ജാഗ്രത! സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറഞ്ഞോ? കാരണം ഇതാണ്
ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തും മുൻപ് നാം ഏറെ ജാഗ്രത പുലർത്താറുണ്ട്. പലിശനിരക്ക്, ഇടപാടുകളിലെ സുതാര്യത, സൗകര്യം തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്തു മാത്രമേ അന്തിമ തീരുമാനമെടുക്കാറുള്ളൂ. എന്നാൽ, അതുകൊണ്ടു നമ്മുടെ ഉത്തരവാദിത്തം തീരുന്നോ. ഇല്ല. നിക്ഷേപ കാലാവധി ഓർമ വയ്ക്കണം നേരത്തേ സ്ഥിരനിക്ഷേപം
ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തും മുൻപ് നാം ഏറെ ജാഗ്രത പുലർത്താറുണ്ട്. പലിശനിരക്ക്, ഇടപാടുകളിലെ സുതാര്യത, സൗകര്യം തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്തു മാത്രമേ അന്തിമ തീരുമാനമെടുക്കാറുള്ളൂ. എന്നാൽ, അതുകൊണ്ടു നമ്മുടെ ഉത്തരവാദിത്തം തീരുന്നോ. ഇല്ല. നിക്ഷേപ കാലാവധി ഓർമ വയ്ക്കണം നേരത്തേ സ്ഥിരനിക്ഷേപം
ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തും മുൻപ് നാം ഏറെ ജാഗ്രത പുലർത്താറുണ്ട്. പലിശനിരക്ക്, ഇടപാടുകളിലെ സുതാര്യത, സൗകര്യം തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്തു മാത്രമേ അന്തിമ തീരുമാനമെടുക്കാറുള്ളൂ. എന്നാൽ, അതുകൊണ്ടു നമ്മുടെ ഉത്തരവാദിത്തം തീരുന്നോ. ഇല്ല. നിക്ഷേപ കാലാവധി ഓർമ വയ്ക്കണം നേരത്തേ സ്ഥിരനിക്ഷേപം
ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തും മുൻപ് നാം ഏറെ ജാഗ്രത പുലർത്താറുണ്ട്. പലിശനിരക്ക്, ഇടപാടുകളിലെ സുതാര്യത, സൗകര്യം തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്തു മാത്രമേ അന്തിമ തീരുമാനമെടുക്കാറുള്ളൂ. എന്നാൽ, അതുകൊണ്ടു നമ്മുടെ ഉത്തരവാദിത്തം തീരുന്നോ. ഇല്ല.
നിക്ഷേപ കാലാവധി ഓർമ വയ്ക്കണം
നേരത്തേ സ്ഥിരനിക്ഷേപം കാലാവധി പൂർത്തിയാക്കി എത്ര കാലം കഴിഞ്ഞാലും മുൻതീയതിയിൽ പുതുക്കിത്തരുമായിരുന്നു. പക്ഷേ, ഇപ്പോൾ അങ്ങനല്ല, ആർബിഐയുടെ സർക്കുലർ പ്രകാരം ക്ലെയിം ചെയ്യാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക്, എസ്ബി പലിശ (കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപത്തിന്റെ പലിശയോ എസ്ബി പലിശയോ ഏതാണോ കുറവ് അത്) മാത്രമേ നൽകാനാവൂ.
അറിയണം ഇക്കാര്യങ്ങൾ
കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പുതുക്കാൻ മിക്ക ബാങ്കുകളും രണ്ടാഴ്ച സമയം അനുവദിക്കുന്നുണ്ട്. ഈ നിശ്ചിത കാലപരിധിക്കുള്ളിൽ നിക്ഷേപം പുതുക്കിയില്ലെങ്കിൽ തുടർന്നുള്ള കാലത്തേക്കു സ്ഥിരനിക്ഷേപത്തിന്റെ പലിശ നഷ്ടപ്പെടും. കാലാവധി പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുശേഷം പുതുക്കുന്ന തീയതിവരെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ മാത്രമേ ലഭിക്കൂ.
ഓട്ടോ റിന്യുവൽ നല്ലതോ?
നിക്ഷേപകർക്കു പലിശനഷ്ടം സംഭവിക്കാതിരിക്കാൻ ബാങ്കുകൾ കാലവധി പൂർത്തിയായ നിക്ഷേപം ഓട്ടോ റിന്യൂവൽ ചെയ്തു നൽകും. പക്ഷേ, ഈ രീതിക്കും ചില പരിമിതികൾ ഉണ്ട്. നേരത്തേ ഉണ്ടായിരുന്ന കാലാവധിക്കുതന്നെയാണ് ഓട്ടോ റിന്യൂവലും ചെയ്തു നൽകുന്നത്. നിക്ഷേപ കാലാവധി കൂട്ടാനോ കുറയ്ക്കാനോ പറ്റില്ല.
