ഗോൾഡൻ ജനറേഷന്റെ ‘തല നരച്ചു’, പ്ലേഓഫിൽ കളിച്ചിട്ട് 10 വർഷം; അടിമുടി പുതുക്കിപ്പണിത് പഞ്ചാബ്; ‘ശ്രേയസ്’ കൊണ്ടുവരുമോ, പോണ്ടിങ്?

‘‘ഇത്തവണ പഞ്ചാബ് കിങ്സ് ആയിരിക്കും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം. ഞാൻ ആ ടീമിന്റെ ഭാഗമായതു കൊണ്ടു പറയുന്നതല്ല. ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്ന് തീർച്ചയായും പഞ്ചാബ് ആയിരിക്കും. പഞ്ചാബിന്റെ 14–ാം മത്സരം പൂർത്തിയാകുന്ന ദിവസം, ഞാൻ നിങ്ങളെ വിളിച്ച് ഈ പോഡ്കാസ്റ്റ് റീപ്ലേ ചെയ്യാൻ ആവശ്യപ്പെടും’ – ഐപിഎലിൽ പഞ്ചാബ് കിങ്സ് ഇത്തവണ നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായ ശശാങ്ക് സിങ്ങിന്റെ വാക്കുകളാണിത്. ഐപിഎലിൽ ഒരു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്ത പഞ്ചാബ് ടീമംഗത്തിന്റെ വമ്പു പറച്ചിലായി ഈ പ്രസ്താവനയെ കാണാൻ വരട്ടെ. മെഗാതാരലേലത്തിനു മുൻപ് രണ്ടേരണ്ട് താരങ്ങളെ, അതും അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തി, ഏറ്റവും ഉയർന്ന തുകയുമായി താരലേലത്തിനു പോയി, അടിമുടി അഴിച്ചുപണിത ടീമുമായി പഞ്ചാബ് കിങ്സ് ഐപിഎൽ 18–ാം സീസണിന് എത്തുമ്പോൾ, ഇത്തവണ അവർ പേര് അന്വർഥമാക്കി ഐപിഎലിന്റെ ‘കിങ്സ്’ ആയേക്കാം! ആദ്യകാലത്ത് യുവരാജ് സിങ്, മഹേള ജയവർധനെ – കുമാർ സംഗക്കാരെ എന്നിവരുടെ പേരിലും, കളത്തിനു പുറത്ത് പ്രീതി സിന്റയുടെ ബോളിവുഡ് ഗ്ലാമറിന്റെ അകമ്പടിയിലും പ്രശസ്തി നേടിയ ടീമിന്, കളത്തിൽ നേട്ടങ്ങൾ തീരെ തുച്ഛം. ഐപിഎലിൽ 17 സീസണുകളിലും കളിച്ച അഞ്ച് ടീമുകളിൽ ഒന്നാണെങ്കിലും,

‘‘ഇത്തവണ പഞ്ചാബ് കിങ്സ് ആയിരിക്കും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം. ഞാൻ ആ ടീമിന്റെ ഭാഗമായതു കൊണ്ടു പറയുന്നതല്ല. ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്ന് തീർച്ചയായും പഞ്ചാബ് ആയിരിക്കും. പഞ്ചാബിന്റെ 14–ാം മത്സരം പൂർത്തിയാകുന്ന ദിവസം, ഞാൻ നിങ്ങളെ വിളിച്ച് ഈ പോഡ്കാസ്റ്റ് റീപ്ലേ ചെയ്യാൻ ആവശ്യപ്പെടും’ – ഐപിഎലിൽ പഞ്ചാബ് കിങ്സ് ഇത്തവണ നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായ ശശാങ്ക് സിങ്ങിന്റെ വാക്കുകളാണിത്. ഐപിഎലിൽ ഒരു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്ത പഞ്ചാബ് ടീമംഗത്തിന്റെ വമ്പു പറച്ചിലായി ഈ പ്രസ്താവനയെ കാണാൻ വരട്ടെ. മെഗാതാരലേലത്തിനു മുൻപ് രണ്ടേരണ്ട് താരങ്ങളെ, അതും അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തി, ഏറ്റവും ഉയർന്ന തുകയുമായി താരലേലത്തിനു പോയി, അടിമുടി അഴിച്ചുപണിത ടീമുമായി പഞ്ചാബ് കിങ്സ് ഐപിഎൽ 18–ാം സീസണിന് എത്തുമ്പോൾ, ഇത്തവണ അവർ പേര് അന്വർഥമാക്കി ഐപിഎലിന്റെ ‘കിങ്സ്’ ആയേക്കാം!
