മനുഷ്യശേഷിയുടെ ഫോർമുല; മരണത്തിലേക്ക് ഇടിച്ചുകയറിയവരും യുടേൺ എടുത്തവരും, കാറോട്ടത്തിലെ അതുല്യഗാഥകൾ

‘മരണത്തോട് എത്ര അടുത്തിരിക്കുന്നോ അത്ര തീവ്രമായി നിങ്ങൾ ജീവിതം അനുഭവിക്കുന്നു. പക്ഷേ, ആ നിമിഷം നിങ്ങളെ പിടികൂടുന്നതു ഭയമല്ല. ജയിക്കാനുള്ള അടങ്ങാത്ത ദാഹമാണ്.’’– ഫോർമുല വൺ കാറോട്ടത്തിന്റെ സവിശേഷതയെ ആറ്റിക്കുറുക്കിയ ഈ വാചകങ്ങൾ ബ്രിട്ടിഷ് ഡ്രൈവറായ ജയിംസ് ഹണ്ടിന്റേതാണ്. ‘റഷ്’ എന്ന സിനിമയിലൂടെ പ്രശസ്തമായ ഹണ്ടിന്റെ ഈ വാക്കുകൾക്കു സാക്ഷ്യം നിൽക്കാൻ ഏറ്റവും അർഹതയുള്ളയാൾ ട്രാക്കിൽ അദ്ദേഹത്തിന്റെ ചിരവൈരിയായിരുന്ന ഓസ്ട്രിയൻ ഡ്രൈവർ നിക്കി ലൗഡയാണ്. ഇരുവരുടെയും വൈരത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് 2013ൽ പുറത്തിറങ്ങിയ റഷ്.

1976 സീസണിലെ ജർമൻ ഗ്രാൻപ്രിയിൽ ലൗഡയുടെ ഫെരാറി കാർ ട്രാക്കിൽനിന്നു തെന്നി ചുറ്റുമതിലിൽ ഇടിച്ചുതകർന്നു. തീഗോളമായി മാറിയ കാറിൽനിന്ന് ഗുരുതരമായി പൊള്ളലേറ്റ്, വിഷപ്പുക ശ്വസിച്ച നിലയിലാണ് ലൗഡയെ പുറത്തെടുത്തത്. ബോധം നഷ്ടപ്പെട്ട ലൗഡയ്ക്ക് അന്ത്യകൂദാശയും നൽകി. എന്നാൽ, അവിശ്വസനീയമാം വിധം മരണത്തെ തോൽപിച്ച ലൗഡ വെറും ആറാഴ്ചയ്ക്കു ശേഷം ഇറ്റാലിയൻ ഗ്രാൻപ്രിയിലൂടെ തിരിച്ചെത്തി. വരിഞ്ഞുകെട്ടിയ ബാൻഡേജുകളുമായി ട്രാക്കിലിറങ്ങി മത്സരിച്ച് നാലാം സ്ഥാനം നേടിയ ലൗഡയെ അത്യാവേശത്തോടെയാണ് കാണികൾ വരവേറ്റത്.
അതുല്യനായ കായികതാരത്തിനുള്ള കയ്യടി മാത്രമായിരുന്നില്ല അത്; മരണത്തിനു മുന്നിൽ മനുഷ്യന്റെ അതിജീവനത്തിനു പുതിയ അർഥം കണ്ടെത്തിയ സഹജീവിയോടുള്ള ആദരം കൂടിയായിരുന്നു.