പലിശ വാങ്ങിച്ചിട്ടില്ലാത്ത നിക്ഷേപങ്ങൾ പലിശയും കൂട്ടിയാണു പുതുക്കുന്നത്. പിന്നീട് പലിശ മാത്രമായി പിൻവലിക്കാനോ മുതൽ ഭാഗികമായി എടുക്കാനോ പ്രയാസം നേരിടാം. ഇത്തരം സന്ദർഭങ്ങളിൽ നിക്ഷേപ വ്യവസ്ഥകളിൽ ഭേദഗതി വേണമെന്നു തോന്നിയാൽ പ്രീമെച്വർ ക്ലോഷർ നിബന്ധനകൾ ബാധകമാകും. ഇതുവഴിയും സാമ്പത്തികനഷ്ടം സംഭവിക്കും.
ഓർമ വച്ചാൽ നഷ്ടം ഒഴിവാക്കാം
നിക്ഷേപങ്ങളെക്കുറിച്ചു കൃത്യമായ ധാരണ വേണം. ഇതിനായി ഒരു ‘നിക്ഷേപ ഡയറി’ തയാറാക്കി സൂക്ഷിക്കുന്നതു നന്നായിരിക്കും. ബാങ്ക്, എഫ്ഡി നമ്പർ, നിക്ഷേപിച്ച ദിവസം, കാലാവധി പൂർത്തിയാകുന്ന ദിവസം, പലിശനിരക്ക് എന്നിവ എഴുതിവയ്ക്കാം. ഇടയ്ക്കെല്ലാം ഇതൊന്നു മറിച്ചുനോക്കിയാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാം.
നിക്ഷേപം വിസ്മൃതിയിലാകുമ്പോൾ
പുതുക്കാത്ത നിക്ഷേപങ്ങളെക്കുറിച്ചു ബാങ്കുകൾ അറിയിപ്പു തരാറുണ്ട്. എന്നാൽ, താമസസ്ഥലം മാറിപ്പോവുകയോ മറ്റോ ചെയ്താൽ വിവരം ലഭിക്കാതിരിക്കാം. നിക്ഷേപം പുതുക്കാൻ മറക്കുകയും നിക്ഷേപകൻ മരണപ്പെടുകയും ചെയ്താലും അക്കൗണ്ട് നിശ്ചിതകാലം കഴിഞ്ഞാൽ നിർജീവമാകും. അവകാശികളില്ലാതെ 10 വർഷത്തിലേറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനായി റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പോർട്ടൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
‘ഉദ്ഗം’ പോർട്ടലിലൂടെ വിവരം അറിയാം
ആർബിഐയുടെ ഉദ്ഗം പോർട്ടലിലൂടെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരം അറിയാം. വെബ്സൈറ്റ്: udgam.rbi.org.in
റിസർവ്ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് ഇത്തരം നിക്ഷേപങ്ങൾ മാറ്റാറുള്ളത്. എങ്കിലും, ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്. ഓരോ ബാങ്കും ഈ വിവരങ്ങൾ
അവരവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പകരമാണ് പുതിയ പോർട്ടൽ നിലവിൽ വന്നിട്ടുള്ളത്. ഒരാൾക്ക് എല്ലാ ബാങ്കിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ചും ഇതുവഴി അറിയാം.
പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 35,000 കോടി രൂപയെന്നാണ് ഏകദേശ കണക്ക്. ആദ്യ ഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റി ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച് ഈ പോർട്ടലിലൂടെ അറിയാം.
എങ്ങനെ കണ്ടെത്താം?
udgam.rbi.org.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക. ഹോം പേജിൽ 'individual' എന്നതിനു താഴെ തിരയേണ്ട അക്കൗണ്ട് ഉടമയുടെ പേരു നൽകുക. Non-individual ഓപ്ഷൻ വഴി സ്ഥാപനങ്ങള്‍ക്കും തിരയാം.
∙പാൻ, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ജനനത്തീയതി തുടങ്ങിയ ഏതെങ്കിലും ഒരു വിവരവും നൽകണം. ഒന്നിലേറെ വിവരങ്ങൾ നൽകിയാൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാകും. 'Show additional search criteria' വഴി ആവശ്യമെങ്കിൽ വിലാസവും സംസ്ഥാനവും നൽകാം.
∙ഓരോ ബാങ്കും പ്രത്യേകമായോ 'All' ഓപ്ഷൻ വഴി എല്ലാം ബാങ്കുകളും ഒരുമിച്ചു തിരഞ്ഞെടുത്തും സേർച് ചെയ്യാം.
∙നിക്ഷേപം കണ്ടെത്തിയാൽ അവകാശിയെന്ന നിലയിൽ അത് ക്ലെയിം ചെയ്യാനുള്ള നടപടികളിലേക്കു കടക്കാം
സഹകരണ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നു
കേരളത്തിലെ സഹകരണ ബാങ്കുകളിൽ ദീർഘകാലമായി ക്ലെയിം ചെയ്യാതെ കിടക്കുന്ന നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നൂതന മാർഗങ്ങൾ ധനവകുപ്പ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിൽ അവകാശികളില്ലാത്ത അക്കൗണ്ടുകളിലെ നിക്ഷേപം ഒരു പൊതുഫണ്ടിലേക്കു മാറ്റിയാൽ സർക്കാരിന് അതു താൽക്കാലികമായെങ്കിലും ഉപയോഗിക്കാനാകും.