ആ നിയമങ്ങൾ മാറ്റിയത് വേർസ്റ്റപ്പനെ വെട്ടാൻ ? വാതുവയ്പുകാർക്ക് ഹാമിൽട്ടനെ വേണ്ട ! ചാംപ്യനെ തീരുമാനിക്കുക ഈ 5 മാറ്റങ്ങൾ
ലോകത്തിലെ വേഗ പ്രേമികളിൽ ആവേശത്തിനു തിരികൊളുത്താനൊരുങ്ങി ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കു തുടക്കമാകുന്നു. 2025 സീസണു മാർച്ച് 16ന് ഓസ്ട്രേലിയയിലെ മെൽബണില്‍ മത്സര ഇരമ്പലിന് ആരംഭം കുറിക്കും. പുതിയ സീസൺ അവകാശപ്പടുന്നത് ഇക്കുറി മത്സരങ്ങൾ ഏകപക്ഷീയം ആകില്ലെന്നാണ്. ആരാകും ജേതാവ് എന്ന കാര്യത്തിൽ മുൻകൂർ ഉറപ്പു നൽകാനും വിദഗ്ധർ തയാറല്ല. എങ്കിലും പുതിയ സീസണിൽ പുതിയ ചാംപ്യനുണ്ടാകും എന്ന വാദത്തിനാണു മുൻതൂക്കം. എങ്കിൽ ആർക്കാണു സാധ്യത ? അതു മാത്രമല്ല നിർണായകമായ ചില മാറ്റങ്ങളും നിയമങ്ങളിൽ അടക്കം ഇത്തവണയുണ്ട്. അവയും മത്സരഫലങ്ങളെ സ്വാധീനിക്കും. വാതു വയ്പുകാരുടെ പ്രിയങ്കരന്മാർ ആരൊക്കെയാണ്. ഫോർമുല വൺ കാറോട്ട മത്സരത്തെക്കുറിച്ച് എല്ലാം മനസിലാക്കാം. ∙ ചേസ് ചെയ്യുന്നത് നോറിസിൽ, വേണ്ട ഹാമിൽട്ടനെ പ്രതീക്ഷ ആർക്കൊക്കെ. മക്‌ലാരന്റെ ലാൻഡോ നോറിസിലാണു പലരുടെയും നോട്ടം. കഴിഞ്ഞ സീസണിൽ റെഡ് ബുള്ളിനെയും മാക്സ് വേർസ്റ്റപ്പനെയും വിറപ്പിച്ചു വിട്ടതാണു നോറിസ്. ആ പോരാട്ടവീര്യവും യന്ത്രക്കരുത്തും കൂടെയുണ്ടെങ്കിൽ തുടർവാഴ്ചകളുടെ ചരിത്രത്തിനു താൽക്കാലിക വിരാമമാകും. റെഡ് ബുള്ളിനും അവരുടെ ചാംപ്യൻ താരം മാക്സ് വേർസ്റ്റപ്പനും സാധ്യതയില്ലാ എന്ന് എളുപ്പം എഴുതിത്തള്ളാനും വയ്യ. പോരാട്ടവീര്യത്തിൽ മാക്സിനെ കവച്ചുവയ്ക്കാൻ മറ്റൊരു താരമില്ല. തന്ത്രങ്ങളിലും അഗ്രഗണ്യൻ. മക്‌ലാരന്റെ യന്ത്രമികവിനെ മറികടക്കാനായാൽ 2025 സീസണും മുൻ സീസണുകളുടെ തനിയാവർത്തനമാകും.

ലോകത്തിലെ വേഗ പ്രേമികളിൽ ആവേശത്തിനു തിരികൊളുത്താനൊരുങ്ങി ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കു തുടക്കമാകുന്നു. 2025 സീസണു മാർച്ച് 16ന് ഓസ്ട്രേലിയയിലെ മെൽബണില്‍ മത്സര ഇരമ്പലിന് ആരംഭം കുറിക്കും. പുതിയ സീസൺ അവകാശപ്പടുന്നത് ഇക്കുറി മത്സരങ്ങൾ ഏകപക്ഷീയം ആകില്ലെന്നാണ്. ആരാകും ജേതാവ് എന്ന കാര്യത്തിൽ മുൻകൂർ ഉറപ്പു നൽകാനും വിദഗ്ധർ തയാറല്ല. എങ്കിലും പുതിയ സീസണിൽ പുതിയ ചാംപ്യനുണ്ടാകും എന്ന വാദത്തിനാണു മുൻതൂക്കം. എങ്കിൽ ആർക്കാണു സാധ്യത ? അതു മാത്രമല്ല നിർണായകമായ ചില മാറ്റങ്ങളും നിയമങ്ങളിൽ അടക്കം ഇത്തവണയുണ്ട്. അവയും മത്സരഫലങ്ങളെ സ്വാധീനിക്കും. വാതു വയ്പുകാരുടെ പ്രിയങ്കരന്മാർ ആരൊക്കെയാണ്. ഫോർമുല വൺ കാറോട്ട മത്സരത്തെക്കുറിച്ച് എല്ലാം മനസിലാക്കാം.
