പൊളിച്ചെഴുത്ത് പൊളിയാകുമോ? മുന്നിൽ ഇന്ത്യൻ യുവനിര, പിന്നിൽ ദ്രാവിഡും സംഗയും; റോയൽ ആകാൻ ‘സഞ്ജുസ്ഥാൻ’!

മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ പതിനെട്ടാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്‌ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്‌ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു. ബട്‌ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണു പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ലാശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.

മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ 18–ാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്‌ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്‌ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു.
ബട്‌ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണ്, ഇന്ത്യൻ പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ല് ആശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.
ഐപിഎലിലെ റോയൽ പിങ്ക് ആർമിയുടെ ‘മെയ്ക്ക് ഓവർ’ കളത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പടയിൽ മാത്രമല്ല, പടയൊരുക്കത്തിലും മാറ്റവും മാറ്റുമേറെയാണ് ഈ സീസണിൽ രാജസ്ഥാന്. ഇന്ത്യയ്ക്കു ട്വന്റി20 ലോകകിരീടം സമ്മാനിച്ചു പരിശീലകക്കുപ്പായം ഊരിയ രാഹുൽ ദ്രാവിഡ് രാജസ്ഥാനിലേക്കു തിരിച്ചെത്തുന്ന സീസൺ കൂടിയാണിത്. പ്ലെയറായും ക്യാപ്റ്റനായും കോച്ചായും മെന്ററായുമെല്ലാം രാജസ്ഥാൻ റോയൽസ് എന്ന ടീമിന്റെ ജീനുമായി അഭേദ്യബന്ധമുള്ള ആളാണു രാഹുൽ ദ്രാവിഡ്. ചീഫ് കോച്ചായി രാഹുൽ ദ്രാവിഡും ക്രിക്കറ്റ് ഡയറക്ടർ ആയി ശ്രീലങ്കയുടെ ഇതിഹാസതാരം കുമാർ സംഗക്കാരയും – പരിചയപ്പെടുത്തലുകൾ വേണ്ടാത്ത, ആധുനിക ക്രിക്കറ്റിലെ ജീനിയസുകളായ രണ്ടു പേർ. ഇരുവരുടെയും സംഗമസ്ഥാനം കൂടിയാകുകയാണ് ഇക്കുറി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. പേസിനു വഴികാട്ടാൻ ന്യൂസീലൻഡിന്റെ സൂപ്പർ ഫാസ്റ്റ് ഐക്കൺ ഷെയ്ൻ ബോണ്ട്. ബാറ്റിങ് കരുത്തിനു കാവലാളാകാൻ, ട്വന്റി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായിരുന്നു വിക്രം റാത്തോർ. സ്പിന്നർമാർക്കു തുണയായി മുൻ ഇന്ത്യൻ താരം സായ്‌രാജ് ബഹുതുലെ… കളിയൊരുക്കുന്നതിലും ഇത്തവണ മാറിച്ചിന്തിച്ചാണു രാജസ്ഥാന്റെ വരവ്.
∙ ബാറ്റിങ്ങിലെ സ്വദേശി വീര്യം, പിന്നെ ഹെറ്റി ഇഫക്ട്
ബാറ്റിങ്ങിലെ ആണിക്കല്ലായിരുന്ന ജോസ് ബട്‌ലറെ ഇളക്കിമാറ്റിയ റോയൽസ് റണ്ണൊഴുക്കിന്റെ ഉത്തരവാദിത്തം ‘ദേശസാൽക്കരിച്ച’ സീസണിനാണു കളമൊരുങ്ങുന്നത്. പോയ സീസണിൽ നിന്നു റോയൽസ് റീട്ടെയ്ൻ ചെയ്ത 6 താരങ്ങളിൽ അഞ്ചു പേരും ബാറ്റർമാരാണ്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്‌മിയർ എന്നിവരാണ് അവർ. ഫിനിഷർ റോളിലെത്തുന്ന ഹെറ്റ്മിയർ ഒഴിച്ചാൽ പക്കാ ഇന്ത്യൻ ബാറ്റിങ് ലൈനപ്പാണ് ഇക്കുറി ടീമിന്. ബട്‌ലറുടെ അഭാവത്തിൽ സഞ്ജു സാംസൺ ഓപ്പണിങ് റോളിലേക്കു സ്ഥാനക്കയറ്റം നേടിയാകും പുതിയ സീസണിൽ കളത്തിലിറങ്ങുക. രാജ്യാന്തര ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്തു വിജയം കണ്ടതുകൂടി ചേർത്തുവായിക്കണം ഈ സ്ഥാനക്കയറ്റം. ടീമിലെ മാച്ച് വിന്നർ സാന്നിധ്യം കൂടിയായ ബട്‌ലറിനെ ഒഴിവാക്കാൻ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചതും ഈ ഘടകമാകും. രാജസ്ഥാനു വേണ്ടി തീപ്പൊരി ഇന്നിങ്സുകൾ തീർത്തു സ്വന്തം നിലയ്ക്കു വിജയം സമ്മാനിച്ച ബട്‌ലറുടെ പ്രഭാവം മങ്ങിത്തുടങ്ങിയതും മാറ്റത്തിനു പിന്നിലെ കാരണമാണ്.
കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്നു 359 റൺസായിരുന്നു ബട്‌ലറുടെ സംഭാവന. അവസാന മൂന്ന് ഇന്നിങ്സുകളിലായി പിറന്ന രണ്ടു ശതകങ്ങൾ (107*, 100*) ഉൾപ്പെടെയാണ് ഈ റൺ ശേഖരം. ആ രണ്ട് ഇന്നിങ്സ് ഒഴിച്ചുനിർത്തിയാൽ ബട്‌ലറിന്റെ ബാറ്റ് ഏറെക്കുറെ നിശബ്ദമായ സീസൺ (10 മത്സരങ്ങളിലായി 150 റൺസ്) ആയിരുന്നു പോയ വർഷത്തേത്. ആദ്യ നാലു മത്സരങ്ങളിൽ പതറിയ താരം ക്രീസിൽ തപ്പിത്തടഞ്ഞതോടെ ടീം മികച്ച തുടക്കം ലഭിക്കാതെ വലഞ്ഞു. ഫോമിലേക്കു മടങ്ങിയെത്തിയെങ്കിലും പ്ലേഓഫ് എൻട്രിക്കു നിർണായകമായ മത്സരത്തിനു മുൻപായി ബട്‌ലർ നാട്ടിലേക്കു മടങ്ങിയതോടെ രാജസ്ഥാന്റെ പ്രതീക്ഷകളും തകർന്നു. ഇതെല്ലാമാകും ബട്‌ലർ എന്ന ഹെവിവെയ്റ്റ് താരത്തെ ആശ്രയിക്കുന്നത് ഒഴിവാക്കി ചിന്തിക്കാൻ രാജസ്ഥാനെ പ്രേരിപ്പിച്ചിരിക്കുക.
ജോസ് ബട്‌ലർക്കു പോലും സ്ഥാനം ലഭിക്കാതെ പോയ ‘മെയ്ക്ക് ഓവർ’ പ്രോസസിൽ എങ്ങനെ ഷിമ്രോൺ ഹെറ്റ്മിയർ ഇടംനേടിയെന്നൊരു ചോദ്യം അന്നും ഇന്നും ആരാധകരുൾപ്പെടെയുള്ളവരുടെ മനസ്സിൽ ഉയർന്നിട്ടുണ്ടാകും. അതിനു പിന്നിലും പ്രകടനത്തിന്റെ കനം തന്നെ മാനദണ്ഡം. ഐപിഎലിലെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകളെടുത്താൽ ഫിനിഷർ റോളിൽ ഹെറ്റ്മിയറെ വെല്ലുന്നൊരു താരമില്ല. ലീഗിലെ കോടിക്കിലുക്കമുള്ള, രാജ്യാന്തര ക്രിക്കറ്റിലെ പേരെടുത്ത താരങ്ങളെല്ലാം 16–20 ഓവറിലെ ആളിക്കത്തലിന്റെ കാര്യത്തിൽ വെസ്റ്റിൻഡീസ് ടീമിൽപ്പോലും സ്ഥിരക്കാരനല്ലാത്ത ഹെറ്റ്മിയറിനു പിന്നിലേയെത്തൂ.
