ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ ഉപഭോക്താക്കൾക്കായി വാട്ട് സ് ആപ്പ് ബാങ്കിങ് സേവനങ്ങൾ ആരംഭിക്കുന്നു. എസ് ബി ഐ വാട്ട് സ് ആപ്പ് സേവനങ്ങൾ നിലവിൽ വന്നാൽ ഏതൊക്കെ സാമ്പത്തിക ഇടപാടുകൾ ഇതിലൂടെ ലഭ്യമാകുമെന്നതിന്റ്റെ വിവരങ്ങൾ നൽകിയിട്ടില്ല. നിലവിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ക്രെഡിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ ഉപഭോക്താക്കൾക്കായി വാട്സാപ്പ് ബാങ്കിങ് സേവനങ്ങൾ ആരംഭിക്കുന്നു. എസ് ബി ഐ വാട്സാപ്പ് സേവനങ്ങൾ നിലവിൽ വന്നാൽ ഏതൊക്കെ സാമ്പത്തിക ഇടപാടുകൾ  ഇതിലൂടെ ലഭ്യമാകുമെന്നതിന്റെ വിവരങ്ങൾ നൽകിയിട്ടില്ല. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എസ്ബിഐ കാർഡ് വാട്സാപ്പ് കണക്റ്റ് എന്ന പേരിൽ  വാട്സാപ്പ് അധിഷ്‌ഠിത സേവനങ്ങൾ നൽകുന്നുണ്ട് . ഇതിലൂടെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വിവരങ്ങൾ, റിവാർഡ് പോയിന്റുകൾ, കുടിശിക ബാലൻസ്, കാർഡ് പേയ്‌മെന്റുകൾ എന്നിവയും മറ്റും പരിശോധിക്കാം.

ഈ സൗകര്യം ലഭിക്കാനായി, കാർഡ് ഉടമകൾ 9004022022 എന്ന നമ്പറിലേക്ക് 'OPTIN' എന്ന വാട്സാപ്പ് സന്ദേശം അയയ്‌ക്കണം. അല്ലെങ്കിൽ  റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 08080945040 എന്ന നമ്പറിൽ മിസ്‌ഡ് കോൾ നൽകാം. സേവനത്തിനായി സൈൻ അപ്പ് ചെയ്യുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കുകയും ചെയ്യാം. എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആക്‌സിസ്, ഐഡിഎഫ്‌സി ഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള വായ്പാദാതാക്കളും മറ്റ് ബാങ്കുകളും നിലവിൽ വാട്സാപ്പ് ബാങ്കിങ് സേവനങ്ങൾ നൽകുന്നുണ്ട്.

ADVERTISEMENT

English Summary : SBI Is Launching Whatsapp Banking Services