ആദ്യകാലത്ത് യുവരാജ് സിങ്, മഹേള ജയവർധനെ – കുമാർ സംഗക്കാരെ എന്നിവരുടെ പേരിലും, കളത്തിനു പുറത്ത് പ്രീതി സിന്റയുടെ ബോളിവുഡ് ഗ്ലാമറിന്റെ അകമ്പടിയിലും പ്രശസ്തി നേടിയ ടീമിന്, കളത്തിൽ നേട്ടങ്ങൾ തീരെ തുച്ഛം. ഐപിഎലിൽ 17 സീസണുകളിലും കളിച്ച അഞ്ച് ടീമുകളിൽ ഒന്നാണെങ്കിലും, പഞ്ചാബ് ഇതുവരെ പ്ലേഓഫിലെത്തിയത് രണ്ടേ രണ്ടു തവണ. അതിലൊന്ന് 2008ലെ ഐപിഎൽ പ്രഥമ സീസണിൽ. രണ്ടാം തവണ 2014ൽ. അന്ന് ഓസീസ് താരം ജോർജ് ബെയ്‌ലിയുടെ നേതൃത്വത്തിൽ ഫൈനൽ കളിച്ച ടീമാണ് 10 വർഷങ്ങൾക്കിപ്പുറവും പഞ്ചാബിന്റെ ‘ഗോൾഡൻ ജനറേഷ’നായി കണക്കാക്കപ്പെടുന്നത്.
വീരേന്ദർ സേവാഗും ഗ്ലെൻ മാക്സ്‌വെലും ഷോൺ മാർഷും അക്ഷർ പട്ടേലും മിച്ചൽ ജോൺസനും ഉൾപ്പെട്ട ആ ടീം കിരീടം ചൂടാൻ എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നെങ്കിലും, ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോൽക്കാനായിരുന്നു വിധി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 200 റൺസ് വിജയലക്ഷ്യം ഉയർത്തിയ ശേഷമാണ് പഞ്ചാബ് കിരീടം കൈവിട്ടത്. അതേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞ സീസണിൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെ സ്വന്തം പാളയത്തിലെത്തിച്ച് നായകസ്ഥാനവും ഏൽപ്പിച്ചാണ് കന്നിക്കിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇക്കുറി പഞ്ചാബ് വരുന്നത്.
∙ ശ്രേയസ് കൊണ്ടുവരുമോ പോണ്ടിങ്?
ഐപിഎൽ ചരിത്രത്തിൽ ഇത്രയും മോശം റെക്കോർഡുള്ള മറ്റൊരു ടീമുണ്ടാകുമോ എന്നു സംശയമാണ്. പരിശീലകരും ക്യാപ്റ്റൻമാരും വാഴാത്ത ടീമെന്ന അപഖ്യാതി വേറെ. 17 സീസണുകൾ നീളുന്ന ഐപിഎൽ ചരിത്രത്തിൽ, 16 ക്യാപ്റ്റൻമാരെ മാറിമാറി പരീക്ഷിച്ച ടീമാണ് പഞ്ചാബ് കിങ്സ്. ഇതിനിടെ പരിശീലക വേഷത്തിൽ വന്നുപോയത് 10 പേർ! ഈ അപഖ്യാതി മാറ്റാനുറച്ചാണ്, ഡൽഹി ക്യാപിറ്റൽസിൽനിന്ന് റിക്കി പോണ്ടിങ്ങിനെയും നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയിൽനിന്ന് ശ്രേയസ് അയ്യരെയും കൂടാരത്തിലെത്തിച്ച്, ‘തലയുറപ്പിച്ച്’ പഞ്ചാബിന്റെ ഒരുക്കം.