2020 മുതലുള്ള ഐപിഎൽ സീസണുകളിൽ ഇന്നിങ്സിന്റെ 16–20 ഓവറുകളിൽ നിന്നു ഹെറ്റ്മിയർ അടിച്ചുകൂട്ടിയത് എണ്ണൂറോളം റൺസാണ്. ഡെത്ത് ഓവറുകളിൽ 180 നു മുകളിൽ നിൽക്കും താരത്തിന്റെ സ്ട്രൈക്ക്റേറ്റ്. പറത്തിയത് അൻപതിലേറെ സിക്സറുകളാണ്. ഹാർദിക് പാണ്ഡ്യയും നിക്കോളാസ് പൂരാനും എം.എസ്.ധോണിയും രാഹുൽ തേവാത്തിയയുമെല്ലാം ഈ കണക്കുകളിൽ ഹെറ്റ്മിയറിന്റെ അയലത്തൊന്നുമില്ല. സമീപകാല സീസണുകളിൽ കാമിയോ ഇന്നിങ്സുകൾകൊണ്ടു അമ്പരപ്പിച്ച ദിനേഷ് കാർത്തിക്കിനു പോലും രാജസ്ഥാന്റെ ഈ വിശ്വസ്തൻ കഴിഞ്ഞേ സ്ഥാനമുള്ളൂ. ഹെറ്റ്മിയറുടെ ഹിറ്റിങ് എബിലിറ്റിയെ ചുറ്റിപ്പറ്റി ‘ഇന്നത്തെയും നാളത്തെയും’ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിലാണു രാജസ്ഥാൻ ഈ വരവിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്.
∙ പൊളിക്കില്ലേ ഈ ‘ലോങ് ആൻഡ് സ്ട്രോങ്’ ബാറ്റിങ് ഓർഡർ?
യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേർന്ന ലെഫ്റ്റ് റൈറ്റ് ഓപ്പണിങ് കോംബോ ഐപിഎലിലെ ഏതു ടീമിന്റെയും ഓപ്പണിങ് സഖ്യത്തോടും കിടപിടിക്കും. ബട്‌ലറുടെ പകരക്കാരനായി ആദ്യ ഇലവനിലേക്കും ബാറ്റിങ് നിരയിലേക്കും ഇത്തവണയെത്തുന്നയാൾ മുംബൈയ്ക്കും കൊൽക്കത്തയ്ക്കും കളിച്ച, പരിചയസമ്പത്തേറെയുള്ള നിതീഷ് റാണയാണ്. ഐപിഎലിൽ 101 ഇന്നിങ്സുകളിൽ നിന്നായി 18 അർധശതകം ഉൾപ്പെടെ 2636 റൺസ് (സ്ട്രൈക്ക് റേറ്റ് 135) നേടിയ ഈ ഇടംകൈയൻ ബാറ്റർ റോയൽസിന്റെ മധ്യം നിയന്ത്രിക്കാൻ പോന്ന താരമാണ്. സ്പിന്നിനെ അനായാസം കൈകാര്യം ചെയ്യാനുള്ള മികവാണ് ആക്രമണകാരിയായ നിതീഷിനെ വിശ്വസ്ത താരമാക്കുന്നത്.
നാലാം നമ്പറിൽ മുൻ വർഷത്തെ മിന്നും പ്രകടനം ആവർത്തിക്കുക എന്ന ലക്ഷ്യവുമായി റിയാൻ പരാഗ് എത്തുമ്പോൾ അഞ്ചാം നമ്പറിൽ ധ്രുവ് ജുറേലിനാകും സ്ഥാനം. 20 ലക്ഷം രൂപയിൽ നിന്നു 14 കോടി രൂപ നേടുന്ന താരമായുള്ള വളർച്ച ചുമ്മാതെയല്ല എന്നു തെളിയിക്കേണ്ട വെല്ലുവിളി കൂടിയാണു ബാറ്റിങ് നിരയിലെ ഫ്ലോട്ടിങ് റോളിലും ക്രീസിലെത്താൻ സാധ്യതയുള്ള ജുറേലിനുള്ളത്. ഷിമ്രോൺ ഹെറ്റ്മിയറും ലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരംഗയുമായി ‘എബ്രോഡ്’ വിഭാഗമാണു പിന്നെ ബാറ്റിങ് നിരയിൽ. ഹസരംഗയിൽ നിന്നു ബാറ്റ് കൊണ്ടും കാര്യമായ സംഭാവനകൾ പ്രതീക്ഷിക്കുന്നുണ്ട് റോയൽസ്.
