വേഗമാകട്ടെ, സ്പെഷ്യല്‍ എഫ് ഡി അവസാനിക്കാന്‍ ഒരു ദിവസം കൂടി
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന വിവിധ ബാങ്കുകളുടെ പ്രത്യേക പദ്ധതി ജൂണ്‍ 30 ന് അവസാനിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ് ബി ഐ അടക്കം വിവിധ

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന വിവിധ ബാങ്കുകളുടെ പ്രത്യേക പദ്ധതി ജൂണ്‍ 30 ന് അവസാനിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ് ബി ഐ അടക്കം വിവിധ ബാങ്കുകള്‍ നടപ്പാക്കിയത്. കഴിഞ്ഞ മേയിലാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഇത്തരം പദ്ധതികള്‍ തുടങ്ങിയത്.
ഒരു ശതമാനം വരെ അധികം
എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ പദ്ധതി നടപ്പാക്കിയിരുന്നു. സാധാരണയില്‍ നിന്നും 0.3 ശതമാനം അധിക പലിശയോടൊപ്പം മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പ്രത്യേക ആനൂകൂല്യമായ 0.5 ശതമാനം പലിശയും ഈ പദ്ധതിയിലെ നിക്ഷേപത്തിന് ലഭിക്കും. എസ് ബി ഐ യിലാണെങ്കില്‍ ഈ പദ്ധതിയില്‍ നിക്ഷേപക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 0.8 ശതമാനമാണ് അധികമായി ലഭിക്കുക. ബാങ്ക് ഓഫ് ബറോഡ ഈ പ്രത്യേക പദ്ധതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ശതമാനം അധിക പലിശ നല്‍കും. സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ഈ സ്‌കീമിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന അധിക പലിശ മുക്കാല്‍ ശതമാനമാണ്. ഐ സി ഐ സി ഐ ആകട്ടെ 0.8 ശതമാനമാണ് വാഗ്ദാനം നല്‍കുന്നത്.
എന്‍ ആര്‍ ഐ വേണ്ട
ഡൊമസ്റ്റിക് ടേം ഡിപ്പോസിറ്റ് എന്നുള്ളതിനാല്‍ മുതിര്‍ന്ന പൗരന്‍മാരാണെങ്കിലും എന്‍ ആര്‍ ഐ കള്‍ക്ക് ഇതില്‍ നിക്ഷേപം നടത്താനാവില്ല. അറുപത് വയസിന് മുകളിലുള്ള എന്‍ ആര്‍ ഐ അല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ നിക്ഷേപ പദ്ധതി. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി.
എങ്ങനെ നിക്ഷേപിക്കാം
അടുത്തുള്ള ബാങ്ക് ശാഖ വഴിയോ ബന്ധപ്പെട്ട ആപ്പുകള്‍ വഴിയോ, നെറ്റ് ബാങ്കിങിലൂടെയോ നിലവിലുള്ള ഇടപാടുകാരാണെങ്കില്‍ നിക്ഷേപം നടത്താം. കാലാവധിയ്ക്ക്് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഈ പദ്ധതിയുടെ പ്രത്യേക അധിക പലിശ നിരക്കായ .3 ശതമാനം കുറയും. നിരക്കുകള്‍ കുറഞ്ഞ് വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ പലിശ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇത് അധിക നേട്ടം നല്‍കും.
English Summary : Senior Citizens Special FD Scheme will Close Tomorrow