വില പിടിപ്പുള്ളവ ഹൃദയത്തിലെന്ന പോലെ സൂക്ഷിക്കാൻ ബാങ്ക് ലോക്കർ ഉണ്ടല്ലോ
സ്വര്‍ണമോ, രേഖകളോ തുടങ്ങി നമുടെ പ്രധാനപ്പെട്ടവ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏറ്റവും ഉചിതം ബാങ്ക് ലോക്കര്‍ തന്നെയാണ്. എന്നാല്‍ ഇന്നും പലരും വീട്ടില്‍ തന്നെയാണ് ഇത്തരം വില പിടിപ്പുള്ളവ സൂക്ഷിക്കുന്നത്. മേഷണം, വെള്ളപ്പൊക്കം തുടങ്ങിയ ആഘാതങ്ങള്‍ വഴി ഇത്തരം വില പിടിപ്പുള്ളവ നഷ്ടപെടാന്‍ സാധ്യത ഏറെയാണ്.

മഴ തകർത്തു പെയ്യുമ്പോൾ പലർക്കും ആശങ്കയുണ്ട്, വെള്ളമെങ്ങാനും പൊങ്ങിയാൽ വില പിടിപ്പുള്ള രേഖകളും സ്വർണവും മറ്റും എങ്ങനെ ഭദ്രമാക്കി വയ്ക്കും? മഴക്കാലത്ത് മാത്രമല്ല, എല്ലായ്പ്പോഴും ഈ ആശങ്ക അവർക്കുണ്ടാകും. സ്വര്‍ണമോ, രേഖകളോ തുടങ്ങി നമ്മുടെ പ്രധാനപ്പെട്ടവ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏറ്റവും ഉചിതം ബാങ്ക് ലോക്കര്‍ തന്നെയാണ്. എന്നാല്‍ ഇന്നും പലരും വീട്ടില്‍ തന്നെയാണ് ഇത്തരം വില പിടിപ്പുള്ളവ സൂക്ഷിക്കുന്നത്. മോഷണം, വെള്ളപ്പൊക്കം തുടങ്ങിയ ആഘാതങ്ങള്‍ വഴി ഇത്തരം വില പിടിപ്പുള്ളവ നഷ്ടപെടാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഇന്നു തന്നെ ഒരു ബാങ്ക് ലോക്കര്‍ തുറക്കുന്നത് നല്ലതാണ്. ബാങ്ക് ലോക്കറിന്റെ നേട്ടങ്ങളും നിയമങ്ങളും അറിയാം.
ലോക്കര്‍ നിയമങ്ങള്‍
ആര്‍ബിഐയുടെ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ പ്രധാനമാണ്. ഇതുപാലിച്ചാണ് ലോക്കറുകള്‍ ബാങ്കുകള്‍ ലോക്കര്‍ സൗകര്യം നല്‍കുന്നത്. ലോക്കര്‍ നിയമത്തില്‍ പല മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാണ് ഇത്തരം ലോക്കറുകള്‍.
∙നിലവില്‍, ലോക്കറില്‍ നിന്ന് സാധനങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് അവരുടെ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.
∙ലോക്കറിലെ സാധനങ്ങളുമായി ബന്ധപ്പെട്ട ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്കുകളെ അനുവദിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. അതിനാല്‍ ലോക്കര്‍ ഉടമയ്ക്ക് നിയമ പോരാട്ടം നടത്താവുന്നതാണ്.
ലോക്കര്‍ നിരക്കുകള്‍
മിക്ക ബാങ്കുകളും ലോക്കര്‍ സൗകര്യം നല്‍കുന്നുണ്ട്. നിരക്കിലും നിബന്ധനയിലും ചെറിയ മാറ്റങ്ങള്‍ ബാങ്കുകള്‍ തമ്മിലുണ്ട്. എസ്ബിഐയുടെ വിവിധ രീതിയിലുള്ള ലോക്കര്‍ നിരക്കുകള്‍ നോക്കാം.
1. എസ്ബിഐയുടെ ചെറിയ ലോക്കര്‍ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കള്‍ക്ക് 2000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങള്‍ക്കും അര്‍ദ്ധ നഗരങ്ങള്‍ക്കും 1500 രൂപ + ജിഎസ്ടിയുമാണ്
2. എസ്ബിഐയുടെ ഇടത്തരം ലോക്കര്‍ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കള്‍ക്ക് 4000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങള്‍ക്കും അര്‍ദ്ധ നഗരങ്ങള്‍ക്കും 3000 രൂപ + ജിഎസ്ടിയുമാണ്
3. എസ്ബിഐയുടെ വലിയ ലോക്കര്‍ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കള്‍ക്ക് 8000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങള്‍ക്കും അര്‍ദ്ധ നഗരങ്ങള്‍ക്കും 6000 രൂപ + ജിഎസ്ടിയുമാണ്
4. എസ്ബിഐയുടെ ഏറ്റവും വലിയ ലോക്കര്‍ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കള്‍ക്ക് 12,000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങള്‍ക്കും അര്‍ദ്ധ നഗരങ്ങള്‍ക്കും 9000 രൂപ + ജിഎസ്ടിയുമാണ്. ലോക്കര്‍ ആരംഭിക്കും മുന്‍പ് ബാങ്കുകളുടെ നിരക്ക് താരതമ്യം ചെയ്യുക.
ലോക്കര്‍ തുറന്നാല്‍ അറിയാം
ഓരോ തവണയും നിങ്ങള്‍ ലോക്കറിലേക്ക് പ്രവേശിക്കുമ്പോള്‍, ബാങ്ക് ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും വിവരം അറിയിക്കും. ഒറ്റയ്ക്കായും ജോയിന്റ് ആയും ലോക്കര്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ പരമാവധി മൂന്ന് വര്‍ഷത്തേക്ക് മാത്രം ലോക്കര്‍ അനുവദിക്കാന്‍ പാടുള്ളൂ. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ചാര്‍ജുകള്‍ വാങ്ങി ലോക്കര്‍ അനുവദിക്കാവുന്നതാണ്.
English Summary : Keep Your Valuable Belongings in Bank Locker