വ്യക്തിഗത വായ്പ സേവനവുമായി ഫ്ളിപ്കാർട്ട്; 5 ലക്ഷം വരെ നേടാം ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിലൂടെ ഉപഭോക്താക്കൾക്ക് ഇനി വ്യക്തിഗത വായ്പ സേവനവും ലഭ്യമാകും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ സേവനം വാഗ്ദാനം ചെയ്യുന്നത്. ഈ സൗകര്യം അവതരിപ്പിച്ചതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിലൂടെ  ഉപഭോക്താക്കൾക്ക് ഇനി വ്യക്തിഗത വായ്പ സേവനവും ലഭ്യമാകും.
ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ സേവനം വാഗ്ദാനം ചെയ്യുന്നത്. ഈ സൗകര്യം അവതരിപ്പിച്ചതോടെ  ഉപഭോക്താക്കൾക്ക് ഫ്ളിപ്കാർട്ടിന്റെ പ്ലാറ്റ്ഫോമിലൂടെ 5 ലക്ഷം രൂപ വരെയുള്ള ആക്സിസ് ബാങ്കിന്റെ വ്യക്തിഗത വായ്പകൾ നേടാം  ഉപഭോക്താക്കൾക്ക് 30 സെക്കൻഡിനുള്ളിൽ വായ്പയ്ക്ക് അംഗീകാരം പ്രതീക്ഷിക്കാമെന്നാണ് ഫ്ളിപ്കാർട്ട് അറിയിച്ചിരിക്കുന്നത്.  വായ്പ തിരിച്ചടവിനായി  6 മുതൽ 36 മാസം വരെയുള്ള കാലയളവുകൾ തിരഞ്ഞെടുക്കാം. ഫ്ലിപ്പ്കാർട്ടിന്റെ ആപ്പ് വഴി വായ്പാ സേവനം പ്രയോജനപ്പെടുത്താം. 450 ദശലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കും.

സുതാര്യം

വായ്പയ്ക്ക് അപേക്ഷിക്കുന്നതിന്  ഉപഭോക്താക്കൾ അവരുടെ  പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ), ജനനത്തീയതി, ജോലിയുടെ വിശദാംശങ്ങൾ എന്നിവ പോലുള്ള അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതുണ്ട്. ഇത് വിലയിരുത്തിയതിന് ശേഷമായിരിക്കും  ആക്സിസ് ബാങ്ക് അവരുടെ വായ്പാ പരിധി അംഗീകരിക്കുക. ഉപഭോക്താക്കൾക്ക്  അവരുടെ പ്രതിമാസ തിരിച്ചടവ് ശേഷി കണക്കിലെടുത്ത് അവർക്ക് സൗകര്യപ്രദമായ വായ്പ തുകയും തിരിച്ചടവ് രീതിയും തിരഞ്ഞെടുക്കാം. വായ്പ അപേക്ഷയുടെ നടപടിക്രമങ്ങൾ  അവസാനിക്കുന്നതിന് മുമ്പ് ഫ്ലിപ്പ്കാർട്ട് വായ്പയുടെ സമഗ്രമായ സംഗ്രഹം, തിരിച്ചടവ് വിശദാംശങ്ങൾ,  നിബന്ധനകൾ വ്യവസ്ഥകൾ എന്നിവ ലഭ്യമാക്കും.

ADVERTISEMENT

കൂടുതൽ സേവനങ്ങൾ

സേവനങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ളിപ്കാർട്ട്  അടുത്തിടെയായി  ഉപഭോക്താക്കൾക്ക് നിരവധി  സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. വ്യക്തിഗത വായ്പ സേവനം കൂടി  അവതരിപ്പിച്ചതോടെ, ഫ്ലിപ്പ്കാർട്ടിന്റെ സാമ്പത്തിക സേവന ശ്രേണി കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്. വായ്പാ സൗകര്യം വഴി ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫ്ളിപ്കാർട്ട് അറിയിച്ചു. നിലവിൽ  'ബൈ നൗ, പേ ലേറ്റർ' ഓപ്ഷൻ, ഇഎംഐ പേയ്‌മെന്റുകൾ,  കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പോലുള്ള സേവനങ്ങൾ ഫ്ളിപ് കാർട്ട് ലഭ്യമാക്കുന്നുണ്ട്. 

ADVERTISEMENT

English Summary : Flipkart and Axis Bank Together will give Personal Loan 

ADVERTISEMENT