പണം കൈയില്‍ വയ്ക്കുന്നവര്‍ കുറവാണ്... അതുകൊണ്ട് തന്നെ ഓണ്‍ലൈനായും കാര്‍ഡ് വഴിയുമൊക്കെയാണ് ഇടപാട് നടത്തുന്നത്. പണമില്ലെങ്കിലും മിക്കവരുടെയും പേഴ്സില്‍ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും അടക്കം രണ്ടിലേറെ കാര്‍ഡുകള്‍ ഉണ്ടാകും. എന്നാല്‍, ഓരോ കാര്‍ഡിന്റെയും സവിശേഷതകള്‍ ചോദിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണം കൈയില്‍ വയ്ക്കുന്നവര്‍ കുറവാണ്... ഓണ്‍ലൈനായും കാര്‍ഡ് വഴിയുമൊക്കെയാണ് ഇടപാട് നടത്തുന്നത്. പണമില്ലെങ്കിലും  മിക്കവരുടെയും പേഴ്സില്‍ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും അടക്കം രണ്ടിലേറെ കാര്‍ഡുകള്‍ ഉണ്ടാകും. എന്നാല്‍, ഓരോ കാര്‍ഡിന്റെയും സവിശേഷതകള്‍ ചോദിച്ച് മനസ്സിലാക്കുന്നവര്‍ കുറവാണ്. ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിനെക്കാള്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ കിട്ടും. കൂടാതെ, ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ക്കെല്ലാം തന്നെ നിരവധി സവിശേഷതകളുണ്ട്. അത്തരത്തിലൊന്നാണ് കാര്‍ഡുകളിലെ 'വൈ-ഫൈ' ചിഹ്നം.

ഇപ്പോള്‍ ലഭിക്കുന്ന കാര്‍ഡുകളില്‍ എല്ലാംതന്നെ ഇത്തരം വൈ-ഫൈ ചിഹ്നം ഉണ്ട്. 'കോണ്‍ടാക്ട് ലെസ് കാര്‍ഡു'കളെ സൂചിപ്പിക്കുന്നതാണ് ഇത്തരം വൈ-ഫൈ ചിഹ്നങ്ങള്‍. മിക്ക ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഇപ്പോള്‍ കോണ്‍ടാക്ട് ലെസ് കാര്‍ഡുകളാണ്.

ADVERTISEMENT

മുന്‍പ് ഉയര്‍ന്ന സിബില്‍ സ്‌കോറും ബാങ്ക് ബാലന്‍സുമുള്ള ഉപഭോക്താക്കള്‍ക്കായിരുന്നു ഇത്തരം കാര്‍ഡുകള്‍ നല്‍കിയിരുന്നത്. എന്നാല്‍, അതില്‍നിന്ന് മാറി, ഇന്ന് ഉപഭോക്താക്കള്‍ക്കെല്ലാം നല്‍കുന്നത് കോണ്‍ടാക്ട് ലെസ് കാര്‍ഡുകളാണ്. കൂടാതെ, ഭാവിയില്‍ എല്ലാ കാര്‍ഡുകളെല്ലാം തന്നെ ഇത്തരമായിരിക്കും.

വൈഫൈ കാര്‍ഡിന്റെ പ്രത്യേകതകള്‍

∙പിന്‍ നമ്പര്‍ ഉപയോഗിക്കാതെ 5,000 രൂപ വരെയുള്ള ഇടപാട് നടത്താം എന്നതാണ് ഇത്തരം കാര്‍ഡുകളുടെ പ്രത്യേകത. മുന്‍പ് ഇത് 2,000 രൂപയായിരുന്നു.

∙ദിവസം ഒന്നില്‍ക്കൂടുതല്‍ 5,000 രൂപ വരെയുള്ള ഇടപാട് നടത്താം (ഓരോ ബാങ്കിന്റെയും പരിധി വ്യത്യസ്തമാണ്).

ADVERTISEMENT

∙5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കൂടൂതല്‍ സുരക്ഷ നല്‍കുന്നതിനായി പിന്‍ നല്‍കി മാത്രമേ ഇടപാട് നടത്താനാകൂ.

∙നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി.) ടെക്നോളജിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പി.ഒ.എസ്. മെഷീനിലും ഈ സൗകര്യമുണ്ട്. സ്വൈപ്പ് ചെയ്യാതെയാണ് ഇത്തരം മെഷീനുകളില്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. മെഷീന്റെ മുകളില്‍ കാര്‍ഡ് കാണിച്ചാല്‍ മതി.

∙മെഷീന്റെ നാല് സെന്റിമീറ്റര്‍ പരിധിയില്‍ കാര്‍ഡ് ലഭ്യമായാലേ ഇടപാട് നടത്താനാകൂ.

∙ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് ഇത്തരത്തില്‍ ഇടപാട് നടത്താനാകും. അതിനാല്‍, കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുക.

ADVERTISEMENT

∙കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്യണം. ബാങ്കുകള്‍ എല്ലാംതന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം അതത് ബാങ്കിന്റെ മൊബൈല്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

∙കാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കുക.

English Summary : Cards with WiFi Facility