എസ്‌ബിഐ വായ്പ, നിക്ഷേപ നിരക്കുകള്‍ കുറച്ചു
. വായ്‌പാ നിരക്ക് 5 ബേസിസ് പോയിന്റ് കുറച്ചു . സ്ഥിരനിക്ഷേപ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്‌പാ പലിശ നിരക്കിലും സ്ഥിര നിക്ഷേപ നിരക്കിലും വീണ്ടും കുറവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. വായ്‌പാ പലിശ നിരക്കില്‍ 5

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്‌പാ പലിശ നിരക്കിലും സ്ഥിര നിക്ഷേപ നിരക്കിലും വീണ്ടും കുറവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും.വായ്‌പാ പലിശ നിരക്കില്‍ 5 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധികളിലും ഉള്ള വായ്‌പകള്‍ക്കും ഇത് ബാധകമായിരിക്കും. വായ്‌പാ നിരക്ക് കുറയുന്നതോടെ എസ്‌ബിയുടെ റീട്ടെയില്‍ വായ്‌പകളുടെ ചെലവ് വീണ്ടും കുറയും.
അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തിയതോടെ എസ്‌ബിഐയുടെ 1 വര്‍ഷ എംസിഎല്‍ആര്‍ പ്രതിവര്‍ഷം 8 ശതമാനമായി കുറയും. നിലവില്‍ ഇത് 8.05 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഏഴാം തവണയാണ് എസ്‌ബിഐ എംസിഎല്‍ആറില്‍ കുറവ് വരുത്തുന്നത്.
സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകളിലും എസ്‌ബിഐ കുറവ് വരുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ 15 ബേസിസ് പോയിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
രണ്ട് കോടി രൂപയ്‌ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 30 മുതല്‍ 70 ബേസിസ് പോയിന്റിന്റെ വരെ കുറവ് വരും. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. എസ്‌ബിഐ സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ ഈ മാസം ആദ്യം കുറവ് വരുത്തിയിരുന്നു.ഒരു ലക്ഷം രൂപ വരെയുള്ള േവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ പലിശയില്‍ 25 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്.