ബാങ്കിൽ നിന്ന് വായ്പ എടുക്കുമ്പോൾ അത് സംബന്ധിച്ച വിവരങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ എത്ര പേർ മെനക്കെടും. വായ്പ നേടാനുള്ള തിരക്കിനിടയിൽ പലിശ എത്രയെന്ന് ഇടപാടുകാർ പൊതുവെ ചോദിച്ചറിയാറുണ്ടെന്നത് വലിയ കാര്യമാണ്. എന്നാൽ പ്രോസസിങ് ഫീസ്, ഡോക്യൂമെന്റഷൻ ചാർജ്സ്, ലീഗൽ ഫീസ്, വസ്തുവിന്റെ വാല്യുവേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിൽ നിന്ന് വായ്പ എടുക്കുമ്പോൾ അത് സംബന്ധിച്ച വിവരങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ എത്ര പേർ മെനക്കെടും? വായ്പ നേടാനുള്ള തിരക്കിനിടയിൽ പലിശ എത്രയെന്ന് ഇടപാടുകാർ പൊതുവെ ചോദിച്ചറിയാറുണ്ടെന്നത് വലിയ കാര്യമാണ്. എന്നാൽ പ്രോസസിങ് ഫീസ്, ഡോക്യൂമെന്റഷൻ ചാർജുകൾ, ലീഗൽ ഫീസ്, വസ്തുവിന്റെ വാല്യുവേഷൻ ഫീസ് എന്നിങ്ങനെയുള്ള ചാർജുകളും ഫീസുകളും വായ്പ എടുക്കുമ്പോൾ ബാധകമാണ് എന്നത് ഏത്ര പേർ കണക്കിലെടുക്കാറുണ്ട്.  സ്വർണം പണയം വെക്കുമ്പോൾ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന് അപ്പ്രൈസർ ഫീസ് എന്നൊന്നുണ്ട്.  വായ്പയുടെ കരാർ അനുസരിച്ചു തവണകൾ അടക്കാതെയിരുന്നാൽ പിഴപ്പലിശ ഈടാക്കും (ഈ കാര്യത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾക്ക്  റിസർവ് ബാങ്ക്  മുൻകൈയെടുത്തിട്ടുണ്ട്).  

വായ്പ കാലാവധിക്ക് മുമ്പ് അടച്ചാൽ

ADVERTISEMENT

പ്രവർത്തന മൂലധനമായി എടുത്തിട്ടുള്ള ബാങ്ക് വായ്പകൾ യഥാസമയം പുതുക്കാതെയിരുന്നാൽ അധിക പലിശ നൽകണം.  വ്യക്തി ഗത കാലാവധി വായ്പകളല്ലാത്ത തരം വായ്പകൾ കാലാവധിക്ക് മുമ്പ് അടച്ചു തീർക്കുകയോ മറ്റൊരു ബാങ്കിലേക്ക് മാറ്റുകയോ ചെയ്യുകയാണെങ്കിൽ അതിന് പിഴയുണ്ട്. ഇങ്ങനെ വായ്പയുമായി ബന്ധപ്പെട്ട പലിശ, ഫീസ്, ചാർജ് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം വായ്പ എടുക്കുമ്പോൾ ബാങ്കുമായി സംസാരിച്ച് ബോധ്യപ്പെടണം.  

ക്രെഡിറ്റ് കാർഡിന് പലിശ

ADVERTISEMENT

ക്രെഡിറ്റ് കാർഡുപയോഗിച്ച് ATM ൽ നിന്ന് പണം എടുക്കുന്നതിന് പലിശയുണ്ട്. ക്രെഡിറ്റ് കാർഡിന്റെ കാര്യത്തിലും ചില തരം പേഴ്സണൽ വായ്പകളുടെ കാര്യത്തിലും പലിശ മാസക്കണക്കിൽ പറയുന്ന പതിവുണ്ട്. ഇത് മാസകണക്കിന് മൂന്ന് ശതമാനം എന്നാണ് എങ്കിൽ അത് വാർഷികാടിസ്ഥാനത്തിൽ മുപ്പത്തിയാറ് ശതമാനമാണ്. പലിശ മാസക്കണക്കിൽ പറയുകയാണെങ്കിൽ, അത് വാർഷികാടിസ്ഥാനത്തിലും പറയണം എന്ന് റിസർവ് ബാങ്ക് നിഷ്കർച്ചിട്ടുണ്ട്.  

ഈ വിവരങ്ങളെല്ലാം ഇടപാടുകാർ ഒപ്പിട്ടു നൽകുന്ന കരാറിൽ ഉണ്ടാകും. കൂടാതെ ഇത്തരം വിവരങ്ങൾ ബാങ്കിന്റെ വെബ് സൈറ്റിലും ഉണ്ടാകും. അതിനാൽ ഇതൊന്നും അറിയില്ലായിരുന്നു എന്ന് പിന്നീട് പറഞ്ഞത് കൊണ്ട് ഫലമില്ല.  

ADVERTISEMENT

ബാങ്കുമായുള്ള കരാറുകൾ

കവിയറ്റ് എംപ്റ്റർ (caveat emptor) എന്ന ഒരു തത്വമുണ്ട്. വാങ്ങുന്നയാൾ സാധനത്തിന്റെ ഗുണനിലവാരം മനസ്സിലാക്കി ബോധ്യപ്പെട്ടുവേണം അത് വാങ്ങുവാൻ എന്നാണ് അതിന്റെ അർത്ഥം.  ഇത് എല്ലാത്തരം ഇടപാടുകളിലും ബാധകമാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതും വായ്പ എടുക്കുന്നതുമെല്ലാം നാം ബാങ്കുമായി ഏർപ്പെടുന്ന കരാറുകളാണ്. കരാറിലെ വ്യവസ്ഥകൾ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കി വേണം ഏതൊരു കരാറും ഒപ്പിടുവാൻ. ഒരാൾ കരാർ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ അയാൾ അതിന് ഉത്തരവാദിയാണ്. എന്നാൽ കരാറിലെ വ്യവസ്ഥകൾ എനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ അത് കൊണ്ട് പ്രയോജനമുണ്ടാകില്ല.

ബാങ്കിങ് സേവനങ്ങൾ സൗജന്യമല്ല

ചില സേവനങ്ങൾ ഒഴിച്ച് നിർത്തിയാൽ, പൊതുവെ,  ബാങ്കിങ് സേവനങ്ങൾ സൗജന്യമല്ല. സൗജന്യമാണ് എന്ന് പ്രത്യേകം പറയാത്ത എല്ലാ തരം സേവനങ്ങൾക്കും അതിന്റേതായ ചാർജുകളോ, ഫീസോ, പലിശയോ ഉണ്ട്.  ഓരോ സേവനങ്ങളും ഉപയോഗിക്കുമ്പോൾ അത് സൗജന്യമാണോ എന്നും, സൗജന്യമല്ലെങ്കിൽ പലിശയെത്ര, ചാർജ് എത്ര, ഫീസെത്ര എന്നെല്ലാം ആദ്യമേ വ്യക്തമായി മനസ്സിലാക്കുക.  പിന്നീട് അസുഖകരമായ സംസാരങ്ങളും പരാതികളും ഒഴിവാക്കുവാൻ ഇത് മൂലം കഴിയും.

English Summary : Know More About Banl Loan Charges

Show comments