ഇടക്കാലത്ത് ഡൽഹി ക്യാപിറ്റൽസിൽ ഒന്നിച്ചുണ്ടായിരുന്ന റിക്കി പോണ്ടിങ് – ശ്രേയസ് അയ്യർ കോംബോയാണ്, ഇടവേളയ്ക്കു ശേഷം പഞ്ചാബ് ജഴ്സിയിൽ പുനരവതരിക്കുന്നത്. 2020 സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലേക്ക് നയിച്ച ഈ സഖ്യത്തിന്, ഇത്തവണ കിരീടം നേടിത്തരാനാകുമെന്നാണ് പഞ്ചാബിന്റെ പ്രതീക്ഷ. താരലേലത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ പണം വാരിയെറിഞ്ഞ പഞ്ചാബ്, കളത്തിൽനിന്ന് അതിന്റെ ഫലം കൊയ്യാമെന്നും പ്രതീക്ഷിക്കുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയായ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് അയ്യരെ സ്വന്തമാക്കിയത്.
∙ മാറ്റത്തിനായി മാറ്റിപ്പണിത ടീം
ഐപിഎലിലെ മോശം ട്രാക്ക് റെക്കോർഡിന് ഇത്തവണ വിരാമമിടണം എന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ്, പഞ്ചാബ് ഇക്കുറി ടീമിനെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തം. മെഗാ താരലേലത്തിനു മുന്നോടിയായി രണ്ടേരണ്ടു താരങ്ങളെയാണ് പഞ്ചാബ് നിലനിർത്തിയത്. അതും, അൺക്യാപ്ഡ് താരങ്ങളായ ശശാങ്ക് സിങ്, പ്രഭ്സിമ്രാൻ സിങ് എന്നിവരെ. ഫലത്തിൽ പഴ്സിൽ 110.5 കോടിയുടെ ധാരാളിത്തവുമായാണ് പഞ്ചാബ് കിങ്സ് താരലേലത്തിന് എത്തിയത്. കനം കൂടിയ ഈ പഴ്സ് നൽകിയ ആത്മവിശ്വാസത്തിലാണ് ഐപിഎൽ ചരിത്രത്തിലെ ഉയർന്ന തുകയ്ക്ക് അവർ ശ്രേയസ് അയ്യരെ സ്വന്തമാക്കിയത് (തൊട്ടുപിന്നാലെ ഈ റെക്കോർഡ് ഋഷഭ് പന്തിനെ സ്വന്തമാക്കിയ ലക്നൗ സൂപ്പർ ജയന്റ്സ് തകർത്തു).
ലേലത്തിനു വിട്ട ഇടംകയ്യൻ പേസ് ബോളർ അർഷ്ദീപ് സിങ്ങിനെയും ഐപിഎൽ താരത്തിളക്കത്തിൽ എക്കാലവും മുൻനിരയിലുള്ള യുസ്‌വേന്ദ്ര ചെഹലിനെയും 18 കോടി രൂപ വീതം നൽകി സ്വന്തമാക്കിയതും അതേ ആത്മവിശ്വാസത്താൽ തന്നെ. ഫലത്തിൽ, ഇന്ത്യൻ ക്രിക്കറ്റിന്റെ ട്വന്റി20 ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഒന്നും രണ്ടും സ്ഥാനക്കാരാണ് പഞ്ചാബ് ജഴ്സിയിൽ ഒരുമിക്കുന്നത്. 99 വിക്കറ്റുകളുമായി ഒന്നാമതുള്ള അർഷ്ദീപും 96 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചെഹലും. കടലാസിലാണെങ്കിലും പഞ്ചാബിന്റെ ബോളിങ് ആക്രമണത്തിന്റെ മൂർച്ചയറിയാൻ ഇതിൽപ്പരം എന്തുവേണം?