വൈഭവ് സൂര്യവംശി, ശുഭം ദുബെ, കുനാൽ സിങ് റാത്തോർ എന്നിവരാണു ബാറ്റിങ് ഇംപാക്ട് താരമായി കളത്തിൽ വരാൻ സാധ്യതയുള്ള മുഖങ്ങൾ. ഓപ്പണിങ് ബാറ്റർകൂടിയായ 13 കാരൻ വൈഭവ് ഭാവിതാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന, ക്ലീൻ ഹിറ്റിനു കെൽപ്പുള്ള ബാറ്റിങ് പ്രതിഭയാണ്. ആഭ്യന്തര ക്രിക്കറ്റിൽ കാമിയോ റോളുകളിൽ മാരക പ്രകടനങ്ങൾ പുറത്തെടുത്തു മത്സരം മാറ്റിമറിച്ചിട്ടുള്ളയാളാണു ശുഭം ദുബെ. രാജസ്ഥാനിൽ നിന്നുതന്നെയുള്ള കുനാലും വെടിക്കെട്ടു ബാറ്റിങ്ങിന്റെ ഉടമയാണ്. ജോഫ്ര ആർച്ചറും ബാറ്റ് കൊണ്ടു സംഭാവനകൾ നൽകാനാകുമെന്നു രാജസ്ഥാനിൽ തന്നെ തെളിയിച്ചിട്ടുള്ള താരം.
∙ ‘ബോൾട്ടി’ളകി, പക്ഷേ ആർച്ചറിന്റെ എക്സ്ട്രാ പേസുണ്ട്!
ഓപ്പണിങ് സ്പെല്ലിൽ ട്രെന്റ് ബോൾട്ടും പിന്നെ രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചെഹലും ചേർന്ന സ്പിൻ കൂട്ടുകെട്ടുമായിരുന്നു മുൻ സീസണിൽ രാജസ്ഥാന്റെ ബോളിങ് ആക്രമണത്തിന്റെ ഹൈലൈറ്റ്. ഈ വരവിൽ ഇതു മൂന്നും ഇല്ലാതെയാകും സഞ്ജുവും സംഘവും കളത്തിലെത്തുക. ബോൾട്ടിന്റെ കൃത്യതയ്ക്കും സ്വിങ്ങിനും പകരമായി ബോളിങ് ആക്രമണത്തിന്റെ അമരത്തേയ്ക്കു റോയൽസ് കണ്ടെത്തിയിട്ടുള്ളതു ജോഫ്ര ആർച്ചറെയാണ്. പണ്ടു രാജസ്ഥാൻ ജഴ്സിയിൽ ഐപിഎൽ അടക്കിവാണ ആർച്ചർ അല്ല ഇപ്പോഴുള്ളത് എന്നതു തർക്കമില്ലാത്ത കാര്യം. പക്ഷേ, ഇംഗ്ലിഷ് താരത്തിന്റെ പേസും ആക്രമണോത്സുകതയും വേറെ ലെവലാണെന്നത് എതിരാളികളെ ഭയപ്പെടുത്തുന്ന ഘടകം തന്നെ. പവർ പ്ലേയിലും മധ്യത്തിലും സ്ലോഗ് ഓവറുകളിലുമായി ബോൾട്ടിനെക്കാളേറെ സഞ്ജുവിനു പ്രയോജനപ്പെടുത്താവുന്ന മുതലാണ് ആർച്ചർ.
പേസിൽ ആർച്ചറിനു കൂട്ടായുള്ളതു സന്ദീപ് ശർമയും തുഷാർ ദേശ്പാണ്ഡേയും ആകാശ് മധ്‌വാളും. പോയ സീസണിൽ റോയൽസിന്റെ വിശ്വസ്തനായിരുന്നു സന്ദീപ്. തുഷാർ ആകട്ടെ കഴിഞ്ഞ 2 സീസണുകളിൽ (യഥാക്രമം 21, 17 വിക്കറ്റുകളോടെ) ചെന്നൈ സൂപ്പർ കിങ്സിന്റെ വജ്രായുധമായി മാറിയ താരമാണ്. യോർക്കറുകളിലും ഡെത്ത് ഓവർ ബോളിങ്ങിലും ഏറെ പുരോഗതി നേടിയ ശേഷം ഐപിഎലിൽ പുതിയ ഉയരങ്ങൾ നേടിയ താരമാണു മുംബൈയിൽ നിന്നുള്ള ഈ വലംകൈയൻ പേസർ. ഉത്തരാഖണ്ഡിൽ നിന്നുള്ള ആകാശ് മധ്‌വാളും പ്ലേയിങ് ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറാനിടയുള്ള പ്രതിഭയാണ്. രണ്ടു സീസൺ മുൻപു ജസ്പ്രീത് ബുമ്രയുടെ അഭാവം മുംബൈ ഇന്ത്യൻസ് നികത്തിയതു ആകാശിന്റെ സ്കിഡി പേസും യോർക്കറും കൊണ്ടായിരുന്നു.
