വായ്പയ്ക്കായി ബാങ്കിനെ, ധനകാര്യ സ്ഥാപനത്തെ സമീപിച്ചാൽ അവർ ഫ്ലാറ്റ് റേറ്റും ഡിമിനിഷിങ് റേറ്റും പറയും. ഉദാഹരണത്തിന് ഫ്ലാറ്റ് റേറ്റ് 7% ആണ്, ഡിമിനിഷിങ് റേറ്റ് 12% ആണ് എന്നു പറയുമ്പോൾ ഇതിൽ ഏതു തിരഞ്ഞെടുക്കണം, ഏതാണു ലാഭകരം എന്ന് മനസ്സിലാക്കാൻ പലർക്കും സാധിക്കാറില്ല. വായ്പ നൽകുന്ന പല സ്ഥാപനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പയ്ക്കായി ബാങ്കിനെ, ധനകാര്യ സ്ഥാപനത്തെ സമീപിച്ചാൽ ഉറപ്പായും അവർ ഫ്ലാറ്റ് റേറ്റും ഡിമിനിഷിങ് റേറ്റും പറയും. ഉദാഹരണത്തിന് ഫ്ലാറ്റ് റേറ്റ് 7% ആണ്, ഡിമിനിഷിങ് റേറ്റ് 12% ആണ് എന്നു പറയുമ്പോൾ ഇതിൽ ഏതു തിരഞ്ഞെടുക്കണം, ഏതാണു ലാഭകരം എന്ന് മനസ്സിലാക്കാൻ പലർക്കും സാധിക്കാറില്ല. വായ്പ നൽകുന്ന പല സ്ഥാപനങ്ങളും ഉപയോക്താവിന്റെ ഈ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നുമുണ്ട്. എന്താണ് ഈ ഫ്ലാറ്റ്– ഡിമിനിഷിങ് റേറ്റുകൾ? ഏതാണു ലാഭം? 

ഫ്ലാറ്റ് റേറ്റ്

ADVERTISEMENT

ഫ്ലാറ്റ് റേറ്റിൽ നിങ്ങൾ മുതലിലേക്ക് എത്ര തുക അടച്ചാലും പലിശയിനത്തിൽ കുറവൊന്നും വരില്ല. നിങ്ങൾ മൂന്നു വർഷ കാലാവധിയിൽ, 7% ഫ്ലാറ്റ് റേറ്റിൽ രണ്ടു ലക്ഷം രൂപ വായ്പ എടുക്കുന്നു എന്നു കരുതുക. ഇവിടെ 36 മാസത്തവണയായി എത്ര രൂപ തിരിച്ചടയ്ക്കേണ്ടി വരുമെന്നു നോക്കാം.

ഫ്ലാറ്റ് റേറ്റ് പലിശ കണക്കാക്കൽ

1. മുതൽ – 2,00,000

2. പലിശനിരക്ക്– 7%

ADVERTISEMENT

3. ഒരു വർഷ പലിശ (2,00,000 x 7/100) 14,000

4. മൂന്ന് വർഷ പലിശ (14,000 x 3) 42,000

5. പലിശയടക്കം അടയ്ക്കേണ്ട തുക 2,42,000

6. കാലാവധി 36 മാസം

ADVERTISEMENT

7. മാസത്തവണ (2,42,000/32) 6,722 രൂപ 

ഡിമിനിഷിങ് റേറ്റ്

ഡിമിനിഷിങ് റേറ്റ് സംവിധാനത്തിൽ ഓരോ മാസത്തെയും തിരിച്ചടവു തുകയിൽനിന്നു പലിശവിഹിതം കഴിച്ചുള്ള തുക മുതലിലേക്കു വകയിരുത്തും. അതനുസരിച്ച് പണം അടയ്ക്കും തോറും പലിശ കുറഞ്ഞു വരികയും ചെയ്യും. ഉദാഹരണത്തിന്, രണ്ടു ലക്ഷം രൂപ വായ്പയിൽ നിങ്ങൾ പതിനായിരം രൂപ മുതലിലേക്കു തിരിച്ചടച്ചാൽ ബാക്കി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയ്ക്കു മാത്രമാണ് പിന്നീട് പലിശ കണക്കാക്കുക‌. ഡിമിനിഷിങ് റേറ്റ് പ്രകാരം മാസതവണ കണ്ടുപിടിക്കുന്ന പല ആപ്പുകളൂം ഓൺലൈൻ കാൽക്കുലേറ്ററുകളും ഇന്നു ലഭ്യമാണ്. 

കാര്യം മനസ്സിലാക്കാൻ മുകളിൽ കൊടുത്ത ഉദാഹരണം എടുക്കാം. 6,722 രൂപ തന്നെ മാസത്തവണ വച്ച് അടച്ചാൽ ഡിമിനിഷിങ് റേറ്റ് പ്രകാരം വരുന്ന പലിശ 12.83% ആണ്. അതായത്, 12.83% ഡിമിനിഷിങ് റേറ്റും 7% ഫ്ലാറ്റ് റേറ്റും തുല്യമാണ്. അതായത്, ഫ്ലാറ്റ് റേറ്റിനെക്കാളും ആറു ശതമാനത്തോളം കൂടുതൽ ആകുമ്പോഴും ഡിമിനിഷിങ് റേറ്റിൽ പലിശത്തുക ഏതാണ്ട് തുല്യമാണ്! 

എങ്ങനെ താരതമ്യം ചെയ്യാം ?

ഉദാഹരണത്തിൽ കാണിച്ചതുപോലെ ഫ്ലാറ്റ് റേറ്റിൽ മാസത്തവണയും മൊത്തം പലിശയും കണക്കാക്കാൻ വളരെ എളുപ്പമാണ്. ഇങ്ങനെ കണ്ടെത്തുന്ന ഫ്ലാറ്റ് റേറ്റിനു തുല്യമായ ഡിമിനിഷിങ് റേറ്റ് ഇഎംഐ കാൽക്കുലേറ്റർ വച്ച് കണക്കാക്കാം. അതു ബുദ്ധിമുട്ടാണെങ്കിൽ വായ്പ തരുന്ന സ്ഥാപനത്തോട് ഫ്ലാറ്റ്– ഡിമിനിഷിങ് റേറ്റുകളിൽ മാസത്തവണ എത്ര വരുമെന്നു ചോദിച്ചു മനസ്സിലാക്കുകയാണ് കൂടുതൽ എളുപ്പം. ഓർക്കുക, ഇവിടെ രണ്ടിലും കാലാവധി തുല്യമായിരിക്കണം .ഉദാഹരണത്തിന്, 36 തവണ ആണെങ്കിൽ രണ്ടിലും 36 തവണ വച്ചുള്ള മാസത്തവണ ആണ് അറിയേണ്ടത്. എന്നിട്ട് ഏതിലാണോ മാസത്തവണ (ഇഎംഐ) ‌കുറവ് അതു തന്നെ ലാഭകരം! 

മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:Flat Interest Rate Vs Diminishing Interest Rate Know The Difference