ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻമാരും ഇവരുടെ അഭാവത്തിൽ നയിക്കാറുള്ള ഇടക്കാല ക്യാപ്റ്റനും ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനും ഇവിടെ വെറും ‘സാധാരണക്കാർ’, ഇന്ത്യൻ ടീമിലെ ‘സാധാരണക്കാരനാ’കട്ടെ, ഇവിടെ ക്യാപ്റ്റനും – സമകാലിക ക്രിക്കറ്റിലെ കൗതുകമുണർത്തുന്ന, തികച്ചും വ്യത്യസ്തമായ ഈ സമവാക്യവുമായി ഈ സീസണിൽ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) കിരീടം ലക്ഷ്യമിടുന്നവരാണ് മുംബൈ ഇന്ത്യൻസ്. ഇത്തവണ മുംബൈ ഇന്ത്യൻസ് ജഴ്സിയിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്നത് നാലു ക്യാപ്റ്റൻമാരെയാണ്. ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ രോഹിത് ശർമ, ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ മിച്ചൽ സാന്റ്നർ.. ഇവർക്കു പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉൾപ്പെടെ താൽക്കാലിക നായകനായി എത്താറുള്ള ജസ്പ്രീത് ബുമ്ര! ക്യാപ്റ്റൻമാരുടെ അതിപ്രസരമുള്ള ടീമിന്, ഇടവേളയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിന് കിരീടം സമ്മാനിക്കാനുള്ള കരുത്തുണ്ടെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. കഴിഞ്ഞ സീസണിൽ രോഹിത്തിനു പകരം നായകസ്ഥാനത്തെത്തിയ പാണ്ഡ്യയെ ടൂർണമെന്റിലുടനീളം കൂകിവിളിച്ചാണ് മുംബൈ ഇന്ത്യൻസ് ആരാധകർ എതിരേറ്റത്. രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് ഇപ്പോഴും പൂർണമായി ദഹിക്കാത്ത ആരാധകർക്കു മുന്നിൽ, അതേ അവഹേളനത്തിന്റെ ഭീഷണിയുമായാണ് പാണ്ഡ്യ ഇക്കുറിയും ടീമിനെ നയിക്കുന്നത്. സീസണിന് വിജയത്തുടക്കമിട്ട് ആരാധകർക്കിടയിൽ ഇപ്പോഴും നീറിപ്പുകയുന്ന അതൃപ്തി കെടുത്തുകയാകും പാണ്ഡ്യയ്‌ക്കു മുന്നിലുള്ള പ്രധാന ലക്ഷ്യം. ഐപിഎലിൽ അഞ്ച് കിരീടവുമായി ചെന്നൈയ്ക്കൊപ്പം കൂടുതൽ തവണ ചാംപ്യൻമാരായ ടീമാണെങ്കിലും, കഴിഞ്ഞ നാലു സീസണുകളിൽ ഒരിക്കൽ മാത്രം പ്ലേഓഫിൽ കടന്ന, രണ്ടു തവണയും ഏറ്റവും അവസാന സ്ഥാനക്കാരായ നാണക്കേടിനും പരിഹാരം കാണാനുറച്ചാകും പാണ്ഡ്യയുടെയും സംഘത്തിന്റെയും വരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻമാരും ഇവരുടെ അഭാവത്തിൽ നയിക്കാറുള്ള ഇടക്കാല ക്യാപ്റ്റനും ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനും ഇവിടെ വെറും ‘സാധാരണക്കാർ’, ഇന്ത്യൻ ടീമിലെ ‘സാധാരണക്കാരനാ’കട്ടെ, ഇവിടെ ക്യാപ്റ്റനും – സമകാലിക ക്രിക്കറ്റിലെ കൗതുകമുണർത്തുന്ന, തികച്ചും വ്യത്യസ്തമായ ഈ സമവാക്യവുമായി ഈ സീസണിൽ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) കിരീടം ലക്ഷ്യമിടുന്നവരാണ് മുംബൈ ഇന്ത്യൻസ്. ഇത്തവണ മുംബൈ ഇന്ത്യൻസ് ജഴ്സിയിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്നത് നാലു ക്യാപ്റ്റൻമാരെയാണ്. ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ രോഹിത് ശർമ, ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ മിച്ചൽ സാന്റ്നർ.. ഇവർക്കു പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉൾപ്പെടെ താൽക്കാലിക നായകനായി എത്താറുള്ള ജസ്പ്രീത് ബുമ്ര!

