ഫെഡറൽ ബാങ്കും കോട്ടക് ബാങ്കും ലയനത്തിന്?
ഫെഡറൽ ബാങ്കും കോട്ടക് ബാങ്കും ലയനത്തിനു തയ്യാറെടുക്കുകയാണോ? അത്തരത്തിലുള്ള പ്രാരംഭ ചർച്ചകൾ ഫെഡറൽ ബാങ്ക് തുടങ്ങിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളം ആസ്ഥാനമായുള്ള മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ഓഹരി വിലയിൽ ഇന്ന് രാവിലെ ഏഴു ശതമാനം വർധന രേഖപ്പെടുത്തി.

ഫെഡറൽ ബാങ്കും കോട്ടക് ബാങ്കും ലയനത്തിനു തയ്യാറെടുക്കുകയാണോ? അത്തരത്തിലുള്ള പ്രാരംഭ ചർച്ചകൾ ഫെഡറൽ ബാങ്ക് തുടങ്ങിയതായി പ്രമുഖ ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
കേരളം ആസ്ഥാനമായുള്ള മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ഓഹരി വിലയിൽ ഇന്ന് രാവിലെ ഏഴു ശതമാനം വർധന രേഖപ്പെടുത്തി. ലയനത്തിനുള്ള പ്രാരംഭ ചർച്ചകൾക്ക് ഫെഡറൽ ബാങ്ക് തുടക്കമിട്ടു എന്നു വാർത്തയാണ് ഓഹരി വിലയിലെ ഈ കുതിപ്പിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടു ബാങ്കുകളും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
എന്നാൽ ഇത്തരം കാര്യങ്ങൾ സെബിയിൽ റിപ്പോർട്ട് ചെയ്യണമെന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ ബാങ്കിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ലിസ്റ്റിങ് വിഭാഗം വിശദീകരണം അറിയിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് ഓഹരി കഴിഞ്ഞ 52 ആഴ്ചയിലെ ഉയർന്ന വിലയായ129 രൂപയിലെത്തിയ ശേഷം ഇപ്പോൾ 123.5 രൂപയിലേക്ക് താണു. കഴിഞ്ഞ അഞ്ച് ട്രേഡിങ് ദിവസത്തിനുള്ളിൽ ഫെഡറൽ ബാങ്ക് ഓഹരി 12 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതുതായി സ്വീകരിച്ച നടപടികളെ തുടർന്ന് ബാങ്കിന്റെ ഭാവി മികച്ചതായതിനാൽ ബ്രോക്കിങ് സ്ഥാപനങ്ങൾ വാങ്ങാൻ ശുപാർശ ചെയ്തതാണ് വില വർധനവിനു കാരണമെന്നും പറയുന്നു.
English Summary : Is Federal Bank and Kotak Bank Going for a Merger?