനിൽ ലക്നൗ ബാക്കി പണം ചെലവാക്കിയത് മൂന്ന് ഇന്ത്യൻ ബോളർമാർക്കു വേണ്ടിയാണ്. രവി ബിഷ്ണോയി (11 കോടി), മയങ്ക് യാദവ് (11 കോടി), മൊഹ്സിൻ ഖാൻ (നാലു കോടി) എന്നിവരെ വീണ്ടും സ്വന്തമാക്കിയതിലൂടെ ഇന്ത്യൻ ബോളിങ് യൂണിറ്റ് ശക്തമാക്കാൻ അവർക്കു സാധിച്ചു.

നിക്കോളാസ് പുരാന്‍ (Photo by Sajjad Hussain/AFP)

ലേലത്തിൽ ഋഷഭ് പന്ത് കഴിഞ്ഞാൽ ലക്നൗ കൂടുതൽ ചെലവാക്കിയ തുക ഇന്ത്യൻ ബോളർ ആകാശ് ദീപിനു വേണ്ടി നൽകിയ എട്ടു കോടിയാണ്. ബാറ്റിങ്ങിൽ പുരാനു പുറമേ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറാണു പ്രതീക്ഷ വയ്ക്കാവുന്ന മറ്റൊരു വിദേശ താരം. എയ്ഡൻ മാർക്രവും ബിഗ് ഹിറ്റർ മിച്ചൽ മാർഷും എങ്ങനെ കളിക്കുന്നു എന്നതും അടുത്ത സീസണിൽ നിർണായകമാകും. ഈ നാലു താരങ്ങവും ലക്നൗവിന്റെ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. ടോപ് ഓർഡറിൽ മാർക്രം– മിച്ചൽ മാര്‍ഷ്, മധ്യനിരയിൽ പുരാൻ– പന്ത്, ഫിനിഷറുടെ റോളിൽ ഡേവിഡ് മില്ലർ എന്നതാകും ലക്നൗവിന്റെ ബാറ്റിങ് സ്ട്രാറ്റജി. ബോളിങ്ങിൽ മയങ്ക് യാദവ്, ആകാശ് ദീപ്, മൊഹ്സിൻ ഖാൻ എന്നിവർ പേസർമാരായുണ്ടെങ്കിലും, ഡെത്ത് ഓവറില്‍ വിശ്വസിക്കാവുന്ന ഒരാൾ ലക്നൗവിൽ ഇപ്പോഴുമില്ല. അതിവേഗം ആയുധമാക്കിയ യുവപേസർ മയങ്ക് യാദവിനു പരുക്കേറ്റാൽ ലക്നൗവിന്റെ ബോളിങ് യൂണിറ്റിന്റെ താളം തെറ്റും.

English Summary:

Rishabh Pant's IPL Gamble: Can He Survive Goenka's Ruthless Reign?