∙ ‘ടോപ്പാണ്’ പഞ്ചാബിന്റെ മുൻനിര
ഓപ്പണിങ് സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് സാധ്യതകളാണ് പഞ്ചാബിനു മുന്നിലുള്ളത്. ഇന്ത്യൻ താരങ്ങളായ പ്രഭ്സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ എന്നിവർക്കൊപ്പം ഓസീസ് താരം ജോഷ് ഇംഗ്ലിസും. ഇതിൽ പ്രഭ്സിമ്രാൻ – ഇംഗ്ലിസ് സഖ്യം ഓപ്പൺ ചെയ്യാനാണ് സാധ്യത. ഡൽഹി പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ശ്രദ്ധ കവർന്ന പ്രിയാൻഷ് ആര്യയും ഐപിഎലിന്റെ ഭാവിതാരമാകാൻ സാധ്യതയുള്ളയാളാണ്. ഐപിഎലിന് ആവശ്യമുള്ള പവർ ഹിറ്റിങ് ‘പവറാക്കിയ’ യുവതാരം.
ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടോപ് ഓർഡറിലെ മറ്റൊരു പ്രധാന താരം. ആഭ്യന്തര ക്രിക്കറ്റിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടങ്ങി അടുത്തിടെ ഇന്ത്യ കിരീടം ചൂടിയ ചാംപ്യൻസ് ട്രോഫിയിൽ വരെ ടീമിലെ ‘അൺസങ് ഹീറോ’യായി അയ്യരുണ്ടായിരുന്നു. ക്യാപ്റ്റന്റെ അധിക ഉത്തരവാദിത്തം കൂടി ചേരുമ്പോൾ അയ്യർ പഞ്ചാബിന് ശ്രേയസ് കൊണ്ടുവരുമെന്ന് ഉറപ്പിക്കുന്നവർ ഒട്ടേറെ.
∙ നട്ടെല്ലാകുമോ, മിഡിൽ ഓർഡർ
ഐപിഎലിൽ ഇതുവരെ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ലെങ്കിലും, ഗ്ലെൻ മാക്സ്‌വെൽ എന്ന അതികായനിൽ വിശ്വാസമർപ്പിച്ചാണ് പഞ്ചാബ് ഇത്തവണ മധ്യനിര കെട്ടിപ്പടുത്തിരിക്കുന്നത്. തന്റേതായ ദിവസം ഏതൊരു ബോളിങ് നിരയെയും നഴ്സറി കുട്ടികളുടെ നിലവാരത്തിലേക്ക് അടിച്ചിരുത്താനുള്ള മാക്സ്‌വെലിന്റെ കഴിവിൽ ആർക്കും സംശയമുണ്ടാകില്ല. ഓസ്ട്രേലിയയിൽ നിന്നുതന്നെയുള്ള, മാച്ച് വിന്നറായി ഐപിഎലിൽ ഉൾപ്പെടെ പലകുറി അവതരിച്ചിട്ടുള്ള മാർക്കസ് സ്റ്റോയ്നിസും ഇത്തവണ പഞ്ചാബ് ജഴ്സിയിൽ ഇറങ്ങും. ഇവർക്കൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരം നേഹൽ വധേര കൂടി ചേരുന്നതോടെ പഞ്ചാബിന്റെ മധ്യനിര ഭദ്രം.
കഴിഞ്ഞ സീസണിൽ പഞ്ചാബ് നിരയിൽ തീപ്പൊരിയായി മാറിയ ശശാങ്ക് സിങ് ഉള്ളപ്പോൾ ഫിനിഷർ റോളിനെക്കുറിച്ച് അവർക്ക് ഒട്ടും തലവേദനയുണ്ടാകില്ലെന്ന് തീർച്ച. ശശാങ്ക് സിങ്ങിനൊപ്പം മാർക്കോ യാൻസന്റെ കൂറ്റനടികളും കൂടി ചേരുമ്പോൾ അവസാന ഓവറുകളിൽ പഞ്ചാബിന്റെ താണ്ഡവമാകും കളത്തിൽ.
∙ വലംകയ്യിൽ പേസുണ്ട്, ഇടംകയ്യിലും!
