വായ്പ അടച്ചു തീർത്താൽ ഈ രണ്ടു കാര്യങ്ങൾ മറക്കരുത്
സജിത് പുതിയ വീടു പണിയാൻ തീരുമാനിച്ചു. അടുത്ത ബന്ധുവിന്റ കയ്യിൽനിന്നു വാങ്ങിയ സ്ഥലത്താണ് വീടു പണിയാൻ ഉദ്ദേശിക്കുന്നത്. പലതവണ കൈമാറ്റം ചെയ്ത ഭൂമിയാണത്. ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. ബാങ്ക് സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance certificate) ആവശ്യപ്പെട്ടു. എന്നാൽ 12

സജിത് പുതിയ വീടു പണിയാൻ തീരുമാനിച്ചു. അടുത്ത ബന്ധുവിന്റ കയ്യിൽനിന്നു വാങ്ങിയ സ്ഥലത്താണ് വീടു പണിയാൻ ഉദ്ദേശിക്കുന്നത്. പലതവണ കൈമാറ്റം ചെയ്ത ഭൂമിയാണത്. ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. ബാങ്ക് സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance certificate) ആവശ്യപ്പെട്ടു. എന്നാൽ 12 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് മാത്രമേ ലഭിച്ചുള്ളു. അതിനു മുൻപുള്ള ആധാരം അത്ര വ്യക്തമല്ല. കൂടുതൽ അന്വേഷിച്ചപ്പോൾ പണ്ട് സ്ഥലത്തിന്റെ ഉടമസ്ഥൻ അടുത്തുള്ള കോർപറേറ്റീവ് ബാങ്കിൽനിന്നു വസ്തുവിന്മേൽ വായ്പ എടുത്തിരുന്നു. വായ്പ പൂർണമായും അടച്ചുതീർത്തെങ്കിലും എൻഒസി വാങ്ങിയിരുന്നില്ല. അതിനാൽ സജിത്ത് കോർപറേറ്റീവ് ബാങ്കിനെ സമീപിക്കുകയും ഫീസ് അടച്ചു എൻഒസി എടുക്കുകയും ചെയ്യേണ്ടി വന്നു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടാകും. അതുകൊണ്ട് ഏതു വായ്പയാണെങ്കിലും അടച്ചു തീർന്നാൽ ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു നിർബന്ധമായും രണ്ടു കാര്യങ്ങൾ വാങ്ങി വയ്ക്കണം.
1. എൻഒസി അഥവാ നോൺ ഓബ്ജക്‌ഷൻ സർട്ടിഫിക്കറ്റ്
ഏതു വായ്പ ആണെങ്കിലും അതു പൂർത്തിയായാൽ നോൺ ഓബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് വാങ്ങിക്കണം. വായ്പ പൂർണമായും അടച്ചു തീർത്തു എന്നതിനുള്ള തെളിവാണിത്. ബാങ്കുമായുള്ള ബാധ്യത തീർത്തു എന്നാണ് എൻഒസിയുടെ അർഥം.
2. സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്
വായ്പ അടച്ചു തീർത്താൽ സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട് എടുക്കണം. വായ്പ അടച്ചതിന്റെ വിശദാംശങ്ങൾ (ലോൺ ക്ലോസിങ് ഡീറ്റെയിൽസ്) അതിലുണ്ടാകും. ലോൺ ക്ലോസിങ് ബാലൻസ് പൂജ്യമാണെന്ന് ഉറപ്പുവരുത്തണം.