യെസ് ബാങ്കിലെ നിങ്ങളുടെ നിക്ഷേപം എത്ര സുരക്ഷിതമാണ്?
മഹാരാഷ്ട്രയിലെ പി എം സി ബാങ്കിന് ശേഷം രാജ്യത്ത് പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിലെ നിങ്ങളുടെ നിക്ഷേപം എത്ര കണ്ട് സുരക്ഷിതമാണ്?. നിലവില്‍ എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും മാസം 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല. ആര്‍ ബി ഐ ഏര്‍പ്പെടുത്തിയ ഈ പരിധിയക്ക് പക്ഷെ, ഗുരതര രോഗങ്ങള്‍,

മഹാരാഷ്ട്രയിലെ പി എം സി ബാങ്കിന് ശേഷം രാജ്യത്ത് പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിലെ നിങ്ങളുടെ നിക്ഷേപം എത്ര കണ്ട് സുരക്ഷിതമാണ്? നിലവില്‍ എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും മാസം 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല. ആര്‍ ബി ഐ ഏര്‍പ്പെടുത്തിയ ഈ പരിധിയക്ക് പക്ഷെ, ഗുരുതര രോഗങ്ങള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളില്‍ ഇളവുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അഞ്ച് ലക്ഷം രൂപ വരെ പിന്‍വലിക്കാം. എന്നാല്‍ അതിനപ്പുറം ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന് സുരക്ഷ എന്താണ്?:
അഞ്ച് ലക്ഷം പരിരക്ഷ
ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്ന ഒരു ലക്ഷം രൂുപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉയര്‍ത്തിയിരുന്നു. അതനുസരിച്ച് ഡിപോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡി ഐ സി ജി സി ) ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും. നിക്ഷേപകന് വിവിധ ബ്രാഞ്ചുകളിലെ വ്യത്യസ്ത അക്കൗണ്ടുകളില്‍ ഉള്ള പണം എത്രയാണെങ്കിലും പരിരക്ഷ ഇത്രമാത്രമെ ഉണ്ടാകു. നിക്ഷേപത്തിന്റെ പലിശയും ഇതിനകത്ത് ഉള്‍പ്പെടും.
നിലവില്‍ ബാധകമല്ല
തിരിച്ച് കയറാനാവാത്തവിധം ബാങ്ക് തകരുകയോ ലിക്വിഡേഷനിലേക്ക് പോവുകയോ ചെയ്താലേ ഈ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകൂ. എന്നാല്‍ എസ് ബാങ്ക് ഇപ്പോള്‍ ഈ അവസ്ഥയിലെത്തിയിട്ടില്ല. ബാങ്കിന്റെ ബോര്‍ഡിനെ മറികടന്ന് ബാങ്കിനെ പുനുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ എടുക്കുകയാണ് ആര്‍ ബി ഐ ചെയ്തത്. ആ നിലയ്ക്ക് നിലവിലെ സ്ഥിതിയില്‍ ഇന്‍ഷൂറന്‍സ് പരിഗണിക്കപ്പെടില്ല. അതുകൊണ്ട് നിക്ഷേപകര്‍ കാത്തിരിക്കുക.