കാരുണ്യ ദിനാചരണം ആഘോഷിച്ചു

Chippy
Kottayam
SHARE

കോട്ടയം– കേരളാ കോൺഗ്രസ്(എം) ചെയർമാനും മികച്ച ഭരണാധികാരിയും ദീർഘകാലം മന്ത്രിയുമായിരുന്ന ശ്രീ കെ എം മാണിയുടെ 90–ാം ജന്മദിനമായ ഇന്നലെ (ജനുവരി–30) KTUC-M കാരുണ്യദിനമായി ആചരിച്ചു. കോട്ടയം കുടമാളൂരിൽ ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്ന ‘‘സംപ്രീതി ഹോം’’ എന്ന സ്ഥാപനത്തിലെ കുട്ടികൾക്ക് അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് കാരുണ്യാദിനം ആചരിച്ചത്.

KTUC-M സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാലായുടെ അധ്യക്ഷതയിൽ നടന്ന കാരുണ്യാദിനാചരണം കേരളാ കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ഉത്ഘാടനം ചെയ്തു. ബേബി ഉഴുത്തുവാൽ, ഗൗതം എൻ. നായർ. പൗലോസ് കടമ്പംകുഴി, സന്തോഷ് ജോസഫ് കല്ലറ, ടോബി തൈപറമ്പിൽ, പ്രിൻസ് കളത്തിപ്പടി തുടങ്ങിയവരും സംപ്രീതി ഹോം ‍‍ഡയറക്ടറും മറ്റ് ഭാരവാഹികളും പങ്കെടുത്തു.

  • 1 /1
    reporter article image
Reporters Corner