ഭവന വായ്പയ്ക്കു വേണ്ടി ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളേയും സമീപിക്കുന്നതിനു മുൻപ് ഇഎംഐ അടയ്ക്കുന്ന വിവിധ രീതികൾ മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഭവന വായ്പ ദീർഘകാല പദ്ധതിയായതിനാൽ നഷ്ടം പരമാവധി കുറയ്ക്കാൻ അതു സഹായിക്കും. 10 മുതൽ 30 വർഷം വരെ നീളുന്ന വായ്പ രീതിയാണിത്. കാലയളവ് കൂടുന്തോറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവന വായ്പയ്ക്കു വേണ്ടി ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളേയും സമീപിക്കുന്നതിനു മുൻപ് ഇഎംഐ അടയ്ക്കുന്ന വിവിധ രീതികൾ മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഭവന വായ്പ ദീർഘകാല പദ്ധതിയായതിനാൽ നഷ്ടം പരമാവധി കുറയ്ക്കാൻ അതു സഹായിക്കും. 10 മുതൽ 30 വർഷം വരെ നീളുന്ന വായ്പ രീതിയാണിത്. കാലയളവ് കൂടുന്തോറും തിരിച്ചടയ്ക്കുന്ന പലിശയും കൂടുതലായിരിക്കും. 

ഫ്ലക്സി വായ്പ (Flexipay loan)

ADVERTISEMENT

ഭവന വായ്പ ലഭിച്ച ശേഷം പിന്നീടു ഇഎംഐ ആരംഭിക്കുന്ന തരത്തിലുള്ളതാണ് ഫ്ലക്സി ഭവന വായ്പകൾ. ഈ ഭവന വായ്പയിൽ 36 മുതൽ 60 മാസം വരെ വരെ മോറട്ടോറിയത്തിലേക്കു പോകാൻ അവസരമുണ്ട്. ഈ കാലയളവിൽ ഇഎംഐ നൽകേണ്ടതില്ല. പ്രീ-ഇഎംഐ പലിശ മാത്രമേ നൽകേണ്ടതുള്ളൂ. മോറട്ടോറിയം കാലാവധി അവസാനിച്ചുകഴിഞ്ഞാൽ ഇഎംഐ ആരംഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ നേരത്തേയുള്ള കരാറനുസരിച്ചു ഇഎംഐ നിരക്കു വർദ്ധിപ്പിക്കുകയും ചെയ്യും. സാധാരണ ഭവന വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വായ്പയിൽ 20 ശതമാനം വരെ ഉയർന്ന വായ്പ ലഭ്യമാകും. ഫ്ലെക്സി വായ്പകൾ 21-45 വയസ്സുവരെയുള്ള ശമ്പള വരുമാനക്കാർക്കും പ്രൊഫഷനലുകൾക്കും മാത്രമേ ലഭ്യമാകൂ. 

ഇത്തരം വായ്പകളിൽ തുടക്കത്തിൽ ബാധ്യത കുറവാണെങ്കിലും, പിന്നീടുള്ള വർഷങ്ങളിൽ ഇഎംഐ വർദ്ധിക്കുമെന്നതിനാൽ, മധ്യവയസിലോ വിരമിക്കാറാകുമ്പോഴോ, ഉയർന്ന സുരക്ഷിതമായ ജോലി ആവശ്യമാണ്. മികച്ച വാർഷിക ഇൻക്രിമെന്റുകളും ഉറപ്പാക്കണം. പ്രാരംഭ വർഷങ്ങളിൽ ഇഎംഐ വളരെ കുറവായിരിക്കുമെങ്കിലും വായ്പയുടെ അവസാനഘട്ടത്തിൽ കൂടുതലായിരിക്കുമെന്നതിനാൽ ഫ്ലെക്സി വായ്പകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

ADVERTISEMENT

വർധിച്ച ഇഎംഐകളുള്ള ഭവനവായ്പ

പ്രാരംഭ വർഷങ്ങളിൽ ഇഎംഐ കുറവായിരിക്കുകയും പിന്നീട് കൂടുതൽ തുക അടയ്ക്കുന്നതരം ഭവന വായ്പകൾ ഉണ്ട്. വായ്പയുടെ ആദ്യഘട്ടങ്ങളിൽ കൂടുതൽ തുക മാറ്റിവയ്ക്കാനില്ലാത്തവർക്ക് ഈ രീതി പ്രയോജനപ്പെടുത്താം. തുടർന്ന് വരുമാനത്തിലെ വർദ്ധനവനുസരിച്ചു തിരിച്ചടവ് ആനുപാതികമായി ത്വരിതപ്പെടുത്തുന്നു. കൂടുതൽ തുക ഇഎംഐ അടയ്ക്കുന്നതു പലിശ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അത്തരം വായ്പകളിൽ, നിങ്ങൾക്ക് ഉയർന്ന തുക വായ്പ നേടാനും പ്രാരംഭ വർഷങ്ങളിൽ കുറഞ്ഞ ഇഎംഐ അടയ്ക്കാനും കഴിയും. എന്നിരുന്നാലും, തിരിച്ചടവ് ഷെഡ്യൂൾ ഒരാളുടെ വരുമാനവളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാവിയിൽ വരുമാന വർദ്ധനവ് മന്ദഗതിയിലാണെങ്കിൽ, തിരിച്ചടവ് ബുദ്ധിമുട്ടായേക്കാം.

ADVERTISEMENT

ഇഎംഐ കുറയുന്ന ഭവന വായ്പ

പ്രാരംഭ വർഷങ്ങളിൽ ഇഎംഐ കൂടുതലായിരിക്കുകയും പിന്നീടുള്ള വർഷങ്ങളിൽ കുറയുകയും ചെയ്യുന്ന രീതിയിലാണ് ചില വായ്പകൾ ക്രമീകരിച്ചിരിക്കുന്നത്. ഇഎംഐയിലെ പലിശ ഭാഗം ആദ്യ വർഷങ്ങളിൽ കൂടുതലായതിനാൽ ആ ഇനത്തിലേക്കാകും കൂടുതൽ തുക പിടിക്കുക. പിന്നീട് ഇഎംഐ കുറയാൻ തുടങ്ങുമ്പോൾ എത്രയും വേഗം വായ്പ ക്ലിയർ ചെയ്യാൻ ഒരു പ്രീപേയ്മെന്റ് പ്ലാൻ തയ്യാറാക്കുക.

ഇഎംഐ ഒഴിവാക്കുന്ന ഭവനവായ്പ

മുടക്കമില്ലാതെ സ്ഥിരമായി ഇഎംഐ അടയ്ക്കുന്നവരാണെങ്കിൽ, ചില ബാങ്കുകൾ അത്തരം ഉപഭോക്താക്കൾക്ക് ചെറിയ ഇളവ് നൽകാറുണ്ട്. മറ്റെല്ലാ ഇഎംഐകളും പതിവായി അടച്ചിട്ടുണ്ടെങ്കിൽ ഒരു നിശ്ചിത എണ്ണം ഇഎംഐകൾ ഒഴിവാക്കി നൽക്കുന്ന വായ്പ സ്ഥാപനങ്ങളുമുണ്ട്. അത്തരം ഓഫർ നിങ്ങളുടെ വായ്പ സ്ഥാപനം നൽകുന്നുണ്ടെങ്കിൽ പരാമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ഇഎംഐ മുടക്കമില്ലാതെ അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

English Summary: How to Repay Home Loan in an Effective Way