∙ ചേസ് ചെയ്യുന്നത് നോറിസിൽ, വേണ്ട ഹാമിൽട്ടനെ
പ്രതീക്ഷ ആർക്കൊക്കെ. മക്‌ലാരന്റെ ലാൻഡോ നോറിസിലാണു പലരുടെയും നോട്ടം. കഴിഞ്ഞ സീസണിൽ റെഡ് ബുള്ളിനെയും മാക്സ് വേർസ്റ്റപ്പനെയും വിറപ്പിച്ചു വിട്ടതാണു നോറിസ്. ആ പോരാട്ടവീര്യവും യന്ത്രക്കരുത്തും കൂടെയുണ്ടെങ്കിൽ തുടർവാഴ്ചകളുടെ ചരിത്രത്തിനു താൽക്കാലിക വിരാമമാകും. റെഡ് ബുള്ളിനും അവരുടെ ചാംപ്യൻ താരം മാക്സ് വേർസ്റ്റപ്പനും സാധ്യതയില്ലാ എന്ന് എളുപ്പം എഴുതിത്തള്ളാനും വയ്യ. പോരാട്ടവീര്യത്തിൽ മാക്സിനെ കവച്ചുവയ്ക്കാൻ മറ്റൊരു താരമില്ല. തന്ത്രങ്ങളിലും അഗ്രഗണ്യൻ. മക്‌ലാരന്റെ യന്ത്രമികവിനെ മറികടക്കാനായാൽ 2025 സീസണും മുൻ സീസണുകളുടെ തനിയാവർത്തനമാകും.
സാധ്യത കൽപിക്കപ്പെടുന്ന മറ്റൊരു ടീം ഫെറാറി തന്നെ. പല മത്സരങ്ങളിലും സാങ്കേതികപ്പിഴവു കൊണ്ടും ദൗർഭാഗ്യം കൊണ്ടും വിജയം വഴിമാറിപ്പോയ ചാൾസ് ലെക്ലയറിനു 2025ൽ സാധ്യതാപ്പട്ടികയിൽ ഇടം നൽകാം. മെഴ്സിഡീസ് വിട്ടു ഫെറാറിയിലെത്തിയ റെക്കോർഡ് ചാംപ്യൻഷിപ് നേട്ടമുള്ള ലൂയിസ് ഹാമിൽട്ടനു പക്ഷേ, വാതു വയ്ക്കാൻ ആരാധകർ കുറവാണ്. എങ്കിലും ഫെറാറിയും മികവും പകിട്ടും തുണച്ചാൽ ആ ചുവപ്പുകുപ്പായത്തിൽ പായും കുതിരയാകാൻ ഹാമിൽട്ടനുമുണ്ടാകും.
∙ ബോണസ് പോയന്റ് മാറ്റിയത് എന്തിന് ?
നിർണായകമായ ഒട്ടേറെ മാറ്റങ്ങളുമായാണു ഫോർമുല വൺ പുതിയ സീസൺ തുടങ്ങുന്നത്. അഞ്ചു കാര്യങ്ങളിലാണ് മാറ്റം. അവ എന്താണെന്നു നോക്കാം.
1. ആദ്യ പത്തു സ്ഥാനത്തു മത്സരം പൂർത്തിയാക്കുന്ന ഡ്രൈവർമാരിൽ ഏറ്റവും വേഗമേറിയ ലാപ്പിനു നൽകിയിരുന്ന ബോണസ് പോയിന്റ് ഇനിയില്ല. ഇന്റർനാഷനൽ ഓട്ടമൊബീൽ ഫെഡറേഷൻ (എഫ്ഐഎ) ഇതിനു കൃത്യമായ കാരണമൊന്നും പറയുന്നില്ല. എന്നാൽ, കഴിഞ്ഞ സീസണിലെ ഒരു സംഭവം ഇതിനു കാരണമായേക്കാമെന്ന് ആരാധകർ കരുതുന്നു. സിംഗപ്പൂർ ഗ്രാൻപ്രിയിൽ ലാൻഡോ നോറിസിന്റെ ബോണസ് പോയിന്റ് ആൽഫാ ടൗറിയുടെ ഡാനിയർ റിക്കാർഡോ തട്ടിയെടുത്തത് എഫ് വണ്ണിന്റെ മാന്യതയ്ക്കു യോജിച്ചതല്ലെന്ന ചർച്ച അന്നേ ഉയർന്നിരുന്നു. ഇതു മാക്സ് വേർസ്റ്റപ്പനെ സഹായിക്കാനായിരുന്നു എന്നതായിരുന്നു ആരോപണം. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മത്സരത്തിൽ ഒരു പോയിന്റ് പോലും വിലപ്പെട്ടതാണെന്നറിഞ്ഞു കൊണ്ടാണു റിക്കാർഡോ അവസാന ലാപ്പുകളിൽ പിറ്റ് ചെയ്തു പുതിയ ടയറുമായെത്തി ഫാസ്റ്റസ്റ്റ് ലാപ് സ്വന്തമാക്കിയത്.
