കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനും അവരെ സാമ്പത്തിക സാക്ഷരരാക്കുന്നതിനും ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്സ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. എസ്ഐബി ജന്‍ നെക്സ്റ്റ് കിഡ്സ് സേവിങ്സ് അക്കൗണ്ട് മുഖേന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ ഭാവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനും അവരെ സാമ്പത്തിക സാക്ഷരരാക്കുന്നതിനും ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്സ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. എസ്ഐബി ജന്‍ നെക്സ്റ്റ് കിഡ്സ് സേവിങ്സ് അക്കൗണ്ട് മുഖേന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഭാവി ലക്ഷ്യങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കാനും നിരീക്ഷിക്കാനും കഴിയും. കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നതുവരെ ഈ അക്കൗണ്ടില്‍ രക്ഷിതാക്കള്‍ക്കു നിക്ഷേപിക്കാം. പത്തു വയസ്സു പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്കും സ്വന്തമായി ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാം. രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും തടസ്സങ്ങളില്ലാതെ നിക്ഷേപിക്കുന്നതിന് ഓട്ടോ ഡെബിറ്റ് സൗകര്യവും ലഭ്യമാണ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് നിരവധി സവിശേഷതകളും ഈ അക്കൗണ്ടിനുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ സേവനം ഇപ്പോള്‍ ലഭ്യമാണെന്ന്
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ പറഞ്ഞു.

കിഡ്സ് അക്കൗണ്ടിന്റെ സവിശേഷതകള്‍

∙കുട്ടികളുടെ ജനനത്തോടെ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാനും ഉടനടി പ്രവര്‍ത്തിപ്പിക്കാനും കഴിയും.

ADVERTISEMENT

∙രക്ഷിതാക്കളുടെ വ്യക്തിഗത അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 10000 രൂപ ബാലന്‍സ് നിലനിര്‍ത്തുന്നുണ്ടെങ്കില്‍ കിഡ്സ് അക്കൗണ്ടില്‍ നിശ്ചിത തുക ബാലന്‍സ് നിര്‍ബന്ധമില്ല.

∙രക്ഷിതാക്കളുടെ അനുമതിയോടെ കിഡ്സ് അക്കൗണ്ടിലെ നിക്ഷേപം പ്രത്യേക ചാര്‍ജുകളൊന്നുമില്ലാതെ ട്രാന്‍സ്ഫര്‍ ചെയ്യാം

ADVERTISEMENT

∙കിഡ്സ് സേവിങ്സ് അക്കൗണ്ട് രക്ഷിതാക്കള്‍ക്ക് എസ്ഐബി മിറര്‍ പ്ലസ് ആപ്പിലൂടെ നിരീക്ഷിക്കാം

∙ടാപ് ആന്റ് പേ സംവിധാനമുള്ള കോണ്ടാക്ടലെസ് ഡെബിറ്റ് കാര്‍ഡും എസ്ഐബി ജന്‍ നെക്സ്റ്റ് അക്കൗണ്ടിനൊപ്പം ലഭിക്കും

ADVERTISEMENT

∙ ഇ-ലോക്ക് ഫീച്ചര്‍ വഴി രക്ഷിതാക്കള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ കുട്ടികളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം

English Summary : South Indian Bank's Kids Bank Account