അതിവേഗ ബോളിങ്ങുമായി ബാറ്റർമാർക്ക് തലവേദന സൃഷ്ടിക്കുന്ന ലോക്കി ഫെർഗൂസനാണ് പേസ് ബോളർമാരിലെ പ്രധാനി. ഇടംകയ്യൻമാരായ അർഷ്ദീപ് സിങ്, മാർക്കോ യാൻസൻ എന്നിവരും ചേരുന്നതോടെ ഏതു ടീമും ഭയക്കുന്ന മാരക പേസ് കോംബോയും പഞ്ചാബിനു സ്വന്തം. വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്നതിലുള്ള നിയന്ത്രണം നിമിത്തം പ്ലേയിങ് ഇലവനിൽനിന്ന് ലോക്കി ഫെർഗൂസനെ മാറ്റിനിർത്താനുള്ള ‘ആഡംബരം’ പോലും പഞ്ചാബിന് അവകാശപ്പെടാം. ഇവർക്കൊപ്പം ഇന്ത്യൻ പേസർമാരായ വൈശാഖ് വിജയകുമാർ, രാജസ്ഥാൻ ജഴ്സിയിൽ മുൻപ് കളിച്ചിട്ടുള്ള കുൽദീപ് സെൻ തുടങ്ങിയവരുമുണ്ട്.
∙ കറക്കിവീഴ്ത്താൻ ചെഹലുണ്ട്, പക്ഷേ...
യുസ്‍വേന്ദ്ര ചെഹൽ നയിക്കുന്ന സ്പിൻ ഡിപ്പാർട്ട്മെന്റിൽ, നിലവാരമുള്ള ഒരു രണ്ടാം സ്പിന്നറുടെ അഭാവം പഞ്ചാബിന് തിരിച്ചടിയായേക്കാം. വെറ്ററൻ താരം ഹർപ്രീത് ബ്രാറാണ് പഞ്ചാബ് നിരയിലെ രണ്ടാം സ്പിന്നർ. ഇവർക്കൊപ്പം ഗ്ലെൻ മാക്സ്‌വെലിന്റെ പാർട്ട് ടൈം സ്പിന്നുമുണ്ട്. മധ്യ ഓവറുകളിൽ റൺനിരക്ക് നിയന്ത്രിക്കാൻ ചെഹലിനൊപ്പം ഒരു ക്വാളിറ്റി സ്പിന്നറില്ലാത്തത് പ്രധാന മത്സരങ്ങളിൽ പഞ്ചാബിന് തിരിച്ചടിയായേക്കാം. മാർക്കസ് സ്റ്റോയ്നിസ് ഉൾപ്പെടെയുള്ള പേസ് ഓൾറൗണ്ടർമാരെ വച്ച് അവർ ഈ കുറവ് നികത്തേണ്ടി വന്നേക്കാം.
∙ വജ്രായുധങ്ങളാകുമോ യാൻസൻ, ഷെഡ്ഗെ?
സമീപകാല ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായി അടയാളപ്പെടുത്താവുന്ന മാർക്കോ യാൻസന്റെ വരവാണ് ഇത്തവണ പഞ്ചാബിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകം. ഇന്ത്യയ്‌ക്കെതിരായ കഴിഞ്ഞ വർഷത്തെ ട്വന്റ20 പരമ്പരയിൽ ഉൾപ്പെടെ ഈ ഉയരക്കാരൻ താരത്തിന്റെ ഓൾറൗണ്ട് പ്രകടനം ശ്രദ്ധേയമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ട്വന്റി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മുംബൈ താരം സൂര്യാംശ് ഷെഡ്ഗെയാണ് പഞ്ചാബ് നിരയിലെ മറ്റൊരു തുറുപ്പുചീട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്‌ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ ഷെഡ്ഗെയുടെ ഓൾറൗണ്ട് പ്രകടനം വഹിച്ച പങ്ക് ചെറുതല്ല. ഈ സീസണിൽ ഇരുവരും പഞ്ചാബിന്റെ ഭാവി നിർണയിക്കില്ലെന്ന് ആരു കണ്ടു!