2. ഗീയർ ബോക്സ് മാറ്റിയാൽ പെനാൽട്ടി ഇല്ല. ഗിയർ ബോക്സ് മാറ്റത്തിനു പരിധിയില്ല എന്നതാണു മറ്റൊരു പരിഷ്കാരം. ഇതുവരെ അഞ്ചിൽക്കൂടുതൽ തവണ ഗിയർ ബോക്സ് മാറ്റിയാൽ ഗ്രിഡ് പെനൽറ്റി വിധിക്കുമായിരുന്നു. ഇതു താരങ്ങൾക്കു ടീമുകൾക്കും ഏറെ അനുഗ്രഹമാകും.
3. മൊണാക്കോ ഗ്രാൻപ്രിയിൽ രണ്ടു പിറ്റ് സ്റ്റോപ്പ് അനുവദിച്ചതാണു മറ്റൊരു മാറ്റം. ഇതോടെ രണ്ടു തവണ ടയർ മാറ്റത്തിനുള്ള അവസരമായി.
4. മഴയോ മോശം കാലാവസ്ഥയോ മൂലം ക്വാളിഫയിങ് മത്സരങ്ങൾ നടന്നില്ലെങ്കിൽ റേസ് ഡേ രാവിലെ ക്വാളിഫയിങ് മത്സരങ്ങൾ നടത്തിയിരുന്ന രീതിക്കും മാറ്റം വന്നു. അത്തരം സാഹചര്യങ്ങളിൽ ചാംപ്യൻഷിപ് സ്റ്റാൻഡിങ് നോക്കിയാകും ഗ്രിഡ് നിശ്ചയിക്കുക.
5. അത്ര ഗുണകരമല്ലാത്ത നിയമം കൂടിയുണ്ട് കൂട്ടത്തിൽ. കാറിന്റെ ഭാരം ഇന്ധനം ഇല്ലാതെ 800 കിലോഗ്രാം ആയിരിക്കണം. (2026 സീസണിൽ ഇതിന് ഇളവുണ്ട്, 768 കിലോഗ്രമായി കുറയ്ക്കും.)
∙ ഈ സീസണിൽ 24 മത്സരങ്ങൾ ; 10 ടീമുകൾ
ആദ്യമത്സരം മാർച്ച് 16നാണ്. 2019നു ശേഷം ആദ്യമായി ഫോർമുല വൺ സീസൺ തുടക്കം കുറിക്കുന്നത് ഓസ്ട്രേലിയൻ ഗ്രാൻപ്രിയോടെയാണ്. മാർച്ച് 16ന് മെൽബണിലെ ആൽബർട്ട് പാർക്ക് സർക്യൂട്ടിലാണു മത്സരം. ക്വാളിഫൈയിങ് മത്സരങ്ങളിൽ ഒന്നാമതെത്തിയ ലാൻഡോ നോറിസ് പോൾ പൊസിഷനിൽ മത്സരം തുടങ്ങും. മുൻനിരയിൽ സഹതാരം ഓസ്കർ പിയാസ്ട്രിയുണ്ടാകും. ഗ്രിഡിൽ മൂന്നാമത് മാക്സ് വേർസ്റ്റപ്പനും നാലാമതു ജോർജ് റസ്സലുമാണ്. കഴിഞ്ഞ മൂന്നു സീസണിലും ഓസ്ട്രേലിയ മൂന്നാം റൗണ്ട് ആയിരുന്നു. ഇത്തവണ പുണ്യമാസമായതിനാൽ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻപ്രികൾ നീട്ടിവച്ചതിനാലാണ് ഓസ്ട്രേലിയയ്ക്കു നറുക്കു വീണത്.
ഏപ്രിൽ 13നും 20നുമാണു ബഹ്റൈൻ, സൗദി മത്സരങ്ങൾ നടക്കുക. സീസണിൽ ആകെ 24 മത്സരങ്ങളുണ്ടാകും. പത്തു ടീമുകളിലായി 20 മത്സരാർഥികൾ സർക്യൂട്ടിലുണ്ടാകും. നിലവിലെ ചാംപ്യനായ മാക്സ് വേർസ്റ്റപ്പനു പുറമേ ലൂയിസ് ഹാമിൽട്ടനും ഫെർണാണ്ടോ അലൊൻസോയുമാണു മത്സരരംഗത്തുള്ള ചാംപ്യൻ ഡ്രൈവർമാർ. നവംബർ വരെ സീസൺ നീളും.