ആർച്ചറിനൊപ്പം രണ്ടു വിദേശ പേസർമാരെക്കൂടി ഉൾപ്പെടുത്തിയാണു രാജസ്ഥാന്റെ പടയൊരുക്കം. അഫ്ഗാനിസ്ഥാന്റെ ഇടംകയ്യൻ പേസർ ഫസൽഹഖ് ഫാറൂഖിയും ദക്ഷിണാഫ്രിക്കയുടെ ഭാവിതാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന പതിനെട്ടുകാരൻ പേസർ ക്വേന മഫാകയുമാണു റോയൽ പേസ് നിരയിലെ മറ്റു വിദേശസാന്നിധ്യങ്ങൾ. വിക്കറ്റ് വീഴ്ത്താൻ മിടുക്കുള്ള ഫാറൂഖി ഇലവനിലേക്കെത്താനും സാധ്യതയേറെയാണ്. സൂപ്പർ പേസുള്ള 2 സ്വദേശി താരങ്ങൾ കൂടി ടീമിലുണ്ട്. ജമ്മു കശ്മീർ പേസർ യുദ്ധ്‌വീർ സിങ്ങും രാജസ്ഥാന്റെ അശോക് ശർമയും. ഇരുവരും 150 കിലോമീറ്ററിലേറെ വേഗത്തിലുള്ള പന്തുകളെറിയാൻ പോന്ന സൂപ്പർ പേസർമാരാണ്.
∙ സൂപ്പർ ഡ്യൂപ്പർ സ്പിൻ കോംബോ
അശ്വിനും ചെഹലും കറങ്ങിത്തിരിഞ്ഞ ബോളിങ് ആക്രമണത്തിൽ നിന്നു വാനിന്ദു ഹസരംഗയിലേക്കും മഹീഷ് തീക്ഷ്ണയിലേക്കുമുള്ള വഴിമാറ്റം രാജസ്ഥാന്റെ കരുത്തും സാധ്യതകളുമേറ്റിയിട്ടുണ്ടെന്നാണു ആരാധകരുടെ പക്ഷം. ട്വന്റി20 ക്രിക്കറ്റിലെ പ്രീമിയം ഓൾറൗണ്ടർമാരിലൊരാളായി മാറിയ താരമാണു റൺ വിട്ടുകൊടുക്കാതെ വിക്കറ്റ് വീഴ്ത്തുന്ന ലെഗ് സ്പിന്നർ ഹസരംഗ. ലോകമൊട്ടാകെയുള്ള ട്വന്റി20 ലീഗുകളിലെ സ്ഥിരം പെർഫോർമറായ താരം 2024 ൽ 43 മത്സരങ്ങളിൽ നിന്നായി വീഴ്ത്തിയത് 75 വിക്കറ്റുകളാണ്. ബോളിങ് സ്ട്രൈക്ക് റേറ്റ് 13! സംഗക്കാരയുടെ ടീമിലേക്കു എയ്സ് സ്പിന്നറായുള്ള വരവ് വെറുതെയാകില്ലെന്ന കണക്കുകൂട്ടലിലാണ് ആരാധകർ. സ്പിന്നിനെ തുണയ്ക്കുന്ന, ഒൗട്ട് ഫീൽഡ് വിസ്തൃതിയേറിയ സവായ് മാൻസിങ് സ്റ്റേഡിയം റോയൽസിന്റെ ഹോം ഗ്രൗണ്ടായതും ഹസരംഗയുടെ രംഗപ്രവേശം ആവേശം നിറഞ്ഞതാക്കുന്നു.
