കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം സകല സീമകളും ലംഘിച്ച് മുന്നോട്ട് പോകുന്നത് മറ്റൊരു മൊറട്ടോറിയം സാധ്യതയിലേക്കാണോ വിരല്‍ ചൂണ്ടുന്നത്? ബാങ്കിങ് മേഖലയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ അത്തരമൊരു സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ സര്‍വകാല റെക്കോര്‍ഡിലാണ്. പ്രതിദിന രോഗികളുടെ എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം സകല സീമകളും ലംഘിച്ച് മുന്നോട്ട് പോകുന്നത് മറ്റൊരു മൊറട്ടോറിയം സാധ്യതയിലേക്കാണോ വിരല്‍ ചൂണ്ടുന്നത്? ബാങ്കിങ് മേഖലയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ അത്തരമൊരു സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ സര്‍വകാല റെക്കോര്‍ഡിലാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം  കടന്നു. മഹാരാഷ്ട്ര, യുപി, ഡല്‍ഹി, ഗുജറാത്ത്, കേരളം എന്നിങ്ങനെ എല്ലാ പ്രമുഖ സംസ്ഥാനങ്ങളിലും പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് ചെറുകിട-ഇടത്തരം യൂണിറ്റുകള്‍, പലതും അടച്ചിടുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്്  തൊഴിലുകള്‍ നഷ്ടപ്പെടുകയോ വരുമാനം വലിയ തോതില്‍ കുറയുകയോ ചെയ്യുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നു. വായ്പകളിലെ തിരിച്ചടവില്‍ ഇത് രൂക്ഷമായി പ്രതിഫലിക്കാന്‍  സാധ്യതയുണ്ടെന്നതിനാല്‍ മറ്റൊരു വായ്പ മൊറട്ടോറിയത്തിനുള്ള സാധ്യത ബാങ്കിങ് വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. വായ്പ തിരിച്ചടവില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് മൊറട്ടോറിയമോ അല്ലെങ്കില്‍ സമാന സമാശ്വാസ നടപടികളോ ആര്‍ ബി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. പല സംസ്ഥാനങ്ങളും ഭാഗികമായി ലോക്ഡൗണ്‍ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും അവിടെ പണിയെടുക്കുന്നവര്‍ക്കും വലിയ ബാധ്യതയാണ് ഉണ്ടാക്കുക.

ADVERTISEMENT

പോയ വര്‍ഷം മാര്‍ച്ച് അവസാനമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാര്‍ച്ച് മുതല്‍ മൂന്ന് മാസം വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഓഗസ്റ്റ് വരെ നീട്ടുകയും ചെയ്തു. ഈ സമാശ്വാസ നടപടി മൂലം ബാങ്കിംഗ് മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടായില്ല. പ്രതിസന്ധിയില്‍ തിരിച്ചടവ് ശേഷി കുറഞ്ഞവര്‍ക്ക്  വായ്പയ്ക്ക് ആറ് മാസം മൊറട്ടോറിയം നല്‍കിയതോടെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ കാര്യമായി ഇത് ബാധിച്ചില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും സ്ഥിതി രൂക്ഷമാണിപ്പോള്‍. സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള ഭാഗീക ലോക്ഡൗണുകള്‍ നീണ്ടു പോകുന്ന സാഹചര്യമാണെങ്കില്‍ സമാന നടപടിയുമായി കേന്ദ്രബാങ്ക് രംഗത്തിറങ്ങുമെന്നാണ് സൂചനകള്‍.

പ്രാദേശിക ലോക്കല്‍ ലോക്ഡൗണ്‍ വ്യാപിക്കുന്നുണ്ടെങ്കിലും വായ്പ മൊറട്ടോറിയത്തിന്റെ ആവശ്യമില്ലെന്ന് ആര്‍ ബി ഐ രണ്ടാഴച മുമ്പ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സ്ഥിതിഗതികള്‍ നേരിടാന്‍ തയ്യാറാണെന്നാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് പറഞ്ഞത്്. എന്നാല്‍ പിന്നീട് പോസിറ്റിവ് കേസുകള്‍ കുതിച്ചുയരുകയും റെക്കോർഡ് ഭേദിക്കുകയും ചെയ്തതോടെയാണ് ഒരു പുനര്‍ വിചിന്തന സാധ്യത ബാങ്കിങ് മേഖല പ്രവചിക്കുന്നത്.

ADVERTISEMENT

English Summary: Can RBI afford to announce another loan moratorium if situation worsens?