∙ കൂട്ടായ്മയുടെ ആകാശം
2015 സീസണിലെ മൊണാക്കോ ഗ്രാൻപ്രി. 78 ലാപ്പുകളുള്ള മത്സരത്തിന്റെ 63–ാം ലാപ് വരെ ഒന്നാം സ്ഥാനത്തായിരുന്നു മെഴ്സിഡീസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ. എന്നാൽ, ടീമിൽനിന്നുള്ള അപ്രതീക്ഷിത പിറ്റ് സ്റ്റോപ് നിർദേശം കാരണം അദ്ദേഹത്തിന് ഒന്നാം സ്ഥാനം നഷ്ടമായി. മത്സരശേഷം മാധ്യമസമ്മേളനത്തിൽ ടീമിന്റെ നിർദേശം വിനയായോ എന്ന ചോദ്യമുയർന്നപ്പോൾ ഹാമിൽട്ടന്റെ മറുപടിയിങ്ങനെ: ‘‘ജയിക്കുന്നതും പരാജയപ്പെടുന്നതും ഞങ്ങളൊന്നിച്ചാണ്. ഞാൻ ഒറ്റയ്ക്കല്ല..’’.
300 മുതൽ ആയിരത്തോളം പേർ ഓരോ ഫോർമുല വൺ സംഘത്തിലുമുണ്ടാകും. ബഹിരാകാശ പര്യവേക്ഷണത്തിനു സമാനമായ സജ്ജീകരണങ്ങളാണ് കാർ നിർമാതാക്കളും ഡ്രൈവർമാരും നടത്തുന്നത്. വ്യക്തിഗതമായി മത്സരിക്കുമ്പോൾതന്നെ, ഒരേ നിർമാതാക്കൾക്കുവേണ്ടി രണ്ടുപേർ ട്രാക്കിലിറങ്ങുന്നതിൽതന്നെ തുടങ്ങുന്നു ട്രാക്കിലെ കൂട്ടായ്മ. ടീം പ്രിൻസിപ്പൽ, എൻജിനീയർമാർ, ടെക്നിക്കൽ ഡയറക്ടർ, ചീഫ് മെക്കാനിക്, ഡേറ്റ സയന്റിസ്റ്റ് എന്നിങ്ങനെ ഒട്ടേറെപ്പേരടങ്ങുന്ന ബാക്ക്റൂം ടീം ഓരോ നിർമാതാക്കൾക്കുമുണ്ടാകും. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും പരസ്പരപൂരകമായി പ്രവർത്തിക്കുമ്പോഴാണ് അത് അനായാസം മുന്നോട്ടു കുതിക്കുക. ശരീരത്തിന്റെ ശേഷിയും ശാസ്ത്രത്തിന്റെ അതിരുകളും തേടിയുള്ള മനുഷ്യവംശത്തിന്റെ പ്രയാണവും അതുപോലെയാണെന്നതാണ് ഫോർമുല വൺ പകരുന്ന പാഠം.
∙ മരണത്തിനൊപ്പമുള്ള സഹസഞ്ചാരം
മരണത്തിൽനിന്ന് ‘യു ടേൺ’ എടുത്താണ് ലൗഡ അവിസ്മരണീയനായതെങ്കിൽ മരണത്തിലേക്കു കാറോടിച്ചു കയറിയാണ് ബ്രസീലുകാരൻ അയർട്ടൻ സെന്ന അനശ്വരനായത്. 1994 മേയ് ഒന്നിന് ഇറ്റലിയിലെ ഇമോള സർക്യൂട്ടിൽ സാൻ മരീനോ ഗ്രാൻപ്രി തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള സെന്നയുടെ മുഖഭാവങ്ങൾ യുട്യൂബിലുണ്ട്. തലേദിവസം യോഗ്യതാ റേസിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഓസ്ട്രിയൻ ഡ്രൈവർ റോളണ്ട് റാറ്റ്സൻബർഗിന്റെ ദുഃഖസാന്ദ്രമായ ഓർമകളിൽനിന്നു മുക്‌തനാവാതെ അസ്വസ്ഥതയോടെ കണ്ണടച്ചിരിക്കുന്ന സെന്നയെ ദൃശ്യങ്ങളിൽ കാണാം. മത്സരം തുടങ്ങി ഏഴാം ലാപ്പിൽ അതേവിധി സെന്നയെയും തേടിയെത്തി. മണിക്കൂറിൽ 211 കിലോമീറ്റർ വേഗത്തിൽ കുതിച്ച വില്യംസ് കാർ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു