വായ്പ അപേക്ഷ നിരസിച്ചോ? കാരണം ഇതാവാം
വീട് വെക്കാന്‍, കാര്‍ വാങ്ങാന്‍ തുടങ്ങി പഠന ആവശ്യങ്ങള്‍ക്കടക്കം നമ്മള്‍ വായ്പ എടുക്കാറുണ്ട്. എന്നാല്‍ അപേക്ഷിച്ച എല്ലാവര്‍ക്കും വായ്പ ലഭിക്കാറില്ല. പലരുടെയും ബാങ്ക് തന്നെ അപേക്ഷ പരിഗണിക്കാനുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്.ബാങ്കുകളില്‍ മാറ്റി മാറ്റി നല്‍കിയാലും എല്ലാവരും ഒരേ പ്രശ്‌നം

വീട് വെക്കാന്‍, കാര്‍ വാങ്ങാന്‍ തുടങ്ങി പഠന ആവശ്യങ്ങള്‍ക്കടക്കം നമ്മള്‍ വായ്പ എടുക്കാറുണ്ട്. എന്നാല്‍ അപേക്ഷിച്ച എല്ലാവര്‍ക്കും വായ്പ ലഭിക്കാറില്ല. പലരുടെയും ബാങ്ക് തന്നെ അപേക്ഷ പരിഗണിക്കാനുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട് പല.ബാങ്കുകളില്‍ മാറ്റി നല്‍കിയാലും എല്ലാവരും ഒരേ പ്രശ്‌നം തന്നെയാണ് മുന്നോട്ട് വെക്കുക. പ്രധാനമായും എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് വായ്പ നിരസിക്കുന്നതെന്ന് പരിശോധിക്കാം.
വരുമാനം
അപേക്ഷന്റെ വരുമാനം അടിസ്ഥാനമാക്കിയാണ് പലപ്പോഴും വായ്പ തുക നിശ്ചയിക്കുന്നത്. നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ചാണ് പലിശ തീരുമാനിക്കുന്നത്. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വായ്പ അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ബന്ധപ്പെട്ട് അപേക്ഷ നിരസിക്കാനുണ്ടായ കാരണം കണ്ടെത്തേണ്ടതും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെടേണ്ടതുമാണ്. എല്ലാ ബാങ്കുകളില്‍ നിന്നും നിങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കണമെന്നില്ല. അതുക്കൊണ്ട് തന്നെ വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ വായ്പദാതാവിനെപ്പറ്റിയും വായ്പ രീതികളെപ്പറ്റിയും കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കി അപേക്ഷ സമര്‍പ്പിക്കാന്‍.
ക്രെഡിറ്റ് സ്‌കോര്‍
വായ്പ ലഭിക്കാന്‍ പ്രധാനമാണ് ക്രെഡിറ്റ് സ്‌കോര്‍.ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ചരിത്രവും ഉണ്ടെങ്കില്‍ വായ്പ പെട്ടന്ന് ലഭിക്കും. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരുടെ വായ്പ അപേക്ഷ നിരസിക്കുകയോ ഉയര്‍ന്ന പലിശ നിരക്കിന്മേല്‍ വായ്പ നല്‍കുകയോ ആണ് ചെയ്യുക. അതുക്കൊണ്ട് തന്നെ എപ്പോഴും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നത് വഴി ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താവുന്നതാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കിന്മേല്‍ വായ്പ ലഭിക്കാന്‍ എളുപ്പമാണ്.
അപേക്ഷയിലെ പിഴവ്
വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടിക്രമങ്ങളിലും രേഖകളിലും ഉണ്ടാകുന്ന ചെറിയ പിഴവ് വായ്പ അപേക്ഷയെ ബാധിക്കാറുണ്ട്. ചെറിയ പിഴവാണ് വലിയൊരു തുക ലഭിക്കുന്നത് ഇല്ലാതാക്കുക.
അതുകൊണ്ട് തന്നെ അപേക്ഷകള്‍ കൃത്യമായി പൂരിപ്പിച്ച് അവശ്യമായ രേഖകളോടൊപ്പം നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണം.ഏതെങ്കിലും വായ്പകളോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ ക്ലോസ് ചെയ്യാന്‍ ഉണ്ടെങ്കില്‍ അവ ക്ലോസ് ചെയ്തശേഷം മാത്രം അടുത്തതിന് അപേക്ഷിക്കുന്നതാകും ഉചിതം.
രേഖകളിലെ വ്യത്യാസം
ഏത് തരം വായ്പ ലഭിക്കുന്നതിനും പലതരം രേഖകള്‍ ആവശ്യമാണ്. വായ്പയുടെ തരം അനുസരിച്ച് രേഖകളുടെ എണ്ണം കൂടും. അതിനാല്‍ ബാങ്കുകള്‍ രേഖകള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ വായ്പകള്‍ നല്‍കാറുള്ളൂ. അപേക്ഷകന്റെ വിശദാംശങ്ങള്‍ മറ്റൊരാളുടേതുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തില്‍ അപേക്ഷകള്‍ നിരസിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട ബാങ്കുമായി സംസാരിച്ച് നിങ്ങളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്.
English Summary : Reasons for Rejecting Bank Loans