ഭവന വായ്പയ്ക്കുള്ളിലെ ഈ കുരുക്കുകൾ നിങ്ങൾക്കറിയുമോ?
വീട് എന്ന മോഹം യാഥാർത്ഥ്യമാക്കാനായി മിക്കവരും ഭവന വായ്പയെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ ഇഎംഐ, ദീർഘകാലം കൊണ്ട് അടച്ചു തീർത്താൽ മതി, ഈ രണ്ടു കാര്യങ്ങൾ കൊണ്ട് ഭവനവായ്പ വളരെ ആകർഷകമായി സാധാരണക്കാർക്കു തോന്നാം. എന്നാൽ, നിങ്ങളെ അപകടത്തിലാക്കുന്നതും ഇവ രണ്ടും ആണ്. മാസഗഡു വളരെ ചെറുതാകുകയും കാലാവധി വർഷങ്ങൾ

വീട് എന്ന മോഹം യാഥാർത്ഥ്യമാക്കാനായി മിക്കവരും ഭവന വായ്പയെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ ഇഎംഐ, ദീർഘകാലം കൊണ്ട് അടച്ചു തീർത്താൽ മതി, ഈ രണ്ടു കാര്യങ്ങൾ കൊണ്ട് ഭവനവായ്പ വളരെ ആകർഷകമായി സാധാരണക്കാർക്കു തോന്നാം. എന്നാൽ, നിങ്ങളെ അപകടത്തിലാക്കുന്നതും ഇവ രണ്ടും ആണ്.
പലിശ കൂടും
മാസഗഡു വളരെ ചെറുതാകുകയും കാലാവധി വർഷങ്ങൾ നീളുകയും ചെയ്താൽ പലിശ കൂടും. ഗഡുവിന്റെ വലിയൊരു ഭാഗം എപ്പോഴും പലിശയിലേക്കാണ് പോകുക. ഒരു ലക്ഷത്തിന്റെ ഇഎംഐ 852 രൂപയാണെങ്കിൽ അതിൽ മുതൽ 171 രൂപയും പലിശ 681 രൂപയുമായിരിക്കും. ചെറിയ വിഹിതമേ ആദ്യ കുറെ വർഷങ്ങളിൽ മുതലിൽ വരവ് വയ്ക്കപ്പെടൂ. അതുകൊണ്ടു തന്നെ നാം എടുത്ത തുകയെക്കാൾ അധികം പലിശയായി കൊടുക്കേണ്ടിവരും. 25 ലക്ഷം രൂപ വായ്പ എടുത്താൽ 50 ലക്ഷമോ അതിൽ കൂടുതലോ തിരിച്ചടയ്ക്കണം. ഭവനവായ്പകളുടെ ശരാശരി കണക്കാണിത്. 9% പലിശയ്ക്ക് 50 ലക്ഷം രൂപ 10 ഉം 25 ഉം വർഷത്തേക്ക് എടുത്താൽ തിരിച്ചടയ്ക്കേണ്ട മൊത്തം തുക താഴെ കാണുക.
പല ബാങ്കുകളുടെയും കാൽക്കുലേറ്ററിൽ ആകെ പലിശയോ മൊത്തം അടയ്ക്കേണ്ട തുകയോ കാണിക്കില്ല. വർഷങ്ങളുടെ എണ്ണവും ഇഎംഐയുമേ കാണൂ. emicalculator.net പോലുള്ള സ്വതന്ത്ര വെബ്സൈറ്റുകളിൽ മുകളിലുള്ളതു പോലെ പലിശയും മൊത്തം തുകയും കണക്കുകൂട്ടി എടുക്കാം. അതുവഴി കാര്യങ്ങൾ മനസ്സിലാക്കി മാത്രം വായ്പ വാങ്ങുക.
English Summary : Know About the Interest Details of Home Loan