തകർന്നു. സെന്നയെ പ്രഥമശുശ്രൂഷയ്ക്കു ശേഷം ഉടൻ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാറിൽനിന്നു പുറത്തു കിടത്തിയ അതേനിമിഷം സെന്നയുടെ ആത്മാവ് വിടപറയുന്നത് താൻ അനുഭവിച്ചു എന്നാണ് ഫോർമുല വൺ ഡോക്ടറായിരുന്ന സിഡ് വാറ്റ്കിൻസ് പിന്നീടു വിവരിച്ചത്. മസ്തിഷ്കത്തിനേറ്റ ഗുരുതര പരുക്കായിരുന്നു മരണകാരണം. മൂന്നു ദിവസത്തിനു ശേഷം ബ്രസീലിലെത്തിച്ച സെന്നയുടെ മൃതദേഹം അഞ്ചു ലക്ഷത്തിലേറെപ്പേർ സാക്ഷികളായ അന്ത്യയാത്രയ്ക്കു ശേഷമാണ് സംസ്കരിച്ചത്. മൂന്നു പതിറ്റാണ്ടിനുശേഷവും ഫോർമുല വണ്ണിലെ ഏറ്റവും പ്രിയപ്പെട്ട താരമായി തുടരുന്നു, 34–ാം വയസ്സിൽ വിടപറഞ്ഞ സെന്ന. 2014ൽ ബ്രസീലിൽ നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടതു സെന്നയാണ്. ഇതിഹാസ ഫുട്ബോൾ താരം പെലെയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു അത്!
റാറ്റ്സൻബർഗിന്റെയും സെന്നയുടെയും മരണത്തോടെ ദുരന്തപൂർണമായ സാൻ മരീനോ ഗ്രാൻപ്രിയിൽ അന്നു ജയിച്ചത് ഇരുപത്തിയഞ്ചുകാരനാണ്. ബെനറ്റൻ– ഫോർഡിനുവേണ്ടി മത്സരിച്ച മൈക്കൽ ഷൂമാക്കർ. ട്രാക്കിൽനിന്നു വിരമിച്ചശേഷം മറ്റൊരു ദുരന്തം ഷൂമാക്കറെയും തേടിയെത്തി. 2013 ഡിസംബറിൽ ഫ്രഞ്ച് ആൽപ്സ് പർവതനിരകളിൽ സ്കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ ഷൂമാക്കർ ഇനിയും സാധാരണനിലയിലേക്കു തിരിച്ചെത്തിയിട്ടില്ല. 75–ാം വാർഷികാഘോഷ വേളയിൽ ഫോർമുല വൺ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും അൻപത്തിയാറുകാരനായ ഷൂമാക്കറുടെ സാന്നിധ്യംതന്നെ.
∙ ഫസ്റ്റ് ലേഡി ഓഫ് ഫോർമുല വൺ
ടീമുകളുടെ പിന്നണിയിൽ ഒട്ടേറെ വനിതകൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ട്രാക്കിൽ ഇറങ്ങിയ വനിതകൾ അപൂർവം. 1958, 59 സീസണുകളിൽ മത്സരിച്ച ഇറ്റലിക്കാരി മരിയ തെരേസ ഡി ഫിലിപ്പിസാണ് ഫോർമുല വണ്ണിലെ ആദ്യവനിത.
എന്നാൽ, 1974 മുതൽ 1979 വരെ മൂന്നു സീസണുകളിൽ മത്സരിച്ച മറ്റൊരു ഇറ്റലിക്കാരി ലെല്ല ലൊംബാർഡിയാണ് ‘ഫസ്റ്റ് ലേഡി ഓഫ് ഫോർമുല വൺ’ എന്നറിയപ്പെടുന്നത്. 1975ലെ സ്പാനിഷ് ഗ്രാൻപ്രിയിൽ 6–ാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇവർക്കു ശേഷം പിന്നീട് മൂന്നു വനിതകൾ കൂടി ഫോർമുല വണ്ണിൽ എത്തിയെങ്കിലും റേസിനു യോഗ്യത നേടാനായില്ല.