ക്യാപ്റ്റൻമാരുടെ അതിപ്രസരമുള്ള ടീമിന്, ഇടവേളയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിന് കിരീടം സമ്മാനിക്കാനുള്ള കരുത്തുണ്ടെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. കഴിഞ്ഞ സീസണിൽ രോഹിത്തിനു പകരം നായകസ്ഥാനത്തെത്തിയ പാണ്ഡ്യയെ ടൂർണമെന്റിലുടനീളം കൂകിവിളിച്ചാണ് മുംബൈ ഇന്ത്യൻസ് ആരാധകർ എതിരേറ്റത്. രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് ഇപ്പോഴും പൂർണമായി ദഹിക്കാത്ത ആരാധകർക്കു മുന്നിൽ, അതേ അവഹേളനത്തിന്റെ ഭീഷണിയുമായാണ് പാണ്ഡ്യ ഇക്കുറിയും ടീമിനെ നയിക്കുന്നത്. സീസണിന് വിജയത്തുടക്കമിട്ട് ആരാധകർക്കിടയിൽ ഇപ്പോഴും നീറിപ്പുകയുന്ന അതൃപ്തി കെടുത്തുകയാകും പാണ്ഡ്യയ്‌ക്കു മുന്നിലുള്ള പ്രധാന ലക്ഷ്യം. ഐപിഎലിൽ അഞ്ച് കിരീടവുമായി ചെന്നൈയ്ക്കൊപ്പം കൂടുതൽ തവണ ചാംപ്യൻമാരായ ടീമാണെങ്കിലും, കഴിഞ്ഞ നാലു സീസണുകളിൽ ഒരിക്കൽ മാത്രം പ്ലേഓഫിൽ കടന്ന, രണ്ടു തവണയും ഏറ്റവും അവസാന സ്ഥാനക്കാരായ നാണക്കേടിനും പരിഹാരം കാണാനുറച്ചാകും പാണ്ഡ്യയുടെയും സംഘത്തിന്റെയും വരവ്.

മുംബൈ ഇന്ത്യൻസ് ടീം (photo credit: facebook/mumbaiindians)
ADVERTISEMENT

∙ പരിചയസമ്പത്ത് + യുവത്വം = മുംബൈ

പരിചയസമ്പത്തും യുവത്വവും ഇത്ര മനോഹരമായി സമ്മേളിക്കുന്ന മറ്റൊരു ടീമുണ്ടോ എന്ന് സംശയമുണർത്തുന്നതാണ് മുംബൈയുടെ ലൈനപ്പ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നനായ താരവും ക്യാപ്റ്റനുമായ രോഹിത് ശർമ മുതൽ പുതുതാരനിരയിലെ ശ്രദ്ധേയനായ ദക്ഷിണാഫ്രിക്കയുടെ റയാൻ റിക്കിൾട്ടൻ വരെയുള്ളവർ മുംബൈ ജഴ്സിയിൽ സമ്മേളിക്കുന്നു. ഇവർക്കു പുറമേ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയനായ യുവതാരം റോബിൻ മിൻസിനേപ്പോലുള്ളവരുമുണ്ട്. അതിനും പുറമേ കേരളത്തിലുള്ളവർ പോലും മുൻപു കേട്ടിട്ടില്ലാത്ത, വിഘ്നേഷ് പുത്തൂരെന്ന പെരിന്തൽമണ്ണക്കാരനേപ്പോലെ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് സംഘം കണ്ടെടുത്ത രഹസ്യ ആയുധങ്ങളുമുണ്ട്. എല്ലാം കൂടി ചേരുമ്പോൾ, ഐപിഎൽ കിരീടം നേടാനുള്ള വൈവിധ്യവും മികവും ഈ ടീമിന് അവകാശപ്പെടാം.