തീക്ഷ്ണയും വാനിന്ദുവും ചേർന്ന ലങ്കയുടെ സൂപ്പർ ഡ്യൂപ്പർ സ്പിൻ ജോടി ഇവിടെയും ഒരുമിക്കുന്നതാണു ഈ സീസണിൽ രാജസ്ഥാന്റെ ഗെയിം ചെയ്ഞ്ചിങ് ഫാക്ടറുകളിലൊന്ന്. മിസ്റ്ററി സ്പിന്നുമായി ട്വന്റി20യുടെ കളം കീഴടക്കിയ താരമാണീ വലംകൈയ്യൻ ഓഫ് ബ്രേക്ക് ബോളർ. കളി തിരിക്കുന്ന സ്പെല്ലുകളും പവർ പ്ലേയിൽ ബാറ്റർമാർക്കു കടിഞ്ഞാണിടുന്ന നിയന്ത്രണവുമായി ശ്രദ്ധേയനായ തീക്ഷ്ണ ചെന്നൈ സൂപ്പർ കിങ്സിൽ നിന്നാണു ജയ്പൂരിലെത്തുന്നത്. ഹസരംഗയും തീക്ഷ്ണയും ഒരുമിച്ച് ഇറങ്ങിയാൽ കൊൽക്കത്തയുടെ നരെയ്ൻ –വരുൺ ജോടിയും ഡൽഹിയുടെ കുൽദീപ്– അക്ഷർ ജോടിയും പോലെ സഞ്ജുവിന്റെ പക്കലും ഒരുങ്ങും മത്സരം റാഞ്ചാൻ പോന്ന സ്പിൻ വജ്രായുധം.
സ്പിൻ വിഭാഗത്തിലെ മൂന്നാമനായി ടീമിലുള്ളതു മുംബൈ ഇന്ത്യൻസിൽ നിന്നെത്തിയ കുമാർ കാർത്തികേയ സിങ്ങാണ്. ഇക്കഴിഞ്ഞ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയാണു ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ രാജസ്ഥാന്റെ റഡാറിലെത്തിയത്. ഓൾറൗണ്ടർമാരായ റിയാൻ പരാഗും നിതീഷ് റാണയും ആശ്രയിക്കാവുന്ന സ്പിന്നർമാർ കൂടിയാണെന്നതും സ്പിൻ ഒരു നിർണായകഘടകമായ ഐപിഎലിൽ രാജസ്ഥാന്റെ കരുത്ത് കൂട്ടുന്നുണ്ട്.
∙ ബാക്കപ്പിൽ ബാക്കിൽ, പരുക്കു വലയ്ക്കുമോ?
ജോസ് ബട്‌ലറിന്റെയും ട്രെന്റ് ബോൾട്ടിന്റെയും അഭാവത്തിനൊപ്പം ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഭയക്കുന്ന ഒരു ഘടകം കൂടി ഈ സീസണിൽ രാജസ്ഥാനു മുന്നിലുണ്ട് – പരുക്കിന്റെ ഭീഷണി. വിദേശ താരനിരയിലേക്കു 6 പേരെ മാത്രം കൂടെക്കൂട്ടിയിട്ടുള്ള ടീമിൽ ആർച്ചറും ഹസരംഗയുമെല്ലാം പരുക്കിന്റെ നിഴലിൽ കളിക്കുന്ന താരങ്ങളാണ്. സഞ്ജു സാംസണും വിരലിനേറ്റ പരുക്കിൽ നിന്നു മോചിതനാകുന്നേയുള്ളൂ.
ആദ്യമത്സരങ്ങളിൽ ടീമിനെ നയിക്കുന്ന റയാൻ പരാഗും പരുക്കിന്റെ പിടിയിലായി ഏറെനാൾ കളത്തിനു പുറത്തിരുന്നിട്ടു തിരിച്ചെത്തുന്ന താരമാണ്. ബാറ്റിങ് നിരയിൽ ഹെറ്റ്മിയർക്കു പകരക്കാരനായി ഒരു വിദേശതാരം പോലുമില്ലാത്തതും ആരാധകർക്കു പേടിസ്വപ്നം സമ്മാനിക്കുന്ന ഒന്നാണ്. ആർച്ചർക്കു പകരം പരിചയസമ്പത്തുള്ളൊരു വിദേശ പേസറില്ലാത്തതും റോയൽസിന്റെ യാത്രയെ ബാധിക്കുന്ന ഘടകമാണ്.