ഈ ബാങ്ക് അക്കൗണ്ടുകളിൽ ഏതാണ് നിങ്ങൾക്ക് ലാഭം? എന്താണ് വ്യത്യാസം?
നമുക്ക് പലപ്പോഴും ബാങ്കില്‍ പോകുമ്പോള്‍ ഉള്ള സംശയമാണ് ഈ സേവിങ്‌സ് അകൗണ്ടും കറന്റ് അകൗണ്ടും തമ്മില്‍ എന്താ വ്യത്യാസം എന്ന്. ഈ രണ്ടു അകൗണ്ടും ഒരാള്‍ക്ക് എടുക്കാമേ? ഇതില്‍ ഏതാ ലാഭം തുടങ്ങി പല വിധ സംശയങ്ങളാണ്. കൂടുതല്‍ പേരും സേവിങ്‌സ് അകൗണ്ടാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തമ്മിലുള്ള വ്യത്യാസം

നമുക്ക് പലപ്പോഴും ബാങ്കില്‍ പോകുമ്പോള്‍ ഉള്ള സംശയമാണ് ഈ സേവിങ്‌സ് അക്കൗണ്ടും കറന്റ് അക്കൗണ്ടും തമ്മില്‍ എന്താ വ്യത്യാസം എന്ന്. ഈ രണ്ടു അക്കൗണ്ടുകളും ഒരാള്‍ക്ക് എടുക്കാമേ? ഇതില്‍ ഏതാ ലാഭം തുടങ്ങി പല വിധ സംശയങ്ങളാണ്. കൂടുതല്‍ പേരും സേവിങ്‌സ് അക്കൗണ്ടാണ് എടുക്കുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് നോക്കാം.
സേവിങ്സ് അക്കൗണ്ട്
ഇന്ത്യയില്‍ സാധാരണക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള അക്കൗണ്ടാണിത്. ഉപയോക്താക്കളുടെ പണം സൂക്ഷിക്കുന്നതിനും പലിശ നേടുന്നതിനുമായി തയ്യാറക്കിയിരിക്കുന്ന അക്കൗണ്ട്. അക്കൗണ്ട് ഉടമയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഈ അക്കൗണ്ട് വഴി പണം അനായാസമായും വേഗത്തിലും പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. അതായത്, അവരുടെ പണം ലാഭിക്കുന്നതിനും പലിശ നേടുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടാണിത്. ഏറ്റവും സാധാരണമായ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നാണിത്. ചെക്ക് ബുക്കുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, മറ്റ് ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയവ സേവിങ്സ് അക്കൗണ്ടിന്റെ ഭാഗമായി ഉപയോക്താവിന് ലഭിക്കും.
ഈ ബാങ്ക് അക്കൗണ്ടുകളിൽ ഏതാണ് നിങ്ങൾക്ക് ലാഭം? എന്താണ് വ്യത്യാസം? Read more...
∙സേവിങ്സ് അക്കൗണ്ടുകള്‍ സാധാരണയായി മറ്റ് തരത്തിലുള്ള നിക്ഷേപങ്ങളെക്കാള്‍ കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
∙ഇന്ത്യയിലെ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ആര്‍.ബി.ഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രതിമാസം നടത്താവുന്ന പിന്‍വലിക്കലുകള്‍ക്കും, ഇടപാടുകള്‍ക്കും ചില പരിധികളുണ്ട്. ഈ പരിധി ഓരോ ബാങ്കിനും വ്യത്യാസമാണ്.ചില അക്കൗണ്ടുകള്‍ മിനിമം ബാലന്‍സും നിഷ്‌കര്‍ഷിക്കുന്നു.
∙ഉപയോക്താക്കള്‍ക്ക് ഏറ്റവും എളുപ്പം ആരംഭിക്കാന്‍ കഴിയും. സേവിങ്സ് അക്കൗണ്ടുകള്‍ ഓണ്‍ലൈനായും തുറക്കാനാകും
കറന്റ് അക്കൗണ്ട്
ബിസിനസുകള്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ദൈനംദിന ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് കറണ്ട് അക്കൗണ്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ ഇത് വ്യക്തികള്‍ക്കു വേണ്ടിയുള്ള അക്കൗണ്ട് അല്ല. ഇത്തരം കറന്റ് അക്കൗണ്ടിൽ നിന്ന് പലിശ ലഭിക്കില്ല.
പേയ്മെന്റുകള്‍, പിന്‍വലിക്കലുകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയ പതിവ് ഇടപാടുകള്‍ എളുപ്പുമാക്കുക എന്നതാണ് കറന്റ് അക്കൗണ്ടിന്റെ പ്രധാന ലക്ഷ്യം. ഉയര്‍ന്ന ഇടപാടുകള്‍ക്കും പരിധിയില്ലാത്ത സേവനങ്ങള്‍ക്കും ഈ അക്കൗണ്ട് ഉപയോഗിക്കാം. അതിനാല്‍ കറണ്ട് അക്കൗണ്ടുകള്‍ക്കാണ് ബാങ്കുകള്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത്.
∙ചെക്ക് ബുക്കുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ കറന്റ് അക്കൗണ്ടിലും ലഭിക്കും. സേവിങ്സ് അക്കൗണ്ടിനേക്കാള്‍ കൂടുതല്‍ അനുകൂല്യങ്ങളാണ് ഉടമയ്ക്കു നല്‍കുന്നത്.
∙ഓവര്‍ ഡ്രാഫ്റ്റ് (ഒഡി) സൗകര്യവും ലഭിക്കും. ഒഡിക്കു വേണ്ടി മാത്രം കറണ്ട് അക്കൗണ്ട് തുറക്കുന്നവരുമുണ്ട്. കൂടാതെ, ഒഡി വഴി ചില നിബന്ധനകള്‍ക്കും പരിധികള്‍ക്കും വിധേയമായി ഉടമകള്‍ക്ക് അക്കൗണ്ടില്‍ ലഭ്യമായതിനേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കും.
∙ഇടപാട് ഫീസ്, അക്കൗണ്ട് മെയിന്റനന്‍സ് ഫീസ്, ചെക്ക് ബുക്ക് ചാര്‍ജുകള്‍, മറ്റുള്ളവ കറന്റ് അക്കൗണ്ട് നിലനിര്‍ത്തുന്നതിന് ബാങ്കുകള്‍ ഈടാക്കാറുണ്ട്.
English Summary : Difference Between SB Account and Current Account