മുതിര്‍ന്ന പൗരന്മര്‍ക്ക് അധിക നേട്ടം നല്‍കാന്‍ എസ്.ബി.ഐ. തങ്ങളുടെ വി കെയര്‍, അമൃത് കലാഷ് പദ്ധതികളുട കാലാവധി നീട്ടി. ജൂണ്‍ 30 -ന് കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പരിഷ്‌ക്കരണം. എസ്ബിഐ അമൃത് കലാഷ് പൊതുമേഖല ബാങ്കായ എസ്ബിഐ നിലവില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ആകര്‍ഷകമകണ് എഫ്ഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക നേട്ടം നല്‍കാന്‍ എസ്.ബി.ഐ. ഇതിനായി ബാങ്ക് തങ്ങളുടെ വി കെയര്‍, അമൃത് കലശ് പദ്ധതികളുടെ കാലാവധി നീട്ടി. ജൂണ്‍ 30 -ന് കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പരിഷ്‌ക്കരണം.

എസ്ബിഐ അമൃത് കലശ്

ADVERTISEMENT

എസ്ബിഐ നിലവില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ആകര്‍ഷകമായ എഫ്ഡി സ്‌കീമുകളില്‍ ഒന്ന്. എസ്ബിഐ അമൃത് കലശ് (SBI Amrit Kalash) സ്ഥിര നിക്ഷേപത്തിന് കീഴില്‍ സാധാരണക്കാര്‍ക്ക് 7.10 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ നല്‍കുന്നു. 400 ദിവസമാണ് ഇവിടെ നിക്ഷേപ കാലാവധി. ഇത് സാധാരണ ബാധകമായ നിരക്കിനേക്കാള്‍ 50 ബിപിഎസ് കൂടുതലാണ്, മുതിര്‍ന്ന പൗരന്മാര്‍, ജീവനക്കാരും സ്റ്റാഫ് പെന്‍ഷന്‍കാരുമൊക്കെ അവര്‍ക്ക് ബാധകമായ അധിക പലിശ നിരക്കിന് അര്‍ഹരാണ്.

വേഗമാകട്ടെ! ഭാവി ഭദ്രമാക്കാൻ ജൂണ്‍ 30 നുള്ളില്‍ നിക്ഷേപിക്കാം ഈ പദ്ധതികളില്‍ Read more...

രണ്ട് കോടിയില്‍ താഴെയുള്ള എന്‍ആര്‍ഐ രൂപ ടേം നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള ടേം നിക്ഷേപങ്ങള്‍ , പുതിയതും പുതുക്കുന്നതുമായ നിക്ഷേപങ്ങള്‍, പ്രത്യേക ടേം ഡെപ്പോസിറ്റുകള്‍ എന്നിവ മാത്രമാണ് എസ്ബിഐ അമൃത് കലശ് എഫ്ഡി സ്‌കീമിന് യോഗ്യമായ നിക്ഷേപങ്ങള്‍. ഈ സ്‌കീമിന്റെ പലിശ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക ഇടവേളകളില്‍ നല്‍കും.ആദായനികുതി നിയമത്തിന് കീഴിലുള്ള ബാധകമായ നിരക്കില്‍ ടിഡിഎസ് ഉണ്ട്. പദ്ധതി അകാലത്തില്‍ പിന്‍വലിക്കല്‍, വായ്പാ സൗകര്യം എന്നിവയും ഉണ്ടായിരിക്കും.

ADVERTISEMENT

ബ്രാഞ്ച് വഴിയോ യോനോ വഴിയോ ഓഗസ്റ്റ് 15 വരെ ചേരാം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് അമൃത് കലാഷ്.

എസ്ബിഐ വീ കെയര്‍

ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറ്റൊരു പദ്ധതിയാണിത്. ടേം ഡെപ്പോസിറ്റിന് അധിക പലിശ വാഗ്ദാനം ചെയ്ത് മുതിര്‍ന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചത്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങളുടെ കാര്യത്തില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. മാസം തോറും പലിശ ലഭിക്കും.  നിക്ഷേപ കാലാവധി പരമാവധി 10 വര്‍ഷം. ബാങ്ക് ബ്രാഞ്ച്/ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ എന്നിവ വഴി പദ്ധതിയില്‍ ചേരാം. സെപ്റ്റംബര്‍ 30 വരെ അംഗമാകാന്‍ അവസരമുണ്ട്. 2020-ല്‍ കോവിഡ് കാലത്ത് തുടങ്ങിയ പദ്ധതിയാണ് വീകെയര്‍.

English Summary  : SBI Exteneded SBI Amrit Kalash and We Care Schemes Joining Date

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT