റിസർവ് ബാങ്ക് ഇന്ന് റീപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റ് ഉയർത്തിയതോടെ വായ്പ എടുത്തവർക്ക് കാര്യങ്ങൾ ഏതാണ്ട് കൈവിട്ട് പോകും പോലെയായി. അതായത് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവക്കെല്ലാം ഉടനടി പലിശ നിരക്കിൽ കാൽ ശതമാനം വർദ്ധനവ് ഉണ്ടാകും. നിലവിലുള്ളവയ്ക്കും പുതിയ വായ്പകൾക്കും വർദ്ധനവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് ഇന്ന് റീപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റ് ഉയർത്തിയതോടെ വായ്പ എടുത്തവർക്ക് കാര്യങ്ങൾ ഏതാണ്ട് കൈവിട്ട് പോകും പോലെയായി. അതായത് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവക്കെല്ലാം ഉടനടി പലിശ നിരക്കിൽ കാൽ ശതമാനം വർദ്ധനവ് ഉണ്ടാകും.  നിലവിലുള്ളവയ്ക്കും പുതിയ വായ്പകൾക്കും വർദ്ധനവ് പ്രതീക്ഷിക്കാം. ഒരു ലക്ഷം രൂപ ഭവന വായ്പ 15 വർഷം കാലാവധിയിൽ എടുത്ത ആൾക്ക് മാസത്തവണയിൽ 15 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടാകുക. വായ്പയ്ക്ക് 20 വർഷ കാലാവധിയാണെങ്കിൽ 16 രൂപ വർദ്ധനവ് വരും. അതിനർത്ഥം, 10 ലക്ഷം രൂപയുടെ ഭവന വായ്പയുള്ളയാൾ ഇനി മുതൽ 150 - 160 രൂപ മാസം തോറും കൂടുതൽ അടക്കേണ്ടിവരും. 5 ലക്ഷം രൂപയുടെ വാഹന വായ്പ 5 വർഷത്തേക്ക് എടുത്തിരിക്കുന്നയാൾ ഇനി മുതൽ 100 രൂപയ്ക്കുമേൽ കൂടുതൽ മാസ തവണ അടക്കണം.  വ്യക്തിഗത വായ്പയും ഏതാണ്ട് ഈ തോതിൽ തിരിച്ചടവ് ഉയരും.

ADVERTISEMENT

പിഴപ്പലിശയ്ക്ക് കടിഞ്ഞാൺ വീഴും

ADVERTISEMENT

വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഈടാക്കുന്ന പിഴപ്പലിശയുടെ കാര്യത്തിൽ ഇപ്പോൾ ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും സ്വന്തം തീരുമാനമാണ് പിന്തുടരുന്നത്. ഇത് പലപ്പോഴും ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സുതാര്യവും, ന്യായവും, ഇടപാടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായ നയം ഇക്കാര്യത്തിൽ വേണമെന്ന് റിസർവ് ബാങ്ക് ഇത്തവണ അറിയിച്ചിട്ടുണ്ട്. കൂടാതെ റിസ്ക്, സാമ്പത്തിക സുസ്ഥിരത എന്നീ കാര്യങ്ങളിലും ഗ്രീൻ ഡിപ്പോസിറ്റുകൾ അടക്കമുള്ള വിഷയങ്ങളിലും മാർഗനിർദേശങ്ങൾ കൊണ്ടുവരും. MSME കളുടെ ക്യാഷ് ഫ്ലോ വർദ്ധിപ്പിക്കാനുള്ള TReDS പ്ലാറ്റ്ഫോം ശക്തിപ്പെടുത്തും. G20 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് UPI സൗകര്യം നൽകും. കൂടാതെ UPI QR കോഡ് വഴി  നാണയം ലഭിക്കുന്ന മെഷിനുകൾ പന്ത്രണ്ട് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും എന്നുമുള്ള നിർദേശങ്ങളും ഇന്നത്തെ മോണിറ്ററി പോളിസിയിൽ ഉണ്ട്. ഇന്ത്യൻ സാഹചര്യം മാത്രമല്ല, ആഗോള സാഹചര്യങ്ങളും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റും പരിഗണിച്ചു കൊണ്ടാണ് റിപ്പോ നിരക്ക് വർദ്ധനയെന്ന് ഗവർണർ പറഞ്ഞു.

ADVERTISEMENT

ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ

English Summary: RBI's repo rate hike: Home loan EMIs set to go up by 2-4%