യു എ ഇ എക്സ്ചേഞ്ചിന് യൂണിവേഴ്സൽ ബാങ്ക് ലൈസൻസ് കിട്ടുമോ?
യു. എ. ഇ. എക്സ്ചേഞ്ച് ആൻ്റ് ഫിനാൻഷ്യൽ സർവീസസ് കുറെ കാലമായി ഒരു ബാങ്കിംഗ് ലൈസൻസിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു. 2017ൽ റിസർവ് ബാങ്ക് ഇവരുടെ അപേക്ഷ തള്ളുകയുണ്ടായി. പിന്നീട് റിസർവ് ബാങ്ക് യൂണിവേഴ്സൽ ബാങ്കിനു അപേക്ഷ ക്ഷണിച്ചപ്പോൾ ഇവർ അതിനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണിപ്പോൾ. റിസർവ് ബാങ്ക് മുൻ

യു എ ഇ എക്സ്ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് കുറെ കാലമായി ഒരു ബാങ്കിങ് ലൈസൻസിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു. 2017ൽ റിസർവ് ബാങ്ക് യു എ ഇ എക്സ്ചേഞ്ചിന്റെ അപേക്ഷ തള്ളുകയുണ്ടായി. പിന്നീട് റിസർവ് ബാങ്ക് യൂണിവേഴ്സൽ ബാങ്കിനു അപേക്ഷ ക്ഷണിച്ചപ്പോൾ ഇവർ അതിനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണിപ്പോൾ. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ശ്യാമള ഗോപിനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്റ്റാൻഡിങ് എക്സ്റ്റേണൽ അഡ്വൈസറി കമ്മിറ്റിയുടെ പരിശോധനയിലാണിപ്പോൾ അപേക്ഷ.
37 വർഷത്തെ പ്രവർത്തന പരിചയവും 32 ലക്ഷത്തിലേറെ ഉപഭോക്താക്കളുമുള്ള സ്ഥാപനത്തിന് 375 ശാഖകൾ ഉണ്ട് ഇപ്പോൾ. 2018ൽ യൂണിമണി ഫിനാൻഷ്യൽ സർവീസസ് എന്ന പേരിൽ റീ ബ്രാൻഡ് ചെയ്യുകയുണ്ടായി.
യു എ ഇ എക്സ്ചേഞ്ചിനെ കൂടാതെ റിപാട്രിയറ്റ്സ് കോ ഓപ്പറേറ്റീവ് ഫിനാൻസ് ലിമിറ്റഡ്, ചൈതന്യ ഇന്ത്യ ഫിൻ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ പങ്കജ് വൈഷ് എന്നീ ധന സ്ഥാപനങ്ങളും യൂണിവേഴ്സൽ ബാങ്ക് ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. 2014ൽ ബന്ദൻ ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നിവയ്ക്ക് യൂണിവേഴ്സൽ ബാങ്ക് ലൈസൻസ് ലഭിച്ചിരുന്നു.
എന്താണ് യൂണിവേഴ്സൽ ബാങ്ക്?
വാണിജ്യ ബാങ്കിങ് , റീട്ടെയിൽ ബാങ്കിങ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ഇൻഷുറൻസ്, മറ്റ് ഫിനാൻഷ്യൽ സർവീസുകൾ തുടങ്ങിയ എല്ലാം ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുകയാണ് യുണിവേഴ്സൽ ബാങ്കുകൾ. വായ്പ, ലോണുകൾ, നിക്ഷേപം, അസറ്റ് മാനേജ്മെന്റ്, പേമെന്റ് പ്രോസസ്സ്, ട്രേഡിങ്, സെക്യൂരിറ്റി ഇടപാടുകൾ, അണ്ടർറൈറ്റിങ്, സാമ്പത്തിക വിശകലനം എന്നിവയെല്ലാം ബാങ്ക് നേരിട്ട് ചെയ്യും.
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വൻ വിജയമാണ് യൂണിവേഴ്സൽ ബാങ്കുകൾ. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക്, ജെ.പി മോർഗൻ ചേസ്, ബിഎൻ പി പാരിബ, എച്ച്.എസ്.ബി.സി., സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ഡ്യൂഷ് ബാങ്ക് എന്നിവ പ്രമുഖ യൂണിവേഴ്സൽ ബാങ്കുകളാണ്.
English Summary : UAE Exchange is Going for Universal Banking License