രോഹിത് ശർമ (File Photo by Money SHARMA / AFP)

അതേസമയം, രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ രോഹിത് ശർമയുടെ പ്രകടനം ഏറ്റവും ശ്രദ്ധാപൂർവം വീക്ഷിക്കപ്പെടുന്ന സീസൺ കൂടിയാകും ഇത്. രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും രണ്ടു പതിറ്റാണ്ടിനടുത്ത് പരിചയസമ്പത്തുള്ള രോഹിത്, ഇത്രയും സമ്മർദ്ദത്തോടെ ഒരു ഐപിഎൽ സീസണിന്റെ ഭാഗമാകുന്നതും ഇത് ആദ്യമായിരിക്കും. ചാംപ്യൻസ് ട്രോഫി വിജയത്തോടെ, ഇളകിക്കിടന്ന ക്യാപ്റ്റന്റെ കസേര ഉറപ്പിക്കാനായെങ്കിലും രോഹിത്തിന്റെ പ്രകടനത്തെ ഇപ്പോഴും സംശയത്തോടെ വീക്ഷിക്കുന്ന പ്രബലവിഭാഗം ആരാധകരുണ്ട്. തന്റെ ഉള്ളിലെ അഗ്നി ഇനിയും കെട്ടിട്ടില്ല എന്ന് അവർക്കു മുന്നിൽ തെളിയിക്കാനുള്ള വ്യഗ്രത രോഹിത്തിനുമുണ്ടാകും. രാജ്യാന്തര ക്രിക്കറ്റിൽ രോഹിത്തിനെ എത്രകാലം കൂടി കാണാനാകും എന്ന ചോദ്യത്തിനും ഈ സീസൺ ഉത്തരം നൽകിയേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം സിലക്ഷനിൽ ഉൾപ്പെടെ രോഹിത്തിന്റെ ഐപിഎലിലെ പ്രകടനം നിർണായകമാകും.

മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ (photo credit: facebook/mumbaiindians)

∙ കരുത്തായി കത്തിക്കയറുന്ന ബാറ്റിങ് നിര

ADVERTISEMENT

വൻ സ്ഫോടക ശേഷിയുള്ള ടോപ് ഓർഡറും മിഡിൽ ഓർഡറും ലോവർ മിഡിൽ ഓർഡറുമാണ് ഇത്തവണയും മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. ഓപ്പണർമാരായി രോഹിത് ശർമയും ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കിൾട്ടനും. മൂന്നാമൻ സൂര്യകുമാർ യാദവ്, നാലാം നമ്പറിൽ തിലക് വർമ. കടലാസിലെങ്കിലും ഈ ടീമിന്റെ ടോപ് ഓർഡറിനെ വെല്ലാൻ വേറെ ടീമുണ്ടോ എന്നു സംശയം. ഐപിഎൽ 2023 സീസൺ മുതലുള്ള കണക്കിൽ രോഹിത്–തിലക്–സൂര്യ ത്രയത്തിന്റെ മാത്രം സ്ട്രൈക്ക് റേറ്റ് 150.62 ആണ്. ഒന്നു മുതൽ 14 വരെയുള്ള ഓവറുകളിൽ ശരാശരി 9 റൺസിനു മുകളിലാണ് ഇവർ സ്കോർ ചെയ്യുന്നത്. ഇവർക്കൊപ്പം വമ്പനടികൾക്കു പേരുകേട്ട വിൽ ജാക്സും ഐപിഎലിൽ തുടക്കക്കാരനായ ബെവൻ ജേക്കബ്സുമുണ്ട്.

റയാൻ റിക്കിൾട്ടൻ (File Photo by Asif HASSAN / AFP)

മുംബൈ ബാറ്റിങ് നിരയിൽ ഇത്തവണ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരാൾ റയാൻ റിക്കിൾട്ടൻ തന്നെയാകും. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ടൂർണമെന്റിൽ പുറത്തെടുത്ത ഉജ്വലമായ പ്രകടനത്തിന്റെ തുടർച്ച റിക്കിൾട്ടന് ഇന്ത്യൻ മണ്ണിലും സാധ്യമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്ക ട്വന്റി20 ടൂർണമെന്റിൽ എട്ടു കളികളിൽനിന്ന് 48 ശരാശരിയിൽ 336 റൺസാണ് റിക്കിൾട്ടൻ അടിച്ചുകൂട്ടിയത്. റൺവേട്ടക്കാരിൽ നാലാം സ്ഥാനക്കാരനുമായിരുന്നു. രോഹിത്തിനൊപ്പം ഓപ്പണറായി എത്താനിടയുള്ള ഇടംകയ്യൻ ബാറ്ററായ റിക്കിൾട്ടന്, ‘ടൺ കണക്കി’ന് റൺസ് കൂടി നേടാനായാൽ മുംബൈയ്‌ക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല.

ചിത്രീകരണം : മനോരമ ഓൺലൈൻ

മുൻനിര നൽകുന്ന സ്ഫോടനാത്മകമായ തുടക്കം മധ്യനിരയ്ക്കും ഫിനിഷർമാർക്കും നൽകുന്ന സ്വാതന്ത്ര്യവും, അത് എതിരാളികളികൾക്ക് സമ്മാനിക്കുന്ന ആശങ്കയുമാകും ഈ ഐപിഎലിലെ ഹൈലൈറ്റുകളിൽ ഒന്ന്. നമാൻ ധിർ, റോബിൻ മിൻസ്, ഹാർദിക് പാണ്ഡ്യ, മിച്ചൽ സാന്റ്നർ എന്നിങ്ങനെ അഞ്ച് മുതൽ എട്ടുവരെ നമ്പറുകളിൽ ബാറ്റിങ്ങിനെത്തുന്നവർ കൂടി ചേരുമ്പോഴാണ് മുംബൈയുടെ നശീകരണ ശേഷി പൂർണമാകുന്നത്. മാച്ച് വിന്നർമാരുടെ ധാരാളിത്തമുള്ള ടീമിൽ, ഒന്നോ രണ്ടോ പേരുടെ പരാജയങ്ങൾ പോലും കാര്യമായ വെല്ലുവിളി സൃഷ്ടിക്കാൻ സാധ്യത വിരളം. കടലാസിലെ കരുത്ത് പൂർണമായും കളത്തിലേക്ക് ആവാഹിക്കാൻ ഇവർക്കായാൽ, മുംബൈയെ തടയാൻ പാടുപെടും.

∙ വീണ്ടും ഒന്നിച്ച് ബുമ്ര–ബോൾട്ട് സഖ്യം, കൂട്ടിന് ചാഹറും

ADVERTISEMENT

ഈ സീസണിലെ ഏറ്റവും മികച്ച പേസ് ബോളിങ് ഡിപ്പാർട്ട്മെന്റുകളിലൊന്നും മുംബൈയ്ക്ക് സ്വന്തം. പരുക്കിന്റെ ഭീഷണി മാറ്റിനിർത്തിയാൽ, ജസ്പ്രീത് ബുമ്ര – ട്രെന്റ് ബോൾട്ട് സഖ്യമാകും അവരുടെ ബോളിങ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക. വാശിയേറിയ താരലേലത്തിൽ 12.5 കോടി രൂപയ്ക്ക് ബോൾട്ടിനെ ടീമിലെത്തിച്ചാണ് മുൻപ് ഏറെ വിജയങ്ങൾ സമ്മാനിച്ച ആ പേസ് ദ്വയം മുംബൈ പുനഃസൃഷ്ടിച്ചത്. ആദ്യ മത്സരങ്ങളിൽ ബുമ്ര കളിച്ചില്ലെങ്കിലും, ഐപിഎലിൽ മികച്ച റെക്കോർഡുള്ള ദീപക് ചാഹറാണ് പകരം വരിക. ഇവർക്കൊപ്പം ഹാർദിക് പാണ്ഡ്യയുടെ സംഭാവനകളും കൂടി ചേരുമ്പോൾ പേസ് ഡിപ്പാർട്മെന്റ് ഭദ്രം. പന്തിന് മൂവ്‌മെന്റ് ലഭിക്കുന്ന, പവർപ്ലേയിൽ വിക്കറ്റുകൾ വീഴുന്ന പതിവുള്ള വാങ്കഡെയിൽ ഇതിലും മികച്ച പേസ് ത്രയം വേറെ ഏതുണ്ടെന്ന് ചോദിക്കുന്നത് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ്. റീസ് ടോപ്‌ലി, അർജുൻ തെൻഡുൽക്കർ തുടങ്ങിയവർ വേറെയുമുണ്ട്.

മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുമ്ര (File Photo by Arun SANKAR / AFP)

സ്പിൻ വിഭാഗമാണ് മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് അൽപം ആശങ്ക സൃഷ്ടിക്കുന്നത്. ന്യൂസീലൻഡ് താരം മിച്ചൽ സാന്റ്നറും ഐപിഎൽ വെറ്ററൻ കരൺ ശർമയുമാകും സ്പിൻ വിഭാഗം കൈകാര്യം ചെയ്യുക. ബാക്കപ്പ് ഓപ്ഷനായുള്ള ഇന്ത്യൻ സ്പിന്നർമാരും പഴയ പടക്കുതിരകൾ തന്നെ. പിയൂഷ് ചൗളയും ശ്രേയസ് ഗോപാലും. ഇവർക്കൊപ്പം യുവതാരമായ കുമാർ കാർത്തികേയയുമുണ്ട്. ഇതിനെല്ലാം പുറമേ കേരളത്തിൽനിന്ന് മുംബൈയുടെ സ്കൗട്ടിങ് ടീം കണ്ടെടുത്ത ‘രഹസ്യ ആയുധ’മായി മലയാളി താരം വിഘ്നേഷ് പുത്തൂരുമുണ്ട്. കേരളത്തിനായിപ്പോലും ഇതുവരെ കളിച്ചിട്ടില്ലാത്ത ഈ ഇരുപത്തിനാലുകാരൻ ചൈനാമാൻ ബോളർ, മുംബൈയുടെ ബോളിങ് ആക്രമണത്തിന് നൽകുന്ന വൈവിധ്യവും ശ്രദ്ധിക്കപ്പെടും. അഫ്ഗാൻ താരം ഗസാൻഫറിനു പകരം ടീമിൽ ഉൾപ്പെടുത്തിയ അഫ്ഗാനിൽ നിന്നു തന്നെയുള്ള മുജീബുർ റഹ്മാനും കൂടി ചേരുമ്പോൾ സ്പിൻ വിഭാഗം പൂർണം.

അതേസമയം, പഴയ പടക്കുതിരയായ കരൺ ശർമയെയും പിയൂഷ് ചൗളയെയും എത്ര കണ്ട് ആശ്രയിക്കാമെന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. ബാക്കപ്പ് സാധ്യതകളും എത്രകണ്ട് ഫലപ്രദമാകുമെന്ന് കണ്ടറിയണം. താരലേലത്തിൽ ട്വന്റി20യിലെ മുൻ ലോക ഒന്നാം നമ്പർ താരം വാനിന്ദു ഹസരംഗയെ കൈവിട്ടത് മുംബൈയ്‌ക്ക് തിരിച്ചടിയായേക്കും. ഇന്ത്യൻ പിച്ചുകളിൽ മധ്യഓവറുകളിൽ സ്പിന്നർമാരുടെ പ്രകടനം നിർണായകമാണെന്നിരിക്കെ, മുംബൈക്ക് ആ വഴിക്ക് അൽപം തലവേദന ഉണ്ടായിക്കൂടായ്കയില്ല.

∙ കിരീടസ്വപ്നത്തിന് ‘പരുക്കേൽക്കുമോ’?

ഈ സീസണിൽ പരുക്ക് ഏറ്റവും ഭയപ്പെടുത്തുന്ന ടീം മുംബൈ ഇന്ത്യൻസ് തന്നെയാകും. അവരുടെ പേസ് ബോളിങ് വിഭാഗത്തിന്റെ കുന്തമുനയായ സാക്ഷാൽ ജസ്പ്രീത് ബുമ്ര ഇപ്പോഴും പരുക്കിന്റെ നിഴലിലാണ്. ഈ സീസണിൽ മുംബൈ ഏറ്റവും ഉയർന്ന തുകയ്ക്ക് നിലനിർത്തിയ താരം കൂടിയാണ് ബുമ്ര. ടൂർണമെന്റ് തുടങ്ങാറായെങ്കിലും ബുമ്ര എന്നാണ് ടീമിനൊപ്പം ചേരും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആദ്യത്തെ ഏതാനും മത്സരങ്ങൾ നഷ്ടമായാലും ബുമ്ര ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം താരലേലത്തിൽ ടീമിലെത്തിച്ച വിദേശ താരങ്ങളായ അഫ്ഗാനിസ്ഥാന്റെ ഗസാൻഫറും ലിസാഡ് വില്യംസും ടൂർണമെന്റിനു മുൻപേ പുറത്തായി. എങ്കിലും മുജീബുർ റഹ്മാൻ, കോർബിൻ ബോഷ് എന്നിങ്ങനെ അനുയോജ്യരായ പകരക്കാരനെ കണ്ടെത്താനായത് മുംബൈയ്ക്ക് ആശ്വാസമാകും.

English Summary:

Mumbai Indians, led by Hardik Pandya, team blend with experience and youth

Show comments