വായ്പയെടുക്കുമ്പോൾ വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, ബന്ധപ്പെട്ട മറ്റ് രേഖകള്‍ ഇവയിലൊന്നും ചെറിയൊരു വിട്ടുവീഴ്ച പോലും കാണിക്കാത്തവരാണ് ബാങ്കുകള്‍. അതുകൊണ്ട് ഇത്തരം നിബന്ധനകളില്‍ തട്ടി ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകള്‍ പലര്‍ക്കും കിട്ടാക്കനിയാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഹൗസിംഗ് ഫിനാന്‍സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പയെടുക്കുമ്പോൾ വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, ബന്ധപ്പെട്ട മറ്റ് രേഖകള്‍ ഇവയിലൊന്നും ചെറിയൊരു വിട്ടുവീഴ്ച പോലും കാണിക്കാത്തവരാണ് ബാങ്കുകള്‍. അതുകൊണ്ട് ഇത്തരം നിബന്ധനകളില്‍ തട്ടി ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകള്‍ പലര്‍ക്കും കിട്ടാക്കനിയാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ അത്താണിയാകുന്നു. സാധാരണ വായ്പ നിബന്ധനകളില്‍ ആവശ്യമായ ഇളവുകളനുവദിച്ച് ഭവന വായ്പകള്‍ അനുവദിക്കുന്നുവെന്നാണ് ഇവയുടെ പ്രത്യേകത.

വ്യവസ്ഥകള്‍ താരതമ്യേന ലളിതം

ADVERTISEMENT

നിബന്ധനകള്‍ക്ക് കാര്‍ക്കശ്യം കുറയുമെന്നതിനാല്‍ വ്യവസ്ഥകള്‍ ഇവിടെ താരതമ്യേന ലളിതമായിരിക്കും. കൂടുതല്‍ തുകയും ലഭിക്കും. മുമ്പ് പലിശ നിരക്കില്‍ വലിയ അന്തരമുണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ പല കമ്പനികളും ബാങ്ക് നല്‍കുന്ന അതേ പലിശ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വലിയ തലവേദനയില്ലാതെ വായ്പ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

പലിശ നിരക്ക്

ADVERTISEMENT

ഇന്ന് പൊതുമേഖലാ ബാങ്കുകള്‍ ഭവനവായ്പയ്ക്ക് ഈടാക്കുന്ന ഏറ്റവും ചുരുങ്ങിയ പലിശ നിരക്ക് 6.85 ശതമാനമാണ്. അതേ സമയം എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് 6.90 ശതമാനത്തിന് വായ്പ നല്‍കുന്നുണ്ട്. ഈ രംഗത്തുള്ള മറ്റൊരു പ്രമുഖ സ്ഥാപനമായ എച്ച് ഡി എഫ് സി ലിമിറ്റഡിന്റെ ഭവന വായ്പ പലിശ നിരക്ക് 7 ശതമാനമാണ്. ബജാജ് ഫിന്‍ സെര്‍വും ഇതേ നിരക്കില്‍ വായ്പ അനുവദിക്കും. കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡിന്റെ നിരക്ക് 7.75 ഉം പി എന്‍ ബി ഹൗസിംഗ് ഫിനാന്‍സിന്റേത് 7.9 ശതമാനവുമാണ്. ടാറ്റ ക്യാപിറ്റലിന്റെ ഭവന വായ്പ പലിശ നിരക്ക് 8.5 ശതമാനമാണ്. റിലയന്‍സ് ഹോം ഫിനാന്‍സ് 9.75 ശതമാനത്തിനാണ് വായ്പ നല്‍കുന്നത്.

കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കും ദുര്‍ഘടം പിടിച്ച പേപ്പര്‍ ജോലികള്‍ തലവേദനയുണ്ടാക്കുന്നവര്‍ക്കും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള അവസരമാണ് ഇത്തരം കമ്പനികള്‍ ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്.

ADVERTISEMENT

English Summary: Know more about Home Loans from Housing Loan Companies